എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/ചരിത്രം (മൂലരൂപം കാണുക)
12:50, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ചരിത്രം എന്ന താൾ എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ഹരിതാഭമായപശ്ചിമഘട്ട മല നിരകളോട് ചേർന്ന് ശാന്തമായി ഒഴുകുന്ന ചാലിയാറിന് ഓരം പറ്റി വിശാലമായി കിടക്കുന്ന ഏറനാട് താലൂക്ക്. ഈ താലൂക്കിൽ സംസ്കാര സമ്പന്നമായ | ||
തികച്ചും ഗ്രാമാന്തരീക്ഷം നിലനിൽക്കുന്ന കല്ലരട്ടിക്കൽ എന്ന കൊച്ചു ഗ്രാമം. | |||
തിരുത്തി കുന്നുകൾക്കുമപ്പുറം ചെക്കുന്ന് മലകളും കടന്നെത്തുന്ന തണുത്ത കാറ്റ് എപ്പോഴും ഈ ഗ്രാമത്തെ കുളിർമയുള്ളതാക്കി മാറ്റുന്നു. ഈസ്റ്റ് വടക്കും മുറി മുതൽ നീളുന്ന പഴയ രാജവീഥി | |||
ഇന്ന് ഏറെക്കുറെ പലരും കൈയ്യേറി കഴിഞ്ഞിരിക്കുന്നു. പഴയ പ്രതാപത്തിന്റെ നേർത്ത സാക്ഷിപത്രമായി ഇന്നും പലയിടങ്ങളിലും വീതിയേറിയ റോഡ് ഇവിടെ കാണാം. | |||
കല്ലരട്ടിക്കൽ ഗ്രാമത്തിന്റെ ഹൃദയം കല്ലരട്ടിക്കൽ എ.എം.എൽ.പി സ്കൂൾ തന്നെയാണ്.ഗ്രാമത്തിനാവശ്യമായ ഏതു ചർച്ചയും ആരംഭിക്കുന്നത് സ്കൂളിൽ നിന്ന് തന്നെയാണ്. നിഷ്കളങ്കരായ | |||
ഗ്രാമീണർ എന്നും ഈ നാടിന്റെ പ്രത്യേകതയാണ്. ചെറുപുഴക്ക് പാലം ഉണ്ടായതിൽ പിന്നെയാണ് ഈ ഗ്രാമത്തിന്റെ വളർച്ചയാരംഭിക്കുന്നത്. ഈ വളർച്ചക്ക് നിർണ്ണായകമായ പങ്കുവഹിച്ചത് | |||
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്കൂളാണ്. | |||
1976 ൽ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ചില വ്യക്തികൾ ചേർന്ന് നടത്തിയിരുന്ന "കുടക്കാൽ" കമ്പനിയായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ വിദ്യാഭ്യാസപരമായി പിന്നോക്കം | |||
നിൽക്കുന്ന നാടിനെ ഉയർത്തിക്കൊണ്ട് വരുന്നതിനു വേണ്ടി മടത്തുംപാട്ട് സീതി ഹാജി എന്നവർ മുൻകൈ എടുത്ത് 1976 ൽ എയ്ഡഡ് മാപ്പിള എൽ.പി സ്കൂളായി മാറ്റുകയായിരുന്നു. നാട്ടുകാരു | |||
ടെയും സഹപ്രവർത്തകരുടെയും നിർലോഭമായ പിന്തുണ അദ്ധേഹത്തിന് ലഭിച്ചിരുന്നു. | |||
ശശിധരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി 1976 ൽ സ്കൂൾ ആരംഭിക്കുമ്പോൾ കേവലം മൂന്ന് അധ്യാപകർ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഹെഡ്മാസ്റ്റർക്ക് പുറമെ സെലിൻ ടീച്ചർ , | |||
അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവരായിരുന്നു മറ്റദ്ധ്യാപകർ. ആദ്യ ബാച്ചിൽ നൂറിലധികം കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നു. രണ്ടു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമായി പ്രവർത്തനം | |||
ആരംഭിച്ച സ്കൂളിൽ ഉൾക്കൊള്ളിക്കാൻ പറ്റാത്തത്ര കുട്ടികൾ ചേർന്നത് കൊണ്ട് ഓഫിസ് മുറിയും ക്ലാസ് മുറിയായി പ്രവർത്തിക്കുകയായിരുന്നു. ശശിധരൻ മാസ്റ്റർക്ക് ശേഷം സരസ്വതി | |||
ടീച്ചർ , ഇമ്മാനുവൽ മാസ്റ്റർ , ശ്രീദേവി ടീച്ചർ , റീത്താമ്മ ടീച്ചർ എന്നിവർ പ്രധാനാദ്ധ്യാപകരായി. ഇപ്പോൾ ബഷീർ കപ്പച്ചാലി പ്രധാനാദ്ധ്യാപകനും 7 സഹ അദ്ധ്യാപകരും 1 അറബിക് അദ്ധ്യാപകനുമടക്കം 9 അദ്ധ്യാപകരാണുള്ളത്. | |||
ഭൗതിക സൗകര്യങ്ങൾ വളരെ കുറവായിരുന്ന സ്കൂളിൽ ഇപ്പോൾ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുൾപ്പെടെ | |||
8 ഡിവിഷനുകളിലായി 181 കുട്ടികൾ പഠിക്കുന്നു. വിശാലമായ ബാത്ത് റൂം സൗകര്യവും കുടിവെള്ള സൗകര്യവും ലഭ്യമാണ്. ഏതാണ്ട് ഒരു ഏക്കർ വിസ്തൃതിയിലുള്ള സ്കൂൾ കോമ്പൗണ്ടിൽ | |||
ഔഷധോദ്യാനവും വിശാലമായ കളിസ്ഥലവുമുണ്ട് . ഇത് കുട്ടികൾക്ക് കായിക മൽസരങ്ങൾക്ക് പരിശീലനം നൽകാൻ ഉതകുന്നുണ്ട്. തൻമുലം സബ്ജില്ലാ കായിക മൽസരങ്ങളിൽ | |||
എന്നും മികച്ച നിലവാരം പുലർത്താൻ സാധിക്കുന്നുണ്ട്. കൂടാതെ വൈകുന്നേരങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളടക്കം നാട്ടുകാർ വിവിധ കളികൾക്കായി ഗ്രൗണ്ട് ഉപയോഗിക്കുന്നു. | |||
മൂന്ന് കെട്ടിടങ്ങളിലായി എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്. 2018 മുതൽ LKG UKG ക്ലാസുകൾ ആരംഭിച്ചു. സബ്ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ മുൻനിരയിൽ | |||
തന്നെയാണ് സ്കൂളിന്റെ സ്ഥാനം. കർമ്മോത്സുകരായ പി .ടി .എ , എം .ടി .എ കമ്മിറ്റി സ്കൂളിന്റെ പ്രത്യേകതയാണ് . പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ | |||
ആശാകേന്ത്രമാണ് ഈ സ്ഥാപനം. |