"സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു | മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടൻ്റായി മോൺ.ജോർജ് ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
10:55, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
1945 നവംബർ 13 ചൊവ്വാഴ്ച്ച കേവലം മദർ ദനഹയുടെ നേത്രത്വത്തിൽ ആരംഭിച്ച സ്ക്കൂൾ 1949ൽ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി ഉയർന്ന് വന്ന മഹത് സ്ഥാപനമാണ് സെൻ്റ് ആൻസ് സ്കൂൾ. 1949 ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ട
ഖ്യാതിയിലും ഗാംഭീര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഒരു വാണിജ്യകേന്ദ്രം കൂടിയായ അങ്ങാടിക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ തിലകക്കുറി ചാർത്തി പഴമയുടെ മഹത്വവും അത്യാധുനികതയുടെ ഗാംഭീര്യവും പേറി പ്രഭാപൂരിതയായി നിൽക്കുന്ന സെൻ്റ് ആൻസ് ൾസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്. 1970 ൽ രജത ജൂബിലി കൊണ്ടാടിയ സെൻ്റ് ആൻസ് സ്കൂളിൻ്റെ സൂവർണ്ണ ജൂബിലി 1995 ലും പ്ലാറ്റിനം ജൂബിലി 2019 ലും ആഘോഷിക്കപ്പെട്ടു.
ഏഴര പതിറ്റാണ്ടിനിടക്ക് ഈ സ്കൂളിനുണ്ടായത് അഭൂതപൂർവ്വമായ വളർച്ചയാണ്. തുടക്കത്തിൽ പത്തു വിദ്യാർത്ഥിനികളും മൂന്ന് അധ്യാപികമാരും ആയിരുന്നിടത്ത് ഇന്ന് ആയിരത്തിലധികം കുട്ടികളും 32 അധ്യാപകരും 5 അനധ്യാപകരും ഹൈസ്കൂൾ തലത്തിലുണ്ട്. മലയാളം - ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉന്നതനിലവാരം പുലർത്തി മുന്നേറുന്നു.
ഭൗതികസൗകര്യങ്ങൾ
3ഏക്കർ സ്ഥലത്ത് ലാബ് ,ലൈബ്രറി, കംമ്പ്യൂട്ടർലാബ് ,ശുചിത്വമുള്ള കക്കൂസ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മൂന്ന് നില കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് .1998 ൽ ബഥനി സന്യാസിനീ സമൂഹത്തിന് സ്വന്തമായുള്ള ആറേക്കർ സ്ഥലത്ത് അതിനൂതനവും വിശാലവുമായ ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിടത്തിനുള്ള അനുമതി ലഭിച്ചു.രണ്ട് ക്ലാസ് മുറിയിൽ നിന്ന് അറുപതിനായിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വൃത്താകൃതിയിലുള്ള മൂന്ന് നിലകളുള്ള കെട്ടിടമായി സ്കൂൾ മാറി. ഇതിൽ അതിനൂതനമായ ലാബുകൾ , വിശാലമായ ലൈബ്രറി, എല്ലാ ക്ലാസ് റൂമിലും ഫാനുകൾ, ധാരാളം ബാത്ത് റൂമുകൾ ഉൾപ്പെടെയുള്ള ബൃഹത്തായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
- നേർക്കാഴ്‍ച
മാനേജ്മെന്റ്
മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത .മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള ഈ വിദ്യാലയത്തിന്റെ കറസ്പോണ്ടൻ്റായി മോൺ.ജോർജ് ചരുവിളയിൽ കോർ എപ്പിസ്കോപ്പ സേവനമനുഷ്ടിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1945-53 | മദർ ദനഹ |
1953-73 | ശ്രീമതി മറിയം സി. ഇട്ടി ഐപ്പ് |
1973-84 | സിസ്റ്റർ റഹ് മാസ് |
1984-89 | സിസ്റ്റർ സ്കോളാസ്റ്റിക്ക |
1989-91 | സിസ്റ്റർ മക്രീന |
1991-93 | സിസ്റ്റർ ഇൗഡിത്ത് |
1993-2000 | സിസ്റ്റർ തേജസ് |
2000-2002 | സിസ്റ്റർ ഫ്ളോറ |
2002-2008 | സിസ്റ്റർ ചൈതന്യ |
2008-2016 | സിസ്റ്റർ ജിജി ജോർജ് |
2016- | സിസ്ററർ കൊച്ചുത്രേസ്യാ ഏ.സി.എസ്സ്.ഐ.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ലേഖ എലിസബത്ത് മാത്യൂ (2ndറാങ്ക് ,1984)
- അമ്പിളി എസ് (15thറാങ്ക് ,1986)
- ദീപ്തി മേരി മാത്യൂ (1st റാങ്ക്,1991)
- രാഖി വി നായർ (15th റാങ്ക്,1993)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|