"അസീസി ഇ എച്ച് എസ് തലക്കോട്ടുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ സൃഷ്ടിച്ചു)
 
(ചരിത്രം എഴുതുന്നു)
വരി 1: വരി 1:
'''<big>നാഴികക്കല്ലുകളിലൂടെയുള്ള  തിരനോട്ടം</big>'''
വിദ്യാഭ്യാസമുള്ള തലമുറയെ വാർത്തെടുക്കണമെന്നുള്ള അദ്യമമായ ആഗ്രഹം ഓരോ മാതാപിതാക്കളുടെ ഉള്ളിലും വളർന്നു വരാൻ തുടങ്ങിയ കാലഘട്ടമായിരുന്നു 1980 കൾ. ദൈവനിയോഗമെന്നും പറയട്ടെ ഈ കാലഘട്ടത്തിൽ ഫ്രാൻസ് ആസ്ഥാനമായിട്ടുള്ള ഫ്രാൻസിസ്കൻ സെർവൻ്റസ്  ഓഫ് മേരി (എഫ് .എസ് .എ൦) എന്ന സന്യാസിനി സമൂഹത്തിൻ്റെ കേരളത്തിലെ ആദ്യ സംരംഭമായി അസ്സീസി തുടർന്ന് 1983 ൽ കോൺവെൻ്റിൻ്റെ കീഴിൽ  സെൻ്റ് സേവിയേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തനാരംഭിച്ചു.പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ശൈലീപ്രയോഗം അന്വർഥമാകുമാറ് തലക്കോട്ടുക്കര പള്ളിയുടെ മതിൽകെട്ടിനുള്ളിൽ തന്നെയാണ് ആദ്യകാലത്ത് ഈ വിദ്യാലയ൦ പ്രവർത്തനമാരംഭിച്ചത്.25 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൻ്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ .സിസ്റ്റർ ലില്ലിയായിരുന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ ഇടവക ജനങ്ങളുടെ മാത്രമല്ല ;തലക്കോട്ടുകരയുടെയും അയൽഗ്രാമങ്ങളുടെയും പൊതുവികാരമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.  കോൺവെൻറ് തലക്കോട്ടുകരയിൽ സ്ഥാപിതമായി.
==== '''*'''പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റവും വിദ്യാലയത്തിൻ്റെ പുനഃനാമകരണവും സർക്കാർ അംഗീകാരവും ====
1988 ൽ പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റവും വിദ്യാലയത്തിൻ്റെ പുനഃനാമകരണവും സർക്കാർ അംഗീകാരവും .  കോൺവെൻ്റിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ മനോഹരമായ ഒരു കെട്ടിടം പണിയപ്പെടുകയും  വിദ്യാലയത്തിൻ്റെ പ്രവർത്തനങ്ങൾ അവിടേക്കു മാറ്റപ്പെടുകയും ചെയ്തു. 1993 ൽ സമൂഹത്തിലെ നാനാതുറയിലുള്ള ജനങ്ങളുടെ താല്പര്യങ്ങളെ മാനിച്ചു സ്കൂൾ സ്ഥാപകരായ എഫ് എസ് എ൦  സന്യാസിനി സമൂഹത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വി.ഫ്രാൻസീസ് അസ്സീസിയുടെ നാമേധയത്തിൽ അസ്സീസി ഇംഗ്ലീഷ് മീഡിയം എന്ന് പുനഃ:നാമകരണ൦ ചെയ്തു.
മാനേജ്മെൻ്റ് , പി ടി എ ,പൊതുപ്രവർത്തകർ ,ജനപ്രതിനിധികൾ എന്നിവരുടെ ശ്രമഫലമായി 1997 ൽ യു .പി വിഭാഗത്തിനും 2005 ൽ ഹൈസ്കൂൾ വിഭാഗത്തിനും ,201 5 ൽ എൽ .പി വിഭാഗത്തിനും സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു.2011  ൽ ഈ സ്ഥാപന൦ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .
പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ അസ്സീസി സ്കൂളിൻ്റെ സ്ഥാനം എന്നും മുൻപിൽ തന്നെയാണ്. സംസ്ഥാനത്ത് ഗ്രേഡിംങ് സമ്പ്രദായം ആരംഭിച്ച 2004 -2005  അധ്യയനവർഷത്തിലാണ് ഈ സ്കൂളിൽ ആദ്യ എസ് .എസ് .എൽ സി ബാച്ച് പരീക്ഷ എഴുതിയത് .റവ .സിസ്റ്റർ മീനയായിരുന്നു അന്നത്തെ പ്രധാനഅദ്ധ്യാപിക. സംസ്ഥാനത്ത്‌ 85 സ്‌കൂളുകളിലും ,തൃശൂർ ജില്ലയിലെ മൂന്നു സ്കൂളുകളിലും ,ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരേ ഒരു സ്കൂളിലും മാത്രം ആണ് 100 % വിജയമുണ്ടായത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആ ഏക സ്കൂൾ അസ്സീസിയാണെന്നത് എന്നെന്നും അഭിമാനിക്കാവുന്ന ചരിത്ര യാഥാർഥ്യം ആണ്. അസ്സീസിയുടെ യശസ്സ് വാനോളമുയർത്തുന്ന അഭിമാനവർഷം! ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട ആ അപൂർവ നേട്ടം ഇന്നുവരെയും തിരുത്തികുറിക്കപ്പെടാതെ തുടർന്ന് പോകുന്നത് സ്കൂളുമായി ബന്ധപെട്ടു നിൽക്കുന്ന ഏവരുടെയും സഹകരണവും ഈശ്വരൻ്റെ കൃപയും മൂലമാണ്.  
===== *സിൽവർ ജൂബിലിയാഘോഷം =====
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

14:22, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാഴികക്കല്ലുകളിലൂടെയുള്ള  തിരനോട്ടം

വിദ്യാഭ്യാസമുള്ള തലമുറയെ വാർത്തെടുക്കണമെന്നുള്ള അദ്യമമായ ആഗ്രഹം ഓരോ മാതാപിതാക്കളുടെ ഉള്ളിലും വളർന്നു വരാൻ തുടങ്ങിയ കാലഘട്ടമായിരുന്നു 1980 കൾ. ദൈവനിയോഗമെന്നും പറയട്ടെ ഈ കാലഘട്ടത്തിൽ ഫ്രാൻസ് ആസ്ഥാനമായിട്ടുള്ള ഫ്രാൻസിസ്കൻ സെർവൻ്റസ്  ഓഫ് മേരി (എഫ് .എസ് .എ൦) എന്ന സന്യാസിനി സമൂഹത്തിൻ്റെ കേരളത്തിലെ ആദ്യ സംരംഭമായി അസ്സീസി തുടർന്ന് 1983 ൽ കോൺവെൻ്റിൻ്റെ കീഴിൽ  സെൻ്റ് സേവിയേഴ്‌സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തനാരംഭിച്ചു.പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ശൈലീപ്രയോഗം അന്വർഥമാകുമാറ് തലക്കോട്ടുക്കര പള്ളിയുടെ മതിൽകെട്ടിനുള്ളിൽ തന്നെയാണ് ആദ്യകാലത്ത് ഈ വിദ്യാലയ൦ പ്രവർത്തനമാരംഭിച്ചത്.25 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ സ്ഥാപനത്തിൻ്റെ പ്രഥമ പ്രധാന അദ്ധ്യാപിക റവ .സിസ്റ്റർ ലില്ലിയായിരുന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ ഇടവക ജനങ്ങളുടെ മാത്രമല്ല ;തലക്കോട്ടുകരയുടെയും അയൽഗ്രാമങ്ങളുടെയും പൊതുവികാരമായി മാറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു.  കോൺവെൻറ് തലക്കോട്ടുകരയിൽ സ്ഥാപിതമായി.

*പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റവും വിദ്യാലയത്തിൻ്റെ പുനഃനാമകരണവും സർക്കാർ അംഗീകാരവും

1988 ൽ പുതിയ കെട്ടിടത്തിലേക്കുള്ള മാറ്റവും വിദ്യാലയത്തിൻ്റെ പുനഃനാമകരണവും സർക്കാർ അംഗീകാരവും .  കോൺവെൻ്റിനോട് ചേർന്നുള്ള വിശാലമായ പുരയിടത്തിൽ മനോഹരമായ ഒരു കെട്ടിടം പണിയപ്പെടുകയും  വിദ്യാലയത്തിൻ്റെ പ്രവർത്തനങ്ങൾ അവിടേക്കു മാറ്റപ്പെടുകയും ചെയ്തു. 1993 ൽ സമൂഹത്തിലെ നാനാതുറയിലുള്ള ജനങ്ങളുടെ താല്പര്യങ്ങളെ മാനിച്ചു സ്കൂൾ സ്ഥാപകരായ എഫ് എസ് എ൦  സന്യാസിനി സമൂഹത്തിൻ്റെ സ്വർഗീയ മധ്യസ്ഥനായ വി.ഫ്രാൻസീസ് അസ്സീസിയുടെ നാമേധയത്തിൽ അസ്സീസി ഇംഗ്ലീഷ് മീഡിയം എന്ന് പുനഃ:നാമകരണ൦ ചെയ്തു.

മാനേജ്മെൻ്റ് , പി ടി എ ,പൊതുപ്രവർത്തകർ ,ജനപ്രതിനിധികൾ എന്നിവരുടെ ശ്രമഫലമായി 1997 ൽ യു .പി വിഭാഗത്തിനും 2005 ൽ ഹൈസ്കൂൾ വിഭാഗത്തിനും ,201 5 ൽ എൽ .പി വിഭാഗത്തിനും സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു.2011  ൽ ഈ സ്ഥാപന൦ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .

പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ അസ്സീസി സ്കൂളിൻ്റെ സ്ഥാനം എന്നും മുൻപിൽ തന്നെയാണ്. സംസ്ഥാനത്ത് ഗ്രേഡിംങ് സമ്പ്രദായം ആരംഭിച്ച 2004 -2005  അധ്യയനവർഷത്തിലാണ് ഈ സ്കൂളിൽ ആദ്യ എസ് .എസ് .എൽ സി ബാച്ച് പരീക്ഷ എഴുതിയത് .റവ .സിസ്റ്റർ മീനയായിരുന്നു അന്നത്തെ പ്രധാനഅദ്ധ്യാപിക. സംസ്ഥാനത്ത്‌ 85 സ്‌കൂളുകളിലും ,തൃശൂർ ജില്ലയിലെ മൂന്നു സ്കൂളുകളിലും ,ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ ഒരേ ഒരു സ്കൂളിലും മാത്രം ആണ് 100 % വിജയമുണ്ടായത്. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആ ഏക സ്കൂൾ അസ്സീസിയാണെന്നത് എന്നെന്നും അഭിമാനിക്കാവുന്ന ചരിത്ര യാഥാർഥ്യം ആണ്. അസ്സീസിയുടെ യശസ്സ് വാനോളമുയർത്തുന്ന അഭിമാനവർഷം! ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ട ആ അപൂർവ നേട്ടം ഇന്നുവരെയും തിരുത്തികുറിക്കപ്പെടാതെ തുടർന്ന് പോകുന്നത് സ്കൂളുമായി ബന്ധപെട്ടു നിൽക്കുന്ന ഏവരുടെയും സഹകരണവും ഈശ്വരൻ്റെ കൃപയും മൂലമാണ്.  

*സിൽവർ ജൂബിലിയാഘോഷം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം