"ജി.എം.എൽ.പി.എസ്.പച്ചാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|khmhs}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

09:42, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്.പച്ചാട്ടിരി
വിലാസം
പച്ചാട്ടിരി - മുറിവഴിക്കൽ

പച്ചാട്ടിരി പി.ഒ,
തിരൂർ
,
676105
,
മലപ്പുറം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽgmlpspachattiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19725 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷ്റഫ് കെ
അവസാനം തിരുത്തിയത്
07-01-2022Jktavanur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

     സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന പച്ചാട്ടിരി - മുറിവഴിക്കൽ പ്രദേശത്ത് പച്ചാട്ടിരി ജി. യം. എൽ. പി. സ്കൂൾ എന്ന പേരിൽ 1926 - ൽ സ്ഥാപിതമായി. തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ വെട്ടം ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു തൊട്ടടുത്ത് മൂത്താട്ടു പറമ്പിൽ താല്കാലിക ഒാല ഷെഡിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. എന്നാൽ അന്ന് കെട്ടി മേയാൻ സാമ്പത്തികമായി കഴിവില്ലാത്തതിനാൽ 1955 കാലത്ത് കാട്ടയിൽ പറമ്പിൽ ശ്രീമാൻ ചേക്കുമരക്കാരകത്ത് ഏന്തീൻകുട്ടി ഹാജി അവർകൾ നിർമ്മിച്ചു നൽകിയ വാടകക്കെട്ടിടത്തിലേക്ക് മാറി പ്രവർത്തിച്ചു തുടങ്ങി.
    പീടികപ്പറമ്പിൽ മുഹമ്മദ് മാസ്റ്റർ, വെള്ളത്തൂർ യാഹു മാസ്റ്റർ എന്നിവരായിരുന്നു അക്കാലത്തെ അദ്ധ്യാപകർ. അന്ന് പഠനത്തിന് വിദ്യാർത്ഥികൾ കുറവായിരുന്നു. പിന്നീട് ഹെഡ്മാസ്റ്ററായി വന്ന ശ്രീ. അലി എന്ന ബാവ മാസ്റ്ററുടെ നേതൃത്വത്തിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനും നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനും കഴിഞ്ഞു.   1970 ൽ വന്ന ശ്രീ. വിശ്വനാഥൻ മാസ്റ്റർ, ശ്രീമതി. വി. സുബൈദ ടീച്ചർ, മൊയ്തീൻ കുട്ടി മാസ്റ്റർ, ബി. ശാരദ ടീച്ചർ, വി. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ ഈ  വിദ്യാലയത്തെ മുന്നോട്ടു നയിച്ചു. 2000-ൽ ഹെഡ്മാസ്റ്ററായി വന്ന ശ്രീ. വാസു ദേവൻ മാസ്റ്ററുടെ കാലത്താണ് വിദ്യാലയ പുരോഗതിയുടെ വഴിത്തിരിവ് എന്നു പറയാം. അക്കാലത്തെ PTA പ്രസിഡണ്ടായിരുന്ന പൂമങ്ങലത്ത് ഇസ്മായീൽ ഹാജി, കറുത്തങ്ങാട്ട് മുഹമ്മദ് ഹാജി, എം കെ മുഹമ്മദ് കാസിം, കുഞ്ഞിബാവ മാസ്റ്റർ എന്നിവരും അക്കാലത്തെ അദ്ധ്യാപകരും വിദ്യാലയ പുരോഗതിക്കായി നല്കിയ സ്തുത്യർഹ സേവനം അവിസ്മരണീയമാണ്.
    എന്നാൽ തുച്ഛമായ വാടക കൊണ്ട് സ്കൂൾ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കെട്ടിട നിർതിക്ക് കഴിയാത്തതു കൊണ്ടും സ്വന്തമായി സ്കൂളിനു സ്ഥലം ലഭ്യമല്ലാത്തതു കൊണ്ടും സ്കൂൾ ശോചനീയാവസ്ഥയിലേക്കു മാറി. എന്നിരുന്നാലും അക്കാലത്ത് 300-ൽ അധികം കുട്ടികൾ 1 മുതൽ 4 വരെ ക്ലാസുകളിലായി പഠനം നടത്തി വന്നിരുന്നു. ഊ സാഹചര്യത്തിൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന പി. വാസുദേവൻ മാസ്റ്റർ PTA യുടെയും നാട്ടുകാരുടെയും വിപുലമായ ഒരു യോഗം വിളിച്ചു കൂട്ടി സ്കൂളിന്റെ ശോച്യാവസ്ഥ വിശദീകരിച്ചതിന്റെയടിസ്ഥാനത്തിൽ ആ യോഗത്തിൽ വച്ചുു തന്നെ വാർഡ് മെമ്പർ വി.ഇ. ലത്തീഫ് ജനറൽ കൺവീനറായും ഹെഡ്മാസ്റ്റർ സെക്രട്ടറിയുമായി സ്കൂൾ സ്ഥലമെടുപ്പുു കമ്മറ്റി രൂപീകരിച്ചു. പ്രസ്തുത കമ്മറ്റിയുടെ പ്രവർത്തന ഫലമായി സ്ഥലം കണ്ടെത്തുകയും നാട്ടുകാരിൽ നിന്നും സംഭാവന പിരിച്ചും UAE വെൽഫയർ കമ്മറ്റിയുടെ സഹായത്തോടും കൂടി 37.75  സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. 

പിന്നീട് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടം ഗ്രാമപ്പ‍ഞ്ചായത്ത് സ്ഥലം ഏറ്റെടുക്കുകയും മണ്ണിട്ട് ഉയർത്തി അതിരുകൾ കെട്ടുകയും ചെയ്തു. പൊന്നാനി എം.പി. ജനാബ് ബനാത്ത് വാല സാഹിബിന്റെ MP ഫണ്ടിൽ നിന്നും 7 ലക്ഷം രൂപ 'നിർമ്മിതി'യുടെ നേതൃത്വത്തിൽ 4 ക്ലാസ് മുറികളും SSA ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളും നിർമ്മിക്കുവാൻ സാധിച്ചു.

2004 ജൂണിൽ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. അന്നു മുതൽ പുതിയ സ്ഥലത്തെ പുതിയ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. പിന്നീട് വന്ന പ്രധാനാദധ്യാപകരുടെയും PTA യുടെയും പരിശ്രമ ഫലമായി വെട്ടം ഗ്രാമപ്പ‍ഞ്ചായത്ത്, തിരൂർ ബ്ലോക്ക് പഞ്ചായത്ത്,MLAഫണ്ട്, SSA ഫണ്ട്,സുനാമി ഫണ്ട് എന്നിവയിൽ നിന്നു ലഭിച്ച തുക ഉപയോഗിച്ച് സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുവാൻ സാധിച്ചു.ഈ വിദ്യാലയത്തിൽ നന്നും വിദ്യാഭ്യാസം നേടിയ അനേകം വിദ്യാർത്ഥികൾ ഇന്ന് ഡോക്ടർമാർ, എൻജിനിയർമാർ, അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, സാമൂഹ്യ പ്രവർത്തകർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു എന്നത് അഭിമാന പുരസ്സരം ഒാർമ്മിക്കട്ടെ.

ഭൗതികസൗകര്യങ്ങൾ

    MP fund 4 ക്ലാസ് മുറികൾ, SSA ഫണ്ട്  2 ക്ലാസ് മുറികൾ, സുനാമി ഫണ്ട് ഒരു ക്ലാസ് മുറി, MLAഫണ്ട് 2 ക്ലാസ് മുറികൾ
    സ്മാർട്ട് റൂം, ഗണിത ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

   ഗവൺമെന്റ്

വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}