"വി.എച്ച്.എസ്.എസ്. ഇരുമ്പനം/ അദ്ധ്യാപകരുടെ രചനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
== സൂര്യന്‍ .....ഊര്‍ജ്ജത്തിന്റെ അനന്ത സ്രോതസ്സ്  ==
== സൂര്യന്‍ .....ഊര്‍ജ്ജത്തിന്റെ അനന്ത സ്രോതസ്സ്  ==


==  BY THOMAS YOYAKU P ==
 





23:38, 23 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം



സൂര്യന്‍ .....ഊര്‍ജ്ജത്തിന്റെ അനന്ത സ്രോതസ്സ്

ലോകം വലിയൊരു ഊര്‍ജ്ജപ്രതിസന്ധിയെ നേരിടുന്ന കാലഘട്ടമാണല്ലോ ഇത്. വര്‍ദ്ധിച്ച് വരുന്ന ജനസംഖ്യയും അതിനനുസരിച്ചുണ്ടാകുന്ന ഊര്‍ജ്ജവിഭവങ്ങളുടെ അമിത ഉപയോഗവും ഊര്‍ജ്ജപ്രതിസന്ധിക്ക് കാരണമാകുന്നു. മാത്രവുമല്ല, ഉപയോഗിച്ചാല്‍ തീര്‍ന്നുപോകുന്നതും പുനര്‍ നിര്‍മ്മിക്കാന്‍ പറ്റാത്തതുമായ ഫോസില്‍ ഇന്ധനങ്ങളാണ് മനുഷ്യന്‍ തന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. പാരമ്പര്യേതര ഊര്‍ജ്ജ വിഭവങ്ങളായ സൗരോര്‍ജ്ജം, കാറ്റ്,തിരമാല തുടങ്ങിയവയില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവ മനുഷ്യന്‍ വളരെക്കുറച്ചുമാത്രമേ ഉപയേഗപ്പെടുത്തുന്നുള്ളു. ഭൂമിയില്‍ മനുഷ്യന്റെ മുഴുവന്‍ ഊര്‍ജ്ജാവശ്യങ്ങളെയും നേരിടാന്‍ കഴിയുന്ന ഊര്‍ജ്ജത്തിന്റെ അനന്തമായ ശ്രോതസാണ് സൂര്യന്‍. സൂര്യനില്‍ നടക്കുന്ന ന്യൂക്ലിയാര്‍ ഫ്യൂഷന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി 174x1015 വാട്ട് ഊര്‍ജ്ജമാണ് ഭൂമിയുടെ അന്തരീക്ഷത്തിലെത്തുന്നത്. ഇതില്‍ ഭൂമിയിലെത്തുന്ന ഊര്‍ജ്ജത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ മനുഷ്യന്‍ തന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നേരിടുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നുള്ളു. ജലവും അന്തരീക്ഷവും ചൂടാക്കുന്നതിനും, ധാന്യങ്ങളും വസ്ത്രങ്ങളും മറ്റും ഉണക്കിയെടുക്കുന്നതിനാണ് സാധാരണയായി സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്. മറ്റ് ഗാര്‍ഹീകവും വ്യാവസായികവുമായ ആവശ്യങ്ങള്‍ക്ക് പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളും കല്‍ക്കരി, ചുരുങ്ങിയ തോതില്‍ ജൈവ ഇന്ധനങ്ങള്‍ എന്നിവയും ഉപയോഗിക്കുന്നു. സൗരോര്‍ജ്ജത്തെ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുകയാണെങ്കില്‍, മനുഷ്യന്റെ ഇന്നത്തെ ഊര്‍ജ്ജാവശ്യങ്ങള്‍ മുഴുവനും നേരിടാന്‍ അതിനാവും. സൗരോര്‍ജ്ജത്തെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന സോളാര്‍ ഹീറ്ററുകളും സോളാര്‍ കുക്കറുകളും സോളാര്‍ കോണ്‍സെന്‍ട്രേറ്ററുകളും ജലം ചൂടാക്കുന്നതിനും ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുന്നതിനും ഉപയോഗിക്കാം. ഫോട്ടോ വോള്‍ട്ടായിക് സെല്ലുകള്‍ എന്നറിയപ്പെടുന്ന സോളാര്‍ സെല്ലുകള്‍ ചേര്‍ത്തുണ്ടാക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് സൗരോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കിമാറ്റി വൈദ്യുതാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ഇന്ന് ചുരുങ്ങിയ തോതില്‍ ട്രാഫിക്ക് സിഗ്നല്‍ ലാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നിനും കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് വൈദ്യുതി നല്‍കുന്നതിനും വൈദ്യുതി എത്താത്ത ഗ്രാമപ്രദേശങ്ങളില്‍ കമ്യൂണിറ്റി ലൈറ്റിങ്ങിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന സോളാര്‍ പാനലുകള്‍ ഗാര്‍ഹീക, വ്യാവസായിക ഉപയോഗത്തിനായി വ്യാപിപ്പിച്ചെങ്കില്‍ മാത്രമെ സൗരോര്‍ജ്ജം പൂര്‍ണ്ണമായ രീതിയില്‍ ചൂഷണം ചെയ്യാന്‍ സാധിക്കൂ.

വിദേശ സിനിമകള്‍ക്ക് സബ്റ്റൈറ്റില്‍ നല്‍കുന്നതെങ്ങനെ ?

നിങ്ങളുടെ കൈവശം .avi ഫോര്‍മാറ്റിലുള്ള വിദേശസിനിമകളുണ്ടോ?

ആ ഫോര്‍മാറ്റിലുള്ള ചലച്ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്ടൈറ്റിലുകള്‍ നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ചുരുട്ടിയ(zipped)രൂപത്തിലുള്ള ഈ ഫയല്‍ നിവര്‍ത്തുക(unzip-ചെയ്യുക).

.sub/.srt ഫോര്‍മാറ്റിലുള്ള ഈസബ്ടൈറ്റില്‍ ഫയലുകള്‍ ജി എഡിറ്റില്‍ തുറക്കാന്‍ കഴിയുന്നതാണ്.റൈറ്റ് ക്ലിക്ക് ചെയ്ത് open with>>Gedit എന്ന രീതിയില്‍ ഇത് തുറക്കാവുന്നതാണ്.

ഫ്രെയിം നമ്പര്‍ ,സമയം എന്നിവയ്ക്ക് മാറ്റം വരാത്ത രീതിയില്‍ ഫയല്‍ എഡിറ്റ് ചെയ്ത് മലയാളമാക്കണം.

ഫ്രെയിം നമ്പറിനു മുമ്പുള്ള സ്പെയ്സ്, എഡിറ്റു ചെയ്യുമ്പോള്‍ ഇല്ലാതായാല്‍ അത് ശരിയായി സബ്ടൈറ്റില്‍ കാണുന്നതിന് തടസ്സമായേക്കാം.

സബ്ടൈറ്റില്‍ ഫയല്‍ save ചെയ്തതിനു ശേഷം അത് പുനര്‍നാമകരണം(rename) ചെയ്യേണ്ടി വന്നേക്കാം.

കാരണം സബ്ടൈറ്റില്‍ ഫയലിന്റെയും ചലച്ചിത്ര ഫയലിന്റെയും പേര് ഒന്നു തന്നെയായിരിക്കണം.

ഉദാഹരണത്തിന് titanic.avi എന്നാണ് ചലച്ചിത്രഫയലിന്റെ പേരെങ്കില്‍ സബ്ടൈറ്റില്‍ ഫയലിന്റെ പേര് titanic.sub എന്നായിരിക്കണം.

നിലവില്‍ ഗ്നു-ലിനക്സ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ടോട്ടം മൂവീ പ്ലെയര്‍ ( Totem Movie Player) ഉപയോഗിച്ച് മാത്രമേ മലയാളം സബ്ടൈറ്റിലുകള്‍ കാ​ണാന്‍ കഴിയുകയുള്ളൂ.

മലയാളം സബ്ടൈറ്റില്‍ കൊടുത്തപ്പോള്‍ നേരിട്ട മറ്റൊരു പ്രശ്നം അക്ഷരങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നതു പോലെ കാണപ്പെട്ടു എന്നതാണ്.

ഈ പ്രശ്നം പരിഹരിക്കുന്നതിന് ടോട്ടം മൂവീ പ്ലെയറിന്റെ എഡിറ്റ് മെനുവില്‍ പ്രിഫറന്‍സസില്‍ ,ഫോണ്ട് രചനയാക്കി മാറ്റുക.

അക്ഷര വലിപ്പം മാറ്റുന്നതിലൂടെയും ചിലപ്പോള്‍ പ്രശ്നം പരിഹരിക്കപ്പെട്ടേക്കാം.
നല്ല ആസ്വാദനശീലങ്ങളുള്ളവര്‍ക്കുപോലും ഇംഗ്ലീഷ് ഭാഷയില്‍ നല്ല അറിവുണ്ടെങ്കില്‍മാത്രമേ,വിദേശ ക്ലാസിക് സിനിമകളുടെ ലോകത്ത് പ്രവേശനമുള്ളൂ.
ലോക ക്ലാസിക്കുകള്‍ക്ക് മലയാളം സബ്ടൈറ്റിലുകളുണ്ടായാല്‍ ഈ അവസ്ഥയ്ക്കു മാറ്റം വരും.

ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവര്‍ അത് മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പങ്കുവയ്ക്കുന്നത് നന്നായിരിക്കും.
എം.ആര്‍.സനല്‍കുമാര്‍
(മലയാളം അദ്ധ്യാപകന്‍)
വി.എച്ച്.എസ്.എസ്.ഇരുമ്പനം

കടപ്പാട് : വിമല്‍ജോസഫ്
SPACE

ഔഷധ സസ്യങ്ങളെ അറിയുക

 


“തുളസി,അരൂത,തഴുതാമ ഇഞ്ചി,ബ്രഹ്മി,നാരകം ആടലോടകം,കച്ചോലം പനിക്കൂര്‍ക്ക,ചെറുനാരകം ആര്‍ക്കും വീട്ടിനലങ്കാരം ആരോഗ്യത്തിനുകാരണം”

നട്ടുവളര്‍ത്തുക, സംരക്ഷിക്കുക ഒറ്റമൂലികളിവ

നമ്മുടെ ചുറ്റും കാണുന്ന സസ്യങ്ങളില്‍ പലതും ഔഷധ ഗുണമുള്ളവയാണെന്ന് അറിയാത്തവരില്ല.എന്നാല്‍ എല്ലാത്തരം സസ്യങ്ങള്‍ക്കും ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്.വനങ്ങളിലും,നമ്മുടെവീട്ടുവളപ്പിലുമൊക്കെ വളരുന്ന അനവധി സസ്യങ്ങളുടെ വേരിനും,തണ്ടിനും,ഇലയ്ക്കും,പൂവിനുമൊക്കെ ഔഷധഗുണമുണ്ടെന്ന് നമ്മുടെ പൂര്‍വികന്മാരായ ഋഷിവര്യന്മാര്‍ അറിഞ്ഞിരുന്നു.ഔഷധച്ചെടികളുടെ സാമീപ്യംപോലും ആരോഗ്യദായകമത്രെ.തുളസിയും,ആര്യവേപ്പും,കരിനൊച്ചിയുമൊക്കെ അന്തരീക്ഷമലിനീകരണംകുറയ്ക്കുന്നതിനു സഹായകമാണെന്ന് ആധുനിക ശാസ്ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടത്രെ.ഈചെടികളുടെസമീപത്തു വളരുന്നഫല വ്രൃക്ഷങ്ങളിലും,പച്ചക്കറികളിലും,കീടങ്ങളുടെ ആക്രമണംകുറവായിട്ടാണ് കാണുന്നത്. നമ്മുടെ നാട്ടില്‍ മാത്രം ഉപയോഗിച്ചിരുന്ന ആര്യവെപ്പിന്റെഔഷധഗുണമിന്ന് അന്താരാഷ്ട്രതലങ്ങളില്‍ വരെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.’ആരോഗ്യപ്പച്ച’എന്ന ഒരു അപൂര്‍ വ്വയിനംസസ്യത്തിന്റെനീരുമാത്രംകുടിച്ച് ആദിവാസികള്‍ ദിവസങ്ങളോളംജലപാനമില്ലാതെ കഴിയാറുണ്ടത്രെ.അരൂതയുടെ ഇലയുടെഗന്ധമേല്ക്കുന്നത്കുട്ടികളില്‍ കാണപ്പെടുന്ന ആസ്ത്മയ്ക്ക് ഒരു പ്രതിവിധിയത്രെ.ഹൈന്ദവാചാരത്തിന്റെ ഭാഗമായി പലരും കരുതിയിരുന്ന വീട്ടുമുറ്റത്തെ തുളസിത്തറകള്‍ക്ക് ഇന്ന് ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ട്.ദൗര്‍ഭാഗ്യമെന്നുപറയട്ടെ, ആധുനികതയുടെ കുത്തൊഴുക്കില്‍, ഉപഭോഗ സംസ്കാരത്തിന്റെ തിരതള്ളലില്‍, അലോപ്പതി മരുന്നുകളുടെ വര്‍ണ്ണ പ്പൊലിമയില്‍, അമൂല്യങ്ങളായ ഔഷധ സസ്യങ്ങളെ വിസ്മരിക്കുവാന്‍ നമുക്ക് മടിയുണ്ടായില്ല. നിസ്സാരരോഗങ്ങളുടെ ശമനത്തിനു പോലും ഗുളികകള്‍ വിഴുങ്ങുന്ന ഒരു ജീവിതക്രമത്തിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുകയല്ലേ!! ഒരു ഔഷധച്ചെടി കണ്ടാല്‍ അതേതിനമാണെന്ന് തിരിച്ചറിയാന്‍ മുതിര്‍ന്നവര്‍ക്കുപോലും കഴിയാത്ത അവസ്ഥയാണിന്നുള്ളത്. ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള അറിവുകളും, ഉപയോഗങ്ങളും നമ്മുടെ പാഠ്യപദ്ധതിയിലുള്‍ പ്പെടുത്തേണ്ടതാണ്.ഔഷധച്ചെടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ തലത്തില്‍ തന്നെ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് വളരെ പ്രശംസാര്‍ഹമാണ്. എങ്കിലും അത് കൂടുതല്‍ ജനകീയവല്ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു.

ബിജോയ് മത്തായി (അധ്യാപകന്‍ , പരിസ്ഥിതി പ്രവര്‍ത്തകന്‍)