"സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്മെന്റ്) |
(ചെ.) (→വഴികാട്ടി) |
||
വരി 100: | വരി 100: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 12.100167, 75.549404|width=800px|zoom=16}} | {{#multimaps: 12.100167, 75.549404|width=800px|zoom=16}} | ||
* | *കണ്ണുർ എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം | ||
*കണ്ണുർ നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | *കണ്ണുർ നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* ശ്രീകണ്ഠാപുരം മു൯സിപാലിറ്റിയിൽ നിന്ന് 15 കി.മി ദുരം | * ശ്രീകണ്ഠാപുരം മു൯സിപാലിറ്റിയിൽ നിന്ന് 15 കി.മി ദുരം |
12:18, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി | |
---|---|
വിലാസം | |
സെന്റ്. അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി , നെല്ലിക്കുറ്റി പി.ഒ. , 670632 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0460 2264503 |
ഇമെയിൽ | nellikuttyhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13069 (സമേതം) |
യുഡൈസ് കോഡ് | 32021500711 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏരുവേശ്ശി പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തങ്കമ്മ കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | സൈജു ആഗസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ സുനിൽ |
അവസാനം തിരുത്തിയത് | |
13-01-2022 | 49040 |
കണ്ണുർ ജില്ലയിലെ പ്രകൃതിരമണീയമായ മലയോര ഗ്രാമമായ നെല്ലിക്കുറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി.
ചരിത്രം
രണ്ടാം ലോകമഹായുദ്ധം ലോകമെങ്ങും ദുരന്തങ്ങൾ വിതറിയതിന്റെ ഫലമായി മധ്യതിരുവിതാംകൂറിലെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയരംഗങ്ങളിൽ വന്ന മാറ്റം ജന ജീവിതം ദുസ്സഹമാക്കിയപ്പോൾ ഇനിയെന്തെന്ന് ചോദ്യത്തിന്റെഉത്തരം തേടി മധ്യ തിരു-വിതാംകൂറിൽ നിന്നു് മലബാർ എന്ന കാനാൻ ദേശത്തേക്ക്പ്രയാണം ചെയ്ത ഒരുപറ്റം ജനങ്ങളുടെ ആവാസ കേന്ദ്രമായി പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്ത് മധ്യതിരുവിതാംകൂറീൽനിന്ന് ജീവിതം തേടിവന്ന കുടിയേറ്റജനത കാട് നാടാക്കി കനകം വിളയിക്കുമ്പോഴും തങ്ങളുടെ പിഞ്ചോമനകളുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠ നിറഞ്ഞുനിന്നു ജന്മനാളിൽ തേനും വയമ്പും നല്കിയ പൊന്നോമനകൾക്കറിവിന്റെ തിരിനാളംതെളിയിക്കാനായി ഒരുജനതയുടെ കൂട്ടായ അധ്വാനവും സംഘബലവും,വി. അഗസ്തിനോസിന്റെ അനുഗ്രഹവർഷവും വിദ്യാദേവതയുടെ കടാക്ഷവും ആയപ്പോൾ ഒൗപചാരിക വിദ്യാഭ്യാസത്തിന് തിരിതെളിഞ്ഞു. റവ. ഫ. ജോര്ജജ് തടത്തില് ആയിരുന്നു ആദ്യ മാനേജർ . ജോണ്സണ് മാത്യൂ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.വിജ്ഞാനദാഹികളായ മണ്ണിന്റെ മക്കളുടെ സ്വപ്നസാക്ഷാത്ക്കാരമായി നെല്ലിക്കുറ്റി ഇടവകയുടെ സ്വന്തം മാനേജുമെന്റെിന്റെ കീഴിൽ 1983-ജൂൺ 15-ന് സെന്റ് അഗസ്ററിൻസ് ഹൈസ്ക്കൂളിന്റെ ശ്രീകോവിലിൽ അക്ഷര ദീപം തെളിഞ്ഞത് ചരിത്ര മുഹൂർത്തമായി. മലയേരമേഖലയിലെ പിന്നോക്കം നില്ക്കുന്ന പ്രദേശമാണ് നെല്ലിക്കുറ്റി. കോട്ടക്കുന്ന്,ഏറ്റുപാറ, അരീക്കാമല, മിഡിലാക്കയ, പൂപ്പറമ്പ, വെമ്പുവ പ്രദേശങ്ങൾ വിദ്യനേടാനായി നെല്ലിക്കുറ്റിയെയാണ് ആശ്രയിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്. അച്ചടക്കത്തിനും,മൂല്യബോധത്തിനും,സാംസ്ക്കാരികവളർച്ചക്കും,സർഗാത്മകതക്കും ഉന്നതപരീക്ഷാവിജയത്തിനും, കലാകായിക നേട്ടങ്ങൾക്കും പ്രധാന്യം നല്കുന്ന ബോധനരീതികളും പഠനപാഠ്യേതരപ്രവർത്തനങ്ങളുമാണ് നാളിതുവരെ സ്വീകരിച്ചുപോന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 ക്ലാസ് മുറികളുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ 18 കമ്പ്യൂട്ടറുകൾ, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. ആധൂനികമായ സയൻസ് ലാബൂം റീഡിംഗ് റൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ. ആർ . സി
- ലിറ്റിൽ കൈറ്റ്‌സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ്കൾ
- 50 മീറ്റർ നീന്തൽ കുളം
മാനേജ്മെന്റ്
തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ഈ വി ദ്യാ ലയം പ്രവർത്തിക്കുന്നു. നിലവിൽ റവ.ഫാ. മാത്യു ഒലിക്കൽ മാനേജരും, ശ്രീമതി തങ്കമ്മ കുര്യൻ ഹെഡ്മിസ്ട്രസ്സുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോണ്സണ് മാത്യൂ, കെ എ ജോസഫ് , കെ എസ് ജോസഫ്, തോമസ് മാത്യൂ , സി എസ് അബ്റാഹം ,ടി തോമസ് , പി എ അബ്റാഹം, സണ്ണി ജോസഫ്.ജോർജ് അബ്രാഹം, മേഴ്സി തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്‌കൂൾ പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ
Activities 2018-19
Activities 2019-20
School Blog
വഴികാട്ടി
{{#multimaps: 12.100167, 75.549404|width=800px|zoom=16}}
- കണ്ണുർ എയർപോർട്ടിൽ നിന്ന് 33 കി.മി. അകലം
- കണ്ണുർ നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- ശ്രീകണ്ഠാപുരം മു൯സിപാലിറ്റിയിൽ നിന്ന് 15 കി.മി ദുരം
�