Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| കുമ്പളങ്ങി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമെന്ന നിലയിലും നിലവാരം പുലർത്തുന്ന വിദ്യാലയം എന്ന നിലയിലും സെന്റ് പീറേറഴ്‌സ് ഹൈസ്‌ക്കൂളിന് ഏറെ പ്രാധാന്യമുണ്ട്.
| |
|
| |
|
| കുമ്പളങ്ങി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും നിന്നുമുള്ള കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. കൂടാതെ എഴുപുന്ന, അരൂർ, കണ്ടക്കടവ്, പെരുമ്പടപ്പ് മേഖലകളിൽ നിന്നും നിരവധി കുട്ടികൾ വിദ്യാഭ്യാസത്തിന് ഇവിടെ എത്തിച്ചേരുന്നു.പെരുമ്പടപ്പ് ST Antony's U.P.S , നോർത്ത് കുമ്പളങ്ങിയിലെ ST Joseph's LPS, ഇല്ലിക്കൽ V.V.L.P.S,ഗവ.U.P.Sകുമ്പളങ്ങി,ST George L.P.S,U.PS, എന്നിവിടങ്ങളിലെകുട്ടികൾ പഠനത്തിനായി ഈ സ്‌ക്കൂളിലെത്തുന്നു
| |
|
| |
| കുമ്പളങ്ങി ഗ്രാമത്തെ വിദ്യാഭ്യാസപരമായി ഉന്നത ശ്രേണിയിലെത്തിക്കുന്നതിൽ സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കുൾ വഹിച്ച പങ്ക് നിസ്തുലമാണ്. വിദ്യാഭ്യാസപരമായി വളരെ ബുദ്ധിമുട്ട് ഉണ്ടായിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന് ചുറ്റുമുള്ള കൂട്ടികൾ കുമ്പളങ്ങിയിലുണ്ടായിരുന്ന ഏക സ്കൂളായ സെന്റ്പീറ്റേഴ്‌സ് ഹൈസ്‌ക്കൂളിനെയാണ് ആശ്രയിച്ചു പോന്നത്.
| |
| ==ചരിത്രം==
| |
| കേരളത്തിലെമ്പാടും ക്രിസ്ത്യൻ മിഷിനറിമാർ വിദ്യാഭ്യാസരംഗത്ത് ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. അതുപോലെ സെന്റ് പീറ്റേഴ്‌സ് പള്ളിയാണ് വിദ്യാഭ്യാസരംഗത്ത് ആദ്യ ചുവടുവയ്പ്പ് നടത്തിയത്. ഈ പള്ളിയുടെ വടക്കൂവശം ഓലഷെഡ്ഡിൽ അരക്ലാസ്സുമുതൽ നാലുക്ലാസ്സുവരെയുള്ള പ്രാഥമിക വിദ്യാലയമായിആരംഭിച്ച സ്ഥാപനമാണ് പിന്നീട് സെന്റ് പീറ്റേഴ്‌സ് ഹൈസ്‌ക്കൂളായി വളർന്നത്.
| |
|
| |
| A.D.1899 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിലുണ്ട്. എങ്കിലും 1906 സെപ്തംമ്പർ 21- ാം തിയതിയാണ് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചത് എന്നു പറയപ്പെടുന്നു കുമ്പളങ്ങിയിൽ 1921- ൽ സ്ഥാപിതമായ ക്രിസ്തീയാഭ്യുന്നതി സമാജം മുൻകൈ എടുത്താണ് ഈ വിദ്യാലയത്തെ ഹൈസ്‌ക്കൂളായി ഉയർത്തിയത്. ഗ്രാമത്തിലെ പ്രമുഖക്രൈസ്തവർ രൂപം കൊടുത്ത ആ സമാജം ഗ്രൗണ്ട ഉൾപ്പെടെയുള്ള സ്ഥലം വാങ്ങുകയും ഇപ്പോഴത്തെ ഓഫീസ ഇരിക്കുന്ന കെട്ടിടം ആദ്യം നിർമ്മിക്കുകയുംചെയ്തു. പള്ളി മാനേജ്‌മെന്റിലാണ് ഹൈസ്‌ക്കൂൾ ആരംഭിച്ചത് പിന്നീട് നിർമ്മിക്കപ്പെട്ടതാണ് ഇന്നത്തെ അബീലിയാ ഹോൾ.
| |
|
| |
| 1923- ൽഹൈസ്‌ക്കൂൾ ആരംഭിക്കുമ്പോൾ പ്രഥമ ഹെഡ്മാസ്റ്ററായി ചാർജ്‌ജെടുത്തത് ശ്രീ P.I രവികൈമൾ മാസ്സറാണ്.തുടർന്ന് 1926 -ൽ മുൻകേരള സ്പീക്കറായിരുന്ന ശ്രീ അലക്‌സാണ്ടർ പറമ്പിത്തറ ചാർജെടുക്കുകയും 1960 വരെ സേവനമനുഷ്ഠിച്ച് കുമ്പളങ്ങിയിലെ മാത്രമല്ല കേരളത്തിലെ ആകമാനം ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിക്കുയും ചെയ്തു
| |
|
| |
| കുട്ടികളിൽ നിന്നും പിരിച്ചെടുക്കുന്ന ഫീസാണ് അന്ന് അദ്ധ്യാപകർക്ക് മാനേജ്‌മെന്റ് ശമ്പളമായി കൊടുത്തു പോന്നത് സാമ്പത്തികക്ലേശങ്ങൾ മൂലം സ്കൂളിന്റെ പ്രവർത്തനം നില്കുന്ന ഘട്ടമെത്തിയപ്പോൾ 1934 -ൽ കൊച്ചി മെത്രാൻ അബീലിയോ തിരുമേനി ഏറ്റെടുക്കുകയും മഞ്ഞുമ്മൽആശ്രമത്തെ ഭരണച്ചുമതല ഏല്പിക്കുകയും ചെയ്തു.
| |
|
| |
| കലാ കായിക രാഷ്ട്രീയ അക്കാദമീയ മേലകളിൽ നിരവധി പേരെ രൂപപ്പെടുത്തിയ സ്‌ക്കൂൾ 1982 -ൽ ബിഷപ്പ് റൈറ്റ് .റവ.ഡോ.ജോസഫ് കുരീത്തറ തിരുമേനിയുടെ കാലത്ത് കൊച്ചി രൂപതയിലെ എയ്ഡഡ് സ്കൂളുകൾ സംയോജിപ്പിച്ച് കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി ഉണ്ടാക്കിയപ്പോൾ അതിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.1993 -ൽ ഈ വിദ്യാലയം മറ്റൊരു ചുവടുവയ്പ്പുക്കൂടി നടത്തിക്കൊണ്ട് ഒരു ഹയർ സെക്കന്ററി വിദ്യാലയമായി മാറി. പ്രഥമ പ്രിൻസിപ്പളായി ശ്രീമതി ഗ്രേസി തോമസ് അധികാരമേറ്റു.
| |
10:51, 28 ഡിസംബർ 2021-നു നിലവിലുള്ള രൂപം