"ഗവ.യു പി എസ് പൂവക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 172: വരി 172:
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.843952,76.625866|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.843952,76.625866|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കൂത്താട്ടുകുളം ഭാഗത്തുനിന്ന് വരുന്നവർ കൂത്താട്ടുകുളം ബസ്സ്റ്റാൻഡിൽനിന്നും  പൂവക്കുളം-പാല  ബസ്സിൽകയറി സ്കൂൾ ജംഗ്ഷനിൽ ബസ് ഇറങ്ങാം. (5  കിലോമീറ്റർ)
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................
* കൂത്താട്ടുകുളം-പാലാ റോഡിലെ പെരുങ്ങുറ്റി ബസ്റ്റോപ്പിൽ നിന്നും ഓട്ടോമാർഗം  സ്കൂളിൽ എത്താം. (2  കിലോമീറ്റർ)
* ----ഭാഗത്തു നിന്ന് വരുന്നവർ ----ൽ ബസ് ഇറങ്ങി ........................  
* രാമപുരം ഭാഗത്തു നിന്ന് വരുന്നവർ പൂവക്കുളം-കൂത്താട്ടുകുളം ബസിൽ കയറി സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങാം. (6  കിലോമീറ്റർ)


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:01, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ പൂവക്കുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ഗവണ്മെന്റ് യു .പി .സ്‌കൂൾ പൂവക്കുളം .

ചരിത്രം

കേരളപ്പിറവിക്കും മൂന്നുവർഷങ്ങൾക്കു മുമ്പ് 1953 ൽ ആയിരുന്നു കോട്ടയം ജില്ലയിലെ വിദൂര ഗ്രാമമായിരുന്ന പൂവ ക്കുളത്ത് ഒരു ലോവർ പ്രൈമറി സൂളായി ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്.ശ്രീ..എ .ജെ.ജോൺ മുഖ്യമന്ത്രിയായുള്ള തിരു-കൊച്ചി മന്ത്രിസഭ ഗ്രാമപ്രദേശങ്ങളിൽ വിദ്യാഭ്യാസ പുരോഗതിക്കായി സൂളുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വിദ്യാലയത്തിനും പ്രവർത്തനാനുമതി ലഭിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

അയിരത്തിൽപരം പുസ്തകങ്ങളും ആനുകാലികങ്ങളുമായി വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്. മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിലായി കഥകൾ,കവിതകൾ ജീവചരിത്രങ്ങൾ ശാസ്ത്രഗ്രന്ഥങ്ങൾ,ഗണിതശാസ്‌ത്രഗ്രന്ഥങ്ങൾ, ചരിത്രപുസ്തകങ്ങൾ, നിഘണ്ടുക്കൾ ,പ്രൊജക്റ്റ് ബുക്കുകൾ ,പസിലുകൾ ,കടംകഥകൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്.  

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.ഒഴിവുസമയങ്ങളിൽ കുട്ടികൾ വായനമുറിയിൽ വന്നിരുന്ന് പുസ്തകങ്ങൾ വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.

സ്കൂൾ ഗ്രൗണ്ട്

കുട്ടികൾക്ക് കളിക്കുവാനായി വിശാലമായ ഒരു കളിസ്‌ഥലം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ കായിക വിനോദങ്ങൾ ഗ്രൗണ്ടിൽ കളിക്കുന്നു. കുട്ടികളെ കായികമത്സരങ്ങൾക്കായി  തയ്യാറാക്കാൻ ഗ്രൗണ്ട് പ്രയോജനപ്പെടുന്നു.

സയൻസലാബ്

ശാസ്‌ത്രാശയങ്ങൾ  കുട്ടികളിൽ എത്തിക്കുവാൻ പര്യാപ്തമായ ഒരു ശാസ്‌ത്രപാർക്ക്  പൂവക്കുളം സ്കൂളിൽ ഉണ്ട്. പാഠഭാഗത്തിലെ  പരീക്ഷണനിരീക്ഷണങ്ങൾക്ക്  ആവശ്യമായ എല്ലാ  രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളിലും ഈ വിദ്യാലയം മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു

ജൈവ കൃഷി

ജൈവ പച്ചക്കറി കൃഷി സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ജൈവ കൃഷിയാണ് ഞങ്ങൾ പ്രോത്സാഹിപ്പി ക്കുന്നത്.ഇതിന് കൃഷിഭവന്റ സഹകരണം ലഭിക്കുന്നുണ്ട്. പച്ചക്കറി നടുന്നതിന് ആവശ്യമായ വിത്തുകൾ ,ഗ്രോ ബാഗുകൾ, വളം തുടങ്ങിയവ കൃഷി ഭവനിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും വിതരണം ചെയ്ത ടിഷ്യുകൾച്ചർ വാഴകൾ, കൂടാതെ നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഞാലിപ്പൂവൻ വാഴകളും റോബസ്റ്റോ വാഴകളും സ്കൂളിൽ കൃഷി ചെയ്തു വരുന്നു.വെണ്ട പയർ ,പാവൽ ,കോവൽ, മുരിങ്ങ ,തക്കാളി ,എന്നിവയും കൃഷി ചെയ്യുന്നു. ജൈവവളവും ജൈവ കീടനാശിനികളും മാത്രം ഇവിടെ ഉപയോഗിക്കുന്നു .അതുകൊണ്ട് വിഷ രഹിത പച്ചക്കറികൾ കുട്ടികൾക്ക് നൽകാൻ കഴിയുന്നു .ജൈവ പച്ചക്കറിയുടെ മേൽനോട്ടം കുട്ടികളാണ് നടത്തുന്നത്. അവർക്ക് അത് വളരെ ഉത്സാഹവും ആനന്ദവും നൽകുന്നു .

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നു.കുട്ടികളുടെ കലാസാഹിത്യ അഭിരുചികൾ കണ്ടെത്തി വളർത്തുന്നതിനായി ആഴ്‌ചയിൽ ഒരു ദിവസം ക്ലാസ്സ്‌തലത്തിലും മാസത്തിൽ ഒരു ദിവസം സ്കൂൾ സ്കൂൾതലത്തിലും വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ ശാസ്‌ത്ര ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ആശാ മാത്യു, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ ഗണിത ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ബോബി തോമസ്, മഞ്ജുഷ അഗസ്റ്റിൻ എന്നിവരുടെ മേൽനേട്ടത്തിൽ സോഷ്യൽ ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സിബി കുര്യൻ, ജിജിമോൾ കുര്യാക്കോസ് എന്നിവരുടെ മേൽനേട്ടത്തിൽ പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം


എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • 2012-13

പ്രവൃത്തി പരിചയമേള സബ് ജില്ലാതല മത്സരത്തിൽ മരപ്പണിയിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം.

  • 2013-14

ഡിജിറ്റൽ പെയിന്റിംഗ് ജില്ലാതലം എ ഗ്രേഡോടു കൂടി രണ്ടാം സ്ഥാനം.

  • 2014-15

ചിത്രത്തുന്നലിൽ സബ് ജില്ലാ ,ജില്ലാതലങ്ങളിൽ പുരസ്കാരങ്ങൾ. സംസ്ഥാന തല മത്സരത്തിൽ പങ്കാളിത്തം - അമി ബേബി.

എൽ.എസ്.എസ് സ്കോളർഷിപ്പ്‌-രാഹുൽ രാജേഷ്.

  • 2015-16

ചിത്രത്തുന്നലിൽ അമി ബേബി ഉപജില്ല ,ജില്ലാതലങ്ങളിൽ എ ഗ്രഡോ ടു കൂടി പുരസ്കാരങ്ങൾ നേടി.

ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ ഉപജില്ലാതലത്തിൽ എ' ഗ്രേഡോടു കൂടി പുരസ്കാരം നേടി.

കർഷക ദിന ക്വിസ് പഞ്ചായത്തുതലം. രാഹുൽ രാജേഷ്, അലീന ബിനു എന്നിവർ ജേതാക്കളായി.

  • 2016-17

ഉപജില്ലാ തലം ഡിജിറ്റൽ പെയിന്റിംഗിൽ സിദ്ധാർത്ഥൻ ദാസൻ എ ഗ്രേഡോടു കൂടി മൂന്നാം സ്ഥാനം. കരസ്ഥമാക്കി.

ഉപജില്ലാതലം ബീഡ് സ് വർക്കിൽ നിൽബി ബാബു എ ഗ്രേഡോ ടു കൂടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പഞ്ചായത്തു തല കർഷകക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി -രാഹുൽ രാജേഷ്,

രാമപുരം ഉപജില്ല കലോത്സവത്തിൽ രാഹുൽ രാജേഷ് ഹിന്ദി പ്രസംഗത്തിന് മൂന്നാം സ്ഥാനവും ഹിന്ദി പദ്യം ചൊല്ലിന് എ ഗ്രേഡോടു കൂടി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

രാമപുരം ഉപജില്ല ഗണിത ക്വിസ് ബേസിൽ ബേബി രണ്ടാം സ്ഥാനം കര സ്ഥമാക്കി.

ജീവനക്കാർ

അധ്യാപകർ

  1. ടി.പി.ഗീവർഗ്ഗീസ് (ഹെഡ്മാസ്റ്റർ)
  2. ബോബി തോമസ്
  3. ജിജി മോൾകുര്യാക്കോസ്
  4. ആശ മാത്യു
  5. സിബി കുര്യൻ
  6. മഞ്ജുഷ അഗസ്റ്റിൻ
  7. റാണി സെബാസ്റ്റ്യൻ
  8. രാജി ജോസ്

അനധ്യാപകർ

  • സനിത പി.ജി

പ്രീ-പ്രൈമറി

  • ടീച്ചർ: അനു വിജയൻ
  • ആയ: താരാ .ജി .നാഥ്

മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് വർഷം
1 ശ്രീ .വി .എൻ ദാമോദരൻ നായർ
2 ശ്രീ.സി. കുര്യാക്കോസ്
3 ശ്രീമതി.റ്റി.ജി. അമ്മിണി 1997-98
4 ശ്രീമതി. വി.എസ്.ശ്യാമളാമ്മ 1998-99
5 ശ്രീമതി.എൻ.വിജയമ്മ 1999-2000
6 ശ്രീമതി എസ് ശ്രീദേവി അമ്മ 2000-04
7 ശ്രീമതി.പെണ്ണമ്മ കെ.എം 2004-05
8 ശ്രീമതി മോളി കെ.പി. 2005-10
9 ശ്രീമതി സുഷമ റ്റി.റ്റി. 2010-15
10 ശ്രീമതി ചന്ദ്രമ്മ വി.എസ് 2015-16
11 ശ്രീ .ടി.പി.ഗീവർഗ്ഗീസ് 2016-

9. പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ-

  1. അവിരാ റബേക്കാ കട്ടയ്‌ക്കൽ (സിനിമ)
  2. ഡോ .മിഥുൻ
  3. പ്രശാന്ത്  വേലിക്കകം
  4. ജി.കെ വാരിയർ (സാഹിത്യം)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവക്കുളം&oldid=1317911" എന്ന താളിൽനിന്ന് ശേഖരിച്ചത്