"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  94
| ആൺകുട്ടികളുടെ എണ്ണം=  94
വരി 25: വരി 24:
| വിദ്യാർത്ഥികളുടെ എണ്ണം=  153
| വിദ്യാർത്ഥികളുടെ എണ്ണം=  153
| അദ്ധ്യാപകരുടെ എണ്ണം=  8   
| അദ്ധ്യാപകരുടെ എണ്ണം=  8   
| പ്രധാന അദ്ധ്യാപകൻ=   M A  VALSALAN
| പ്രധാന അദ്ധ്യാപകൻ= സോണി കെ ആർ ( ടീച്ചർ ഇൻ ചാർജജ്)
| പി.ടി.ഏ. പ്രസിഡണ്ട്=  SUDEER P T       
| പി.ടി.ഏ. പ്രസിഡണ്ട്=  ടി വി ജോൺസൺ     
| സ്കൂൾ ചിത്രം=25804photo.png |}}
| സ്കൂൾ ചിത്രം=25804photo.png |}}



13:11, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് എളന്തിക്കര
വിലാസം
ELENTHIKKARA

ELENTHIKKARA P O
,
683594
സ്ഥാപിതം1 06 1947
വിവരങ്ങൾ
ഫോൺ0484 2485248
ഇമെയിൽglpselenthikara10@gmail.com
കോഡുകൾ
സ്കൂൾ കോഡ്25804 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോണി കെ ആർ ( ടീച്ചർ ഇൻ ചാർജജ്)
അവസാനം തിരുത്തിയത്
15-01-2022Glpselenthikara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


== ചരിത്രം ==നമ്മുടെ വിദ്യാലയം

     നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീ നാരായണ ഗുരുവിന്റെ ദർശനം കൂടിയായിരിക്കാം.
        വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്ന നമ്മുടെ ഗ്രാമത്തിലെ പൂർവ്വികർ ഏറെ ത്യാഗം സഹിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ദൂരസ്ഥലമായ ചേന്ദമംഗലം, പറവൂർ എന്നിവിടങ്ങളിലാണ് പോയിരുന്നതെന്നോർക്കുമ്പോൾ നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യം കെട്ടിപൊക്കാൻ നമ്മുടെ പൂർവ്വികർ ത്യാഗപൂർണ്ണമായ ജീവിതം നയിച്ചതിന്റെ  സാക്ഷ്യപത്രമാണെന്ന തിരിച്ചറിവ് നമുക്കേവർക്കും ഉണ്ടായിരിക്കേണ്ടതാണ്. ഏറെ പ്രകൃതി രമണീയവും എളന്തിക്കര ദേശത്തിന്റെ തിലകക്കുറിയുമായ ഒരു കുന്നിന്റെ മുകളിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഉദയസൂര്യന്റെ നൈർമല്ല്യവും അസ്തമയ സൂര്യന്റെ വിട വാങ്ങലും നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്നും ദർശിക്കാൻ കഴിയുന്ന ഭാഗ്യവും നമുക്ക് ലഭ്യമാണ്.
           ഈ അവസരത്തിൽ ഒരു ജനതയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ ഉയർച്ചയ്ക്ക് കൈവിളക്കായി നിന്ന ഒരു പറ്റം ഗുരുഭൂതന്മാരെ നമ്രശിരസ്ക്കരായി നമുക്ക് വണങ്ങിടാം. കർത്താവ് സാർ, ജോസഫ് മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, ക്ലാര ടീച്ചർ, സുകുമാരൻ മാസ്റ്റർ, മൈഥിലി ടീച്ചർ, കൊച്ചമ്മിണി ടീച്ചർ, സുമതി ടീച്ചർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ, വേലായുധൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ ഇവരെ കൂടാതെ നന്മയിൽ നിന്നും അകന്നു പോയ കർമ്മ ധീരന്മാരായ നിരവധി അദ്ധ്യാപിക – അദ്ധ്യാപകന്മാർ ഇവരെല്ലാം ചേർന്ന് കൊളുത്തി വെച്ച ഈ ഭദ്രദീപം ഒളിമങ്ങാതെ നമുക്ക് കാത്തു സൂക്ഷിക്കാം.
       നമ്മുടെ നാടിനു ചുറ്റും മുളച്ചു പൊന്തുന്ന പല തരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തേക്കാൾ ഏറെ മികവാർന്ന സൗകര്യങ്ങളാണ് എളന്തിക്കര ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിന്റേതെന്ന് നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വളരെ ശ്രദ്ധയോടെയാണ് നമ്മുടെ സ്കൂളിൽ പഠിപ്പിക്കുന്നത്.സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ തന്നെ  ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ളതാണ് . ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവർക്ക് തേതൃത്വം നൽകുന്ന ഹെഡ് മാസ്റ്റർ വത്സലൻ മാസ്റ്ററുടേയും കൂട്ടായ പരിശ്രമവും സർവ്വോപരി രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ സ്കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മികവ് പുലർത്താൻ സാധിക്കുന്നു. കുട്ടികൾക്ക് നൽകി വരുന്ന പ്രഭാത ഭക്ഷണം നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സാങ്കേതിക പരിജ്ഞാനം കൊച്ചു കുട്ടികൾക്ക് പകർന്ന് നൽകാൻ പര്യാപ്തമായ സ്മാർട്ട്റൂം നമ്മുടെ സ്ഥാപനത്തിലുള്ളത് നാട്ടുകാരിൽ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. 
        സാധാരണക്കാരുടെ പ്രാഥമിക പഠനകേന്ദ്രമായ ഈ സ്കൂളിലേക്ക് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുടെ കുട്ടികൾ കൂടി വന്നുചേരുന്നതും അവരെല്ലാം തന്നെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതും നമ്മുടെ വിദ്യാലയത്തിന്റെ മികവുകൊണ്ടു മാത്രമാണ്. സർക്കാർ പള്ളിക്കൂടങ്ങൾ നിലനിൽക്കേണ്ടത് ഒരു നാടിന്റെ സാംസ്ക്കാരിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേർന്ന എല്ലാ സുമനസുകളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.  

== ഭൗതികസൗകര്യങ്ങൾ ==ഓപ്പൺ സ്റ്റേജ്

  *    2008-ൽ പ്രീ-പ്രൈമറി വിഭാഗം 
  *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നൽകി.
   *   2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
   *   2009- Semi Permanent കെട്ടിടം ഗ്രിൽ വയ്ക്കൽ,Office മുറി ടൈൽ വിരിക്കൽ.
   *   2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടിൽ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റൽ,പെയിന്റിംഗ്,സീലിംഗ്.
   *  2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
   * 2014 -MP P.RAJEEV ഫ​ണ്ടിൽ നിന്നും സ്വന്തമായി സ്കൂൾ വാഹനം.
   * 2013-MLA ഫണ്ടിൽ നിന്നും പുതിയ പാചകപ്പുര.
    

ലൈബ്രറി

      700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറിയുടെ ചാർജ്ജ് ഷിബി ടീച്ചർക്കാണ്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. 

കമ്പ്യൂട്ടർ ലാബ്

   എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്. 

4 കമ്പ്യൂട്ടർ, 1 ലാപ് ടോപ്പ്, 1 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LGK മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു. ശ്രീമതി ഷിബി ശങ്കർ PSITC യായും ശ്രീമതി ജിൽഷസുനിൽ കമ്പ്യൂട്ടർ ടീച്ചറായും പ്രവർത്തിക്കുന്നു.

ജൈവകൃഷി

 'നല്ല ഭക്ഷണം 
 നല്ല ആരോഗ്യം'
         എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==പാഠ്യേതര പ്രവർത്തനങ്ങൾ 1വിദ്യാരംഗം 2 ഭാഷാക്ലബ് 3 ഗണിതക്ലബ് 4 ഹെൽത്ത്ക്ലബ് വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ 1വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു. 2ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ 3മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ 4ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ 5വിദ്യാലയ ശൂചത്വം ഉറപ്പാക്കൽ 5 നേച്ച൪ക്ലബ് 1പരിസ്ഥിതി സംരക്ഷണം 2പ്ലാസ്റ്റിക് നിരോധനം 3മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിച്ചു. 4പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനും വേണ്ടി എല്ലാവ൪ക്കും സ്കൂളിൽ നിന്ന് തുണിസഞ്ചി നൽകി. 5അഗ്രികള്ച്ച൪ ക്ലബ്സ് 1പച്ചക്കറിത്തോട്ടം ഉണ്ടാക്കി. 2പൂന്തോട്ടം നി൪മ്മിച്ചു. 3 7വിദ്യാലയഅച്ചടക്കസേന

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പൂർവ്വ പ്രധാനധ്യാപകർ

1. അയ്യപ്പൻ മാസ്റ്റർ

2. ബാലൻ മാസ്റ്റർ 3. വിനോദിനി ടീച്ചർ 4. ജോർജ്ജ് മാസ്റ്റർ 5. ആന്റണി മാസ്റ്റർ 6. സെബാസ്റ്റ്യൻ മാസ്റ്റർ 7. ശിവദാസൻ മാസ്റ്റർ 8. ശാന്തകുമാരി ടീച്ചർ 9. മാത്യു ചെറിയാൻ മാസ്റ്റർ 10.ഓമന ടീച്ചർ 11.സാറാമ്മ ടീച്ചർ 12.മീനാകുമാരി ടീച്ചർ 13.രാജമ്മ ടീച്ചർ 14.സരള ടീച്ചർ 15.സുജാത ടീച്ചർ


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അധ്യാപകർ

എം.എ വത്സലൻ (പ്രധാനധ്യാപകൻ)
സോണി കെ.ആർ (പി.ഡി ടീച്ചർ)
ഷിബി ശങ്കർ (പി.ഡി ടീച്ചർ)
പ്രിയ ( എൽ. പി. എസ്. എ )
അജിത്കുമാർ ( എൽ. പി. എസ്. എ )
ആഷ ( എൽ. പി. എസ്. എ )
റിപ്സി ( എൽ. പി. എസ്. എ )
ലിസ ( പ്രവർത്തി പരിചയം)
ഹരി ( കായിക അധ്യാപകൻ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_എളന്തിക്കര&oldid=1300776" എന്ന താളിൽനിന്ന് ശേഖരിച്ചത്