"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഉച്ചഭക്ഷണ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 39: | വരി 39: | ||
{| class="wikitable" | {| class="wikitable" | ||
== | ==ഉച്ചഭക്ഷണ കമ്മറ്റി അംഗങ്ങൾ == | ||
|- | |- | ||
! ക്രമനമ്പർ !!പേര് | ! ക്രമനമ്പർ !!പേര് |
15:42, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഉച്ചഭക്ഷണ പദ്ധതി
സ്കൂൾ ഉച്ചഭക്ഷണം അർഹതയുള്ള ഓരോ വിദ്യാർത്ഥിയുടെയും അടിസ്ഥാനപരവും നിയമപരവുമായ അവകാശമാണ്. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ ഉള്ള വിദ്യാർത്ഥികളാണ് ഇതിന് ഉപഭോക്താക്കൾ.ഉച്ചഭക്ഷണ പദ്ധതി 2006ൽ ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ-പിടിഎ പ്രസിഡന്റ്, കൺവീനർ-പ്രധാനദ്ധ്യാപകൻ ഇതിനുപുറമേ പദ്ധതിയുടെ നടത്തിപ്പിനായി ഒരു ഉച്ചഭക്ഷണ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.മദർപി ടി എ, പി ടി എ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി നിലവിൽ ഉണ്ട്.ഉത്തരാവാദിത്വം പ്രെയ്സി ചെറിയാൻ, ജിൻസി യോഹന്നാൻ തുടങ്ങിയ അദ്ധ്യാപകർക്കാണ്.
2020 21 അധ്യയനവർഷം 5 മുതൽ 8 വരെ ക്ലാസുകളിലെ 262 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.നൂൺമീൽ കുക്കായി ശ്രീമതി.രാധാമണി സേവനമനുഷ്ഠിച്ചു വരുന്നു.ഭക്ഷണം പാകം ചെയ്യുന്നതിൽ 2017 മുതൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ചുവരുന്നു.ഉച്ചഭക്ഷണം കഴിഞ്ഞ് കുട്ടികളുടെ ഹാജർ എല്ലാ ദിവസവും 11 മണിക്ക് ഉള്ളിൽ www.mdms.in എന്ന സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തുന്നു.ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിൽ ഉപയോഗിക്കേണ്ട രജിസ്റ്ററുകളിൽ വേണ്ട രേഖപ്പെടുത്തലുകൾ നടത്തുന്നു.കുട്ടികളുടെ ഓർമശക്തിയും,ആരോഗ്യവും കാത്തു സംരക്ഷിക്കേണ്ടതിന് ആവശ്യമായ പോഷകാഹാരപ്രദമായ ഭക്ഷണം എല്ലാദിവസവും തയ്യാറാക്കുന്നു.ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയിലൊരു ദിവസം മുട്ടയും രണ്ടുദിവസം തിളപ്പിച്ചാറ്റിയ പാലും നൽകി വരുന്നു.
ഫുഡ് സെക്യൂരിറ്റി കിറ്റ് ഡിസ്ട്രിബ്യൂഷൻ 2020-21
2019-20 വർഷത്തിലെ 177 കുട്ടികൾക്ക് 2020 ജൂലൈ മാസം കിറ്റ് വിതരണം നടത്തപ്പെട്ടു. കോവിഡ് 19 സാഹചര്യത്തിൽ 2020-21 അദ്ധ്യയനവർഷം ഭക്ഷണ പദ്ധതിയിൽ അംഗങ്ങളായ 262 കുട്ടികൾക്ക് ജൂൺ,ജൂലൈ,ഓഗസ്റ്റ്,നവംബർ മാസം ഫുഡ് സെക്യൂരിറ്റി അലവൻസ് കിറ്റ് വിതരണം നടത്തപ്പെട്ടു.
ഉച്ചഭക്ഷണ വിഭവങ്ങൾ
ആഴ്ച | വിഭവങ്ങൾ |
---|---|
തിങ്കൾ | ചോറ്, ചെറുപയർ തോരൻ, പച്ചമോര് |
ചൊവ്വ | ചോറ്, സാബാർ, ക്യാബേജ് തോരൻ ,പച്ചമോര് |
ബുധൻ | ചോറ്, പുളിശേരി ,അവിയൽ, മുട്ടക്കറി |
വ്യാഴം | ചോറ്, സാബാർ, തോരൻ ,പുളിശേരി |
വെള്ളി | ചോറ്, സാബാർ, തോരൻ ,പച്ചമോര് |
ശനി | ബിരിയാണി, സാലഡ്, മുട്ട |
ഉച്ചഭക്ഷണ കമ്മറ്റി അംഗങ്ങൾ
ക്രമനമ്പർ | പേര് |
---|---|
1 | ശ്രീമതി. അന്നമ്മ നൈനാൻ എം(എച്ച്. എം) |
2 | ശ്രീ സജു ചാക്കോ(പി റ്റി എ പ്രസിഡന്റ് ) |
3 | ശ്രീമതി.ലിജി ബിനു (മദർ പി റ്റി എ പ്രസിഡന്റ് ) |
4 | ശ്രീമതി.രാധാമണി(കുക്ക്) |
5 | ശ്രീമതി.പ്രെയ്സി ചെറിയാൻ (അദ്ധ്യാപിക) |
6 | ശ്രീമതി.ജിൻസി യോഹന്നാൻ (അദ്ധ്യാപിക) |
ഉച്ചഭക്ഷണ കാഴ്ചകൾ