"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Jobinnjose (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആദ്യബാച്ചിൽ 57 കുട്ടികൾ 100% വിജയം കരസ്ഥമാക്കി. തുടർന്നുളള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും കൂടുതൽ ഡിവിഷനുകൾ ഉണ്ടാവുകയും ചെയ്തു.1991ൽ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതൽ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതൽ സംസ്കൃത പഠനവുമാരംഭിച്ചു. | |||
സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിർമ്മിക്കാൻ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ൽ സ്ക്കൂൾ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അർപ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുൾപ്പെടെ പുതിയ ബ്ലോക്ക് നിർമ്മിക്കാനും കഴിഞ്ഞു. 1992മുതൽ വിവിധ എൻഡോമെന്റുകൾ ഏർപ്പെടുത്തി. 02-01-2007 ന് സ്ക്കൂൾ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂർ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തൽ മത്സരങ്ങളിലും പ്രവർത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോൽസവത്തിൽ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വർഷങ്ങളിൽ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി കോർപ്പറേറ്റിൽ ഏർപ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസർഡോട്ടൽ സിൽവർ ജൂബിലി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വർഷത്തിൽ ബസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു . 2010-11 വർഷത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച സ്ക്കൂളിനുളള മോൺ മാത്യു.എം.ചാലിൽ എക്സലൻസി അവാർഡ് ലഭിച്ചു. | |||
സോഷ്യൽ സർവീസ് ലീഗിൽ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിൽ കൗൺസിലിങ്ങ് നടത്തുന്നു. സ്ക്കൂൾ മൈതാനം പഞ്ചായത്ത്തല മത്സരങ്ങൾക്കും മറ്റു പൊതു പരിപാടികൾക്കും നൽകുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങൾ എന്നിവ നടക്കുന്നു. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ബഹുമാനപ്പെട്ട ജോർജ് എളുക്കുന്നേൽ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4 ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15 ഡിവിഷനുകളിലായി 666കുട്ടികൾ പഠിക്കുന്നു. 2015-16 വർഷത്തിൽ 216 കുട്ടികൾ S.S.L.C പരീക്ഷയെഴുതി അതിൽ 28 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിക്കുകയും ചെയ്തു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോൽസാഹിപ്പിക്കുന്നതിന് 23 എൻഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാർഡുകളും ഏർപ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജർ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയർച്ചയിലേക്ക് നയിക്കുന്നു. |
13:25, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആദ്യബാച്ചിൽ 57 കുട്ടികൾ 100% വിജയം കരസ്ഥമാക്കി. തുടർന്നുളള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും കൂടുതൽ ഡിവിഷനുകൾ ഉണ്ടാവുകയും ചെയ്തു.1991ൽ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതൽ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതൽ സംസ്കൃത പഠനവുമാരംഭിച്ചു.
സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിർമ്മിക്കാൻ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ൽ സ്ക്കൂൾ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അർപ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുൾപ്പെടെ പുതിയ ബ്ലോക്ക് നിർമ്മിക്കാനും കഴിഞ്ഞു. 1992മുതൽ വിവിധ എൻഡോമെന്റുകൾ ഏർപ്പെടുത്തി. 02-01-2007 ന് സ്ക്കൂൾ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂർ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തൽ മത്സരങ്ങളിലും പ്രവർത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോൽസവത്തിൽ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വർഷങ്ങളിൽ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി കോർപ്പറേറ്റിൽ ഏർപ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസർഡോട്ടൽ സിൽവർ ജൂബിലി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വർഷത്തിൽ ബസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു . 2010-11 വർഷത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച സ്ക്കൂളിനുളള മോൺ മാത്യു.എം.ചാലിൽ എക്സലൻസി അവാർഡ് ലഭിച്ചു.
സോഷ്യൽ സർവീസ് ലീഗിൽ നിന്നും സമാഹരിക്കുന്ന തുക പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് ഉപയോഗിക്കുന്നു. സന്യാസി സമൂഹങ്ങളുടെ നേതൃത്വത്തിൽ കൗൺസിലിങ്ങ് നടത്തുന്നു. സ്ക്കൂൾ മൈതാനം പഞ്ചായത്ത്തല മത്സരങ്ങൾക്കും മറ്റു പൊതു പരിപാടികൾക്കും നൽകുന്നു.ധ്യാനം, നാടകം,കലാകായിക മത്സരങ്ങൾ എന്നിവ നടക്കുന്നു. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയത്തിന്റെ നിർമാണം പൂർത്തീകരിച്ചത് ബഹുമാനപ്പെട്ട ജോർജ് എളുക്കുന്നേൽ അച്ചന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായാണ്. ഇവിടെ 26അധ്യാപകരും 4 ഒാഫീസ് ജീവനക്കാരും സേവനമനുഷ്ടിക്കുന്നു.15 ഡിവിഷനുകളിലായി 666കുട്ടികൾ പഠിക്കുന്നു. 2015-16 വർഷത്തിൽ 216 കുട്ടികൾ S.S.L.C പരീക്ഷയെഴുതി അതിൽ 28 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിക്കുകയും ചെയ്തു.കുട്ടികളുടെ പഠന താല്പര്യത്തെ പ്രോൽസാഹിപ്പിക്കുന്നതിന് 23 എൻഡോവ്മെന്റുകളും രണ്ട് ക്യാഷ് അവാർഡുകളും ഏർപ്പെടുത്തി. കുട്ടികളുടെ അധ്യയന നിലവാരം മെച്ചപ്പെടുന്നതിന് മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹകരണവും പി.ടി.എ യുടെ പിന്തുണയും അധ്യാപകരുടെ കഠിനാധ്വാനവും കുട്ടികളുടെ പരിശ്രമവും അമൂല്യമായ പങ്ക് വഹിക്കുന്നു.ഇപ്പോഴത്തെ മാനേജർ റവ.ഡോ.ജോസഫ് വാരണത്തിന്റെ ശക്തമായ നേതൃത്വം ഈ വിദ്യാലയത്തെ ഉയർച്ചയിലേക്ക് നയിക്കുന്നു.