"ജി എൽ പി എസ് കിഴക്കുപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}മലയാള ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അഭ്യസിക്കുന്നതിന് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയം ആവശ്യമാണെന്ന് തദ്ദേശീയരായ ചില വ്യക്തികളുടെ അഭിലാഷമാണ് സ്കൂളിന് പിറവി നൽകിയത്. കേരളപ്പിറവിക്ക്‌ മുമ്പ് ഈ പ്രദേശങ്ങളൊക്കെ മലബാർ ഡിസ്ട്രിക്ട് അധീനതയിലായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു എലിമെന്ററി സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹരജി സമർപ്പിക്കപ്പെട്ടു.സ്കൂൾ തുടങ്ങുവാനുള്ള എടുപ്പ് വാടക സൗജന്യമായി കൊടുത്താൽ സ്കൂൾ ആരംഭിക്കാം എന്ന് മലപ്പുറം വിദ്യാഭ്യാസ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടായതിനെത്തുടർന്ന് വെൽഫെയർ കമ്മിറ്റി യോഗം ചേർന്ന് മദ്രസാ കെട്ടിടം നാലു വർഷത്തേക്ക് വാടക സൗജന്യമായി സ്കൂളിന് കൊടുക്കാമെന്ന് അധികൃതരെ രേഖാമൂലം അറിയിച്ചു.അങ്ങനെ മലപ്പുറം ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ഉത്തരവ് നമ്പർ പി.ആർ.എസ് /ഇ1/59/69/56-13 തിയ്യതി 1 -3 -1957 പ്രകാരം കിഴക്കുംപറമ്പ് ജി.എൽ.പി.സ്കൂളിന് പ്രഥമ അംഗീകാരം ലഭിക്കുകയും മദ്രസ എടുപ്പിൽ 1957 മാർച്ച് 20 ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

14:08, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാള ഭാഷയും ഗണിതവും പൊതുവിജ്ഞാനവും അഭ്യസിക്കുന്നതിന് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയം ആവശ്യമാണെന്ന് തദ്ദേശീയരായ ചില വ്യക്തികളുടെ അഭിലാഷമാണ് സ്കൂളിന് പിറവി നൽകിയത്. കേരളപ്പിറവിക്ക്‌ മുമ്പ് ഈ പ്രദേശങ്ങളൊക്കെ മലബാർ ഡിസ്ട്രിക്ട് അധീനതയിലായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു എലിമെന്ററി സ്കൂൾ അനുവദിച്ചു കിട്ടുന്നതിനായി ഒരു വെൽഫെയർ കമ്മിറ്റി രൂപീകരിച്ച് മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്കും ഹരജി സമർപ്പിക്കപ്പെട്ടു.സ്കൂൾ തുടങ്ങുവാനുള്ള എടുപ്പ് വാടക സൗജന്യമായി കൊടുത്താൽ സ്കൂൾ ആരംഭിക്കാം എന്ന് മലപ്പുറം വിദ്യാഭ്യാസ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടായതിനെത്തുടർന്ന് വെൽഫെയർ കമ്മിറ്റി യോഗം ചേർന്ന് മദ്രസാ കെട്ടിടം നാലു വർഷത്തേക്ക് വാടക സൗജന്യമായി സ്കൂളിന് കൊടുക്കാമെന്ന് അധികൃതരെ രേഖാമൂലം അറിയിച്ചു.അങ്ങനെ മലപ്പുറം ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റ് ഉത്തരവ് നമ്പർ പി.ആർ.എസ് /ഇ1/59/69/56-13 തിയ്യതി 1 -3 -1957 പ്രകാരം കിഴക്കുംപറമ്പ് ജി.എൽ.പി.സ്കൂളിന് പ്രഥമ അംഗീകാരം ലഭിക്കുകയും മദ്രസ എടുപ്പിൽ 1957 മാർച്ച് 20 ന് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.