ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31413 (സംവാദം | സംഭാവനകൾ)
31413 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:

ഈ പള്ളി ഇടവകക്കാരായ മുൻഗാമികൾ അന്നത്തെ ഇടവക വികാരിയുടെ നേതൃത്വത്തിൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനെപ്പറ്റി ആലോചിച്ചു . അതിനു മുൻനിരയിൽ നിന്നത് കുഴുപ്പിൽ കുഞ്ഞച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജനസമ്മതനായ വേകത്താനത്തു പുത്തൻപുരയിൽ ഇട്ടിച്ചെറിയത് ഔസേപ്പു എന്ന പൗരമുഖ്യനായിരുന്നു . ഭരണനിപുണനായ വികാരി . ബഹു . മരുതുക്കുന്നേൽ തോമസച്ചന്റെ പ്രോത്സാഹനവും കൂടി ഉണ്ടായപ്പോൾ പള്ളിക്കൂടം ആരംഭിക്കുന്നതിനുള്ള തീരുമാനമായി .

സ്കൂൾ തുടങ്ങണമെങ്കിൽ കെട്ടിടം വേണം . പണിയാനുള്ള സാമ്പത്തിക സ്ഥിതി പള്ളിക്കില്ല . തല്ക്കാലം പള്ളിമുറിയുടെ വരാന്തയിലും പഴയ കുശിനിപ്പുരയിലുമായി , രണ്ട് , ഒന്ന് , അര എന്നീ ക്രമത്തിനു മൂന്നു ക്ലാസുകൾ തുടങ്ങാമെന്നു വെച്ചു . പിതാക്കന്മാരുടെ അക്ഷീണപരിശ്രമഫലമായി 28 കുട്ടികളെ കിട്ടി . ഹെഡ്മാസ്റ്ററായി മുണ്ടുചിറക്കൽ എം സി അബ്രാഹത്തെയും സഹാധ്യാപകരായി ശ്രീമാന്മാരായ വി എം ചാക്കോ , കൊച്ചുപുരയ്ക്കൽ ഈപ്പൻ ജോസഫ് എന്നിവരെയും നിയമിച്ചു . ഉടനെ അംഗീകാരത്തിനായി

10:44, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിരമ്പുഴ സെന്റ് അലോഷ്യസ് പ്രൈമറി സ്കൂൾ സ്ഥാപിത ചരിത്രം

നൂറിൽ പരം വർഷങ്ങൾക്ക് മുൻപ് ബ. വൈദികർ ഇവിടെ ഒരു വിദ്യാലയം ഉണ്ടാകുന്നതിനുവേണ്ടി അശ്രാന്തം പരിശ്രമിച്ചു. അക്കാലത്ത് ആശാന്മാർ കരിമ്പനയോലയിൽ അക്ഷരങ്ങൾ എഴുതിക്കൊടുക്കുന്നത് മണലിൽ ആവർത്തിച്ചെഴുതി നന്നായി പഠിച്ചു കഴിഞ്ഞാൽ ഏതു താളിയോലഗ്രന്ഥവും അവർക്കു വായിക്കാനാകും . എന്നാൽ അന്നത്തെ ക്രൂരവും അശാസ്ത്രീയവുമായ പഠനരീതിയെ പലരും അംഗീകരിച്ചിരുന്നില്ല . അതുകൊണ്ട് അക്ഷരജ്ഞാനമില്ലാതെ അനേകം പേർ അന്തരിച്ചു പോയിട്ടുണ്ട് .

എഴുതാൻ കടലാസും അച്ചടിക്കാൻ പ്രസ്സും എഴുതാൻ പെൻസിലും പേനയും ഉണ്ടായതുകൂടി സർക്കാർ പള്ളിക്കൂടങ്ങൾ പലയിടത്തുമുണ്ടായി . അവിടെ സവർണ്ണജാതിക്കാക്കാർക്കാണു മുൻഗണന . അധകൃതസമുദായത്തിനു സമ്പൂർണ്ണ നിരോധനമായിരുന്നു. ഏതെങ്കിലും സർക്കാർ ജോലി കിട്ടണമെങ്കിൽ കുറഞ്ഞത് നാലു ക്ലാസ്സെങ്കിലും പഠിച്ചിരിക്കണം . ഒരു പള്ളിക്കൂടം തുടങ്ങാമെന്നുവെച്ചാൽ നായന്മാരായ സാറന്മാരെയേ കിട്ടുമായിരുന്നുള്ളു . ഇവിടത്തെ ആദ്യകാല അദ്ധ്യാപകരുടെ ലിസ്റ്റിൽ അതു വ്യക്തമാണ് .