"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Sulaikha എന്ന ഉപയോക്താവ് എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്-17 എന്ന താൾ എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(വ്യത്യാസം ഇല്ല)

16:02, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ശാസ്ത്രാഭിമുഖ്യവും ക്രിയാത്മകതയും വർദ്ധിപ്പിച്ച് ശാസ്ത്രലോകത്തിന്റെ നാൾ വഴികളിൽ നാഴികകല്ലുകളായി തീരുവാൻ അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെ ശാസ്ത്ര അദ്ധ്യാപകരോടൊപ്പം വിദ്യാർത്ഥികളും തങ്ങളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്ന വേദിയാണ് ഫാത്തിമ മാതയുടെ ശാസ്ത്ര ക്ലബ്ബ്. സ്കൂൾ വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് യോഗം ചേർന്ന് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തെരഞ്ഞെടുക്കുന്നു.

ദിനാചരണങ്ങൾ

പ്രകൃതിയെ സംരക്ഷിക്കുക മനുഷ്യന്റെ കടമയാണ് എന്ന ബോധ്യം കുട്ടികളിൽ ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പരിസ്ഥിതി ദിനാചരണം നടത്തുന്നു. വൃക്ഷത്തെകൾ നടുന്നു. പരിസ്ഥിതി ദിന സന്ദേശം നൽകുന്നു.ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഓസോൺ പാളിക്കുണ്ടാകുന്ന ശോഷണം, മനുഷ്യ ജീവിതത്തെ കാർന്ന് തിന്നുന്ന കാൻസർ പോലെയുള്ള മാരക രോഗങ്ങൽക്ക് കാരണമാകുന്നവെന്ന ബോധ്യം ജനിപ്പിക്കുവാൻ ഓസോൺദിനം ആചരിക്കുന്നു. ഹിരോഷിമാ ദിനാചരണം, ചാന്ദ്രദിനാചരണം, ആൽബർട്ട് ഐൻസ്റ്റീൻ ദിനാചരണം, സി വി രാമൻ ദിനാചരണം എന്നിവയെല്ലാം വിവിധ പരിപാടികളോടെ ആചരിക്കുന്നു.

മത്സരങ്ങളിലെ പങ്കാളിത്തം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ സയൻസ് ശാസ്ത്ര മേള നടത്തിവരുന്നു.സ്കൂൾ തലത്തിലെ വിജയികളെ കണ്ടെത്തി സബ്ജില്ലാ തലത്തിൽ പങ്കെടുക്കുകയും ജില്ലാ തലത്തിൽ ഓവറോൾ ഫസ്റ്റും സംസ്ഥാന തലത്തിൽ മികച്ച ഗ്രേഡുകളും ഗേസ് മാർക്കും കരസ്ഥമാക്കുന്നു. ഇടുക്കി ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബിനുള്ള ക്യാഷ് അവാർഡ് കരസ്ഥമാക്കാൻ സാധിച്ചു. ഫാത്തിമ മാതയിലെ കുരുന്നുകളുടെ കരവിരുതുകൾ ശാസ്ത്ര മാഗസിൻ രൂപത്തിലായപ്പോൾസംസ്ഥാനതലത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി മുന്നേറുന്ന ഫാത്തിമ മാതയ്ക്ക് തിലകക്കുറിയായി ശോഭിക്കുന്ന സയൻസ് ക്ലബ്ബ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിൽ ബദ്ധശ്രദ്ധ പുലർത്തുന്നു.ഓരോ വർഷവും ധാരാളം ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും അവർക്ക് പ്രോത്സാഹനങ്ങൾ നൽകാനും സയൻസ് ക്ലബ്ബ് മുൻകൈ എടുക്കുന്നു. മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ദിനാചരണങ്ങൾ സ്കൂൾ തലത്തിൽ ( പരിസ്ഥിതി ദിനം, അണ്വായുധവിരുദ്ധ ദിനം, ഹിരോഷിമ ദിനം, കർഷക ദിനം, ദേശീയ രക്ത ദാന ദിനം, ലോക ശുചീകരണ ദിനം, പ്രകൃതി സംരക്ഷണ ദിനം, സ്പേസ് വീക്ക്) സമുചിതമായി നടത്തുകയും ചെയ്തു. ഈ വർഷത്തെ സ്കൂൾ തല ശാസ്ത്ര മേള സെപ്തംബർ 29-ാം തീയതി നടത്തുകയും സബ്ജില്ലാ മത്സരത്തിനുള്ള കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഒക്ടോബർ 25-ാം തീയതി കഞ്ഞിക്കുഴിയിൽ വച്ച് നടന്ന അടിമാലി സബ്ജില്ല ശാസ്ത്ര മേളയിൽ എൽ പി, യു പി, എച്ച് എസ് എച്ച് എസ്സ്എസ് വിഭാഗങ്ങളിൽ ഒവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. ജില്ലാതല തല ശാസ്ത്ര മേള നവംബർ മാസത്തിൽ നടന്ന ജില്ലാ ശാസ്ത്ര മേളയിൽ എൽ പി, യു പി, എച്ച് എസ് എച്ച് എസ് എസ് വിഭാഗങ്ങളിൽ ഒവറോൾ ചാമ്പ്യൻമാരാവുകയും ചെയ്തു. നവംബറിൽ തന്നെ കോഴിക്കോട് വച്ചു നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സയൻസ് ഡ്രാമ, സി വി രാമൻ ഉപന്യാസം, റ്റാലന്റ് സേർച്ച് എക്സാം, സ്റ്റിൽ മോഡൽ, റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നിവയിൽ ഉയർന്ന ഗ്രേഡ് നേടി കുട്ടികൾ തങ്ങളുടെ മികവ് തെളിയിച്ചു.. സംസ്ഥാന തലത്തിൽ അവതരിപ്പിച്ച ശാസ്ത നാടകം വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു.


Science Exhibition