"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
history |
||
| വരി 12: | വരി 12: | ||
ആനം - ഭൂമി | ആനം - ഭൂമി | ||
ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു. | ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു. | ||
സമീപ പ്രദേശങ്ങൾ | |||
ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. മാന്നാനം അതിരമ്പുഴ പഞ്ചായത്തിൻ്റെ ഭാഗമായാൽ അതിരമ്പുഴയെപ്പറ്റി പറയാതിരിക്കുന്നത് ശരിയല്ല. അതിരമ്പുഴയിലെ സെൻ്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉഴുന്നാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിൻ്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെമികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ടെന്നു മനസ്സിലാകുമല്ലോ. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്. | |||
09:53, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മാന്നാനം ഒറ്റനോട്ടത്തിൽ
കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ ഒരു പ്രദേശമാണ് 'മാന്നാനം'. കേരവൃക്ഷങ്ങളും മല നിരകളും, കുന്നുകളും, മരതക കാടുകളും അങ്ങിങ്ങായി വളഞ്ഞു നീണ്ടു കിടക്കുന്ന ചെമ്മൺ പാതകളും ഒരു വശത്ത് ഉയർന്ന് നിൽക്കുമ്പോൾ, മറു വശത്ത് താഴെ പുഞ്ച പാടങ്ങളും, പൂന്തേനരുവികളും, കഥ പറഞ്ഞൊഴുകുന്ന ചെറുപുഴകളും, പാതയോരത്ത് ഇരുവശങ്ങളിലും ഇടതൂർന്ന് നിൽക്കുന്ന റബർമരങ്ങളാലും അനുഗ്രഹീതമായ ആശ്രമ ദേവാലയത്തോട് ചേർന്നുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളാലും പ്രകൃതിരമണീയത ചാലിച്ചെടുത്ത മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് മാന്നാനം. മാന്നാനത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ ആണ് കൈപ്പുഴയും, വില്ലൂന്നിയും, ആർപ്പൂക്കരയും, അതിരംമ്പുഴയും. മാന്നാനത്തിന്റെ അതിർത്തി തീർക്കുന്ന വേലംകുളവും മാന്നാനം മറ്റം കവലയും, ചാത്തുണ്ണിപാറയും മാന്നാനം കുട്ടിപ്പടിയും മാന്നാനത്തിന്റെ അതിരുകളാണ്. യാത്രാക്ലേശം കൂടാതെ നാല് ദിക്കിൽ നിന്നും മാന്നാനത്ത് വന്ന് ചേരാം എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. "വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പാദസ്പർശം കൊണ്ട് പവിത്രമായ മാന്നാനം ആഗോളപ്രശസ്തിയാർജ്ജിച്ച തീർത്ഥാടന കേന്ദ്രമാണ്.
ഭൂമി ശാസ്ത്ര പശ്ചാത്തലം
കോട്ടയം ജില്ലയിൽ നിന്നും 12 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുന്നുകളും, തോടുകളും, മലനിരകളാൽ പ്രകൃതിരമണിയമായ പ്രദേശമാണ് മാന്നാനം. ചരിത്രത്തിൽ മാന്നാനം എന്ന പ്രദേശത്തിന് അതീവ പ്രാധാന്യമുണ്ട്. സമുദ്രനിരപ്പിൽ നിന്നും 150 അടി ഉയർന്ന് നിൽക്കുന്ന മാന്നാനം കേരളത്തിലെ കർമ്മലമലയെന്നും "ഭാരതത്തിലെ വെനീസ്" എന്നും വിശേഷിപ്പിക്കപ്പെട്ടതാണ്.മാന്നാനം കുന്നിൽ നിന്നും പടിഞ്ഞാറോട്ട് നോക്കിയാൽ വേമ്പനാട്ട് കായൽ മുതൽ വിസ്തൃതമായ വടക്കൻ കുട്ടനാട് പച്ചപ്പട്ടുപോലെ കാണാൻ കഴിയും. അത് കണ്ടിട്ടാവും വിശുദ്ധ ചാവറ പിതാവ് പാടിയത്. "ഇളം കുളിർ പുല്ലുകളാൽ നിറഞ്ഞു നൽപ്പച്ച വില്ലീസ് വിരിച്ച പോലെ" സുര്യാസ്തമ സമയത്ത് ഈ കുന്നിൻ മുകളിൽ നിന്നുള്ള ദൃശ്യ ഭംഗി അവിസ്മരണീയമാണ്.ചരിത്രമുറങ്ങുന്ന മാന്നാനം മണ്ണിന്റെ ഒരു പ്രധാന ആകർഷണമാണ് മാന്നാനം പുഞ്ചപ്പാടം. പച്ചപ്പട്ടു വിരിച്ചതു പോലെ കൈപ്പുഴ-മാന്നാനം റോഡിന്റെ ഇരുവശങ്ങളിലായി പരുന്നു കിടക്കുന്ന ഈ നെൽപ്പാടം വിനോദ സഞ്ചാരികൾക്ക് ഒരാകർഷണം തന്നെയാണ്.മനുഷ്യന്റെ വളർച്ചയുടെ ഓരോ ചുവടിലും പ്രകൃതിയെ സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തി ഒരു ജീവിതക്രമം കെട്ടിപ്പടുക്കുകയെന്ന "പരിസ്ഥിതി ഗ്രാമം" എന്ന പദ്ധതിവഴി മാന്നാനത്തിന് അന്തർദേശീയ പ്രശസ്തി കൈവരിക്കുവാൻ കഴിഞ്ഞു.
പേരിന് പിന്നിലെ ഐതിഹ്യങ്ങൾ
മാന്നാനം എന്ന പേരിൻ്റെ ഉത്ഭവത്തെ ആസ്പദമാക്കി പല അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. പ്രധാനമായും 'മാനുകൾ വസിക്കുന്നവനം' (മാൻ +വനം) മാന്നാനം എന്നാണ് ഏറ്റവും പ്രചാരമേറിയത്. "മന്ന നൽകുന്ന വനം" (മന്ന+ ആനം) മന്നാവനം എന്ന പേര് നൽകിയെന്നും അത് ലോപിച്ച് മാന്നാനമായി എന്നും ഐതിഹ്യമുണ്ട്.ആദ്യകാലത്ത് ഗതാഗത സൗകര്യമില്ലാതിരുന്നതിനാൽ കൈതോട് വഴി ചങ്ങാടത്തിൽ ആയിരുന്നു ആളുകൾ ഇവിടെ എത്തി ചേർന്നിരുന്നത് മന്ന - ചങ്ങാടം ആനം - ഭൂമി ചങ്ങാടത്തിലെത്താവുന്ന ഭൂമി എന്നും ഐതിഹ്യമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ ഒരു പ്രാദേശിക സന്യാസ സഭയുടെ സ്ഥാപനത്തിന് യോജിച്ച ഒരു സ്ഥലം കണ്ടെത്തുന്നതിനായി വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനും, പേരൂക്കര തോമ്മാ മൽപ്പാനച്ചനും മാന്നാനത്ത് വരികയും, കാട് പിടിച്ചു കിടന്ന മാന്നാനം കുന്ന് ആശ്രമ ദേവാലയം പണിയുന്നതിന് വേണ്ടി തിരഞ്ഞെടുത്തു.
സമീപ പ്രദേശങ്ങൾ
ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാന്നാനം എന്ന പ്രദേശത്തിന് സമീപമുള്ള പ്രദേശങ്ങളാണ് ആർപ്പൂക്കര, അതിരമ്പുഴ, കൈപ്പുഴ. മാന്നാനത്തിന് മൂന്നു കിലോമീറ്റർ അകലെയായിട്ടാണ് അതിരമ്പുഴ സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്കുകിഴക്ക് ആയിട്ടാണ് ഈ കര സ്ഥിതി ചെയ്യുന്നത്. മാന്നാനം അതിരമ്പുഴ പഞ്ചായത്തിൻ്റെ ഭാഗമായാൽ അതിരമ്പുഴയെപ്പറ്റി പറയാതിരിക്കുന്നത് ശരിയല്ല. അതിരമ്പുഴയിലെ സെൻ്റ് മേരീസ് ഫൊറോനാ പള്ളി വളരെ പ്രശസ്തമാണ്. അതിരമ്പുഴ ഒരു കാലത്ത് ഒരു പ്രധാന ഉഴുന്നാടൻ ജലപാത ടെർമിനൽ പട്ടണമായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള ചരക്കുബോട്ടുകൾ അതിരമ്പുഴയിൽ എത്താറുണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളിൽ ആലപ്പുഴ, കോട്ടയം, അതിരമ്പുഴ കനാലിലൂടെ ബോട്ട് സർവ്വീസും പ്രവർത്തിച്ചിരുന്നു.മാന്നാനത്തിനു തെക്ക് പടിഞ്ഞാറായി ആർപ്പൂക്കര സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഒരു ഗ്രാമീണ പ്രദേശമാണ് ആർപ്പൂക്കര.ആർപ്പൂക്കരയിലെ മീനച്ചിലാറും അതിൻ്റെ കൈവഴികളും ഇതിൻ്റെ ഗ്രാമീണ ഭംഗി വർദ്ധിപ്പിക്കുന്നു. അൽഫോൻസാമ്മയുടെ ജന്മഗൃഹംകൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ആതുരസേവനരംഗത്തെമികച്ച ആശുപത്രിയായി പ്രവർത്തിക്കുന്ന കോട്ടയം മെഡിക്കൽ കോളേജ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മാന്നാനത്തിന് വടക്ക് പടിഞ്ഞാറായി നാലു കിലോമീറ്റർ അകലെയാണ് കൈപ്പുഴ സ്ഥിതി ചെയ്യുന്നത്. ഒരു കൊച്ചുഗ്രാമീണപ്രദേശമാണെങ്കിൽപോലും ആദ്യകാലഘട്ടങ്ങളിൽ ഈ പ്രദേശം വാണിജ്യമേഖലകളിൽ മുന്നിട്ടിരുന്നു. 'കൈപ്പുഴ' എന്ന പേരിൽ നിന്നുതന്നെ ഇവിടെ അനേകം പുഴയുടെ കൈവഴികൾ ഉണ്ടെന്നു മനസ്സിലാകുമല്ലോ. കൈപ്പുഴയിലെ കാലിച്ചന്ത ഇവിടുത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ്. വില്ലൂന്നി, കുട്ടാമ്പുറം, എന്നീ പ്രദേശങ്ങളും മാന്നാനത്തിനു സമീപമായുണ്ട്.