"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
<u>'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം '''</u><br> | <u>'''ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം '''</u><br> |
12:01, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്2019-20 | ലിറ്റിൽകൈറ്റ്സ് 2018-19 | സാഹിത്യ സൃഷ്ടികൾ | കലാ സൃഷ്ടികൾ | Ubuntu Tips | ഡിജിറ്റൽ മാഗസിൻ |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം
സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ജില്ലയിൽ ഒന്നാം സ്ഥാനം
36024-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36024 |
യൂണിറ്റ് നമ്പർ | LK/2018/36024 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ലീഡർ | ഭഗത്ത് പ്രേംദീപ് |
ഡെപ്യൂട്ടി ലീഡർ | ജീന മറിയം ഫിലിപ്പ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സച്ചിൻ ജി.നായർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷൈനി ഫിലിപ്പ് |
അവസാനം തിരുത്തിയത് | |
21-12-2021 | Sachingnair |
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
കുട്ടിക്കൂട്ടം, കുട്ടികളിൽ വിവര സാങ്കേതികവിദ്യാ അഭിരുചി വളർത്താൻ ആരംഭിച്ച കൂട്ടായ്മ, ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ 2018-19 വർഷത്തിൽ പ്രവർത്തനം ആരംഭിച്ചു .2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.. ജൂൺ ആദ്യ വാരം സ്കൂളിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ജൂലൈയ്യിൽ നടന്ന മറ്റൊരു പരീക്ഷയിലൂടെ അംഗങ്ങളിൽ ചിലരെ മാറ്റി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി.ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.
കൈറ്റ് മാസ്റ്റർ സച്ചിൻ ജി. നായർ (9496828002)
കൈറ്റ് മിസ്ട്രസ് ഷൈനി ഫിലിപ്പ് (9495973805)
ആദ്യഘട്ട പരിശീലനം
മാവേലിക്കരയുടെ മാസ്റ്റർ ട്രെയിനർ അരുൺ സാറിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും ഹൈടെക്ക് ക്ളാസ് മുറികളെകുറിച്ചും കളികളിലൂടെ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾ ഗ്രൂപ്പ് തിരിഞ്ഞ് കളികളിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷീബാ വർഗ്ഗീസ് ഉത്ഘാടനം നിർവഹിച്ച് 09.30 ന് ആരംഭിച്ച ക്ലാസ്സ് 04.00 മണിക്ക് വിദ്യാർത്ഥികളുടെ നന്ദിയിലൂടെ അവസാനിച്ചു.
LED ബൾബ് നിർമ്മാണ പരിശീലനം
സെ൯റ് ജോൺസ് എച്ച് എസ് എസ് മറ്റം സ്കൂളിൻെറ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ ആഭിമുഖ്യത്തിൽ LED ബൾബ് നിർമ്മാണ ക്ലാസ് നടത്തി. പാലക്കാട് സ്വദേശി ശ്രീ രാജൻ ക്ലാസ് നയിച്ചു. പ്രോഗ്രാമിൻെറ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ ബാച്ചുകളായി കുട്ടികളെ തരം തിരിച്ചു. ആദ്യ ബാച്ചിൻെറ ക്ലാസ് ഒന്പതാം തീയതി രാവിലെ 9:30 യോടെ തുടങ്ങി.ബൾബ് നിർമ്മാണ പ്രവർത്തനത്തിലേക്ക് കടക്കുന്നതിനുമുന്പായി 'പ്രകാശം' എന്ന പ്രതിഭാസത്തെപ്പറ്റി ഒരു ചെറു വിവരണം നൽകി. പ്രൊജക്ടറിൻെറ സഹായത്തോടെ ബൾബിൻെറ ആദ്യ കാല ചരിത്രം കുട്ടികളെ കാണിച്ചു. ബൾബ് നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങർ ബൾബ് ഉണ്ടാക്കുന്ന വിധം കാട്ടിതന്നു. അതിനു ശേഷം കുട്ടികളും ബൾബ് നിർമ്മാണത്തലേക്കു കടന്നു. പിന്നീട് കുട്ടികളെ വിവിധ ഗ്രൂപ്പുകളയി തിരിച്ചു. പിഴവു സംഭവിക്കുന്ന വേളകളിൽ സാർ കുട്ടികളെ സഹായിച്ചു. ശേഷം ഓരോ ബൾബും പരിശോധിച്ച് കുഴപ്പമില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തി.ഓരോ കുട്ടിക്കും ഓരോ കിറ്റു വീതം നൽകി. എല്ലാവരും ഓരോ ബൾബുവീതം നിർമ്മിച്ചു. അവരവർ നിർമ്മിച്ച ബൾബുകൾ അവരവർക്കുതന്നെ നൽകി. ബൾബ് റിപ്പയറിങ്ങിലൂടെ കുട്ടികൾക്ക് ഒരു പോക്കറ്റ് മണി സമ്പാതിക്കാം എന്ന് അദ്ദേഹം കൂട്ടിചേർത്തു. പലർക്കും ഇത് ഒരു പുതിയ അനുഭവമായിരുന്നു.