"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}ശംഖൊലി  
{{PHSSchoolFrame/Pages}}
[[പ്രമാണം:34001 independence day.jpg|ലഘുചിത്രം]]
ശംഖൊലി  

എന്ന പേരിൽ കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു കലോത്സവം പൂർണമായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിജയകരമായി നടത്തപ്പെട്ടത്. പത്ത് നാൾ നീണ്ടുനിന്ന ഈ അസ്സീസിയൻ കലാ മാമാങ്കത്തിലെ വിവിധ മത്സരയിനങ്ങളിൽ അഭിരുചിക്കനുസരിച്ച് രണ്ട് അധ്യാപകർ വീതം വിധികർത്താക്കളായി സേവനം ചെയ്തു. ആറ് വ്യത്യസ്ത ഓൺലൈൻ മത്സര വേദികളിലൂടെ മുന്നൂറിലധികം കൗമാര പ്രതിഭകൾ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 36 ഇനങ്ങളിൽ മത്സരം നടന്നു. വേദി:1 വർണം, വേദി:2 കൈരളി, വേദി:3 ആംഗലേയം, വേദി:4 ഹിന്ദുസ്ഥാനി, വേദി:5 ദേവനാഗിരി, വേദി:6 അഭിനയം എന്നിങ്ങനെ ആകർഷകങ്ങളായ വേദികൾ മത്സരാർഥികൾക്കും രക്ഷാകർത്താക്കൾക്കും ഒരുപോലെ കൗതുകമായി.

12:00, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശംഖൊലി

എന്ന പേരിൽ കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു കലോത്സവം പൂർണമായി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിജയകരമായി നടത്തപ്പെട്ടത്. പത്ത് നാൾ നീണ്ടുനിന്ന ഈ അസ്സീസിയൻ കലാ മാമാങ്കത്തിലെ വിവിധ മത്സരയിനങ്ങളിൽ അഭിരുചിക്കനുസരിച്ച് രണ്ട് അധ്യാപകർ വീതം വിധികർത്താക്കളായി സേവനം ചെയ്തു. ആറ് വ്യത്യസ്ത ഓൺലൈൻ മത്സര വേദികളിലൂടെ മുന്നൂറിലധികം കൗമാര പ്രതിഭകൾ തങ്ങളുടെ കലാപ്രകടനങ്ങൾ കാഴ്ചവച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 36 ഇനങ്ങളിൽ മത്സരം നടന്നു. വേദി:1 വർണം, വേദി:2 കൈരളി, വേദി:3 ആംഗലേയം, വേദി:4 ഹിന്ദുസ്ഥാനി, വേദി:5 ദേവനാഗിരി, വേദി:6 അഭിനയം എന്നിങ്ങനെ ആകർഷകങ്ങളായ വേദികൾ മത്സരാർഥികൾക്കും രക്ഷാകർത്താക്കൾക്കും ഒരുപോലെ കൗതുകമായി.

മത്സരത്തിന് മുന്നോടിയായി ഒരു മാസം മുമ്പേ തന്നെ കുട്ടികൾക്ക് ഓൺലൈൻ രജിസ്ട്രേഷന് സൗകര്യമൊരുക്കിയിരുന്നു. മത്സര സമയത്തിന് 15 മിനിട്ട് മുൻപായി നിർദേശങ്ങളും ചെസ്റ്റ് നമ്പറുകളും അതത് ഓൺലൈൻ വേദികളിലൂടെ സ്റ്റേജ് മാനേജർമാർ നൽകിയിരുന്നു. മത്സരാർഥികൾ തങ്ങൾക്ക് ലഭിച്ച ചെസ്റ്റ് നമ്പർ ഒരു പേപ്പറിൽ വ്യക്തമായി എഴുതി ചെസ്റ്റിൽ പിൻചെയ്തു കൊണ്ടാണ് വീടിനുള്ളിലെ മത്സരവേദിയിൽ പങ്കെടുത്തത്. വിജയികൾക്ക് ഫോട്ടോ പതിച്ച വർണാഭമായ ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നു. ഇതിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്തെ നിരവധി സ്കൂളുകളിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഓൺലൈൻ കലോത്സവങ്ങൾ നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് മാർഗ്രറ്റ് ജെയിംസിൻ്റെ നേതൃത്വത്തിലുള്ള കലോത്സവ കമ്മിറ്റിയുടെ കൺവീനറായി അലോഷ്യസ് ജോസഫ് ചുക്കാൻ പിടിച്ചു. ഉദ്ഘാടനവും സമാപനവും യുട്യൂബ് ലൈവിലൂടെ വീട്ടിലിരുന്നു കൊണ്ടുതന്നെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിച്ചു.

മാധ്യമശ്രദ്ധ നേടിയ "ശംഖൊലി"ക്ക് മാതാപിതാക്കളും കുട്ടികളും ആവേശോജ്വലമായ പിന്തുണയും സഹകരണങ്ങളും നൽകിയിരുന്നു.

കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ കുട്ടികൾക്ക് സാന്ത്വനം നൽകി, മാനസിക-ശാരീരിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷിച്ച്, അവരിൽ സന്തോഷവും ശുഭാപ്തി വിശ്വാസവും വളർത്തിയെടുക്കുവാൻ ശംഖൊലിക്ക് കഴിഞ്ഞു.