"ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ വായിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
 
{{PSchoolFrame/Pages}}
== '''എന്റെ നാട്... എന്റെ ചിറ്റൂർ...''' ==
== '''എന്റെ നാട്... എന്റെ ചിറ്റൂർ...''' ==
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [[{{PAGENAME}}/ചിറ്റൂർകാവിൽ|'''ചിറ്റൂർകാവിൽ''']] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട '''കൊങ്ങൻപട'''] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.

22:19, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എന്റെ നാട്... എന്റെ ചിറ്റൂർ...

വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ ചിറ്റൂർകാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ കൊങ്ങൻപട ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.

അമ്പാട്ട് തറവാട്, തച്ചാട്ട് തറവാട്, ചമ്പത്ത് തറവാട്, എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട. ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.

നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്. ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.