"ഗവ. എൽ. പി. എസ്. നൂമ്പിഴി/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (707811 എന്ന ഉപയോക്താവ് ഗവ. എൽ .പി. എസ്. നൂമ്പുഴി/അക്ഷരവൃക്ഷം/അവധിക്കാലം എന്ന താൾ ഗവ. എൽ .പി. എസ്. നൂമ്പിഴി/അക്ഷരവൃക്ഷം/അവധിക്കാലം എന്നാക്കി മാറ്റിയിരിക്കുന്നു: ഗവ. എൽ .പി. എസ്. നൂമ്പിഴി എന്നതാണ് ശരി)
(വ്യത്യാസം ഇല്ല)

07:07, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അവധിക്കാലം

എന്റെ വീടിനടുത്തു ഒരു വ്യക്തിക്ക് പുതുതായി ഒരു രോഗം പിടിപെട്ടു .കൊറോണ എന്നാണ് ആ രോഗത്തിന്റെ പേരെന്ന് എല്ലാവരും പറഞ്ഞു .ആരോഗ്യപ്രവർത്തകരും പോലീസും മറ്റു അനേകം സംഘടനകളും ഈ പ്രദേശത്തു സന്ദർശനം നടത്തി.എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല.പത്രത്തിൽ നിന്നും ടീവിയിൽ നിന്നും മുതിർന്നവരിൽ നിന്നും ഞാൻ പിന്നീട് വിവരങ്ങൾ മനസ്സിലാക്കി.കോവിഡ് എന്ന മഹാമാരി,ചൈനയിൽ തുടങ്ങി.ലക്ഷക്കണക്കിന് ആളുകൾ രോഗികളായിക്കൊണ്ടിരിക്കുന്നു. എങ്ങും ഭീതിജനകമായ അന്തരീക്ഷം.ഈ രോഗത്തിന് ഇന്നുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് അമേരിക്കയിൽ ആണ്. ഈ രോഗം മറ്റുള്ളവരിൽ നിന്നും പകരാൻ സാധ്യത ഉള്ളതുകൊണ്ട് ഞാൻ വീട്ടിൽ തന്നെ ഇരിക്കുന്നു, രോഗബാധിതരായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു.പഠിക്കുകയും പ്രാർത്ഥിക്കുകയും എഴുതുകയും കളിക്കുകയും ചെയ്തുകൊണ്ട് ഞാൻ എന്റെ അവധിക്കാലം സന്തോഷപൂർണമാക്കുന്നു.

ഇമ്മാനുവേൽ തോമസ്
3 A ഗവ. എൽ .പി. എസ്. നൂമ്പുഴി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu mathew തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ