എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/മാധ്യമം പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മാധ്യമം ദിന പത്രത്തിന്റെ വിതരണോദ്ഘാടനം-വെളിച്ചം പദ്ധതി- ജൂൺ ഇരുപത്തൊന്ന് വ്യാഴാഴ്ച സ്കൂൾ മാനേജർ സി പി കിഷോറിന്റെ അദ്ധ്യക്ഷതയിൽ കൂടുകയുണ്ടായി. യോഗത്തിൽ മാധ്യമം പത്രത്തിന്റെ കോ-ഓർഡിനേറ്റർ പി.കെ.സമദ്, സ്പോൺസർ കെ എം സി ഖത്തർ സംഘടന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.10 മണിക്ക് ഗുരുസ്മരണയോടെ ആരംഭിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ഏവർക്കും സ്വാഗതം അർപ്പിച്ചു.അബ്ദുൾ സമദ് പത്രത്തെക്കുറിച്ച് വിശദീകരിച്ചു.ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ചെയ്യുന്നതിന് സ്കൂളിന്റെ നന്ദി അറിയിച്ചു.അധ്യാപകരായ പി കെ ഭാസി,കെ ആർ ലീന എന്നിവർ ആശംസകൾ നേർന്നു.തുടർന്നു് ഡെപ്യൂട്ടി എച്ച്എം കെ കെ സീമ എല്ലാവർക്കും നന്ദി പറഞ്ഞു.


മാധ്യമ ദിനപത്ര വിതരണോദ്ഘാടനം സ്കൂൾ മാനേജർ നിർവഹിക്കുന്നു.