"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 570: വരി 570:
[[പ്രമാണം:34013seedcy2a.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013seedcy2a.jpg|ഇടത്ത്‌|ലഘുചിത്രം]]
ഊർജ്ജ സംരക്ഷണം ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഡിവിഎച്ച്എസ്എസ്സിൽ slow cycling race നടത്തുകയുണ്ടായി. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് HM ശ്രീ. P.ആനന്ദൻ സാർ ആണ് . ഈ മത്സരത്തിൽ 7C യിലെ ഇമ്മാനുവൽ ജോസ് ഒന്നാം സ്ഥാനവും 7Aയിലെ കാശിനാഥ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയെ ക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.സ്കൂളിലെ വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടി ആവശ്യമായ പദ്ധതികൾ സീഡ് ക്ലബ്ബിന്റെ ആദി മുഖ്യത്തിൽ ആവിഷ്ക്കരിക്കുന്നതിനു വേണ്ട തീരുമാനവും കൈക്കൊള്ളുകയുണ്ടായി.

=='''ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം '''==
ചാരമംഗലം ഗവൺമെൻറ് ടി വി ഹയർ സെക്കൻഡറി  സ്കൂൾ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ പണം കണ്ടെത്താൻ ഭക്ഷണ വിതരണം.സ്കൂളിന്റെ ഐടി സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനായി സ്റ്റാഫും പിടിഎയും ചേർന്ന് ഡിസംബർ 23 വെള്ളിയാഴ്ച ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം എന്ന പദ്ധതി നടപ്പാക്കുകയുണ്ടായി. 8000ത്തിലധികം ബിരിയാണിയാണ് ഇതിന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കും കുടുംബങ്ങൾക്കും പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരുടെ ഇടയിലും ചുറ്റുവട്ടത്തുള്ള സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും എത്തിച്ചു കൊടുത്തത്. ഈ പദ്ധതിയുടെ ചെലവിലേക്ക് അഭ്യൂദയകാംക്ഷികളും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും അകമഴിഞ്ഞ് സംഭാവന ചെയ്യുകയുണ്ടായി.  സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ ഏഴ് കൗണ്ടറുകളും രണ്ട് കളക്ഷൻ സെന്ററുകളും സജ്ജീകരിക്കുകയുണ്ടായി. വെജിറ്റേറിയൻ ബിരിയാണിയുടെ പാക്കിംഗ് പ്രത്യേകം കൗണ്ടറും സജ്ജീകരിച്ചു. മൂന്നു മിനിറ്റിൽ 460 ബിരിയാണി പാക്കറ്റുകൾ ആണ് ഏഴ് കൗണ്ടറുകളിൽ നിന്നു കൂടി പാക്ക് ചെയ്തത്. പാക്ക് ചെയ്ത ബിരിയാണി പാക്കേജുകൾ സ്കൂളിലെ യൂണിഫോം കോഴ്സിലെ തെരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് അംഗങ്ങൾ കളക്ഷൻ സെന്ററിൽ എത്തിക്കുകയും അവിടെ നിന്ന് കാർട്ടണുകളിൽ ആവശ്യപ്പെട്ട എണ്ണമനുസരിച്ച് വിവിധ കേന്ദ്രങ്ങളിൽ അധ്യാപകർ തന്നെ വാഹനങ്ങളിലും, വാടകക്കെടുത്ത വാഹനങ്ങളിലും വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ് ഉണ്ടായത്.  സ്കൂളിന് പുറത്തുനിന്നുള്ള കേന്ദ്രങ്ങളിലേക്ക് ഉച്ചഭക്ഷണം ആയിട്ടാണ് ബിരിയാണി വിതരണം ചെയ്തത്. എന്നാൽ സ്കൂൾ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സ്കൂൾ സ്റ്റാഫിനും അത്താഴം ആയിട്ടാണ് ബിരിയാണി ഒരുക്കിയത്. 12 മണിയോടുകൂടി പുറത്തേക്കുള്ള ഭക്ഷണ വിതരണം പൂർത്തിയായി. ഉച്ചയ്ക്കുശേഷം രണ്ട് മണി മുതൽ നിശ്ചിത സമയക്രമത്തിൽ കെ ജി വിഭാഗത്തിലുള്ള കുട്ടികൾ മുതൽ  ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് വരെ അവർ ആവശ്യപ്പെട്ട എണ്ണം ബിരിയാണി പാക്കേറ്റുകൾ വിതരണം ചെയ്യുകയുണ്ടായി. താഴ്ന്ന ക്ലാസിലെ കുട്ടികൾ രക്ഷിതാക്കളോട് കൂടി വന്നാണ് പാക്കറ്റുകൾ കൈപ്പറ്റിയത്. നാലുമണിയോടുകൂടി 8400 ഓളം പാക്കറ്റുകളും വിതരണം പൂർത്തിയാക്കി. ഏറ്റവും അവസാനമാണ് സ്കൂളിലെ സ്റ്റാഫിനായി ഒരുക്കിയിരുന്ന ഭക്ഷണവിതരണം നടത്തിയത്. ആദ്യമായിട്ടാണ് ഇത്രയധികം എണ്ണം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന സ്കൂൾ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി സജ്ജീകരിക്കപ്പെടുന്നത്. പഞ്ചായത്ത് പ്രതിനിധികളുടെയും സിഡിഎസ് നേതൃത്വത്തിന്റെയും കുടുംബശ്രീ പ്രവർത്തകരുടെയും സ്കൂൾ പിടിഎ, മറ്റ് സഹകാരികൾ,  പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപക അനദ്ധ്യാപകർ തുടങ്ങിയവരുടെയും ഒരേ മനസ്സോടുകൂടിയുള്ള പ്രവർത്തനമാണ് ഈ പദ്ധതി വിജയത്തിൽ എത്തിക്കുവാൻ സഹായിച്ചത്. ഇതിൽനിന്ന് കിട്ടുന്ന വരുമാനം സ്കൂളിന്റെ ഐടി സാമഗ്രികൾ വാങ്ങുന്നതിനും പുതിയ ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യുന്നതിനും ഉപയോഗിക്കുവാൻ ആലോചിക്കുന്നു. സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ആണ് സ്കൂൾ ഇതോടുകൂടി ലക്ഷ്യമെടുക്കുന്നത്.