"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 32: | വരി 32: | ||
==2013-2014== | ==2013-2014== | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Mathspascal 35052 (1).JPG | പ്രമാണം:Mathspascal 35052 (1).JPG | ||
പ്രമാണം:Mathspascal 35052 (2).JPG | പ്രമാണം:Mathspascal 35052 (2).JPG |
15:36, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2019-2020
- 22 ജൂണിന് മാത്‍സ് ക്ലബ്ബ് രൂപീകരണം നടന്നു.
- ജൂലൈ 24നു സ്‌കൂൾ തല ഗണിതമേള നടന്നു. 198 കുട്ടികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
- സബ്‌ജില്ലാ ഗണിതമേളയിൽ എല്ലാ ഇനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. മാത്‍സ് ക്വിസിൽ മൂന്നാം സ്ഥാനവും നേടി.
- സംസ്ഥാനതല ഗണിതമേളയിൽ 9 കുട്ടികൾ പങ്കെടുത്തു. സംസ്ഥാനതല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്തു.അപ്പ്ലൈഡ് കൺസ്ട്രക്ഷൻ, നമ്പർ ചാർട്ട് വിഭാഗത്തിലും സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
2018-2019
- ജൂൺ 19 പാസ്‌ക്കൽ ദിനമായി ആചരിച്ചു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. 30 കുട്ടികൾ ഈ മത്സരങ്ങളിൽ പങ്കെടുത്തു.
- സെപ്റ്റംബർ 11 സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു.
- സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
2017-2018
- ജൂൺ ആദ്യ വാരം തന്നെ മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
- ഓഗസ്റ്റ് 4 ന് ഗണിതമേള നടന്നു. ജോമെട്രിക്കൽ ചാർട്ട് ഇനത്തിലാണ് കൂടുതൽ കുട്ടികൾ പങ്കെടുത്തത്. ആകെ ഗണിതമേളയിൽ 202 കുട്ടികൾ പങ്കെടുത്തു.
- സബ്‌ജില്ലാ, ജില്ലാ ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി
2016-2017
- ജൂൺ 26 നു ക്ലബ്ബ് രൂപീകരണം നടന്നു.
- ജൂലൈ 8 പാസ്‌ക്കൽ ദിനാചരണം നടത്തി.പാസ്‌ക്കൽ ദിന സെമിനാറിൽ 28 കുട്ടികൾ പങ്കെടുത്തു.റിൻസി ജോസഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ജൂലൈ 29 സ്കൂൾതല ഗണിതശാസ്ത്രമേള നടത്തപ്പെട്ടു.
2015-2016
- മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം ജൂൺ 15 ന് നടന്നു.
- ജൂൺ 22 ന് പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാറിൽ 25 കുട്ടികൾ പങ്കെടുത്തു. ദേവി പ്രസീദ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- മാത്‍സ് ക്വിസിൽ 64 കുട്ടികൾ പങ്കെടുത്തു. ക്രിസ്റ്റി ലോറൻസ് ഒന്നാം സ്ഥാനം നേടി.
- സ്കൂൾതല ഗണിത മേളയിൽ 11 ഇനങ്ങളിൽ മത്സരം നടത്തപ്പെട്ടു. സബ്‌ജില്ലാ , ജില്ലാതല മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
2014-2015
- ജൂൺ 5 നു മാത്‍സ് ക്ലബ് ഉദ്‌ഘാടനം
- ജൂൺ 18 പാസ്‌ക്കൽ ദിനാചരണം . 45 കുട്ടികൾ പങ്കെടുത്ത സെമിനാർ അവതരണ മത്സരം നടത്തപ്പെട്ടു. ദിവ്യ നെൽസൺ ഒന്നാം സ്ഥാനം നേടി. മാത്‍സ് ക്വിസിൽ 48 കുട്ടികൾ പങ്കെടുത്തു. വിവേക് വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- സ്‌കൂൾ തല ഗണിതശാസ്ത്ര മേളയിൽ 150 കുട്ടികൾ പങ്കെടുത്തു.
2013-2014
2012-2013
- ജൂൺ 12 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
- ജൂൺ 18 പാസ്‌ക്കൽ ദിനാചരണം നടന്നു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു. ജിത്തു ജോസ്, വിവേക് വിനോദ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ജൂലൈ ആദ്യം തന്നെ സ്‌കൂൾ തല ഗണിതമേള നടത്തപ്പെട്ടു
2011-2012
- ജൂൺ 8 നു മാത്‍സ് ക്ലബ്ബ് ഉദ്‌ഘാടനം നടന്നു.
- ജൂൺ 20 പാസ്‌ക്കൽ ദിനാചരണം നടന്നു. സെമിനാർ, ക്വിസ് എന്നിവ നടത്തപ്പെട്ടു.
- ജൂലൈ ആദ്യം തന്നെ സ്‌കൂൾ തല ഗണിതമേള നടത്തപ്പെട്ടു
2010-2011
- ജൂൺ 9 - ഗണിത ക്ലബ്ബ് രൂപീകരണം നടന്നു.
- ജൂൺ 19 പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാർ നടത്തപ്പെട്ടു. 25 കുട്ടികൾ സെമിനാർ അവതരണം നടത്തി. അന്നേ ദിവസം നടത്തിയ ക്വിസ് മത്സരത്തിൽ 60 കുട്ടികൾ പങ്കെടുത്തു. അനുരാഗ് സി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
- ജൂലൈ ആദ്യം തന്നെ സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു. 11 ഇനങ്ങളിൽ മത്സരം നടന്നു.
- സബ്‌ജില്ല, ജില്ലാതല ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
2009-2010
- 18.06.2009 ൽ പാസ്‌ക്കൽദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് സെമിനാർ നടത്തപ്പെട്ടു. വിഷയം: ബ്ലേയ്‌സ് പാസ്‌ക്കൽ ജീവിതവും സംഭാവനകളും . സെമിനാർ അവതരണത്തിൽ ശ്രീപ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ പാസ്‌ക്കൽ ദിന ക്വിസ് നടത്തി. അഭിൽ .കെ ഷാജി ഒന്നാം സ്ഥാനം നേടി.
- ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.
- ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.