"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}  മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഇൗ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1078 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 600 ഉം അടക്കം 1678 കുട്ടികൾ പഠിക്കുന്നു.ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.
 
മികവുകൾ നിറവുകൾ
 
കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു.സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ  ഘടകങ്ങൾ :- മുൻ ഹെ‍‍ഡ്മാസ്റ്റർ പി ജോൺ സാറിന്റെയും ഹെഡ്മിസ്ട്രസ് കെ മായാലക്ഷ്മി ടീച്ചർ, കെ. മുഹമ്മദ് ബഷീർ എന്നിവരുടെ അതുല്യമായ സമർപ്പണ സേവനം, ഇപ്പാേഴത്തെ ഹെ‍‍ഡ്മാസ്റ്റർ യു. ഇമ്പിച്ചി മോതി സാറിന്റെ ധിഷണാപരമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ പി ടി എ കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ.

12:14, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

  മലപ്പുറം ജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്നു. ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയതായിരുന്നു പ്രഥമ കെട്ടിടം. സ്ക്കൂളിലേക്കുളള റോ‍ഡിനുളള സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു.1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത്1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഇൗ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.കേവലം 45 കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ ആരംഭിച്ച ഇൗ സ്ഥാപനത്തിൽ ഇന്ന് ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1078 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 600 ഉം അടക്കം 1678 കുട്ടികൾ പഠിക്കുന്നു.ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി എച്ച് എസ് എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.