"ഗവ .യു .പി .എസ് .ഉഴുവ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. "നമ്മുടെ ചുറ്റുപാട് "എന്നതായിരുന്നു മത്സര വിഷയം. | സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. "നമ്മുടെ ചുറ്റുപാട് "എന്നതായിരുന്നു മത്സര വിഷയം. | ||
[[പ്രമാണം:IMG-20220123-WA0103.jpg|ലഘുചിത്രം]] | |||
[[പ്രമാണം:IMG-20220123-WA0099.jpg|ലഘുചിത്രം]] | [[പ്രമാണം:IMG-20220123-WA0099.jpg|ലഘുചിത്രം]] | ||
<nowiki>:</nowiki> | <nowiki>:</nowiki> |
19:02, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


പരിസ്ഥിതി ക്ലബ്
ഏറെ പാരിസ്ഥിതിക വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം തുടർന്നു പോകുന്ന ക്ലബ് ആണ് പരിസ്ഥിതി ക്ലബ് .എൽ.പി.യു.പി.വിഭാഗങ്ങളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബിന്റെ പ്രവർത്തനം. രണ്ടാഴ്ചയിലൊരിക്കൽ ക്ലബ് അംഗങ്ങൾ ഒത്തുചേരുന്നു. പ്രവർത്തനങ്ങൾ വിലയിരുത്തി അടുത്തത് ആസൂത്രണം ചെയ്യുന്നു. June 5 പരിസ്ഥിതി ദിനാചരണത്തോടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും.
പ്രധാനമായും നടത്തിയ പ്രവർത്തനങ്ങൾ
- വൃക്ഷങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അവ നട്ടു പരിപാലിക്കുന്നു.
സ്ക്കൂളിലും വീട്ടിലും വൃക്ഷത്തൈ നടുകയും 'എന്റെ മരം' എന്ന രീതിയിൽ പരിചരിക്കുകയും കൃത്യമായി അതിന്റെ വളർച്ച നിരീക്ഷിച്ച് റിപ്പോർട്ടിംഗും നടത്തുന്നു.
കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. വിദ്യാലയ മുറ്റത്തെ "മുത്തശ്ശി മാവിനെ ആദരിക്കുന്നു.പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ,പ്ലക്കാർഡ്,ബാഡ്ജ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു.
സ്ക്കൂളിന്റെ അയൽ വീടുകളിൽ ഫലവൃക്ഷത്തൈകൾ കുട്ടികൾ നട്ടു കൊടുത്തു വരുന്നു.
.**ജലസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നു. കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് ജലസർവ്വേ നടത്തിയിട്ടുണ്ട്.
: പരിസര ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുടെ നേതൃത്വത്തിൽ ബോധവത്കരണവും ശുചീകരണവും നടത്തിവരുന്നു
. ** പ്ലാസ്റ്റിക് എന്ന വിപത്തിനെ നേരിടുന്നതിന് കുട്ടികളുടെ വീടുകളിൽ നിന്നു ശേഖരിച്ച Waste plastic recycling ന് നല്കി
**പൂന്തോട്ട നിർമ്മാണത്തിൽ കുട്ടികൾ സജീവമായി പങ്കെടുക്കുന്നു.
** മുളയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ് മുള ദിനം ആചരിച്ചുവരുന്നു. മുള ഉല്പന്നങ്ങളും മുളയരി വിഭവങ്ങളും പ്രദർശനം സംഘടിപ്പിച്ചു.
** ജൈവ കൃഷി സ്ക്കൂളിലും നടത്തിവരുന്നു
ഇതുവഴി ഉല്പാദിപ്പിക്കുന്ന പച്ചക്കറി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നു. ആരോഗ്യകരമായ ഭക്ഷണം ഇതുവഴി ഉറപ്പാക്കുന്നു.
** നാടൻ വിളകളുടെ പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിച്ചു വരുന്നു. കുട്ടികൾക്ക് പുതിയൊരു അനുഭവമായി അത്യ മാറി.
** പ്ലാസ്റ്റിക് കവറുകളുടെ . ഉപയോഗം സമൂഹത്തിൽ കുറക്കുന്നതിന് ഒരു paper bag unit തന്നെ പ്രവർത്തിച്ചു വന്നിരുന്നു.
വൈവിധ്യമാർന്ന പരിപാടികളോടെ ക്ലബ് പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം
സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. "നമ്മുടെ ചുറ്റുപാട് "എന്നതായിരുന്നു മത്സര വിഷയം.


: