"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:

1982 മുതല്‍ 1991 വരെ ചെറുപുഴ സെന്‍റ്മേരിസ്  പള്ളീയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂള്‍ 1991 മുതല്‍ തലശ്ശേരി  കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് മാ൪ ജോര്‍ജ്ജ് ഞരളക്കാട്ട്സ്കൂളിന്റെ രക്ഷാധികാരിയാണ്.  ഇപ്പോഴത്തെ മാനേജര്‍  ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി റവ.ഡോ.ജോസഫ് വാരണത്ത് സേവനം അനുഷ്ഠിക്കുന്നു.

1982 മുതല്‍ 1991 വരെ ചെറുപുഴ സെന്‍റ്മേരിസ്  പള്ളീയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂള്‍ 1991 മുതല്‍ തലശ്ശേരി  കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് മാ൪ ജോര്‍ജ്ജ് ഞരളക്കാട്ട്സ്കൂളിന്റെ രക്ഷാധികാരിയാണ്.  ഇപ്പോഴത്തെ മാനേജര്‍  ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി റവ.ഡോ.ജോസഫ് വാരണത്ത് സേവനം അനുഷ്ഠിക്കുന്നു.

== മാനേജര്‍മാര്‍ ,പേരും,കാലഘട്ടവും==
===മാനേജര്‍മാര്‍ ,പേരും,കാലഘട്ടവും===
1. റവ.ഫാ.ജോര്‍ജ് നരിപ്പാറ 1980-1986

1. റവ.ഫാ.ജോര്‍ജ് നരിപ്പാറ 1980-1986

2. റവ.ഫാ.മാത്യു വില്ലന്താനം 1995-1998

2. റവ.ഫാ.മാത്യു വില്ലന്താനം 1995-1998

22:27, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

കണ്ണൂര്‍ ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-11-201613002

കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ.

ചരിത്രം

സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ

കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും   കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റേ മേരീസ് ഹൈസ്ക്കൂള്‍ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീന്‍ 30.05.1982 ല്‍  ഈ സ്കൂള്‍ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റില്‍ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജര്‍ റവ.ഫാ. ജോര്‍ജ് നരിപ്പാറയും ആദ്യത്തെ    ഹെഡ് മാസ്റ്റര്‍ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ല്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ആദ്യബാച്ചില്‍ 57 കുട്ടികള്‍ 100% വിജയം കരസ്ഥമാക്കി. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ ഡിവിഷനുകള്‍ ഉണ്ടാവുകയും ചെയ്തു.1991ല്‍ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതല്‍ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതല്‍ സംസ്കൃത പഠനവുമാരംഭിച്ചു.
സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിര്‍മ്മിക്കാന്‍ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ല്‍ സ്ക്കൂള്‍ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അര്‍പ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുള്‍പ്പെടെ പുതിയ ബ്ലോക്ക് നിര്‍മ്മിക്കാനും കഴിഞ്ഞു. 1992മുതല്‍ വിവിധ എന്‍ഡോമെന്റുകള്‍ ഏര്‍പ്പെടുത്തി. 02-01-2007 ന് സ്ക്കൂള്‍ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂര്‍ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തല്‍ മത്സരങ്ങളിലും പ്രവര്‍ത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോല്‍സവത്തില്‍ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വര്‍ഷങ്ങളില്‍ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി കോര്‍പ്പറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസര്‍ഡോട്ടല്‍ സില്‍വര്‍ ജൂബിലി മെമ്മോറിയല്‍ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വര്‍ഷത്തില്‍ ബസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു . 2010-11 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ A+ ലഭിച്ച സ്ക്കൂളിനുളള മോണ്‍ മാത്യു.എം.ചാലില്‍ എക്സലന്‍സി അവാര്‍ഡ് ലഭിച്ചു.
സോഷ്യല്‍ സര്‍വീസ്  ലീഗില്‍ നിന്നും സമാഹരിക്കുന്ന തുക  പാവപ്പെട്ട കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ്ങ് നടത്തുന്നു. സ്ക്കൂള്‍ മൈതാനം പഞ്ചായത്ത്തല മത്സരങ്ങള്‍ക്കും മറ്റു പൊതു പരിപാടികള്‍ക്കും നല്‍കുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങള്‍ എന്നിവ നടക്കുന്നു. സ്മാര്‍ട്ട് ക്ലാസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത് ബഹുമാനപ്പെട്ട ജോര്‍ജ്  എളുക്കുന്നേല്‍ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4  ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15  ഡിവിഷനുകളിലായി  666കുട്ടികള്‍ പഠിക്കുന്നു.  2015-16 വര്‍ഷത്തില്‍  216 കുട്ടികള്‍  S.S.L.C  പരീക്ഷയെഴുതി അതില്‍ 28 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികള്‍ക്ക് 9 വിഷയങ്ങള്‍ക്ക് A+ ലഭിക്കുകയും ചെയ്തു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന് 23  എന്‍ഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും അതില്‍ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്റൂം,. സയന്‍സ് ലാബ്, ലൈബ്രറി, റീഡിംഗ് കോര്‍ണര്‍ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്റ്റുഡന്റ്സ് കൗണ്‍സില്‍
• എസ് പി സി
• ജെ ആ൪ സി
• സ്കൗട്ട്സ് & ഗൈഡ്സ്.
• എന്‍.സി.സി.
• സൊഷ്യല്‍ സര്‍വീസ് ലീഗ്
• യോഗാ പരിശീലനം
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
• അഡ്സു (Anti Drug Students' Union)

മാനേജ്മെന്റ്

1982 മുതല്‍ 1991 വരെ ചെറുപുഴ സെന്‍റ്മേരിസ് പള്ളീയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂള്‍ 1991 മുതല്‍ തലശ്ശേരി കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് മാ൪ ജോര്‍ജ്ജ് ഞരളക്കാട്ട്സ്കൂളിന്റെ രക്ഷാധികാരിയാണ്. ഇപ്പോഴത്തെ മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി റവ.ഡോ.ജോസഫ് വാരണത്ത് സേവനം അനുഷ്ഠിക്കുന്നു.

മാനേജര്‍മാര്‍ ,പേരും,കാലഘട്ടവും

1. റവ.ഫാ.ജോര്‍ജ് നരിപ്പാറ 1980-1986
2. റവ.ഫാ.മാത്യു വില്ലന്താനം 1995-1998
3. റവ.ഫാ.സെബാസ്റ്റ്യന്‍ ജോസഫ് കാഞ്ഞിരക്കാട്ട് 1998-2001
4. റവ.ഫാ.ജോണ്‍ വടക്കുമൂലയില്‍ 2001-2005
5. റവ.ഫാ.ജോസഫ് വലിയകണ്ടം 2005-2008
6. റവ.ഫാ.ജോസഫ് ആലയ്ക്കല്‍ 2008-2012
7. റവ.ഫാ.ജോസഫ് മുണ്ടയ്ക്കല്‍ 2005-2008
8. റവ.ഫാ.ജോര്‍ജ് എളൂക്കുന്നേല്‍ 2008-2012
9. റവ.ഡോ.ജോസഫ് വാരണത്ത് 2012-

ഹെഡ്മാസ്റ്റര്‍മാര്‍, പേരും,കാലഘട്ടവും

1. ശ്രീ.ഒ.ജെ ദേവസ്യാ ഓടയ്ക്കല്‍ ചെറുപുഴ [1982-1990]
2. ശ്രീ.എം.വി ജോര്‍ജ് മലാനക്കരോട്ട് ചിറ്റാരിക്കാല്‍ [1990-1994]
3. ശ്രീ.കെ.എഫ് ജോസഫ് കിടാരത്തില്‍ തിരുമേനി [1994-2001]
4. ശ്രീ.എന്‍.സി ജോസ് നടുവിലേക്കറ്റ് ചിറ്റാരിക്കാല്‍ [2001-2003]
5. ശ്രീ.കെ.സി മത്തായി കാപ്പുങ്കല്‍ മാഞ്ഞൂര്‍,കോട്ടയം [2003-2006]
6. ശ്രീ.എം.എ ഫ്രാന്‍സിസ് മരുതുങ്കല്‍ ആലക്കോട് [2006-2009]
7. ശ്രീ.പി.സി ജോര്‍ജ് പൂവക്കളത്ത് അങ്ങാടിക്കടവ് [2009-2010]
8. ശ്രീ.അഗസ്റ്റിന്‍ ജോസഫ് കുന്നപ്പളളില്‍ വെളളരിക്കുണ്ട് [2010-2013]
9. ശ്രീ.പി.ജെ ഫ്രാന്‍സിസ് പൊട്ടനേട്ട് ചെറുപുഴ [2013-2015]
10. ശ്രീ.തോമസ് കെ.എം കൈപ്പനാനിക്കല്‍ ചെറുപുഴ [20I5-]

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ബിജു തോമസ് പുളളിക്കാട്ടില്‍
ഡായി കുര്യന്‍ പാലക്കുടിയില്‍
ഷിജു ജോണ്‍ കഞ്ചിറക്കാട്ടില്‍
ജോസ്ലീന കെ.ജെ കാച്ചപ്പള്ളില്‍
പെരിങ്ങേത്ത് ബിന്ദു , സിന്ധു
കാവാലം ജിജി, ജിയോ

മറ്റു പേജുകള്‍

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങള്‍
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/D C L News
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/NCC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SPC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/JRC
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/SCOUT&GUIDE
സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/സ്കൂള്‍ ആരംഭം മുതല്‍ ഇവിടെ നിന്നും റിട്ടയര്‍ ചെയ്തവര്‍

വഴികാട്ടി