"ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം/ഞങ്ങളുടെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

10:00, 25 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഞങ്ങളുടെ ലോകം

ഞങ്ങളുടെ ലോകം വളരെ കഷ്ടപ്പാടുകൾക്കിടയിലാണ് ഞാൻ ജനിച്ചതും വളർന്നുവന്നതും. അച്ഛനും അമ്മയും അനിയത്തിയും അടങ്ങുന്ന ഒരു കൊച്ചുകുടുംബമായിരുന്നു എന്റേത്. അതെ, ഈ പറയുന്നത് കേട്ടാൽ തോന്നും, ഞാൻ ഒരു മനുഷ്യനാണെന്ന്, ഒരിക്കലുമില്ല. ഞാൻ ഒരു 'മീനാണ് ' നീണ്ട ജലാശയങ്ങളിൽ ഞാൻ എന്റെ കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നത്. വളരെ സന്തോഷമെന്ന് പറഞ്ഞാൽ,വളരെ വളരെ സന്തോഷം. അമ്മ എനിക്കും അനിയത്തിക്കും ധാരാളം കഥകൾ പറഞ്ഞു തരുമായിരുന്നു. ആ കഥകളിൽ നിന്നുമാണ് ഞാൻ എന്റെ പൂർവ്വികരെക്കുറിച്ച് അറിഞ്ഞിരുന്നത് അവരെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചും എല്ലാം എനിക്ക് അമ്മയിൽ നിന്നും അറിയാൻ കഴിഞ്ഞു. ഒരിക്കൽ അവർ എല്ലാവരും കൂടി ഭക്ഷണം തേടി ഉൾക്കടലിൽ പോയി. പെട്ടെന്നാണ് എന്തോ അവരുടെ മുകളിൽ വീണതായി അവർക്കു തോന്നിയത്. എന്റെ അമ്മയും അച്ഛനും അന്ന് കുഞ്ഞായിരുന്നു. അതുകൊണ്ടു അവർ രക്ഷപെട്ടു. അത് എന്താണെന്നു അറിയാൻ നോക്കിയപ്പോഴാണ് അവർക്കതു കാണാൻ സാധിച്ചത്. 'മനുഷ്യർ'.....കാലാകാലങ്ങളായി ഞങ്ങൾ ആരെയാണോ ശത്രുക്കളായി കണ്ടിരുന്നത്, അവർ ഇപ്പോ ഇതാ വീണ്ടും ഞങളുടെ മുൻപിൽ വന്നിരിക്കുന്നു. എന്തു ക്രൂരന്മാരാണ് ഇവർ ഞങ്ങളുടേതും ഒരു ജീവനല്ലേ? എന്റെ ദൈവമേ ഞങളുടെ ജീവന് ഒരു വിലയുമില്ലേ! അവരുടെ മുകളിൽ വീണത് ഒരു കെണി ആയിരുന്നു ഒരു വലിയ കെണി. പൊട്ടിച്ച് വെളിയിൽ വരാൻ സാധിക്കാത്തതരത്തിലുള്ളതായിരുന്നു ആ കെണി. മനുഷ്യൻ തന്റെ വിശപ്പകറ്റാനും വ്യാവസായിക ആവശ്യങ്ങൾക്കുമായി ഞങ്ങളെ ഉപയോഗിച്ചിരുന്നു. ആ കെണിയിൽ (വല)എന്റെ പൂർവ്വികർ വീണു കരയ്ക്കു കൊണ്ടിട്ടപ്പോൾ എന്റെ മുത്തച്ഛന്റെയൊക്കെ ജീവൻ പിടഞ്ഞു തീരുന്നതു എന്റെ അമ്മയും അച്ഛനും നോക്കിനിന്നു അവരെക്കൊണ്ടു അതിനു മാത്രമേ കഴിഞ്ഞുള്ളു. കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആ ക്രൂരന്മാരോടുള്ള പകമുഴുവനും എനിക്ക് ആ കണ്ണുകളിൽ കാണാമായിരുന്നു. വളരെ അധികം സങ്കടത്തോടുകൂടിയാണ് ഞാൻ അന്ന് ഉറങ്ങിയത്. പിറ്റേന്ന് ഞാനും അനിയത്തിയും കളിച്ച്കളിച്ച് ഉൾക്കടലിലേക്കു പോയി പെട്ടന്നാണ് അവൾ പറഞ്ഞത്,"ചേട്ടാ അത് നോക്ക്, 'അമ്മ പറഞ്ഞത് അവരെപ്പറ്റി അയിക്കുടെ?" ഞാനും നോക്കി അതെ, ശെരിയാണ് അത് അവർ തന്നെയാണ് അമ്മയുടെ കഥയിലെ വില്ലന്മാർ, അല്ല ഇപ്പോൾ എന്റെ കഥയിലെയും വില്ലന്മാരാണ്. ഞാൻ പറഞ്ഞു "മോളെ,നീ വീട്ടിലെക്ക് പൊയ്ക്കോ, ഞാൻ ഇപ്പോൾ വരാം !" അവൾ പറഞ്ഞു അത് വേണ്ട ചേട്ടാ അമ്മ പറഞ്ഞത് ചേട്ടന് ഓർമയില്ലേ ! വെറുതെ എന്തിനാണ് അറിഞ്ഞുകൊണ്ട് അപകടത്തിൽ ചാടുന്നത് ?.അവൾ എന്നെ കുറെ പിറകോട്ടു വലിച്ചെങ്കിലും എനിക്ക് അപ്പോഴെല്ലാം ഓർമ്മ വന്നത് എന്റെ അമ്മയെയും അച്ഛനെയും ഒക്കെ ആയിരുന്നു അതുകൊണ്ട്ഞാൻ എന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ട് മാറിയില്ല. ഞാൻ അവരുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു എന്താണെന്നറിയില്ല ഇപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം. ഒരു ധൈര്യം എവിടെനിന്നോ കിട്ടിയിരുന്നു. ഞാൻ മുന്നോട്ട് സഞ്ചരിച്ചു. അവരുടെ അരികിലേക്ക് . ഞാൻ അവരുടെ ബോട്ടിന്റെ അരികിലെത്തി. അപ്പോൾ അവർ എന്തോ സംസാരിക്കുന്നതായി എനിക്ക് തോന്നി. ഒന്നുകൂടി അടുത്തപ്പോൾ അത് തൊന്നിയതല്ല യാഥാർഥ്യമാണെന്ന് എനിക്ക് മനസിലായി. അടുത്തഇരകളെ കുടുക്കാനുള്ള പദ്ധതി തയ്യാറാക്കുകയാണെന്നാണ് കരുതിയത്.എന്നാൽ സംഗതി മറിച്ചായിരുന്നു. അവർ എന്താണ് സംസാരിക്കുന്നതെന്നറിയാൻ ഞാൻ എന്റെ കാതുകൾ കൂർപ്പിച്ചു. അവസാനം ഞാൻ അത് കേട്ടു. ആ കപ്പലിൽ രണ്ടോ മൂന്നോ ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഒന്നോർത്തപ്പോൾ കുറച്ച് സമാധാനം തോന്നി എന്തെന്നാൽ എന്റെ കുടുംബം ഇവിടെ ഇല്ലല്ലോ, അവർ അവിടെ സുരക്ഷിതരല്ലേ എന്നിലെ സ്വാർത്ഥത അവിടെ ഒന്ന് തലപൊക്കിയാതായി തോന്നി. എന്താണ് അവർ സംസാരിച്ചതെന്ന് അറിയണ്ടേ ....'എടോ,നമ്മൾ ഈ നടുക്കടലിൽ വന്ന് കിടന്നിട്ട് എന്താ കാര്യം ? വെറുതെ നാടും വീടും വിട്ട് ഇവിടെ വന്ന് കിടന്നിട്ട് നമ്മൾക്കൊക്കെ വല്ല സമാധാനവും ഉണ്ടോ ? ഇപ്പോൾ മീനിനെ പിടിച്ചാലും നാട്ടിൽ വാങ്ങാനാരുമില്ല. പിന്നെ എന്നാത്തിനാ ഈ വെയിലത്ത് ഇവിടെ വന്ന് കിടക്കുന്നത്.'എന്താണ് ഇവർ സംസാരിക്കുന്നതെന്ന് ഒരു എത്തും പിടിയും കിട്ടാതെ ഞാൻ മാനത്തേക്ക് തന്നെ നോക്കിനിന്നു. അപ്പോഴതാ രണ്ടാമത്തെ ആളുടെ മറുപടി, അത് ശരിയാ ചേട്ടാ നാട്ടിൽ 'കൊറോണ' ആയതിൽ പിന്നെ ആരും മീൻ വാങ്ങുന്നില്ല. നമ്മളെപ്പോലുള്ള പട്ടിണിപ്പാവങ്ങൾക്കല്ലേ ഇത് തിരിച്ചടിയായത് . 'ഓഹോ ,! അപ്പോൾ അതാണ് കാര്യമല്ലേ . 'കൊറോണ' അത് ഇനി എന്താണാവോ ! വല്ല മീനുമായിരിക്കുമോ ! ഓ .. ആയിരിക്കില്ല പിന്നെ എന്തായിരിക്കും ? എങ്ങനെയാ ഇത് എന്താണ് എന്ന് അറിയുക . പിന്നെയും സംഭാഷണം തുടർന്നു എത്ര പെട്ടന്നാണ് അത് നാടാകെ വ്യാപിച്ചത് ? ഇത് ഏത് തരം വൈറസ് ആണോ ആവോ? ഭൂരിഭാഗം മനുഷ്യർക്കും ഇത് വന്നു കഴിഞ്ഞു. നമ്മൾ പരമാവധി സൂക്ഷിച്ചാൽ മാത്രമേ നമ്മൾക്ക് രക്ഷപെടാൻ സാധിക്കു... അതാണ് യാഥാർഥ്യം , നമ്മൾക്ക് എത്രയും പെട്ടന്ന് വീട്ടിലേക്ക് തിരിച്ചുപോയാലോ ? അത്‌ വേണ്ട എന്തായാലും ഇത്രയും ദൂരം വന്നതല്ലേ ? വല വീശി കിട്ടുന്ന കുറച്ചു മീനിനെ എങ്കിലും കൊണ്ടുപോകാം . എന്നാൽ അങ്ങനെ ചെയ്യാം കിട്ടുന്നതാകട്ടെ. 'അയ്യോ ', എന്റെ ദൈവമേ അവർ വീണ്ടും വല വീശാൻ പോവുകയാണോ? ഞാൻ എന്റെ പരമാവധി ശക്തിയുമെടുത്ത് നീന്തി. ആ മനുഷ്യർ അവരുടെ സർവ്വ ശക്തിയുമെടുത്ത് വല വീശിയപ്പോൾ അതിൽ നിന്നും രക്ഷപെടാൻ എനിക്ക് സാധിച്ചില്ല. ആ മനുഷ്യരുടെ വലയിൽ ഞാനും കുടുങ്ങി. വലയിൽ നിന്ന് പൊക്കിയെടുക്കുമ്പോൾ ഞാൻ എന്റെ അനുജത്തിയുടെ വാക്കുകൾ ആലോചിച്ചു . പോകണ്ടാ ചേട്ടാ എന്ന് അവൾ ആയിരം തവണ പറഞ്ഞതല്ലേ ഞാൻ അല്ലെ അത്‌ കേൾക്കാതിരുന്നത് . എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പറയുന്നത് എത്രയോ ശരിയാണ്. ഞങ്ങളെപ്പോലെയുള്ള മീനുകളുടെയൊക്കെ ശാപംകൊണ്ടായിരിക്കാം ഒരുപക്ഷെ ഈ മനുഷ്യർക്ക് ഇത്രയും വലിയ രോഗം വന്നത് '.ഇതിൽ നിന്നെങ്കിലും അവർക്ക് പാഠങ്ങൾ പഠിച്ചാലെന്താ ?'ഒരിക്കലും ഈ മനുഷ്യർ നന്നാവില്ല' അങ്ങനെ എന്റെ ജീവിതവും ഇതാ ഇവിടെഅവസാനിക്കുന്നു എന്നെ കാണാതെ വരുമ്പോൾ അമ്മയും അച്ഛനും ഒക്കെ വിഷമിക്കില്ലേ ? ഉറപ്പായും ..........ഇനി പറഞ്ഞിട്ട് എന്തിനാ .. എല്ലാം കഴിഞ്ഞു. അടുത്ത ജന്മമെങ്കിലും ഒരു മീനായി ജനിക്കാൻ കഴിയാതിരുന്നെങ്കിൽ ..........

രഞ്ജിത്. ആർ
10A ജി എച്ച് എസ് പയ്യനല്ലൂർ
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 12/ 2021 >> രചനാവിഭാഗം - കഥ