"എ.എൽ.പി.എസ്. തോക്കാംപാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:

പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരിൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടയ്ക്കൽകൃഷ്ണൻ കുട്ടി നായർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, കോട്ടയ്ക്കൽ വാസു നെടുങ്ങാടി, കലാമണ്ഡലംഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി കഥകളിഅവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം.

== കോട്ടക്കൽ പൂരം ==
കോട്ടക്കൽ ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് കോട്ടക്കൽ പൂരം. ധന്വന്തരിയായി അവതാരമെടുത്തമഹാവിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ആഘോഷമാണിത്. ഭാരതീയഐതിഹ്യമനുസരിച്ച്, വൈദ്യശാസ്ത്രത്തിന്റെയും ആരോഗ്യത്തിന്റെയും രക്ഷാധികാരി ധന്വന്തരിയാണ്.
ജാതിമത ഭേതമന്യേ എല്ലാവരും ഒത്തുകൂടുന്ന കോട്ടക്കൽ പൂരം കോട്ടക്കലിന്റെ ജനകീയ ഉത്സവമാണ്.  വൈവിധ്യമാർന്ന പരിപാടികളോടെയാണ് ഉത്സവദിനങ്ങൾ ആഘോഷമാക്കുന്നത്. പ്രമുഖ സംഗീതജ്ഞർ എല്ലാദിവസവും ഹിന്ദുസ്ഥാനി, കർണാടക സംഗീതം എന്നിവ അവതരിപ്പിക്കുന്നു. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് എന്നിവയുടെ അവതരണം ഈ ഉത്സവത്തെ അപൂർവ ദൃശ്യാനുഭവമാക്കി മാറ്റുന്നു. പഞ്ചവാദ്യമേളം ആസ്വദിക്കാൻ നൂറുകണക്കിന് ആളുകൾ ഒത്തുകൂടുന്നു. ഇവയെല്ലാം ചേർന്ന് ഈ ഉത്സവത്തെഅതിന്റെ മതപരമായ പ്രാധാന്യത്തിന് പുറമെ എല്ലാ വിഭാഗം ആളുകളും ആസ്വദിക്കുന്ന മനോഹരമായസാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു.

22:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടക്കൽ ആര്യ വൈദ്യശാല

ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുർവേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടിസ്ഥാപിച്ച ഒരു സ്ഥാപനമാണ് കോട്ടക്കൽ ആര്യവൈദ്യ ശാല. 1902-ൽ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത്സ്ഥാപിച്ചത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തിൽ ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുംആളുകൾ ചികിൽസയ്ക്കായി എത്തുന്നു. ആയുർവേദ മരുന്നു നിർമ്മാണം, ആയുർവേദ മരുന്നുകളൂടെഗവേഷണം, ആയുർവേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുർവേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയപ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

പി എസ് വി നാട്യസംഘം

കോട്ടയ്ക്കലിൽ കഥകളി എന്ന ക്ലാസിക്കൽ കലയുടെ അവതരണത്തിനും പഠനത്തിനുമായി ആരംഭിച്ച കഥകളിക്ലബ് ആണ് പി.എസ്.വി നാട്യസംഘം. 1939ൽ വൈദ്യരത്‌നം പി.എസ്.വാര്യരാണ് ഇതു സ്ഥാപിച്ചത്. കോട്ടയ്ക്കൽ ആര്യവൈദ്യശാല നേരിട്ടു നടത്തുന്ന കഥകളി ക്ലബ് ആണിത്. 1909ൽ പി.എസ്.വാര്യർ പരമശിവവിലാസം ഡ്രാമ കമ്പനി എന്ന ഒരു നാടകവേദിയും തുടങ്ങിയിരുന്നു.

സംഗീതനാടകങ്ങളാണ് ആദ്യകാലത്ത് അവതരിപ്പിച്ചിരുന്നത്. പി.എസ്.വാര്യർ

തന്നെയാണ് നാടകം എഴുതി സംഗീതം പകർന്ന് അവതരിപ്പിച്ചിരുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം കമ്പനിസഞ്ചരിച്ച് നാടകങ്ങൾ അവതരിപ്പിച്ചു. കോഴിക്കോടും പാലക്കാടും അദ്ദേഹം സ്ഥിരം നാടകശാലകളുംസ്ഥാപിച്ചിരുന്നു.

കഥകളിയുടെ പ്രോത്സാഹനാർഥമാണ് പി.എസ്.വാര്യർ കഥകളി ക്ലബ് ഉണ്ടാക്കിയത്. മികച്ച അധ്യാപകരെനിയമിച്ച് കഥകളി പഠിപ്പിച്ചു. അവിടെ

പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാരഥന്മാരിൽ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, ഗുരു കുഞ്ചുക്കുറുപ്പ്, കവളപ്പാറ നാരായണൻ നായർ, വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ, കോട്ടയ്ക്കൽകൃഷ്ണൻ കുട്ടി നായർ, കോട്ടയ്ക്കൽ കുട്ടൻ മാരാർ, കോട്ടയ്ക്കൽ വാസു നെടുങ്ങാടി, കലാമണ്ഡലംഉണ്ണികൃഷ്ണൻ തുടങ്ങിയവർ ഉൾപ്പെടുന്നു. നിരവധി വിദേശരാജ്യങ്ങളിൽ പര്യടനം നടത്തി കഥകളിഅവതരിപ്പിച്ചിട്ടുണ്ട് പി.എസ്.വി നാട്യസംഘം.

കോട്ടക്കൽ പൂരം