ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Deepasulekha (സംവാദം | സംഭാവനകൾ)
No edit summary
Deepasulekha (സംവാദം | സംഭാവനകൾ)
No edit summary
വരി 105: വരി 105:
*[[{{PAGENAME}}/2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജനദിനം|2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം.]]
*[[{{PAGENAME}}/2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജനദിനം|2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം.]]
*[[{{PAGENAME}}/2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം‌‌‌‌|2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം.]]
*[[{{PAGENAME}}/2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം‌‌‌‌|2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം.]]
==വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍==
*[[{{PAGENAME}}/ജന്മഭൂമി പത്രം|ജന്മഭൂമി പത്രം.]]
*[[{{PAGENAME}}/മാധ്യമം പത്രം|മാധ്യമം പത്രം.]]
*[[{{PAGENAME}}/കൊച്ചി മെട്രോ പത്രം|കൊച്ചി മെട്രോ പത്രം.]]
*[[{{PAGENAME}]/മാതൃഭൂമി പത്രം|മാതൃഭൂമി പത്രം.]]




==പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)==
==പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)==

18:56, 14 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-11-2016Deepasulekha



ആമുഖം

എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകള്‍

വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ ദേവാലയ പ്രതിഷ്ഠകള്‍ വിശ്വപ്രസിദ്ധങ്ങളാണ്.

പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധര്‍മ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നല്‍കി കൊണ്ട് ഗുരുദേവന്‍ 1916 മാര്‍ച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.

1919 ലാണ് എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാന്‍ഡേര്‍ഡുകളില്‍ ഓരോ ഡിവിഷന്‍ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 18.5.1925 ല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

എസ്.ഡി.പി.വൈ ഹൈസ്ക്കൂള്‍

ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു.

01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേള്‍സ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരന്‍ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1970 ല്‍ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയില്‍ തുടര്‍ന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.ഹയര്‍ സെക്കണ്ടറിക്ക് പ്രിന്‍സിപ്പാളും,ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.

എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 1. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂള്‍ 2. എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 3. എസ്.ഡി.പി.വൈ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 4 എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍(അണ്‍ എയ്ഡഡ്) 5. എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ 6. എസ്.ഡി.പി.വൈ സെന്‍ട്രല്‍ സ്ക്കൂള്‍ (സി.ബി.എസ്.ഇ) 7. എസ്.ഡി.പി.വൈ ടി.ടി.ഐ 8. എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂള്‍, എടവനക്കാട്. 9. എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

ശ്രീ ധര്‍മ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .വി.കെ പ്രതാപന്‍ അവര്‍കളാണ്. ശ്രീ സി.പി.അനില്‍കുമാര്‍ അവര്‍കളാണ് സ്കൂളുകളുടെ മാനേജര്‍.

എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 17-ഉം അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 15-ഉം ഡിവിഷന്‍ വീതം ആകെ 32 ഡിവിഷനുകള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 982

ഹൈസ്ക്കൂളില്‍ 30 അദ്ധ്യാപകരും അപ്പര്‍പ്രൈമറിയില്‍ 18 അദ്ധ്യാപകരും ഉണ്ട്

ഹെഡ്മാസ്റ്ററെ കൂടാതെ 48 അദ്ധ്യാപകര്‍.അനദ്ധ്യാപകര്‍ 5

ഐ ടി @സ്ക്കൂള്‍ ഹൈസ്ക്കൂളിലെ ഐടി ലാബില്‍ 28 കമ്പ്യൂട്ടറുകള്‍ ഒരു മള്‍ട്ടിമീഡിയ റൂം

ലൈബ്രറി മികച്ച നിലവാരം പുലര്‍ത്തുന്ന ലൈബ്രറി 5800 ലേറെ പുസ്തകങ്ങള്‍, വായനമുറിയും ലൈബ്രറിയിലുണ്ട്


യാത്രാസൗകര്യം

പശ്ചിമകൊച്ചിയില്‍,എന്‍.എച്ച്.47 എ.യില്‍. എറണാകുളത്തുനിന്നും വില്ലീംഗ് റ്റണ്‍ ഐലണ്ട് ബി.ഒ. ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.

സ്കൂളിനു മുന്നില്‍ വിശാലമായ, വെളി മൈതാനം എന്നറിയപ്പെടുന്ന ശ്രീ നാരായണ നഗര്‍.ശ്രീനാരയണഗുരുദേവന്‍ പ്രതിഷ്ഠിച്ച ശ്രീ ഭവാനീശ്വര ക്ഷേത്രത്തിനു ചുറ്റുമായി എസ് .ഡി .പി . വൈ. വിദ്യാലയങ്ങള്‍. ബോയ്സ് ഹൈസ്കൂള്‍, ഗേള്‍സ് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, എല്‍. പി. സ്കൂള്‍, അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ടി.ടി.ഐ.,ബി.കോം എന്നീ വിദ്യാലയങ്ങളിലായി ഏകദേശം ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍.


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

വിവിധ ദിനാചരണങ്ങള്‍

വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍


പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)