"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
=== '''<big><u>സ്വന്തം പാപ്പിനിശ്ശേരി</u></big>''' === | === '''<big><u>സ്വന്തം പാപ്പിനിശ്ശേരി</u></big>''' === | ||
[[പ്രമാണം:WhatsApp Image 2022-01-17 at 10.37.56 PM.jpg|ലഘുചിത്രം|.]] | |||
22:39, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്വന്തം പാപ്പിനിശ്ശേരി
കണ്ണൂർ ജില്ലയിലെ പ്രമുഖ പഞ്ചായത്തുകളിൽ ഒന്നാണ് പാപ്പിനിശ്ശേരി. പാപ്പിനിശ്ശേരി അരോളി എന്നിങ്ങനെ രണ്ട് ദിവസങ്ങളായി ഇത് വിഭജിക്കപ്പെട്ടിരിക്കുന്നു. കിഴക്കും തെക്കും പടിഞ്ഞാറും വളപട്ടണം പുഴ അതിരിട്ട ഒഴുകുന്നു. വടക്ക് കല്ല്യാശ്ശേരി പഞ്ചായത്തും വടക്കുകിഴക്കുഭാഗത്ത് തളിപ്പറമ്പ് മുൻസിപ്പാലിറ്റിയിൽ പെട്ട ആന്തൂർ വില്ലേജ് ആണ്. ജില്ലാ തലസ്ഥാനമായ കണ്ണൂർ പട്ടണം ഇതിൻറെ പത്ത് കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്നു. 15 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചാൽ തളിപ്പറമ്പ് പട്ടണമായി.
പ്രസിദ്ധമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് വളപട്ടണം പുഴ വഴി കിഴക്കോട്ട് സഞ്ചരിച്ചാൽ 6 കിലോമീറ്റർ ദൂരമേയുള്ളൂ.
ഭൂപ്രകൃതി
ക്രിസ്തുവർഷം പതിനഞ്ചാം നൂറ്റാണ്ടു വരെ കേരളത്തിൻറെ ഭൂപടം നയും ഭൂപ്രകൃതിയും മാറിക്കൊണ്ടിരുന്നു എന്നാണല്ലോ ശാസ്ത്രം മതം. ഒരു കടൽ അഴിമുഖ ഗ്രാമമായ പാപ്പിനിശ്ശേരി യും ഈ ഭൂപ്രകൃതിയിൽ വന്ന മാറ്റം സാരമായി ബാധിച്ചു കാണൂ. ഒരുകാലത്ത് വളപട്ടണം പുഴയുടെ അഴിമുഖം അരോളി കീച്ചേരി കുന്നുകളുടെ താഴ്വര യോളം പരന്നു കിടന്നിരുന്നു എന്നു കരുതാൻ ന്യായങ്ങൾ ഏറെയാണ് . വിദേശ സഞ്ചാരികൾ വളപട്ടണത്തെ പറ്റി ഏറെ പറയുമ്പോഴും മറുകരയിലെ പാപ്പിനിശ്ശേരി യെ പറ്റി ഒന്നും പറയാത്തത് ഈ തീരപ്രദേശം വളപട്ടണം പുഴയുടെ ഭാഗമായി വെള്ളത്തിൽ മുങ്ങി കിടന്നു എന്നുവേണം കരുതാൻ. ഐ കൽ … കലയ്ക്കൽ എന്നീ സ്ഥലനാമങ്ങൾ അതിൻറെ തെളിവുകൾ കൂടിയാണ്.
പഞ്ചായത്തിൻറെ പടിഞ്ഞാറൻ മേഖലകളിലെ വയലുകളിൽ കുഴികൾ എടുക്കുമ്പോൾ കടൽ ജീവികളുടെ അസ്ഥി അവശിഷ്ടങ്ങൾ കക്ക എന്നിവ ലഭിക്കുന്നതും അവിടം ഒരുകാലത്ത് കടലായിരുന്നു എന്നതിന് തെളിവാണ്. വയലുകളിൽ ആഴത്തിൽ കുഴിച്ചാൽ കിട്ടുന്ന ചെളിയുടെ സ്വഭാവവും അതാണ് വ്യക്തമാക്കുന്നത്.
കീച്ചേരി കോവിലിൽ നിന്ന് മണ്ണ് നീക്കുമ്പോൾ മനുഷ്യാ സ്ഥിതികൾ നിക്ഷേപിച്ച ഭരണികൾ ലഭിക്കുകയുണ്ടായി എന്നത് ഈ പ്രദേശത്തെ ജനവാസത്തിന് കാലപ്പഴക്ക ത്തെ ആണ്കാണിക്കുന്നത്.
പാപ്പിനികളും പാപ്പിനിശ്ശേരിയും
പ്രാദേശിക ചരിത്ര രചനയിൽ ആദ്യം വിശദീകരിക്കേണ്ടത് ചരിത്ര രചനയ്ക്ക് വിധേയമാകുന്ന പ്രദേശത്തിൻറെ പേരിനെക്കുറിച്ച് ആയിരിക്കണം എന്ന് തോന്നുന്നു. പ്രാചീനമായ അഹിരാണേശ്വര ക്ഷേത്രവുമായി പാപ്പിനിശ്ശേരി എന്ന സ്ഥലം നാമത്തെ ചിലർ ബന്ധപ്പെടുത്തി കാണുന്നുണ്ട്.അഹിരാണേശ്വര എന്ന പദത്തിൻറെ മൊഴിമാറ്റം ആയ പാമ്പനീശ്വര സന്നിധാനം സന്നിധാനം എന്ന ആശയത്തെയാണ് അവർ കൂട്ടിന് പിടിക്കുന്നത്. പാമ്പ് അണിഞ്ഞ ഈശ്വരന്റെ സന്നിധിയെ പാമ്പാണിശ്ശേരി എന്ന് വിളിച്ചുവെന്നും ക്രമേണ അത് പാപ്പിനിശ്ശേരി എന്ന് രൂപാന്തരപ്പെട്ടു എന്നുമാണ് ഇക്കൂട്ടർ അഭിപ്രായപ്പെടുന്നത്.
ആരാധനാലയങ്ങൾ ,
നടാച്ചേരി പുതിയ ഭഗവതി കാവ്
അരയാല ശ്രീകൃഷ്ണ ക്ഷേത്രം
വടേശ്വരം ശ്രീ മഹാശിവക്ഷേത്രം
പാട്ടേത്ത് പുതിയ ഭഗവതി കാവ്
മുണ്ടയാട് കോട്ടം
തുരുത്തി കോട്ടം
കീച്ചേരി പാലോട്ട് കാവ്
മതിലകം വിഷ്ണു ക്ഷേത്രം
മാങ്കടവ് ജുമായാത്ത പള്ളി
ഹിദായത്തുൽ ഇസ്ലാം വക പള്ളികൾ
കല്ലായ്കൾ ജുമായത് പള്ളി
പാറക്കൽ സ്രാമ്പി
കാട്ടിലെ പള്ളി
അമലോത്ഭവ മാതാ ചർച്ച
സെന്റിനറി മെമ്മോറിയൽ സി എസ് ഐ ചർച്ച
ഉത്സവങ്ങൾ ,അനുഷ്‌ഠാനങ്ങൾ
തോട്ടിങ്കര ഭഗവതി
ഇളനീർപ്പടി
വയൽത്തിര
ഓണത്തെയ്യം
ഉച്ചർ തെയ്യങ്ങൾ
മൂന്നു പെറ്റുമ്മ മഖാം
ഖിളർമന്ന
ഉളുക്ക് പിടിക്കൽ
കൊതിക്ക് പിടിക്കൽ
ദോഷം തീർക്കൽ