"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
- ആധുനിക ലാബ് - ലൈബ്രറികൾ  
- ആധുനിക ലാബ് - ലൈബ്രറികൾ  
- ഭിന്നശേഷിക്കാർക്കുള്ള
- ഭിന്നശേഷിക്കാർക്കുള്ള
    പരിശീലനകേന്ദ്രം  
പരിശീലനകേന്ദ്രം  
- കുറ്റമറ്റ ഓൺലൈൻ ക്ലാസുകൾ  
- കുറ്റമറ്റ ഓൺലൈൻ ക്ലാസുകൾ  
- വിശാലമായ കളിസ്ഥലം  
- വിശാലമായ കളിസ്ഥലം  
- അർപ്പണബോധമുള്ള അധ്യാപകർ  
- അർപ്പണബോധമുള്ള അധ്യാപകർ  
- മികച്ച നേതൃത്വം  
- മികച്ച നേതൃത്വം  
- രക്ഷിതാക്കളുടെ അകമഴിഞ്ഞ     സഹായസഹകരണങ്ങൾ  
- രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ  
- കലാകായികരംഗങ്ങളിൽ   വിദഗ്ധപരിശീലനം  
- കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം  
 
 
- ആൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള നടപടികൾ പൂർത്തിയാകുന്നു.  
- ആൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള നടപടികൾ പൂർത്തിയാകുന്നു.  
ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ:
ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ:
= ലൈബ്രറിപ്പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന 'പുസ്തകവണ്ടി' പദ്ധതി  
= ലൈബ്രറിപ്പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന 'പുസ്തകവണ്ടി' പദ്ധതി  
= സ്കൂൾ ലൈബ്രറി  പൊതുജനങ്ങൾക്കുകൂടി  
= സ്കൂൾ ലൈബ്രറി  പൊതുജനങ്ങൾക്കുകൂടി  
ഉപയോഗിക്കാൻ കഴിയുന്ന  
ഉപയോഗിക്കാൻ കഴിയുന്ന  

15:51, 14 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

വടകര ഒഞ്ചിയം പഞ്ചായത്ത് നാദാപുരംറോഡിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിന്നിരുന്ന ദേശത്ത് പുതുവെളിച്ചവും പുരോഗതിയും സാധ്യമാക്കുന്നതിൽ അതുല്യമായ സേവനമാണ് ഈ വിദ്യാലയം നൽകിയത്.

ഗവൺമെൻ്റ് ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ എന്ന പേരുണ്ടായിരുന്ന സ്ഥാപനം ഇപ്പോൾ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മടപ്പള്ളി എന്നറിയപ്പെടുന്നു മടപ്പള്ളി കടലോരത്ത് 1920ൽ പ്രവർത്തനമാരംഭിച്ച ഹയർ എലമെൻ്ററി സ്കൂൾ പല ഘട്ടങ്ങൾ താണ്ടി ഇന്നത്തെ രൂപം പ്രാപിക്കുകയായിരുന്നു. എലമെൻ്ററി സ്കൂളിൻ്റെ രജതജൂബിലി ആഘോഷക്കമ്മിറ്റി പ്രസിഡണ്ടായിരുന്നു ചെറിയാംകണ്ടി കുങ്കൻ, കുഞ്ഞമ്പുമാസ്റ്റർ തുടങ്ങിയവരുടെ അധ്വാനഫലമായി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളായി ഉയർന്നു. മദ്രാസ് സർക്കാരിൻ്റെ ഫിഷറീസ് വകുപ്പിൻ്റെയും വാണിജ്യ- വ്യവസായവകുപ്പിൻ്റെയും കീഴിൽ മടപ്പള്ളി കടപ്പുറത്ത് വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.

1959ൽ മടപ്പള്ളി കോളേജ് പുതിയ സ്ഥലത്തേക്കു മാറ്റിയപ്പോൾ കോളേജ് നിന്നിടത്തേക്ക് സ്കൂൾ മാറി. 1980 ൽ 3500 ഓളം കുട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്. അന്നത്തെ പി.ടി.എയുടെ ശ്രമഫലമായി ഫിഷറീസ് ടെക്നിക്കൽ സ്കൂൾ വിഭജിച്ചപ്പോൾ പെൺകുട്ടികൾക്കുള്ള സ്കൂളായിത്തീർന്നു. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാരാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. വളർച്ചയുടെ പല ഘട്ടങ്ങൾ കടന്ന് ഇന്ന് എല്ലാ തലങ്ങളിലും ഖ്യാതി നേടിയ വിദ്യാലയമായി 'മടപ്പള്ളി ഗേൾസ്' തിളങ്ങിനിൽക്കുന്നു.

അഞ്ചു മുതൽ 12 വരെ ക്ലാസുകളിലായി ആയിരത്തി മുന്നൂറോളം കുട്ടികളാണ് ഇപ്പോഴിവിടെ പഠിക്കുന്നത്. അധ്യാപകരും അനധ്യാപകരുമായി 65 ഓളം പേർ സേവനനിരതരായുണ്ട്.


പ്രത്യേകതകൾ:

- ഏറ്റവും മികച്ച കെട്ടിടങ്ങൾ - ഹൈടെക് ക്ലാസ് മുറികൾ - പരിസ്ഥിതിസൗഹൃദ കാംപസ് - ജൈവവൈവിധ്യാന്തരീക്ഷം - ആധുനിക ലാബ് - ലൈബ്രറികൾ - ഭിന്നശേഷിക്കാർക്കുള്ള പരിശീലനകേന്ദ്രം - കുറ്റമറ്റ ഓൺലൈൻ ക്ലാസുകൾ - വിശാലമായ കളിസ്ഥലം - അർപ്പണബോധമുള്ള അധ്യാപകർ - മികച്ച നേതൃത്വം - രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങൾ - കലാകായികരംഗങ്ങളിൽ വിദഗ്ധപരിശീലനം - ആൺകുട്ടികൾക്കും പ്രവേശനം നൽകാനുള്ള നടപടികൾ പൂർത്തിയാകുന്നു. ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ: = ലൈബ്രറിപ്പുസ്തകങ്ങൾ കുട്ടികളുടെ വീട്ടിലെത്തിക്കുന്ന 'പുസ്തകവണ്ടി' പദ്ധതി = സ്കൂൾ ലൈബ്രറി പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ കഴിയുന്ന പദ്ധതി ഉടൻ തുടങ്ങുന്നു.

= അധ്യാപകർ കുട്ടികളിലേക്ക്:

ഓരോ പ്രദേശത്തും താമസിക്കുന്ന കുട്ടികളെ ഓരോ യൂണിറ്റായിക്കണ്ട് അവിടെ ചെന്ന് ക്ലാസെടുക്കുന്ന പരിപാടിക്കു തുടക്കമാവുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഈ ക്ലാസുകൾ നൽകുക. സ്കൂൾ സമൂഹത്തിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്ന ഒരു പദ്ധതിയാണിത്.


ഈ വർഷത്തെ പ്രധാന പരിപാടികൾ:

പ്രവേശനോത്സവം:

ഇക്കൊല്ലത്തെ പ്രവേശനോത്സവം ബഹു. പൊതുമരാമത്ത് വകുപ്പുമന്ത്രി ശ്രീ. പി.എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. ശ്രീ. കെ. മുരളീധരൻ എം.പി, ശ്രീമതി കെ. കെ. രമ എം.എൽ.എ, പ്രശസ്ത പിന്നണിഗായകൻ രമേഷ് നാരായണൻ, എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, ശിവദാസ് പുറമേരി, സോമൻ കടലൂർ, ജനപ്രതിനിധികളായ ശ്രീമതി എൻ. എം. വിമല (കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ. എം.ടി.കെ. പ്രമോദ് (പി.ടി.എ. പ്രസിഡൻ്റ്) തുടങ്ങിയവർ ചടങ്ങ് സമ്പന്നമാക്കി.

പരിസ്ഥിതിദിനം:

കർഷകപ്രമുഖനായ ശ്രീ. ബാബു മാസ്റ്ററെ ആദരിക്കുന്ന ചടങ്ങ് നടന്നു. മുഴുവൻ കുട്ടികളും സ്വന്തം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.

വായനവാരം:

പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. വിനോയ് തോമസാണ് വായനവാരം ഉദ്ഘാടനം ചെയ്തത്. ദിവസങ്ങൾ നീണ്ടുനിന്ന ആഘോഷം കുട്ടികളുടെ പങ്കാളിത്തംകൊണ്ടും അവതരിപ്പിച്ച സാഹിത്യപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി.

ലൈബ്രറിപ്പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിക്കുന്ന 'പുസ്തകവണ്ടി' പദ്ധതിയുടെ ഉദ്ഘാടനം ശ്രീ. യതീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു.

ബഷീർ അനുസ്മരണം:

ജൂലൈ 5 ന് നടന്ന ബഷീർ അനുസ്മരണ പരിപാടിയിൽ ഫാറൂഖ് കോളേജ് മലയാളവിഭാഗം തലവനും എഴുത്തുകാരനുമായ ഡോ. അസീസ് തരുവണ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ വിവിധ കലാസാഹിത്യ പരിപാടികളും നടന്നു.

പഠനോപകരണങ്ങൾ:

കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധയും സൗകര്യങ്ങളും ആവശ്യമാണ്. എല്ലാ കുട്ടികളെയും ഓൺലൈൻ പഠനത്തിനു സജ്ജരാക്കുന്നതിന് സ്മാർട്ട് ഫോൺ അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, ഊരാളുങ്കൽ ബാങ്ക്, ഒഞ്ചിയം ബാങ്ക്, യു.എൽ.സി. സി.എസ്, രാഷ്ട്രീയസംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ആത്മാർഥമായി സഹകരിച്ചു. എല്ലാ കുട്ടികളും ഓൺലൈൻ പഠനത്തിന് സമ്പൂർണമായും പ്രാപ്തരായി.

എൻ.എസ്. എസ്:

സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ വനമഹോത്സവം പരിപാടി ശ്രദ്ധേയമായി. ജൂലൈ1 മുതൽ 7 വരെ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ. റഹീസ് തറമ്മൽ നിർവഹിച്ചു.

ലോക പരിസ്ഥിതിദിനത്തിന് തണ്ണീർത്തടം വീണ്ടെടുക്കൽ സംബന്ധമായ വിപുലമായ വെബിനാർ സംഘടിപ്പിച്ചു. തണ്ണീർത്തടം വീണ്ടെടുക്കൽ എന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. മാഹി മഹാത്മാ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. കെ. ശിവദാസനാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.

എൻ.എസ്.എസ്. കർഷകനെ ആദരിക്കൽ, മരമുത്തശ്ശിയെ ആദരിക്കൽ ചടങ്ങുകൾ നടത്തി. വിവിധ ക്ലബ്ബുകളുടെ മത്സരങ്ങളും നടന്നു.

എൻ.എസ്.എസിൻ്റെ ശ്രദ്ധേയമായ മറ്റൊരു പദ്ധതി 'കൈത്താങ്ങ് എന്ന പേരിൽ ടെക്സ്റ്റ് ബുക്ക് ചലഞ്ചാണ്. പഠനസഹായികൾ കിട്ടാതെ വിഷമിക്കുന്ന കുട്ടികളെ സഹായിക്കാനുള്ള ഈ പദ്ധതിയിൽ നിരവധി പേർ സഹകരിച്ചു. പുതിയതോ പഴയതോ ആയ പുസ്തകങ്ങൾ ശേഖരിച്ച് അർഹർക്ക് നൽകുന്ന സവിശേഷ പരിപാടിയാണിത്.

എൻ.എസ്.എസ്സിൻ്റെ 'മനസ്സ് സർഗോത്സവ'ത്തിൻ്റെ ഭാഗമായി വായനദിനാഘോഷം നടന്നു. കവയിത്രിയും ചിത്രകാരിയും അധ്യാപികയുമായ ശ്രീമതി രശ്മി എം.കെ. ഉദ്ഘാടനം ചെയ്തു.