"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/പ്രവർത്തനങ്ങൾ/അക്കാദമിക വർഷം 2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(' '''2020-21 അധ്യയനവർഷം സ്ക്കൂൾ സന്ദർശിച്ചവർ''' {| class="wiki...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:


'''ദിനാചരണങ്ങൾ ആഘോഷങ്ങൾ'''


'''''ജൂൺ 5 ലോക പരിസ്ഥിതി ദിനം'''''
ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂൾ വളപ്പിൽ ഒരു നെല്ലിമരം നടുകയും പരിസ്ഥിതി സംരക്ഷണ ബോധം പകരുന്നതിനായി ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി എന്ന കവിത അധ്യാപകർ പാടി  സ്കൂളിലെ യൂട്യൂബ് ചാനൽ ആയ കല്ലുപെൻസിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ചടങ്ങിൽ അധ്യാപകരും പി.ടി.എ അംഗങ്ങളും പങ്കെടുത്തു. ക്ലാസ് തലത്തിൽ കുട്ടികളുടെ വീട്ടുവളപ്പിലും മരതൈ നട്ട്  മാതൃകയാകാൻ ജി.എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞു.
'''June 19- വായനാദിനം'''
കൊറോണ കാലഘട്ടത്തിൽ കുട്ടികൾക്ക് വായന അന്യമായി പോകാതിരിക്കാനായുള്ള പ്രവർത്തനങ്ങൾ അക്കാദമിക വർഷത്തിലെ തുടക്കം മുതൽ നടത്തുന്നു. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസ്സുകളിലും വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിവിധ വായന പ്രവർത്തനങ്ങൾ നൽകി. ചിത്രം നോക്കി കഥ പറയൽ, വായനാനുഭവം പങ്കുവയ്ക്കൽ, പുസ്തക പരിചയം എന്നീ പ്രവർത്തനങ്ങൾക്കൊപ്പം സ്കൂളിലെ എല്ലാ കുട്ടികളുടെയും വീട്ടിലൊരു വായനാമൂല [എന്റെ വായന ശാല] ക്രമീകരിക്കാൻ ക്ലാസ് അധ്യാപകർ മുൻകൈ എടുത്തു. അധ്യാപകർ കുട്ടികളുടെ വീട്ടിൽ പുസ്തകം എത്തിച്ചു നൽകുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീദേവി ടീച്ചർ കുട്ടികൾക്ക് മാതൃകയാക്കാവുന്ന ഒരു ഹോം ലൈബ്രറി പരിചയപ്പെടുത്തുന്ന വീഡിയോ  സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. അധ്യാപകരുടെ പുസ്തക വായനാനുഭവം  എസ്.ആർ.ജിയിൽ പങ്കുവെച്ചു വരുന്നു. ക്ലാസ്സ് തലത്തിൽ വായനാ ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം,വായനാദിന ക്വിസ്, പി എൻ പണിക്കർ വിവരണം, പുസ്തകം പരിചയപ്പെടുത്തൽ, വായനാമത്സരം എന്നീ പ്രവർത്തനങ്ങളും നൽകി.
'''ജൂലൈ 5''' '''ബഷീർ ദിനം'''
ജൂലൈ 5 ബഷീർ ദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ് നടത്തി. വൈഗ എസ് വസുദേവ്,അൽഫിദ KH,  ശ്രീനിധി ദിവാകരൻ, ദേവാനന്ദ് രാധാകൃഷ്ണൻ, ആദിത്യ ഇഎസ്, അമൃത ഇ എസ്, ശിവറാം രതീഷ്, സയന സജി എന്നീ കുട്ടികൾ സമ്മാനാർഹരായി.
'''ജൂലൈ 21 ചാന്ദ്രദിനം'''
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ജി.കെ നൽകുകയും ചാന്ദ്രദിന ക്വിസ് ഗൂഗിൾ ഫോം ഉപയോഗിച്ച് നടത്തുകയും ചെയ്തു അമ്പിളി കവിത ശേഖരിക്കുന്നതിനും ചന്ദ്രനെ വരയ്ക്കുന്നതിനും അവസരം നല്കി.
'''ജൂലൈ 27  എ.പി.ജെ അബ്ദുൽ കലാം ചരമദിനം'''
എ.പി.ജെ അബ്ദുൽ കലാമിൻറെ ചരമദിനം ആചരിക്കുകയുണ്ടായി. എ.പി.ജെ അബ്ദുൽ കലാംവുമായി ബന്ധപ്പെട്ട വീഡിയോ ചെയ്ത്  യൂട്യൂബ് ചാനലിൽ നൽകി. കുട്ടികൾ പതിപ്പുകൾ നിർമ്മിച്ചു. ഈ മാഗസിനായി പുറത്തിറക്കി
'''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം'''
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ എസ്.എം.സി,അധ്യാപകർ എന്നിവർ ചേർന്ന് പതാക ഉയർത്തി. കുട്ടികൾക്ക് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ക്ലാസ്സ്തല ക്വിസ് മത്സരം ഗൂഗിൾ ഫോം വഴി നടത്തി. ക്ലാസ് തലത്തിൽ പ്രസംഗം, ദേശഭക്തിഗാനം, കവിതാലാപനം, പതിപ്പ് തയ്യാറാക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. എൽ.കെ.ജി മുതൽ നാല് വരെയുള്ള കുട്ടികൾക്ക് ക്ലാസ് തലത്തിൽ പ്രച്ഛന്നവേഷ മത്സരം നടത്തി ഫസ്റ്റ്, സെക്കൻഡ്,തേർഡ് സ്ഥാനക്കാർക്ക് ഉള്ള സമ്മാനങ്ങൾ ക്ലാസ് അധ്യാപകർ വീട്ടിൽ എത്തിച്ചു നൽകി. ക്ലാസിലെ എല്ലാ കുട്ടികളുടെയും ഉൾപ്പെടുത്തി ഓരോ ക്ലാസുകാരും ഒരു വീഡിയോ ചെയ്തു യൂട്യൂബ് ചാനൽ ആയ കല്ലുപെൻസിൽ അപ്‌ലോഡ് ചെയ്തു.
{| class="wikitable"
|'''''പ്രച്ഛന്നവേഷ മത്സര വിജയികൾ'''''
|-
|'''''ക്ലാസ്   1'''''
''1സമ്മാനം -  റയോണ, ശ്രീലക്ഷ്മി''
''2സമ്മാനം -  ആൽബിൻ, മുഹമ്മദ് സലാഹ്, അക്സ''
''3 സമ്മാനം -  മഹിമ, ശിഖ''
'''''ക്ലാസ്സ്   2'''''
''1സമ്മാനം -  ഫിദായ ഫാത്തിമ''
''2 സമ്മാനം -  വിധു കൃഷ്ണ ,സൽമാൻ''
''3സമ്മാനം - മിഥുല ,അമൃത വേൽ''
'''''ക്ലാസ്സ്‌   3'''''
''1 സമ്മാനം -  ശിവറാം''
''2 സമ്മാനം -  സയന സജി ,ആദിത്യ ഇ.എസ്''
''3സമ്മാനം -  വൈഗ വാസുദേവ് ,ആരാധ്യ ആർ നായ''
'''''ക്ലാസ്   4'''''
''1സമ്മാനം -  അഭിഷേക് s നായർ ,വിഷ്ണുപ്രിയ''
''2സമ്മാനം -  ശ്രീലക്ഷ്മി എസ് നായർ, അർജുൻ,അതുൽ''
''3സമ്മാനം - ദൃശ്യനന്ദ, അനഞ്ജന, അൻസൽ''
|}
'''ഓണാഘോഷം'''
ഓണാഘോഷവുമായി ബന്ധപ്പെട്ട് ക്ലാസ് തലത്തിൽ പരിപാടികൾ സംഘടിപ്പിക്കുകയും സ്കൂൾ തല വീഡിയോ ആയി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. കുട്ടികൾ വിവിധ വേഷവിധാനങ്ങൾ അണിയുകയും അവയുടെ മത്സരം നടത്തുകയും ചെയ്തു.  വിജയികൾക്ക് സമ്മാനം നൽകി. ഓണ പതിപ്പ് തയ്യാറാക്കി, കുട്ടികൾ അത്തപ്പൂക്കളം ഇടുകയും ഊഞ്ഞാലാടുകയും, സദ്യയിൽ പങ്കുചേരുകയും ചെയ്തപ്പോൾ ഈ കോവിഡ് കാലത്തും  കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴഞ്ചൊല്ല് യാഥാർഥ്യമായി.
'''സെപ്റ്റംബർ 16 ഓസോൺ ദിനം'''
ഓസോൺ ദിനം വീഡിയോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ഓസോൺ ദിനവുമായി ബന്ധപ്പെട്ട ജികെ ഗ്രൂപ്പുകളിൽ നൽകുകയും ചെയ്തു. ഗൂഗിൾ ഫോം ഉപയോഗിച്ച് ക്വിസ് നടത്തി.
'''ഒക്ടോബർ 2 ഗാന്ധിജയന്തി ആഘോഷം'''
രക്ഷിതാക്കൾക്കായി ഗൂഗിൾ ഫോംമിൽ ഓൺലൈൻ ക്വിസ്സ് നടത്തി. കുട്ടികൾക്കായി ഗാന്ധിജിയെ ലളിതമായി വരയ്ക്കുന്നതിനു സഹായിക്കുന്ന വീഡിയോയും ഗാന്ധിജിയെക്കുറിച്ചുള്ള ക്വിസ്സ് വീഡിയോയും ചാനലിൽ അപ്‌ലോഡ് ചെയ്തു. പോസ്റ്ററുകൾ നിർമിക്കുന്നതിന് സഹായകമായ ഗാന്ധിസൂക്തങ്ങൾ  എന്ന വീഡിയോ അപ്‌ലോഡ് ചെയ്തു. കുട്ടികൾ ഗാന്ധി വേഷം, ഗാന്ധി കവിതകൾ, പോസ്റ്റർ എന്നിവ ചെയ്ത് അയച്ചു തന്നു.
'''''നവംബർ 1  കേരളപ്പിറവി'''''
ശിശുദിനവും കേരളപ്പിറവിയും അതിഗംഭീരം ആക്കാൻ ജി.എൽ.പി .എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞു. ഗൂഗിൾ ഫോം ക്വിസ് മത്സരം ക്ലാസ് തലത്തിൽ നടത്തി. കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുത്തു. നവംബർ 1കേരളപ്പിറവി മുതൽ 14ശിശുദിനം വരെയുള്ള ദിവസങ്ങളിൽ ആണ് കുട്ടികളുടെ ഓൺലൈൻ കലോത്സവം '''ബട്ടർഫ്ലൈസ് 2020''' നടത്തിയത്. ഇത് കുട്ടികൾക്ക് സന്തോഷം പകർന്ന ഒന്നായി മാറി. കഥ പറയൽ, ലളിതഗാനം, പ്രസംഗം, ചിത്രരചന, കേരളീയവേഷങ്ങൾ, സിനിമാറ്റിക് ഡാൻസ്, കുട്ടികവിത, മാപ്പിളപ്പാട്ട്, ആക്ഷൻ സോങ്, മോണോ ആക്ട് തുടങ്ങിയ വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകിയതിൽ അതിൽ സ്കൂളിന് അഭിമാനിക്കാം. 95 ശതമാനം കുട്ടികളെയും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ സാധിച്ചത് അധ്യാപക കൂട്ടായ്മയുടെ മികവാണ്. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവർക്ക് ട്രോഫിയും കൂടാതെ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
'''ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ഭാഷാ ദിനം'''
അറബിക് ഭാഷാ ദിനത്തോടനുബന്ധിച്ച് ഡിസംബർ 14 മുതൽ 18 വരെ അറബി പഠിക്കുന്ന മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ അറബിക് കലോത്സവം '''ഫറാഷാത്ത്''' നടത്തി. അഭിനയഗാനം, ഖുർആൻ പാരായണം, അറബി ക്വിസ്, പദ്യംചൊല്ലൽ എന്നിവയടങ്ങുന്ന ഇനങ്ങളിൽ മാറ്റുരയ്ക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ക്യാഷ് പ്രൈസ് സമ്മാനമായി നൽകി. 38 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
'''ജനുവരി 26 റിപ്പബ്ലിക് ദിനം'''
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ ഓൺലൈൻ ഫാമിലി ക്വിസ് സംഘടിപ്പിച്ചു. രണ്ടാം ക്ലാസിലെ ശ്രേയ എസ് നായരുടെ കുടുംബം ഒന്നാം സ്ഥാനവും , ഒന്നാം ക്ലാസിലെ പാർവതി ജയൻെറ കുടുംബം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്ലാസ് തല റിപ്പബ്ലിക് ക്വിസ്, പതിപ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി രണ്ടാം ക്ലാസിലെ സൽമാനുൽ ഫാരിസി,നിവേദിത മനേഷ്,നീരജ് എന്നീ കുട്ടികളുടെ റിപ്പബ്ലിക് ദിന പ്രസംഗം യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയുണ്ടായി.
'''ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം'''
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിന്ന പരീക്ഷണ മേള സംഘടിപ്പിക്കാൻ ജി.എൽ.പി.എസ് തേർഡ്ക്യാമ്പിന് കഴിഞ്ഞത് കോവിഡ് കാലത്തെ സ്കൂളിൻറ മറ്റൊരു നേട്ടമാണ്. എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ഓരോരുത്തരും ലഘുപരീക്ഷണങ്ങൾ ചെയ്യുകയും അത് സ്കൂളിൻെറ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സ്കൂളിൻെറ കീർത്തി ഉയർത്തിയ ഈ പരീക്ഷണ മേള കുട്ടികളെ ശാസ്ത്ര ലോകത്തേക്ക് ആനയിക്കാൻ കഴിയുന്ന ഒന്നായിരുന്നു. 100 ൽ കൂടുതൽ പരീക്ഷണങ്ങൾ ആണ് കൂട്ടുകാർ ചെയ്തത്.
'''നേർകാഴ്ച ചിത്രരചനാമത്സരം'''
കോവിഡ് കാലത്തെ സാമൂഹ്യ ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി ബി.ആർ.സി തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി നടത്തിയ ചിത്രരചനാമത്സരം ആയിരുന്നു നേർക്കാഴ്ച അതിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
'''കുഞ്ഞുവായന'''
ബി.ആർ.സി തലത്തിൽ കുട്ടികൾക്കായുള്ള ഒരു വായന സാമഗ്രി ആയിരുന്നു കുഞ്ഞുവായന എന്ന വർക് ഷീറ്റ്. അത് ഫലപ്രദമായി കുട്ടികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.  വായനാ കാർഡുകൾ ഗ്രൂപ്പുകളിൽ കൊടുക്കുകയും കുട്ടികൾക്ക് വായിച്ച് ഓഡിയോ അയച്ചു കൊടുക്കുകയും ചെയ്തു. കുട്ടികൾ കുഞ്ഞു വായനയുടെ വർക്കുകൾ വീഡിയോ ആയി അയച്ചു നൽകി.
'''മികവുത്സവം എഡ്യൂ-ടാലൻറ്'''
എൽ.കെ.ജി മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ ഓൺലൈൻ ക്ലാസ്സിലൂടെ സ്വായത്തമാക്കിയ അറിവുകളും പാഠ്യ-പാഠ്യേതര കഴിവുകളും പങ്കുവയ്ക്കുന്നതിനുള്ള ഉള്ള അവസരം എഡ്യൂ-ടാലൻറ് കുട്ടികൾക്ക് നൽകുന്നു. എഡ്യൂ-ടാലൻറ് എന്ന പേരിൽ മികവുത്സവം മാർച്ച് 15 മുതൽ നടത്തും. അതിലേക്ക് കുട്ടികളുടെ മികവാർന്ന അവതരണങ്ങളുടെ വീഡിയോകൾ ക്ലാസ് അധ്യാപകർ ശേഖരിച്ചു വരുന്നു. കുട്ടികളുടെ മികവ് അവതരണങ്ങൾ സ്കൂളിന്റെ യൂട്യൂബ് ചാനൽ ആയ കല്ലുപെൻസിൽ അപ്‌ലോഡ് ചെയ്യും.
'''കൈറ്റിന്റെ ഓൺലൈൻ ക്ലാസിലേക്ക്  തേർഡ്ക്യാമ്പ് സ്കൂളിന്റെ സംഭാവന'''
ആഗസ്റ്റ് 24 ന് സംപ്രേഷണം ചെയ്ത മൂന്നാം ക്ലാസിലെ പരിസരപഠനം വിഷയത്തിൽ ജി.എൽ.പി.എസ് തേർഡ്ക്യാമ്പ് നിർമ്മിച്ച പാവനാടകം ഉൾപ്പെടുത്തി. സെപ്റ്റംബർ ഒമ്പതാം തീയതി അധ്യാപകനായ ശ്രീ മനുമോൻ കെ.എം കിണർ സംരക്ഷണ സന്ദേശം നൽകി. കൂടാതെ കുട്ടികളുടെ അഭിമുഖവും, ഡിസംബർ 16ന് നടന്ന ഓൺലൈൻ ക്ലാസിൽ സ്കൂളിന്റെ കൃഷിയിടം ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തിക്കൊടുക്കുന്നതും വിക്ടേഴ്സ് ചാനലിൽ ഉൾപ്പെടുത്തിയത് സ്കൂളിന് അഭിമാനമായി.
'''മഞ്ചാടി സഞ്ചി'''
ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സാഹചര്യത്തിൽ ഗണിത പഠനം രസകരമാക്കാൻ ഒന്നിലെയും രണ്ടിലെയും എല്ലാ കുട്ടികൾക്കും മഞ്ചാടി സഞ്ചി എന്ന പേരിൽ വീട്ടിൽ ഒരു ഗണിത കിറ്റ് ഒരുക്കുകയും എല്ലാവരും അതിൽ പങ്കാളികളാവുകയും ചെയ്തു.