ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Namhss (സംവാദം | സംഭാവനകൾ)
No edit summary
Namhss (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
<center>
<center>
<gallery>
<gallery>
Example.jpg|
14031logo.jpg|
</gallery>
</gallery>
</center>
</center>

16:32, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ
വിലാസം
പെരിങ്ങത്തൂര്‍

കണ്ണൂര്‍ ജില്ല
സ്ഥാപിതം12 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-11-2016Namhss



കണ്ണൂര്‍ ജില്ലയില്‍, പെരിങ്ങളം പഞ്ചായത്തില്‍ കനക മലയുടെ താഴ്വാരത്ത് പെരിങ്ങത്തൂര്‍ പുഴയുടെ ഓരം ചേര്‍ന്ന് പെരിങ്ങത്തൂര്‍ പട്ടണത്തില്‍ കടവത്തൂര്‍ റോഡില്‍ അതി മനോഹരമായ മൂന്നുനില കെട്ടിടത്തില്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാര്‍ഡ്, മാത്രുഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

ചരിത്രം

പെരിങ്ങത്തൂരില്‍ "മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറ"ത്തിന്റെ കീഴില്‍ വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജനാബ്: എന്‍.എ മമ്മു സാഹിബിന്റെ നാമധേയത്തില്‍ 1995ല്‍ എന്‍.എ.എം ഹൈസ്ക്കൂള്‍ സ്ഥാപിതമായി. കേരള‍ത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തില്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി.

മാനേജ്മെന്റ്

ഒരു ഹൈസ്ക്കൂളിന്റെ അഭാവത്താല്‍ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്ന പെരിങ്ങത്തൂരിലെ കുട്ടികള്‍ക്ക് വേണ്ടി ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുക എന്ന ശ്രമകരമായ പ്രവര്‍ത്തനം ലക്ഷ്യമാക്കിക്കൊണ്ട് 1992-ല്‍ സ്ഥാപിതമായ വിദ്യാഭ്യാസ സാംസ്കാരിക സംഘടനയാണ് മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം (എം.ഇ.സി.എഫ്) ബഹു:എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ ചെയര്‍മാനും ബഹു: സി.ഐ മഹമൂദ് മാസ്റ്റര്‍ കണ്‍വീനറുമായി രൂപീകരിച്ച പ്രസ്തുത സംഘടന 1995-ല്‍ ലക്ഷ്യം നേടി. പെരിങ്ങത്തൂരിന്റെ എല്ലാമെല്ലാമായിരുന്ന മനുഷ്യസ്നേഹിയായ ബഹു: എന്‍.എ മമ്മു ഹാജിയുടെ നാമധേയത്തില്‍ എന്‍.എ.എം.മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ 12.06.1995-ന് പെരിങ്ങത്തൂര്‍ മനാറുല്‍ ഇസ്ലാം മദ്രസ്സയില്‍ ആരംഭിച്ചു. ആദ്യത്തെ മാനേജര്‍ ബഹു: കെ.കെ മുഹമ്മദ് ആയിരുന്നു. ഇപ്പോഴത്തെ മനേജര്‍ ബഹു: എന്‍.എ അബൂബക്കര്‍ മാസ്റ്റര്‍ ആണ്.

സ്കൂളിന്റെ മാനേജര്‍ പദവി അലങ്കരിച്ചവര്‍

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 52 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളില്‍ VIII, IX, X ക്ലാസ്സുകള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ആറായിരത്തോളം പുസ്തകങ്ങളുള്ള വിപുലമായ ലൈബ്രറിയും, എല്ലാ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉള്ള റീഡിംഗ് റൂമും സ്ക്കൂളിനുണ്ട്. എല്ലാ ക്ലാസ്സികളിലും മികച്ച ഓഡിയോ സിസ്റ്റം, ശുദ്ധീകരിച്ച് കുടിവെള്ളം എന്നിവ ഉണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ആറ് ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നു.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

എസ്.എസ്.എല്‍.സി വിജയശതമാനം

അധ്യയന വര്‍ഷം പരീക്ഷ എഴുതിയവര്‍ വിജയ ശതമാനം ടോപ്പ്സ്കോറേസ്
1997 - 1998 70 100% മുഹമ്മദ് ഐ.എന്‍.കെ
1998 - 1999 190 97% റസീന എ കെ
1999 - 2000 322 95% ഗസ്നഫര്‍ ഹുസ്സൈന്‍ സി പി
2000 - 2001 383 94% മാജിത അബ്ദുള്‍ സമദ്
2001 - 2002 424 92% തസ്രീഫ് ബി
2002 - 2003 494 97% മുഹമ്മദ് നവാസ് എന്‍ കെ
2003 - 2004 604 99% ഹഫ്സ മുഹമ്മദ് പി കെ
2004 - 2005 638 93% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2005 - 2006 682 96% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -
2006 - 2007 750 99% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -
2007 - 2008 773 99% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -
2008 - 2009 796 99.5% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -
2009 - 2010 846 99.9% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ -
2010 - 2011 771 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2011 - 2012 771 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2012 - 2013 771 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2013 - 2014 771 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2014 - 2015 771 98.83% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍
2015 - 2016 836 100% മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടിയവര്‍

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങള്‍

1) എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്തമാക്കിയതിന് 1997-98 വര്‍ഷത്തിലെ പി എം എഫ് പുരസ്ക്കാരം
2) എല്ലാ കുട്ടികളേയും സഞ്ചയികയില്‍ ഉള്‍പ്പെടുത്തിതിനുള്ള "ബജത്ത് സ്ക്കൂള്‍" പദവി.
3) അറബി ഒന്നാം ഭാഷയായി എസ് എസ് എല്‍ സി പരീക്ഷയെഴുതി കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച സ്ക്കൂളിനുള്ള 1999-2000 അധ്യയന വര്‍‍ഷത്തെ ആലുവ മുഹിയുദ്ദീന്‍ സ്മാരക പുരസ്ക്കാരം.
4) ഉന്മീലനം പുരസ്ക്കാരം - പെരിങ്ങളം നിയോജക മണ്ഡലത്തിന്റെ 'ജനകീയം 2010' ന്റെ ഭാഗമായുള്ള മികച്ച ശുചിത്വത്തിനുള്ള അംഗീകാരം.
5) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (2009-10)
6) വിദ്യാഭ്യാസ വകുപ്പ്, ഐ.ടി അറ്റ് സ്ക്കൂള്‍ - ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ നാലാമതെത്തിയ സ്ക്കൂള്‍. ഹരിത വിദ്യാലയം ട്രോഫി, പ്രശസ്തി പത്രം,ക്യാഷ് പ്രൈസ് എന്നിവ ലഭിച്ചു. (2010-11)
7) മാത്രുഭൂമി പത്രത്തിന്റെ സീഡ് ക്ലബ്ബ് ഹരിത വിദ്യാലയം പുരസ്ക്കാരം (കണ്ണൂര്‍ ജില്ലയില്‍ ഒന്നാമത്) (2010-11)

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകള്‍

വാര്‍ത്തകളിലെ എന്‍.എ.എം‍

ഫോട്ടോ ഗാലറി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

സാമൂഹിക സേവനരംഗത്ത് വിദ്യാര്‍ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്‍‍മ്മോല്‍സുകതയും വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല്‍ ബേഡന്‍ പവ്വല്‍ പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില്‍ പ്രവര്‍ത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് എന്‍.എ.എമ്മിലേത്. കേരളത്തിലെ മികച്ച സ്കൗട്ട് മാസ്റ്റര്‍ക്കുള്ള 2008-09 അധ്യയനവര്‍ഷത്തെ അവാര്‍ഡ് ജേതാവായ ശ്രീ. കെ പി ശ്രീധരന്‍ മാസ്റ്ററാണ് ട്രൂപ്പിനെ പരിശീലിപ്പിക്കുന്നത്. കാശ്മീരില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ക്യാംബില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ സ്കൗട്ട്സ് യൂനറ്റിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ വര്‍‍ഷവും യൂനിറ്റിലെ എല്ലാ സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്‍" എന്നിവ ലഭിക്കാറുണ്ട്.‍

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി).




  • ജെ.ആര്‍.സി.




  • ദേശീയ ഹരിത സേന





  • ബാന്റ് ട്രൂപ്പ്.
  • വര്‍ക്ക് എക്സ്പീരിയന്‍സ് യൂനിറ്റ്

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.





  • ടൂറിസം ക്ലബ്ബ്

പഠന യാത്രകള്‍ ഒഴിവാക്കി പൂര്‍ണ്ണമായ അറിവ് നേടുക അസാദ്ധ്യം. പ്രക്റ്തി അറിവിന്റെ വര്ണ്ണ പുസ്തകം നമുക്കായി തുറക്കുന്നു. അതു വായിക്കാന്‍...... ഇന്നലെയുടെ ബാക്കിപത്രങ്ങളായ ചരിത്രാവശിഷ്ടങ്ങള്‍, അതു കാണാന്‍... മഹാ പ്രതിഭകളുടെ വാക്കുകള്‍, അതു കേള്‍ക്കാന്‍..... നാടും നഗരവും കടന്ന്, അതിരുകള്‍ക്കപ്പുറം ഞങ്ങള്‍ പോയി.... അറിവിന്റെ, അനുഭവത്തിന്റെ പുതിയ കാഴ്ചകളിലേക്ക് ഞങ്ങള്‍ ഇനിയും പോവും. ഇന്ത്യയ്ക്ക് വെളിയില്‍ ഹിമാലയം കടന്ന് നേപ്പാള്‍ വരെ ഉള്ളില്‍ ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, ബാഗ്ലൂര്‍, മൈസൂര്‍, മധുര, ഊട്ടി, കോദൈക്കനാല്‍, പഴനി പിന്നെ ദൈവത്തിന്റെ സ്വന്തം നാട് മുഴുവനും. വിമാനം, തീവണ്ടി, ബസ്, ബോട്ട് .... ഓരോ യാത്രയും ഇവിടെ വേറിട്ട അനുഭവങ്ങളാവുന്നു.

  • സയന്‍സ് ക്ലബ്ബ്

കുട്ടികളില്‍ ശാസ്ത്ര ബോധ്വും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാംബ്യന്‍ ഷിപ്പും, ജില്ലാ,സ്റ്റേറ്റ് മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു. മികച്ച സയന്‍സ് ക്ലബ്ബിനുള്ള കണ്ണൂര്‍ ജില്ലാ സയന്‍സ് ക്ലബ്ബ് അവാര്‍ഡ് പല തവണ നേടി.



  • വര്‍ണ്ണം ആട്സ് ക്ലബ്ബ്.





  • അനിമല്‍ ക്ലബ്ബ്.






  • ഫിലീം സൊസൈറ്റി

കുട്ടികള്‍ മലയാളത്തിലേയും അന്യ ഭാഷകളിലേയും ക്ലാസ്സിക്ക് സിനിമകള്‍, വിവിധ വിഷയങ്ങളിലുള്ള ഡോക്യുമന്ററികള്‍ എന്നിവ കാണുക, സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രഗദ്ഭരുമായി സം വദിക്കുക,വിവിധ ശില്പ്പ ശാലകളില്‍ പങ്കെടുക്കുക - എന്നിവയ്ക്ക് ഫിലീം സൊസൈറ്റി അവസരമൊരുക്കുന്നു എല്ലാ വര്‍ഷവും സൊസൈറ്റി ഫിലീം ഫെസ്റ്റ്വലുകളും, ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നു.

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി ടി എ യുടെ പങ്ക് സുപ്രധാനമാണ. മാത്രുകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി റ്റി എ ആണ ഈ സ്ക്കൂളിന്റെ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ക്ക് അടിത്തറ പാകുന്നത്.

സ്ക്കൂള്‍ ജനറല്‍ പി ടി എയ്ക് പുറമെ മദര്‍ പി ടി എയും, ഓരോ ക്ലാസിനായി ക്ലാസ് പി ടി എയും നിലവിലുണ്‍ട്.

2010-2011 അധ്യയന വര്‍ഷത്തെ ജനറല്‍ പി ടി എ ഭാരവാഹികള്‍

പ്രസിഡന്റ്: ശ്രീ. ഹമീദ് കിടഞ്ഞി

ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (ALUMNI)

ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (ALUMNI) ഭാരവാഹികള്‍

സ്നേഹ ജ്യോതി

ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്

പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന കുട്ടികളുടെ നിലവാരം ഉയര്‍ത്തുന്നതിനും ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതി ഉന്നത വിജയം കൈവരിക്കുന്നതിനും വേണ്ടി ശാസ്ത്രീയവും കാര്യക്ഷമവുമായ രീതിയില്‍ 'ഇന്റന്‍സീവ് കോച്ചിംഗ് യൂനിറ്റ്' (ഐ.സി.യു) എന്ന പേരില്‍ സ്പെഷല്‍ കോച്ചിങ് യൂനിറ്റ് വിദ്ഗ്ദരായ അദ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്ക്കൂള്‍ സ്റ്റോര്‍

വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള പാഠ പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍,യൂനി ഫോം മറ്റു സ്റ്റേഷനറി സാധനങ്ങള്‍, ലഘു ഭക്ഷണം എന്നിവ മിതമായ വിലക്കും, ഗുണ നിലവാരം ഉറപ്പു വരുത്തിയും ഇവിടെ ലഭിക്കുന്നു. കുട്ടികളെ വഴി തെറ്റിക്കുന്ന ലഹരി വസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ വസ്തുക്കളും മറ്റും നിര്‍ലോഭം വിറ്റഴിക്കുന്ന സാധാരണ കച്ചവടവടക്കരില്‍ നിന്നും അവരെ മാറ്റി നിര്‍ത്തുക എന്ന പ്രധാന ഉദ്ദേശമാണ ഈ ഉദ്ദ്യമത്തിനു പിന്നില്‍.

സഞ്ചയിക

വിദ്യാര്‍ത്ഥികളില്‍

സ്ക്കൂള്‍ ഡയറി

കുട്ടികളുടെ ദൈനദിന പാഠ്യ,പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താനും വിലയിരുത്താനും ഉള്ള തരത്തില്‍‍ ബഹുവര്‍ണ്ണ കവറോടെ പ്രിന്റ് ചെയ്തതാണ് അന്‍പത് പേജ് ഉള്ള സ്ക്കൂള്‍ ഡയറി. കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍,പേഴ്സണല്‍ ഡീറ്റൈല്‍സ്, ലീവ് റിക്കോര്‍ഡ്, ലേറ്റ് അറൈവല്‍ റിക്കോര്‍ഡ്, ഡിസിപ്ലിനറി റിമാര്‍ക്ക്സ്,ക്ലാസ് ടൈം ടേബിള്‍,എക്സാം ടൈം ടേബിള്‍, സ്ക്കോര്‍ ഷീറ്റുകള്‍,നിരന്തര മൂല്യനിര്‍ണ്ണയ രേഖ,ഫീസ് രജിസ്റ്റര്‍, ഡിറ്റൈല്‍സ് ഓഫ് ടീച്ചേര്‍സ് ,ക്ലാസ് ടീച്ചര്‍ റിമാര്‍ക്ക്സ്,സ്പെയ്സ് ഫോര്‍ കൊ-കരിക്കുലം ആക്റ്റിവിറ്റീസ്,സ്പെയ്സ് ഫോര്‍ കമ്മ്യൂണിക്കേഷന്‍ ഫോര്‍ പാരെന്റ്സ് ആന്റ് ടീച്ചേര്‍സ്,സ്റ്റുഡന്‍സ് ബസ്സ് കണ്‍സെഷന്‍ പാസ്, ഗുഡ് ഹാബിറ്റ് ടിപ്പ്സ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഡയറിയിലുണ്ട്.

മുന്‍ വറ്ഷങ്ങളിലെ ഡയറി മുഖചിത്രങ്ങ‍ള്‍

വഴികാട്ടി

<googlemap version="0.9" lat="11.714829" lon="75.588432" zoom="18" width="350" height="350" selector="no" controls="small">11.715433, 75.589049, NAM HSS, Perinathur</googlemap>