"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
'''<u><big>ഹരിതോത്സവം</big></u><big> :-</big>'''പ്രകൃതിയോടുള്ള കടമകൾ സമൂഹത്തെ പപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളിലേക്ക് സന്ദേശങ്ങൾ എത്തിച്ചു കൈമാറുക എന്നതാണ് .അതിന്റെ ഭാഗമായി ഹരിതോത്സവം എന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി.കൊച്ചുകുട്ടികളെന്ന നിലയിൽ ബിഗ്‌ക്യാൻവാസ് രചനയിലൂടെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു .വളരെ താല്പര്യത്തോടെ കുട്ടികൾ സ്വതന്ത്ര രചനയിൽ ഏർപ്പെട്ടൂ .കൂടാതെ കാർഷികപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താൻ കഴിഞ്ഞു . | '''<u><big>ഹരിതോത്സവം</big></u><big> :-</big>'''പ്രകൃതിയോടുള്ള കടമകൾ സമൂഹത്തെ പപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളിലേക്ക് സന്ദേശങ്ങൾ എത്തിച്ചു കൈമാറുക എന്നതാണ് .അതിന്റെ ഭാഗമായി ഹരിതോത്സവം എന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി.കൊച്ചുകുട്ടികളെന്ന നിലയിൽ ബിഗ്‌ക്യാൻവാസ് രചനയിലൂടെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു .വളരെ താല്പര്യത്തോടെ കുട്ടികൾ സ്വതന്ത്ര രചനയിൽ ഏർപ്പെട്ടൂ .കൂടാതെ കാർഷികപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താൻ കഴിഞ്ഞു . | ||
[[പ്രമാണം:36450haritholsavam2.jpg|ലഘുചിത്രം|'''''ബിഗ് ക്യാൻവാസ് രചന'''''|പകരം=|ഇടത്ത്|248x248ബിന്ദു]]'''<big>''പഠനോത്സവം''</big>''' :-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സ്കൂളിന്റെ അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു . | [[പ്രമാണം:36450haritholsavam2.jpg|ലഘുചിത്രം|'''''ഹരിതോത്സവം-ബിഗ് ക്യാൻവാസ് രചന'''''|പകരം=|ഇടത്ത്|248x248ബിന്ദു]]<u>'''<big>''പഠനോത്സവം''</big>''' '':''</u>-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സ്കൂളിന്റെ അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു . | ||
[[പ്രമാണം:36450athijeevanam.jpg|ലഘുചിത്രം|243x243ബിന്ദു|'''''അതിജീവനം-മാഗസിൻ''''' ]] | |||
'''<big><u>''അതിജീവനം പരിപാടി'' :-</u></big>'''കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം | |||
. |
21:32, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോർണർ പി.ടി.എ:- കായംകുളം സബ്ജില്ലയിൽ കോർണർ പി.ടി.എ എന്ന പ്രവർത്തന സംരംഭത്തിന് ആദ്യമായി തുടക്കം കുറിച്ച വിദ്യാലയം എം.എം. കെ.എം.എൽ പി.എസ് ആണ്. കുട്ടികളിൽ കൂടുതൽ താല്പര്യമുളവാക്കുന്ന രീതിയിൽ വാതിൽപ്പുറ പഠനാന്തരീക്ഷം ഒരു ക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷിതാക്കളുടെ സഹരണത്തോടെയാണ് കോർണർ പി.ടി.എ സംഘ്രിപ്പിക്കുന്നത്. രാവിലെ ഒരു വിദ്യാലയത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന അതേ രീതിയിൽ ഈശ്വര പ്രാർത്ഥനയിൽ തുടങ്ങി അസംബ്ലിയോടെ കോർണർ പി .ടി.എ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ , കുട്ടികളുടെ വിവിധ സർഗ്ഗശേഷി പ്രകടനങ്ങൾ, English Fest, നൂതനപ്രവർത്തനങ്ങളുടെ ആരംഭം എന്നിവ കോർണർ പിടിഎയിലെ വിവിധ പ്രവർത്തനങ്ങളാണ്.
-
പ്രസ്തുത പരിപാടിയിൽ ജനപ്രതിനിധികൾ, രക്ഷകർത്താക്കൾ, BRC പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ പിന്തുണ പരിപാടിയുടെ വിജയത്തിന് പ്രധാന ഘടകമാണ്. ലഘുഭക്ഷണ
വിതരണവും നടത്തുന്നു .ഓരോ യോഗത്തിനു ശേഷവും അടുത്ത കൂടിച്ചേരൽ എവിടെ എന്ന് കൂടി തീരുമാനിക്കുന്നു .അതിനുള്ള പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുകയും പരിശീലനം നൽകുകയും ചെയ്യുന്നു .ഓരോ കോർണർ പിറ്റി എ യിലും ഓരോ പുതിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാനും ശ്രമിക്കാറുണ്ട് .പല മേഖലയിൽ ഉള്ളവരും ഈ യോഗത്തിൽ ക്ഷണിതാക്കൾ ആയി എത്താറുണ്ട്. വേണ്ട പ്രോത്സാഹനവും നിർദ്ദേശങ്ങളും നൽകാറുമുണ്ട് .പരിപാടിയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ ചെയ്യിക്കാൻ രക്ഷിതാക്കൾ നല്ല രീതിയിൽ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു .ക്ലാസ്സ്‌റൂം പഠനത്തേക്കാൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നതും ഇതുപോലെ ഉള്ള വാതിൽപ്പുറ പഠനങ്ങൾ ആണ് .ഹോം ലൈബ്രറിക്കു തുടക്കം കുറിച്ചുകൊണ്ട് ആദ്യഘട്ട പുസ്തക വിതരണവും കോർണർ പി റ്റി എ യിൽ നിർവഹിക്കപ്പെട്ടു .
മലയാളത്തിളക്കം :- വായന ലേഖനം എന്നീമേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നടപ്പാക്കിയ സംരംഭം. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങൾ കാണിച്ചു ചിത്രങ്ങൾ അടിസ്ഥാനമാക്കി വാക്യരചന നടത്തി സ്വയം തെറ്റുതിരുത്തിനൽകാൻ അവസരം ഒരുക്കുന്നു .സചിത്ര രചന നോട്ട്ബുക്ക് കാര്യക്ഷമമാക്കുക ,അസംബ്ലി യിൽ വാക്കുകൾ കേട്ടെഴുത്തു ആയി നൽകി അദ്ധ്യാപകർ നോക്കി നൽകാനും കൂടുതൽ വാക്കുകൾ ശരിയാക്കി എഴുതുന്നവർക്കു സമ്മാനങ്ങൾ നൽകാനും വിവിധ പ്രവർത്തനങ്ങളും നടത്തിവരുന്നു . കുട്ടികൾ സ്വന്തം രചനകൾ തയാറാക്കി രക്ഷിതാക്കളെ കൊണ്ട് ഒപ്പിടീച്ചുകൊണ്ടുവരാനും അദ്ധ്യാപകരുടെ സഹായത്തോടെ തെറ്റ് ബോധ്യപ്പെടുത്തി സ്വയം മെച്ചപ്പെടാനും അവസരം ഒരുക്കുന്നു .ലൈബ്രറി യുടെ ഫലപ്രദമായ ഉപയോഗം ഏറെ ഫലപ്രദതമാണ് .വീട്ടിലെ ഓരോ അനുഭവങ്ങളും പടനാനുഭവമാക്കി മാറ്റുന്നു .
ജന്മദിനാഘോഷം :-സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ജന്മദിനം ആഘോഷിക്കാനുള്ള അവസരം സ്കൂളായി ഒരുക്കികൊടുക്കുന്നു .സദ്യക്ക് ആവശ്യമായ സാധനങ്ങൾ സ്കൂളിൽ എത്തിക്കാനും രക്ഷിതാക്കളുടെ പൂർണ്ണസഹകരണത്തോടെ സദ്യ നടത്താനും തീരുമാനിച്ചു .സാമ്പത്തികമായി പ്രശ്നം നേരിടുന്ന കുട്ടികൾക്ക് രക്ഷിതാക്കളുടെ അഭിപ്രായത്തിനനുസരിച്ചു അദ്യാപകർതന്നെ സദ്യക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുന്നു .സദ്യയിൽ കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്നു. ആശംസകൾ നൽകി പിറന്നാൾ സമ്മാനവും കൈമാറുന്നു
പരിസ്ഥിതി ദിനം:-
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുളള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് എല്ലാവർഷവും ദിനാചരണങ്ങളിൽ പരിസ്ഥിതി ദിനം മുഖ്യപങ്ക് വഹിക്കുന്നത്. കുട്ടികൾ പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പൂർണ്ണ പങ്കാളിത്തം.വഹിക്കുന്നുണ്ട്.പരിസ്ഥിതി സംരക്ഷിക്കേണ്ടത് നാളെതലമുറയുടെ ആവശ്യമാണ് എന്ന ബോധം ഉൾക്കൊണ്ടു കുട്ടികൾ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു തൈ നടീൽ ,സസ്യത്തെ പരിചയപ്പെടൽ ,ശേഖരണങ്ങൾ ,കവിത,ചുമർപത്രികനിർമ്മാണം ,ക്വിസ് ,പോസ്റ്റർതയ്യാറാക്കൽ ഇതെല്ലം വിവിധ പ്രവർത്തനങ്ങളാണ് .
അധ്യാപക ദിനം :- എം.എം.കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാവർഷവും അധ്യാപക ദിനം ആചരിച്ചു പോരുന്നു. അറിവിന്റെപ്രകാശം പരത്തുന്നവരെ ഓർക്കുവാൻ ഒരു ദിനം. അധ്യാപകർക്ക് സമൂഹത്തിലുളള സ്ഥാനം വളരെ വലുതാണ്. ഈ അറിവ് കുട്ടികളിൽ എത്തിക്കുവാൻ കഴിയുന്നു . അച്ചടക്കം. പരസ്പര ബഹുമാനം, സഹകരണം, എന്നിവ കുട്ടികൾ പഠിക്കുന്നു. അധ്യാപക ദിനത്തോട് അനുബന്ധിച്ച് കുട്ടികൾ പല പ്രവർത്തനങ്ങളും നടത്തിവരുന്നു .കുട്ടി അധ്യാപകൻ അവതരണം , ആശംസാ കാർഡ് നിർമ്മാണം, കഥാ അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ് . പൂർവകാല അധ്യാപകരെ ആദരിക്കാനും അനുഭവങ്ങൾ പങ്കുവക്കുവാനുമൊരു അവസരം.
ഓണാഘോഷം:- സന്തോഷത്തിന്റെയും ആഘോഷത്തിന്റെയുമൊക്കെ ദിനങ്ങളാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. എം. എം. കെ.എം എൽ പി എസ് പത്തിയൂർക്കാല എല്ലാ വർഷവും ഓണഘോഷം നടത്തുന്നുണ്ട് .കുട്ടികളുടെ കലാപരിപാടികൾ . കുട്ടികളുടെ സർഗാത്മകശേഷിയെപ്രചോദിപ്പിച്ച്അവരോടൊത്ത് മനോഹരമായ പൂക്കളം നിർമ്മിക്കൽ , ഓണപ്പാട്ടുകൾ, ഓണകളികൾ, മവേലിയെ ഒരുക്കൽ, സുന്ദരിക്ക് പൊട്ടുതൊടീൽ . പുറമെ വിഭവ സമ്യദ്ധമായ ഓണസദ്യ ഒരുക്കൽ, തുടങ്ങിയ മറ്റ് പരുപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ടു നടത്തിവരുന്നു. പല തരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ചേരുമ്പോഴാണ് ഓരോ ഓണവും പൂർണ്ണമാകുന്നത് എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി അത്ര ആഘോഷ ഭരിതമാകുവാൻകഴിഞ്ഞില്ല എങ്കിലും കൊവിഡ് 19 ഭീതിക്കിടയിലെ ഓണം ഓരോ വീടുകളിലും ഒതുങ്ങി നിന്നുകൊണ്ട് തന്നെ കുട്ടികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിച്ചിരുന്നു.
ഹരിതോത്സവം :-പ്രകൃതിയോടുള്ള കടമകൾ സമൂഹത്തെ പപാദിപ്പിക്കാൻ ഏറ്റവും നല്ല മാർഗം കുട്ടികളിലേക്ക് സന്ദേശങ്ങൾ എത്തിച്ചു കൈമാറുക എന്നതാണ് .അതിന്റെ ഭാഗമായി ഹരിതോത്സവം എന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കി.കൊച്ചുകുട്ടികളെന്ന നിലയിൽ ബിഗ്‌ക്യാൻവാസ് രചനയിലൂടെ പ്രവർത്തനങ്ങൾക്കു ആരംഭം കുറിച്ചു .വളരെ താല്പര്യത്തോടെ കുട്ടികൾ സ്വതന്ത്ര രചനയിൽ ഏർപ്പെട്ടൂ .കൂടാതെ കാർഷികപ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വളർത്താൻ കഴിഞ്ഞു .
പഠനോത്സവം :-ഒരു വർഷക്കാലം കുട്ടികൾ ക്ലാസ്സ്മുറിയിൽ ആർജിച്ച ശേഷികളുടെ സ്വതന്ത്രമായ ആവിഷ്കാരം ഒരു തുറന്ന സദസ്സിൽ അവതരിപ്പിക്കാനും അതിലൂടെ സ്വയം വിലയിരുത്താനും പരസ്പരം വിലയിരുത്താനും അവസരം നൽകുന്ന ഒരു പ്രവർത്തനപരിപാടിയായിരുന്നു പഠനോത്സവം. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സ്കൂളിന്റെ അക്കാദമികനിലവാരം സമൂഹത്തെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു ഈ പ്രവർത്തനത്തിന്റെ ലക്‌ഷ്യം .രക്ഷിതാക്കൾനല്ല പരിശ്രമം നടത്തി കുട്ടികളെ അതിനായി തയ്യാറാക്കി .വ്യത്യസ്തമായ പരിപാടികൾ അവതരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചു .കുട്ടികൾക്ക് സ്റ്റേജ് ഭയം ഇല്ലാതാക്കാൻ ഈപരിപാടി ഏറെക്കുറെ സഹായിച്ചു .
അതിജീവനം പരിപാടി :-കോവിഡ് 19 മൂലം വീട് വിദ്യാലയമാക്കിയ കുട്ടികൾക്ക് സ്കൂൾ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാൻ കളികളിലൂടെയും നിർമ്മാണ പ്രവർത്തങ്ങളിലൂടെയും ക്ലാസ്സ് കൈകാര്യം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു അതിജീവനം പരിപാടി .കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം കൂടുതൽ പ്രചോദനം നൽകി വിദ്യാലയത്തിലേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനുള്ള ഒരു സംരംഭം .സ്കൂളിലേക്ക് വരാനും മടുപ്പു തോന്നാതെ പ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികളെ പ്രാപ്തരാക്കുന്ന ആക്ടിവിറ്റികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതായിരുന്നു ലക്‌ഷ്യം
.