"അസംപ്ഷൻ യു പി എസ് ബത്തേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 647: | വരി 647: | ||
=== നേതാജി ജയന്തി, അനധ്യാപക ദിനം - ജനുവരി 23 === | === നേതാജി ജയന്തി, അനധ്യാപക ദിനം - ജനുവരി 23 === | ||
വിദ്യാലയങ്ങളുടെ ഘടനയിൽ ഏറ്റവും നിർണ്ണായകമായ ഘടകമാണ് അനധ്യാപകർ. അനധ്യാപക ജീവനക്കാരുടെ തൊഴിലിന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി 2019 ജനുവരി 23 മുതൽ സംസ്ഥാനതലത്തിൽ അനധ്യാപകദിനം ആചരിക്കാൻ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പോരാട്ട വീര്യം പകർന്ന കൊൽക്കത്ത നഗരസഭയിലെ ജീവനക്കാരൻ കൂടിയായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കുക വഴി മഹാനായ നേതാജിക്ക് പിൻതലമുറയുടെ അർഹിക്കുന്ന ആദരവായി അനധ്യാപകദിനം മാറി. | വിദ്യാലയങ്ങളുടെ ഘടനയിൽ ഏറ്റവും നിർണ്ണായകമായ ഘടകമാണ് അനധ്യാപകർ. അനധ്യാപക ജീവനക്കാരുടെ തൊഴിലിന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി 2019 ജനുവരി 23 മുതൽ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനതലത്തിൽ അനധ്യാപകദിനം ആചരിക്കാൻ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പോരാട്ട വീര്യം പകർന്ന കൊൽക്കത്ത നഗരസഭയിലെ ജീവനക്കാരൻ കൂടിയായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കുക വഴി മഹാനായ നേതാജിക്ക് പിൻതലമുറയുടെ അർഹിക്കുന്ന ആദരവായി അനധ്യാപകദിനം മാറി. | ||
16:06, 14 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| പ്രധാന താൾ | പ്രവർത്തനവർഷം | ചിത്രശാല | നേട്ടങ്ങൾ | കലാസൃഷ്ടികൾ | ഞങ്ങളെ സമീപിക്കുക |
2019-20 പ്രവർത്തനവർഷം2019 - 20 ലെ സാരഥികൾ
ഓഫീസ് അറ്റൻറ്റൻഡ്
കൂട്ടുത്തരവാദിത്ത്വങ്ങളോടെ അദ്ധ്യാപകർ (2019 - 20)
പ്രവേശനോത്സവം
പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു .വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അനുബന്ധമായി ജൈവവൈവിധ്യ ഉദ്യാന പാലായനം, വഴിയോര വൃക്ഷത്തൈ നടീൽ എന്നിവ നടത്തി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. നെൽവിത്ത് ശേഖരണം
വായന ദിനാചരണം ജൂൺ 19 മുതൽ വിവിധ പരിപാടികളോടെ വായന ദിന - വായന വർഷാചരണം നടത്തി. ഒരുവർഷം നീണ്ടനിൽക്കുന്ന പരിപടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സാഹിത്യകാരൻ, ഭാസ്കരൻ ബത്തേരി ഉൽഘാടനം ചെയ്തു. പുസ്തകറാലി, വായനാ മത്സരം, ലൈബ്രറി നവീകരണം, പത്ര ക്വിസ്സ്, സംവാദം എന്നിവ നടന്നു. കൂടുതൽ ചിത്രങ്ങൾക്കായ്--> ലഹരിക്കെതിരെ ലഹരിവിരുദ്ധ വാചാരണം ജൂൺ 26 മുതൽ നടത്തി . ബത്തേരി ടൗണിൽ ലഹരി പ്രതിരോധ മതിൽ തീർത്തു. ബോധവത്ക്കരണ പരിപാടികൾ, കൊളാഷ് നിർമ്മാണം, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കൂടുതൽ ചിത്രങ്ങൾക്കായ്--> പി.ടി.എ ജനറൽബോഡി 2019-20 വർഷത്തെ പി.ടി,എ ജനറൽബോഡിയോഗം ബത്തേരി മുൻസിപൽ ചെയർമാൻ ടി.സി സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്റ് മനോജ് അദ്യക്ഷത വഹിച്ചു. മാനേജർ റവ.ഫ. ജെയിംസ് പുത്തൻപറമ്പൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപേഴ്സൻ ഇ.കെ സഹദേവൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രധാനാധ്യാപകൻ ജോൺസൻ തൊഴുത്തുങ്കൽ സ്വാഗതം ആശംസിച്ചു. പി.ടി.എ , എം.പി.ടി.എ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൂടുതൽ ചിത്രങ്ങൾക്കായ്--> മാതാപിതാക്കൾക്ക് ബോധവത്കരണം കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തിൽ റവ. ഫാ. സജി കണ്ടശ്ശാംകുന്നേൽ അർദ്ധദിന സെമിനാർ നടത്തി. മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. നാടക ക്യാമ്പ് നാടകത്തെ കുറിച്ചുള്ള അറിവ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ നാടക ക്യാമ്പ് നടത്തി. അഭിനേതാക്കളായ ബാലകൃഷ്ണൻ, ഗിരീഷ് കാരാടി എന്നിവർ നേതൃത്വം നൽകി. അഭിനയ ക്ലബിന്റെ നേതൃത്വത്തിലാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്. നന്മമരച്ചുവട്ടിൽ സ്കൂൾ ഒരു പാഠപുസ്തകം
സ്കൂൾ ഒരു പാഠപുസ്തകം എന്ന ആശയവുമായി മഹാന്മാർ, ചരിത്ര നായകർ, സ്വാതന്ത്യസമര സേനാനികൾ, സാഹിത്ത്യകാരന്മാർ,ശാസ്ത്രജ്ഞർ, കലാരൂപങ്ങൾ, ഗണിത രൂപങ്ങൾ, മാപ്പുകൾ എന്നിവയാണ് നിർമ്മിച്ചത്. അധ്യാപകരെല്ലാം ആയിരം രൂപ വീതം നൽകികൊണ്ടാണ് മാതൃകാപരമായ ആ പ്രവർത്തനം നടത്തിയത്.
സ്ത്രീ സുരക്ഷ പെൺകുട്ടികളിൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വനിത പോലീസിന്റെ നേതൃത്വത്തിൽ വിവിധ ബോധവത്ക്കരണ പരിപാടികൾനടത്തി. ലഹരിവിരുദ്ധ സെമിനാർ എക്സൈസ് വകുപിന്റെ നേതൃത്വത്തിൽ ആൺകുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി. യോഗാദിനം യോഗാദിനം സമുചിതമായി ആചരിച്ചു. യോഗാ പരിശീലനം നടത്തി. ശാസ്ത്രരംഗം, വിദ്യാരംഗം - സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനം ബത്തേരി അസംപ്ഷൻ എയുപി സ്കൂളിൽ നിലവിലുള്ള സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവർത്തി പരിചയ ക്ലബുകൾ കൂടുതൽ പ്രവർത്തനോന്മുഖമാക്കുക എന്ന ലക്ഷ്യത്തോടെ 24.06.2019 ന് നടന്ന SRG യോഗത്തിൽ പ്രാഥമിക ചർച്ച നടന്നു. തുടർന്ന് ക്ലബ് കൺവീനർമാരായി ശിശിര ബാബു (ഗണിതം), നിഷ റ്റി അബ്രാഹം (സാമൂഹ്യശാസ്ത്രം), ട്രീസ തോമസ് ( പ്രവർത്തിപരിചയം), തുഷാര കെ ജേക്കബ് (സയൻസ്) എന്നിവരേയും നിശ്ചയിച്ചു. അതനുസരിച്ച് 2019 ജൂലൈ 5 ന് ഉദ്ഘാടനം നടത്താമെന്നും, അതിന് പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ് -നെ ക്ഷണിക്കാമെന്നും തീരുമാനിച്ചു. 2019 - 20 അധ്യയന വർഷത്തെ അസംപ്ഷൻ എ.യു.പി.എസ് ബത്തേരിയിലെ ശാസ്ത്രരംഗം, വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം പ്രശസ്ത ടെലിഫിലീം സംവിധായകൻ ഷാജു പി ജെയിംസ്, 2019 ജൂലൈ 5 ന് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ സ്വാഗതം പറഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ സുനിൽ അഗസ്റ്റിൻ നേതൃത്വം നൽകി. ഉദ്ഘാടന വേളയിൽ ശാസ്ത്രാവബോധം കുട്ടികളിൽ വളർത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് വർഗ്ഗീസ് പി എ പ്രഭാഷണം നടത്തി. ഉദ്ഘാടനത്തിനുശേഷം നാലു മേഖലയിൽ നിന്നുമുള്ള കുട്ടികൾ വിഷയാടിസ്ഥാനത്തിൽ പ്രത്യേക പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പ്രവർത്തന കലണ്ടറിലെ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് സയൻസ് മാജിക് നടത്തപ്പെട്ടു. ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ടാൻഗ്രാം, റുബിക്സ് ക്യൂബ് എന്നീ പസിലുകൾ സംഘടുപ്പിച്ചു. സാമൂഹിക ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ മോക്ക് പാർലമെന്റ് അവതരണം നടത്തി. കൂടുതൽ ചിത്രങ്ങൾക്കായ്--> ജൂലൈ 21 - ചാന്ദ്ര ദിനം 1969 ജൂലൈ 21 പുലർച്ചയ്ക്ക് മാനത്തെ വിസ്മയമായിരുന്ന ചന്ദ്രനിൽ മനുഷ്യൻ ആദ്യമായി കാലുകുത്തി. "ഇത് മനുഷ്യനെ സംബന്ധിച്ച് ഒരു ചെറിയ ചുവടുവയ്പായിരിക്കാം, എന്നാൽ മനുഷ്യരാശിയെ സംബന്ധിച്ച് ഒരു വലിയ കുതിച്ചുചാട്ടമാണ് " നീൽ ആംസ്ട്രോങ് സ്വാതന്ത്ര്യ ദിനം സ്ക്കൂൾ കലോത്സവം
രണ്ട് ദിവസങ്ങളിലായി സ്ക്കൂൾ കലോത്സവം നടത്തി. 4 ഹൗസുകളായി തിരഞ്ഞാണ് മത്സരം നടത്തിയത്. ടോയ്ലറ്റ് ഉദ്ഘാടനം
ഓണാഘോഷം സെപ്തംബർ രണ്ടിന് ഓണാഘോഷം അതിഗംഭീരമായി നടത്തി. എളിമയുടെയും, കൂട്ടായ്മയുടെയും ഓർമ്മകളുണർത്തിക്കൊണ്ട് കുട്ടികൾ സമുചിതമായി ഓണം ആഘോഷിച്ചു. കളിചിരിയുടേയും പങ്കുവയ്ക്കലിന്റേയും ഒത്തുകൂടൽ കുട്ടികൾക്ക് വേറിട്ട അനുഭവമായി. മധുരപലഹാരങ്ങളും, പൂക്കളും പരസ്പരം കൈമാറി കുട്ടികൾ ഓണത്തിന്റെ യഥാർത്ഥ അർത്ഥം ഉൾക്കൊണ്ടു. ക്ലാസ്സിലുള്ള സൗഹൃദത്തിനപ്പുറമായി സ്കൂൾ ഒരു കൂട്ടായ്മയാണെന്ന അവബോധം സൃഷ്ടിക്കുവാൻ ഓണാഘോഷ പരിപാടിയിലൂടെ സാധിച്ചു. കുട്ടികൾ ക്ലാസിൽ നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളമൊരുക്കി. ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ നടത്തി. വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ വിഭവ സമൃദ്ധമായ ഓണസദ്യ നൽകി. കൂടുതൽ ചിത്രങ്ങൾക്കായ്-->ദുരിതത്തിൽ കൈതാങ്ങായ് പ്രകൃതിക്ഷോഭം നിമിത്തം നമ്മുടെ നാട് സാമ്പത്തിക ഞെരുക്കം നേരിട്ടപ്പോൾ അസംപ്ഷൻ എ യു പി എസ് ഒരു കൈത്താങ്ങായി മാറി. നാടിന്റെ പ്രശ്നം സ്വന്തം പ്രശ്നം തന്നെയാണെന്ന തിരിച്ചറിവ് കുട്ടികളിൽ ഉണ്ടായതിന്റെ ഭാഗമായി അവർ തങ്ങളുടെ ഇല്ലായ്മയിൽ നിന്നുതന്നെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള പണം സമാഹരിച്ചതിൽ നിന്നും പുതിയ തലമുറയിലും സ്നേഹത്തിന്റേയും കരുതലിന്റേയും ഉറവ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ്. തങ്ങളുടെ പണക്കുടുക്കയിൽ നിന്നുപോലും കുട്ടികൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം സംഭാവന ചെയ്തത് ഏവർക്കും ഒരു മാതൃക തന്നെയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികൾ 34070 രൂപ സംഭാവന നൽകി. വളരെ നല്ല പ്രതികരണമാണ് വിദ്യാർത്ഥികളിൽനിന്ന് ഉണ്ടായത്. അധ്യാപകരും സഹകരിച്ചു. സർഗ്ഗ വിദ്യാലയം നൂതനാശയപ്രൊജക്ട് ASSUMPTION TECH ([1])
സ്പോർട്സ് 2019 - 2020 കുട്ടികളുടെ കലാപരമായ കഴിവുകൾക്ക് പുറമെ കായികപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും അസംപ്ഷൻ എ.യു.പി സ്കൂളിൽ 2019 – 20 വർഷത്തെ കായികമേളയോടനുബന്ധിച്ച് ജൂലൈ മാസത്തിൽ കുട്ടികളെ റെഡ്, ബ്ലൂ, ഗ്രീൻ, യെല്ലോ എന്നിങ്ങനെ നാല് ഹൗസുകളായി തിരിച്ചു. സ്പോർട്സ് ക്ലബിന്റെ ചുമതല യുപി വിഭാഗത്തിൽ സെബാസ്റ്റ്യൻ പി.ഡി എൽ.പി വിഭാഗത്തിൽ വിജി കെ.യു എന്നീ അധ്യാപകർക്കു നൽകി. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തി സ്പോർട്സ് ക്ലബ് രൂപീകരിച്ചു. അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും പങ്കാളിത്തത്തോടെ സെപ്റ്റംബർ 17, 18 തിയതികളിൽ സ്പോർട്സ് നടത്താൻ തീരുമാനിച്ചു. അതാത് ഹൗസുകളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട മാർച്ച് പാസ്റ്റോടെ സ്പോർട്സിന് തുടക്കം കുറിച്ചു. മത്സരങ്ങളിൽ പരമാവധി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് സ്പോർട്സ് ക്രമീകരിച്ചു. രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചത് ബ്ലൂ ഹൗസിനും, രണ്ടാം സ്ഥാനം ഗ്രീൻ ഹൗസിനും, മൂന്നും നാലും സ്ഥാനങ്ങൾ റെഡ്, യെല്ലോ ഹൗസുകൾക്കും ആയിരുന്നു. കൈറ്റ് സന്ദർശനം 25.09.2019 കൈറ്റ് വയനാട് ജില്ലാ ആസ്ഥാനത്തുനിന്നും ബഹു. സാവിയോ സർ, അസംപ്ഷൻ എ.യു.പി സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും, തുടർപ്രവർത്തനങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ധേശങ്ങൾ നൽകുകയും ചെയ്തു.
സമരമുഖത്തേയ്ക്ക് 30.09.2019 ന് എൻ.എച്ച് 766 അടയ്ക്കുന്നതുമായി ബന്ധപ്പെട്ട യുവജനനിരാഹാരസമരത്തിന് പിന്തുണയുമായി അസംപ്ഷൻ യു.പി സ്കൂൾ അധ്യാപകർ റാലിയായി സമരമുഖത്തേയ്ക്ക്
ഒക്ടോബർ - 2 ഗാന്ധിജയന്തി 01.10.2019 ന് മഹാത്മാഗാന്ധിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്ത്, പുഷ്പാർച്ചന നടത്തിക്കൊണ്ട് മഹാത്മാവിന്റെ 150-ാം ജന്മദിനാചരണത്തിന് തുടക്കം കുറിച്ചു.
രാജ്യത്തെ ഭരണഘടന ഓരോ പൗരനും ഉറപ്പുകൊടുക്കുന്ന അവകാശങ്ങളുടെ നിഷേധം സമൂഹത്തെ പിന്നോട്ട് നയിക്കുമെന്നതിൽ സംശയമില്ല. വയനാട് നേരിടുന്ന രാത്രികാല ഗതാഗത നിരോധനം ഇതിനെതിരെ സംഘടിപ്പിക്കപ്പെട്ട സമരത്തിന് ഐക്യദാർഢ്യവുമായി നല്ലപാഠം ക്ലബിന്റെ വോണ്ടിയർമാരും പങ്കു ചേർന്നു. സ്കൂൾ പരിസരത്തു നിന്നും പുറപ്പെട്ട റാലി മുദ്രാവാക്യ മുഖരിതമായ അന്തരീക്ഷത്തിൽ സമരഭടന്മാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു. അസംപ്ഷൻ നല്ലപാഠം തുടങ്ങി വച്ച വിദ്യാർത്ഥി റാലി, പിന്നീട് ജില്ല കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി സമരത്തിന് നാന്ദി കുറിച്ചു. പത്രങ്ങളിൽ നിറഞ്ഞ് അസംപ്ഷൻ എ.യു.പി സ്കൂൾ ഉപജില്ലാ കലാമേള കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ സുൽത്താൻ ബത്തേരി ഉപജില്ലയുടെ 2019 – 20 വർഷത്തെ സ്കൂൾ ഉപജില്ലാകലോത്സവം ഈ വർഷം ബത്തേരി അസംപ്ഷൻ സ്കൂളിൽ വച്ച് നടത്തുന്നതിന് തീരുമാനിച്ചു. ഉപജില്ലാ കലോത്സവം നടത്തിപ്പിനുള്ള ഒരുക്കങ്ങൾ സ്കൂളിൽ ഒക്ടോബർ മാസാരംഭത്തിൽത്തന്നെ തുടങ്ങി. പ്രസ്തുത മേള ഏറ്റെടുക്കുന്നതിന് മുന്നോടിയായി സ്കൂളിൽ സ്റ്റാഫ് മീറ്റിംഗ്, സ്കൂൾ പി.റ്റി.എ എക്സിക്യൂട്ടീവ്, ക്ലാസ്സ് പിറ്റിഎ, ക്ലാസ്സ് പിറ്റിഎ എക്സിക്യൂട്ടീവ് എന്നീ തലങ്ങളിൽ ചർച്ച നടത്തുകയും തീരുമാനം എടുക്കുകയും ചെയ്തു. കലോത്സവ സ്വാഗതസംഘ രൂപീകരണംരക്ഷിതാക്കളും, അദ്ധ്യാപകരും മേള വിജയിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 10 ന് സ്കൂളിൽ വച്ച് കലോത്സവത്തിന്റെ സ്വാഗതസംഘം ബഹുമാനപ്പെട്ട ഉപജില്ല എഇഒ തോമസ് സാറിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു. സ്കൂൾ മാനേജർ റവ.ഫാ. ജയിംസ് പുത്തൻ പറമ്പിൽ അധ്യക്ഷനായിരുന്നു. ബത്തേരി നഗരസഭാ ചെയർമാൻ റ്റി.എൽ സാബു, നഗരസഭാ കൗൺസിലർമാർ, ഹൈസ്കൂൾ – യുപി സ്കൂൾ പ്രധാനാധ്യാപകർ, അധ്യാപകർ, പിറ്റിഎ – എം പിറ്റിഎ പ്രസിഡണ്ടുമാർ, പിറ്റിഎ – സിപിറ്റിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, വിവിധ സംഘടനാ പ്രതിനിധികൾ രാഷ്ട്രീയ- സാമൂഹിക രംഗത്ത് സജീവമായ വ്യക്തികൾ തുടങ്ങി 190 പേർ സ്വാഗതസംഘത്തിൽ പങ്കെടുത്തു. വിഷയാവതരണത്തിനുശേഷം വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു. രക്ഷാധികാരികൾ ചെയർമാൻമാർ കൺവീനർമാർ ജോ. കൺവീനർമാർ കമ്മറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിനുശേഷം വിവിധ സബ് കമ്മറ്റികൾ പ്രത്യേകം യോഗം ചേർന്ന്, പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, ബഡ്ജറ്റ് തയ്യാറാക്കുകയും, ശേഷം പൊതു അവതരണം നടത്തുകയും ചെയ്തു. അസംപ്ഷൻ വിദ്യാലയം കലാമേളയിൽ അഞ്ചു ദിവസവും മുഴുവൻ പങ്കാളികൾക്കും, എസ്കോർട്ടിംഗ് ടീച്ചേഴ്സിനും ഭക്ഷണം നൽകുന്ന ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുത്തു. ഉപജില്ലാ കലാമേളയുടെ ഓഫ് സ്റ്റേജ് ഇനങ്ങൾ നവംബർ 25,26 തിയതികളിൽ നടന്നു. ഈ ദിവസങ്ങളിൽ രചനാമത്സരങ്ങൾ കൂടാതെ എട്ടു സ്റ്റേജുകളിൽ വിവിധ മത്സരങ്ങൾ കൂടി സംഘടിപ്പിക്കപ്പെട്ടു. കൂടുതൽ ചിത്രങ്ങൾക്കായ്-->കലോത്സവ സ്വാഗതസംഘ രൂപീകരണം കലവറനിറയ്ക്കൽ28-ാം തിയതി സ്കൂളിൽ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് കലവറനിറയ്ക്കൽ എന്ന പരിപാടി നടന്നു. അസംപ്ഷൻ സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത വിഭവസമാഹരണ പ്രവർത്തനം മറ്റാർക്കും വിശ്വസിക്കാനാകാത്ത മഹത്തായ വിജയമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെയധികം സാധനങ്ങൾ രക്ഷിതാക്കൾ കുട്ടികളുടെ കൈവശം കൊടുത്തുവിട്ടത്, മേളയുടെ വിജയത്തിന് രക്ഷിതാക്കളുടെ പിന്തുണയും, പങ്കാളിത്തവും പൂർണ്ണമായും ഉണ്ടെന്നതിന് തെളിവായി. പത്രസമ്മേളനം മേളയുടെ വരവ് അറിയിച്ചുകൊണ്ട് 28 -ന് പത്രസമ്മേളനം നടത്തുകയും, ആവശ്യമായ റ്റി.വി വാർത്തകൾ, പത്രവാർത്തകൾ മുതലായവ നൽകുകയും ചെയ്തു. വിളംബരജാഥ28-ാം തിയ്യതി ബത്തേരി നഗരത്തിൽ ഉപജില്ലാകലാമേളയുടെ വരവറിയിച്ച് മനോഹരമായ വിളംബരജാഥ നടത്തി. അസംപ്ഷൻ എയുപി വിദ്യാലയാങ്കണത്തിൽ നിന്നും ബത്തേരി നഗരത്തിലൂടെ ബഹു.മാനേജർ, H.M, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.വാദ്യമേളത്തിന്റെ അകമ്പടിയോടെ നടന്ന വർണ്ണശബളമായ വിളംബരജാഥയ്ക്ക് നിറപ്പകിട്ടേകി. ഒരുക്കങ്ങൾകുട്ടിക്കലാകാരന്മാർക്ക് അരങ്ങുകൾ കീഴടക്കുവാനായി അണിയറയിൽ ചുക്കാൻ പിടിച്ചുകൊണ്ട് അധ്യാപകരും രക്ഷിതാക്കളും ഊർജ്ജസ്വലരായി നിലകൊണ്ടു. രാത്രി ഏറെ വൈകിയും അസംപ്ഷൻ അങ്കണം ഉണർന്നിരുന്നു. ഊട്ടുപുരയിലും, വേദികളിലും അസംപ്ഷൻ കുടുംബാംഗങ്ങൾ സജീവസാന്നിധ്യമായി.
കൂടുതൽ ചിത്രങ്ങൾക്കായ്-->അണിയറയിൽ
കൂടുതൽ ചിത്രങ്ങൾക്കായ്-->മത്സരാർത്ഥികളെ കാത്ത് അസംപ്ഷൻ ഉദ്ഘാടന സമ്മേളനംമേളയുടെ ഉദ്ഘാടന സമ്മേളനം 29ാം തിയതി വൈകിട്ട് നാലു മണിക്ക് സ്കൂൾ അങ്കണത്തിലെ പ്രധാന വേദിയിൽ വെച്ച് നടന്നു. നഗരസഭാ അധ്യക്ഷൻ ബഹു. സാബു റ്റി.എൽ യോഗത്തിൽ പങ്കെടുത്തു.
കൂടുതൽ ചിത്രങ്ങൾക്കായ്-->ഉപജില്ലാ കലോത്സവം - വിവിധ സ്റ്റേജുകളിലൂടെ
മേള നടന്ന ദിവസങ്ങളും മറ്റും ഗ്രീൻ പ്രോട്ടോക്കോൾ പരിപൂർണ്ണമായി നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മേളകളിൽ ആദ്യമായി കുട്ടികൾ ഭക്ഷണത്തിനാവശ്യമായ പാത്രങ്ങളും, ഗ്ലാസ്സുകളും കൊണ്ടുവന്നിരുന്നു. ജഡ്ജസ്സ്, ഒഫിഷ്യൽസ്, അധ്യാപകർ എന്നിവർക്ക് വാഴയിലയിലാണ് ഭക്ഷണം വിളമ്പിയത്. സ്കൂളും, പരിസരവും യാതൊരു മാലിന്യവും ചിതറിക്കിടക്കാത്ത വിധത്തിൽ മേള നടത്താൻ കഴിഞ്ഞു. സമാപന സമ്മളനംകലോത്സവത്തിന്റെ സമാപന സമ്മളനം ഒക്ടോബർ 31 ന് വൈകുന്നേരം 5 മണിക്ക് നടന്നു. വയനാട് ഡി.ഇ.ഒ യോഗത്തിലെ മുഖ്യ അതിഥിയായിരുന്നു. ബത്തേരി ബ്ലോക്ക് പ്രസിഡണ്ട് പങ്കെടുത്തു. സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന അസംപ്ഷൻ സ്കൂളിൽ നടന്ന ഉപജില്ലാ സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ സുൽത്താൻ ബത്തേരി പ്രദേശത്തിനാകെ ഉത്സവപ്രതീതി ഉളവാക്കിയെന്നതിൽ സംശയമില്ല. അസംപ്ഷൻ എയുപി സ്കൂൾ പ്രധാനാധ്യാപകൻ ബഹു. ജോൺസൺ സാറിന്റെ നേതൃത്വം മേളയുടെ വിജയത്തിന് നിർണ്ണായക പങ്കുവഹിച്ചു.
ലഘുഭക്ഷണത്തിനുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ആ വനത്തിന്റെ പ്രത്യേകതകൾ ഞങ്ങൾക്ക് വിവരിച്ചു തന്നു. അത് ഒരു നിത്യഹരിത വനമാണെന്നും, അത്തരം വനങ്ങളുടെ പ്രത്യേകതകളും, അതിൽ കാണപ്പെടുന്ന മൃഗങ്ങളെക്കുറിച്ചും, പക്ഷികളെക്കുറിച്ചുമെല്ലാം അവർ വിശദമായി പറഞ്ഞുതന്നു. ദൂരെ മരക്കൊമ്പുകളിൽ ഇരുന്ന് വിശ്രമിക്കുന്ന വിവിധതരം പക്ഷികളെ ഞങ്ങൾക്ക് അടുത്തു കാണിച്ചു തരുന്നതിനായി അവർ ദൂരദർശിനികൾ കരുതിയിരുന്നു. അവയിലൂടെ ഞങ്ങൾ ഊഴമിട്ട് വിവിധ തരം പക്ഷികളെയും, അകലെയുള്ള മറ്റ് മനോഹര ദൃശ്യങ്ങളെയും, അരികിലെന്നോണം കണ്ടാസ്വദിച്ചു. ഇതെല്ലാം ഞങ്ങൾ കാടിന്റെ ഉൾഭാഗങ്ങളിലേയ്ക്ക് നടക്കുന്നതിനിടയിയിരുന്നു. യാത്രക്കിടയിൽ അരികിലും, അകലെയുമായി പടർന്നു നിൽക്കുന്ന പലതരം വൻ മരങ്ങളെയും ആ ഉദ്യോഗസ്ഥർ ഞങ്ങൾക്ക് പേരും, പ്രത്യേകതകളും പറഞ്ഞ് പരിചയപ്പെടുത്തിത്തന്നുകൊണ്ടിരുന്നു. ഏറെ ആഹ്ലാദത്തോടെയായിരുന്നു ഞങ്ങളുടെ യാത്രയെങ്കിലും വഴിയിലുടനീളമുള്ള അട്ടകൾ ഞങ്ങളെ അലോസരപ്പെടുത്തി. എല്ലാവരുടെയും തന്നെ കാലുകളിൽ കയറി അവ ചോര കുടിച്ചുകൊണ്ടിരുന്നു. കയ്യിൽ കരുതിയിരുന്ന ഉപ്പുവിതറി അവയുടെ ആക്രമണത്തെ ഞങ്ങൾ പ്രതിരോധിക്കാൻ ശ്രമിച്ചു. വനത്തിലൂടെയുള്ള ആ യാത്രക്കിടയിൽ പലയിടത്തും തെളിനീരൊഴുകുന്ന ഉറവകൾ ഞങ്ങൾക്കായി കുളിർജലം പ്രദാനം ചെയ്തു. അവയിൽ നിന്നു കുപ്പികളിൽ വെള്ളെം ശേഖരിച്ചും, മുഖം കഴുകിയും, കാലുകൾ നനച്ചും കുട്ടികൾ ഉത്സാഹത്തോടെ യാത്ര തുടർന്നു. ഇതിനിടയിൽ വിവിധയിനം പക്ഷികളെ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു. പക്ഷെ ഒരു മൃഗത്തെപ്പോലും കാണാൻ കഴിയാതിരുന്നത് ഞങ്ങൾക്ക് നേരിയ ഇച്ഛാഭംഗത്തിനിടയാക്കി. ആൽ, പേരാൽ, ഓക്ക്, ഉങ്ങ്, യൂക്കാലിപ്റ്റ്സ്, ഏഴിലം പാല, കാട്ടുചെമ്പകം, തേക്ക്, വീട്ടി, മഹാഗണി തുടങ്ങി പല വൻ മരങ്ങളേയും ബഷീർ സാർ പരിചയപ്പെടുത്തിത്തന്നു. വീണ്ടും ഉൾവനത്തിലേയ്ക്ക് ഞങ്ങളെ കൊണ്ടുപോകാൻ ഫോറസ്റ്റ് ഓഫീസേഴ്സ് സന്നദ്ധരായിരുന്നെങ്കിലും, അട്ടകളുടെ ആക്രമണം രൂക്ഷമായിക്കൊണ്ടിരുന്നതിനാൽ തിരിച്ചുപോരാൻ ഞങ്ങൾ നിർബന്ധിതരായി. ഒരുമണിയോടുകൂടി ഞങ്ങൾ തിരിച്ചുനടക്കാനാരംഭിച്ചു. കാടിറങ്ങി തിരിച്ചു നടന്നു ക്ഷീണിച്ച ഞങ്ങൾ കാടതിർത്തിയിലുള്ള ഒരു വീടിന്റെ മുറ്റത്ത് വിശ്രമിക്കാനിരുന്നു. നടന്നു തളർന്നുപോയ ഞങ്ങൾക്ക് ഒന്നിരിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാട്ടിലൂടെയുള്ള യാത്ര ഉല്ലാസപ്രദമായിരുന്നുവെങ്കിലും ചോരകുടിയന്മാരായ അട്ടകൾ എവിടെയും ഇരുന്ന് വിശ്രമിക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. അതിനാൽ ആ വീടിന്റെ മുറ്റത്ത് ഞങ്ങൾ എല്ലാവരും ആശ്വാസത്തോടെ ഇരുന്നു വിശ്രമിച്ചു. അവിടേയ്ക്ക് വനം വകുപ്പുകാർ ഒരുക്കിയ ഉച്ചഭക്ഷണവും എത്തി. വിഭവസമൃദ്ധമായ ആ ഭക്ഷണം വിശന്നു വലഞ്ഞിരുന്ന ഞങ്ങൾ ആസ്വദിച്ചു കഴിച്ചു. അല്പ സമയത്തിനുശേഷം തിരിച്ചു നടന്ന് ബസിലെത്തി. അവിടെ വച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞ് എല്ലാവരും ബസിൽ കയറി. പിന്നെ സ്കൂളിലേയ്ക്ക് തിരികെ യാത്ര, ആ നല്ല, വിലപ്പെട്ട നിമിഷങ്ങൾ അയവിറക്കിക്കൊണ്ട് . . . . . . . . . . ശിശു ദിനംനവംബർ 14 ശിശുദിനത്തിൽ LP വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അസംബ്ലി സംഘടിപ്പിക്കപ്പെട്ടത്. കുഞ്ഞുചാച്ചാജിമാർ അണിനിരന്നപ്പോൾ അത് കൗതുകം നിറഞ്ഞ അനുഭവമായി മാറി. പ്രശസ്ത സാഹിത്യകാരൻ ഹാരിസ് നെൻമേനി മുഖ്യാത്ഥിയായിരുന്നു. UPയിലെ വിദ്യാർത്ഥികൾ പുഷ്പങ്ങൾ നൽകികൊണ്ട് കുഞ്ഞു സൂനങ്ങളെ സ്വാഗതം ചെയ്തു. ഹെഡ്മാസ്റ്റർ, PTAപ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് പായസ വിതരണം നടത്തി.
കൂടുതൽ ചിത്രങ്ങൾക്കായ്-->ശിശുദിനം ഭിന്നശേഷി വാരാചരണംകൂടുതൽ ചിത്രങ്ങൾക്കായ്-->ഭിന്നശേഷി വാരാചരണം
ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വച്ച് വിവിധ പരിപാടികൾ നടന്നു. നവംബർ 27 മുതൽ ഡിസംബർ 3 വരെ വിവധ പ്രവർത്തനങ്ങൾ നടത്തി. പോസ്റ്റർ രചന, എൽ പി യു പി നടത്തി. വിഷയം ഭിന്നശേഷി സൗഹൃദ സമൂഹം. പോസ്റ്റർ രചന ചെയ്യാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ചിത്രരചനയിൽ കളറിംഗും നടത്തി. ഡിസംബർ 2ന് സ്പെഷ്യൽ അസംബ്ലി നടത്തി. റെമിൽ പി എ (ADHD) അസംബ്ലിക്കു നേതൃത്വം നൽകി. വൈശാഖ്, റെമിൽ, ദിയ, ഡിനു എന്നീ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പോസ്റ്റർ രചനയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾ വരച്ച ചിത്രം, കളറിംഗ് എന്നിവയ്ക്കും പ്രധാനധ്യാപകൻ സമ്മാനങ്ങൾ നൽകി. പ്രത്യേക കഴിവുകളുള്ള ഈ കുട്ടികളെ ആദരിച്ചു. ഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട സന്ദേശം സാറാജോസ് നൽകി. ബത്തേരി കല്ലുവയലിൽ കിടപ്പിലായ രണ്ട് കുട്ടികളുടെ വീട് സന്ദർശിച്ചു. അമീൻ ഇർഫാൻ (Muscular Dystrophy) അനീസ് റഹ്മാൻ (Muscular Dystrophy) എന്നീ കുട്ടികളുടെ വീട് സന്ദർശിച്ചു. അധ്യാപകരും പ്രധാനാധ്യാപകനും ചേർന്നാണ് കുട്ടികളുടെ വീട്ടിൽ പോയത്. സമ്മാനങ്ങളും ക്രിസ്തുമസ് കേക്കും നൽകി.
ദേശീയ ഗണിതശാസ്ത്ര ദിനംഡിസംബർ 22 ഇന്ത്യൻ ദേശീയ ഗണിതശാസ്ത്ര ദിനമാണ്. 2012 ഫെബ്രുവരി 26ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗാണ് ഡിസംബർ 22നെ ദേശീയ ഗണിതശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്. ലോകപ്രശസ്ത ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തെയാണ് ഇന്ത്യൻ ഗണിത ശാസ്ത്ര ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മഹാനായ ഗണിത ശാസ്ത്ര ധിഷണാശാലിയാണ് ശ്രീനിവാസ രാമാനുജൻ. അപഗ്രഥന സിദ്ധാന്തത്തിന് മൂർത്തമായ സംഭാവന നല്കിയ ഗണിത ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. കൂടുതൽ ചിത്രങ്ങൾക്കായ്-->ദേശീയ ഗണിതശാസ്ത്ര ദിനം ക്രിസ്തുമസ്സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ് എന്ന ചിന്തയെ ഉറപ്പിക്കുന്നതാണ് അസംപ്ഷൻ എ.യു.പി സ്കൂളിലെ ക്രിസ്തുമസ് ആഘോഷം. സ്കൂളിലെ ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പങ്കാളിത്തത്തോടെ പുൽക്കൂടൊരുക്കുകയും, ക്രിസ്തുമസ് പപ്പമാരുടെ സംഗമവും നടന്നു. ക്രിസ്തുമസ് കേക്കു വിതരണവും കലാവിരുന്നു നാനാജാതിമതസ്ഥരായ വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായിരുന്നു.
കൂടുതൽ ചിത്രങ്ങൾക്കായ്-->ക്രിസ്തുമസ് പുതുവത്സരാഘോഷംപങ്കുവയ്ക്കലിന്റെ ദിനമായിരുന്നു അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുവത്സരാഘോഷം. കുട്ടികൾ വീടുകളിൽ നിന്നും മധുരപലഹാരങ്ങൾ കൊണ്ടു വരികയും പങ്കുവയ്ക്കുകയും ചെയ്തതിലൂടെ ഒരു പുതുസന്ദേശമാണ് പകർന്നു നൽകിയത്. അസംബ്ലിയിൽ ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. രക്ഷാകർത്തൃദിനം - പാലറ്റ്അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം പുതുമയാർന്ന ഒരു അനുഭവമായിരുന്നു. രക്ഷകർത്തൃദിനം 2 ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടു. ആഘോഷപരിപാടികളിൽ ആദ്യദിനമായ 30/12/2019 ൽ രക്ഷകർത്താക്കളുടെ സർഗ്ഗാത്മക വായനകളെ വളർത്തുവാൻ സഹായകമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്. ഉദാ: രചനാ മത്സരങ്ങൾ, കവിതാപാരായണം, മോണോ ആക്ട്, ഫാൻസിഡ്രസ്സ്, സ്കിറ്റ്. 04/01/2020 ൽ രക്ഷകർത്താക്കൾക്ക് രസകരമായ കായിക വിനോദ മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാന വിതരണവും നടത്തി. കൂടുതൽ ചിത്രങ്ങൾക്കായ്--> രക്ഷാകർത്തൃദിനം - പാലറ്റ്
എൽ.പി പഠനയാത്ര 18.01.2020രാവിലെ 5 മണിയോടെ 46 കുട്ടികളും പ്രധാനദ്ധ്യാപകനും 4 അദ്ധ്യാപകരും MPTA പ്രസിഡന്റും അടങ്ങുന്ന സംഘം 2019-2020 അധ്യയന വർഷത്തെ പഠനയാത്രക്ക് പുറപ്പെട്ടു. കുട്ടികളെല്ലാം വളരെ ആഹ്ലാദഭരിതരായിരുന്നു. ഏകദേശം 8.30 ന് കണ്ണവം എന്ന സ്ഥലത്ത് ബസ് എത്തിച്ചേർന്നു. അവിടെ വച്ച് പ്രഭാത ഭക്ഷണത്തിനുള്ള ഏർപ്പാടുകൾ സജ്ജമാക്കി. ഒരു അമ്പലത്തിന്റെ അടുത്ത് അരുവിയുടെ തീരത്ത് നിന്ന് ഭക്ഷണം കഴിച്ചു. കാടിന്റെ കുളിർമയിൽ സ്വസ്ഥമായി ഭക്ഷണം കഴിക്കാൻ പറ്റിയ സ്ഥലം. പിന്നീട് അവിടെ നിന്നും നേരെ പറശ്ശിനിക്കടവ് snake park-ലേക്കാണ് പോയത്. ഏകദേശം 11 മണിയോടെ അവിടെ എത്തിച്ചേർന്നു. snake park എന്നാൽ പാമ്പുകൾ മാത്രമല്ല. അവിടെ വിവിധങ്ങളായ മത്സ്യശേഖരണവും പക്ഷികളും മുതലയും മറ്റനേകം ജീവികളും ഉണ്ട്. പലതരം പാമ്പുകൾ. ഓരോന്നിനെയും കുറിച്ച് വ്യക്തമായ രേഖപ്പെടുത്തലുകൾ അതിനടുത്ത് തന്നെ എഴുതി ചേർത്തിട്ടുണ്ട്. പെരുമ്പാമ്പിനെയൊക്കെ ശരിക്കും കാണേണ്ടത് തന്നെയായിരുന്നു. അതിനു ശേഷം നേരെ പോയത് വിസ്മയ വാട്ടർ തീം പാർക്കിലേക്കാണ്. ആദ്യം തന്നെ കുട്ടികൾക്ക് കയറാൻ പറ്റുന്ന റൈഡുകളൊക്കെ ഞങ്ങൾ ഒന്നും ഒഴിവാക്കാതെ പരീക്ഷിച്ചു. ആകാശ ഊഞ്ഞാൽ തുടങ്ങിയവയെല്ലാം വളരെ മനോഹരമായിരുന്നു. കറങ്ങുന്ന തവളയും മാജിക് മിററുമൊക്കെ വളരെ കൗതുകം നിറഞ്ഞവയായിരുന്നു. അവിടുന്ന് തന്നെ ഉച്ചഭക്ഷണതിനുള്ള ഏർപ്പാടുകൾ ചെയ്തു. നല്ല ബിരിയാണിയും നെയ്ച്ചോറും സാമ്പാർ കൂട്ടിയുള്ള ചോറും അവിടെ ഉണ്ടായിരുന്നു. ഇഷ്ട്ടമുള്ളത് കഴിക്കാം. ഉച്ചഭക്ഷണത്തിന് ശേഷം ആയിരുന്നു ശരിക്കുള്ള ഉല്ലാസം. മണിക്കൂറുകളോളം വെള്ളത്തിൽ ചിലവൊഴിക്കാനുള്ള അവസരം. അതിനായി ആദ്യം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തു പോയി ഡ്രസ്സ് മാറി റെഡിയായി വന്നു. പിന്നെ വെള്ളത്തിലേക്കൊരു ചാട്ടമായിരുന്നു. നീന്തിയും മുങ്ങിയും നേരം പോയതറിഞ്ഞില്ല. തിരമാല വരുന്നത് പോലെയുള്ള സ്ഥലങ്ങളായിരുന്നു ഏറ്റവും പേടിപ്പിച്ചതും എന്നാൽ ഏറ്റവും രസകരവും. അവിടെ ധാരാളം വാട്ടർ റൈഡുകൾ കാണാനും നമുക്ക് സാധിക്കും. 3.30 ആയപ്പോൾ കളിയെല്ലാം കഴിഞ്ഞു ഒരു മ്യൂസിക് പാർട്ടി കാണാൻ പോയി. ഇതിനൊരു പ്രത്യേകതയുണ്ട്. വെള്ളത്തിലേക്ക് ലേസർ കടത്തി വിട്ട് കണ്ണിനു കുളിർമയേകുന്ന അനേകം രൂപങ്ങൾ നമുക്ക് ഇവിടെ കാണാൻ സാധിക്കും. പാട്ടിനനുസരിച്ചു നൃത്തം ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്. ഏകദേശം ഒരു മണിക്കൂർ നീണ്ട ഈ പ്രോഗ്രാമിന് ശേഷം ഡ്രസ് ഒക്കെ മാറി അവിടുന്ന് തിരിച്ചു പോകാൻ റെഡി ആയി. മതിയാവോളം ഐസ് ക്രീം അവിടുന്ന് മേടിച്ചു കഴിക്കാൻ അവസരം ഉണ്ടായിരുന്നു. അവിടുന്ന് നേരെ പോയത് പറശ്ശിനിക്കടവ് അമ്പലത്തിലേക്കാണ്. അമ്പലത്തിനു മുൻഭാഗത്തു കൂടി ഒരു പുഴ ഒഴുകുന്നുണ്ട്. ആ പുഴയിലെ വെള്ളത്തിനു കടലിലെ വെള്ളത്തിലേത് പോലെ ഉപ്പുരസമാണ്. ചിലരൊക്കെ ശ്രീകോവിലിൽ കയറി പ്രാർത്ഥിച്ചു. പുഴുങ്ങിയ പയറും ചായയും കഴിച്ചു. അവിടെ ഷോപ്പിങ്ങിനുള്ള അവസരവും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞു ഏകദേശം 8.30 ഓടെ അവിടെ നിന്നും തിരിച്ചു. രാത്രി ഭക്ഷണത്തിനു ജയിൽ ഫുഡ് ആണ് കഴിച്ചത്. കഴിച്ചപ്പോഴാണ് ജയിൽ ഫുഡിന്റെ സ്വാദ് ശരിക്കും മനസിലായത്. നല്ല സൂപ്പർ ബിരിയാണി.ബിരിയാണിയൊക്കെ കഴിച്ചു വയറും നിറച്ച് എല്ലാവരും തിരിച്ചു. സ്കൂളിൽ എത്തുന്നത് വരെ ബസ്സിൽ സിനിമയൊക്കെ കണ്ട് ഉറങ്ങി. ഏകദേശം 11 മണിയോടെ സ്കൂളിൽ തിരിച്ചെത്തി. അങ്ങനെ ഈ വർഷത്തെ എൽ.പി പഠന യാത്രക്ക് അന്ത്യം കുറിച്ചു.
നേതാജി ജയന്തി, അനധ്യാപക ദിനം - ജനുവരി 23വിദ്യാലയങ്ങളുടെ ഘടനയിൽ ഏറ്റവും നിർണ്ണായകമായ ഘടകമാണ് അനധ്യാപകർ. അനധ്യാപക ജീവനക്കാരുടെ തൊഴിലിന്റെ മഹത്വം പ്രഘോഷിക്കുന്നതിനായി 2019 ജനുവരി 23 മുതൽ കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാനതലത്തിൽ അനധ്യാപകദിനം ആചരിക്കാൻ ആരംഭിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് പോരാട്ട വീര്യം പകർന്ന കൊൽക്കത്ത നഗരസഭയിലെ ജീവനക്കാരൻ കൂടിയായിരുന്നു നേതാജി സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 23 അനധ്യാപക ദിനമായി ആചരിക്കുക വഴി മഹാനായ നേതാജിക്ക് പിൻതലമുറയുടെ അർഹിക്കുന്ന ആദരവായി അനധ്യാപകദിനം മാറി.
യു.പി സ്റ്റഡി ടൂർ 01.02.2020യാത്രാ വിവരണം ഞാൻ ഡെല്ല ബെന്നി. എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളായിരുന്നു ജനുവരി 30, 31 തിയ്യതികൾ. ഞങ്ങളുടെ സ്കൂളിൽ നിന്നും, പഠനയാത്രയ്ക്കായി, ചരിത്രത്തിൽ ആദ്യമായി മൂന്ന് ബസ്സുകളിലായി 140 കുട്ടികളും, 12 അധ്യാപകരും, മൂന്ന് പി.റ്റി.എ അംഗങ്ങളുമായുള്ള യാത്ര. രാത്രി പത്തരയോടുകൂടി അസംപ്ഷൻ മാതാവിന്റെ തിരുമുറ്റത്തുനിന്നും മൂന്ന് ബസ്സുകൾ യാത്രയ്ക്ക് തുടക്കം കുറിക്കുമ്പോൾ, അസംപ്ഷൻ മാതാവിന്റെ അങ്കണം മുഴുവനും, വാഹനങ്ങൾ കൊണ്ടും, മാതാപിതാക്കളേക്കൊണ്ടും നിറഞ്ഞ് ഒരു പെരുന്നാൾ പ്രതീതി ഉണ്ടായിരുന്നു. ഞാൻ കയറിയത് ഒന്നാം നമ്പർ ബസ് (ഗിൽഗാൽ) -ൽ ആയിരുന്നു. എന്നോടൊപ്പം 45 കുട്ടികളും, 3 അധ്യാപകരും, ഒരു പി.റ്റി.എ പ്രതിനിധിയും ഉണ്ടായിരുന്നു. ഞങ്ങളുടെ പ്രധാനാധ്യാപകൻ ശ്രീ ജോൺസൺ സാറിന്റെ സാന്നിധ്യം ഏറെ സന്തോഷപ്രദമായിരുന്നു. ആടിയും, പാടിയും, ചാടിയും, മറിഞ്ഞും ആ ഉല്ലാസയാത്ര എന്നെന്നും മനസ്സിന്റെ കോണിൽ മറക്കാത്ത അനുഭൂതിയായി നിറഞ്ഞു നിൽക്കുന്നു. മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ആരേയും സ്വസ്ഥാനത്ത് ഇരിക്കാൻ ഞങ്ങളുടെ ബെന്നിസാർ അനുവദിച്ചില്ല. ഉറങ്ങിയവരേയും, മയക്കം നടിച്ചു കിടന്നവരേയും വിളിച്ചുണർത്തി. ബസിൽ നിന്നു മുഴങ്ങിക്കേട്ട ഗാനങ്ങൾക്കൊത്ത് ചുവടുവയ്ച്ചും, താളം പിടിച്ചും ഞങ്ങൾ യാത്ര തുടർന്നു..... മുപ്പതാം തിയതി പ്രഭാതമായപ്പോൾ ഞങ്ങൾ സിൽവർ സ്റ്റോമിന്റെ മുമ്പിൽ എത്തി. പ്രഭാത പരിപാടികൾക്കുശേഷം, നയന മനോഹരമായ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ പുറപ്പെട്ടു. കൺകുളിർക്കെ ആ കാഴ്ച ഞങ്ങൾ ആസ്വദിച്ചു. തണുത്ത വെള്ളത്തിലേയ്ക്ക് ഞങ്ങളുടെ പാദങ്ങൾ സ്പർശിച്ചപ്പോൾ ഉണ്ടായ കുളിർമ വേനൽച്ചൂടിനെ വെല്ലുന്നതായിരുന്നു. അവിടെ നിന്ന് ഞങ്ങൾ പത്തരയോടുകൂടി യാത്ര തിരിച്ചു. അടുത്തതായി നമ്മൾ പോകുന്നത് സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് - ലേയ്ക്കാണെന്ന് കേട്ടപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. പതിനൊന്നരയോടുകൂടി ഞങ്ങളുടെ ആഗ്രഹമായ വാട്ടർ തീം പാർക്കിൽ ഞങ്ങൾ കാലുകുത്തി. അവിടെ ഞങ്ങൾ ആദ്യം കയറിയത് ഹൊറർ ഹൗസിൽ ആയിരുന്നു. ഹൊ!, ഇപ്പോഴും അതോർക്കുമ്പോൾ എന്റെ മുട്ടു വിറയ്ക്കും. ആകാശത്തോണിയിലും, മറ്റു റൈഡുകളിലും കയറി സമയം പോയത് ഞങ്ങൾ അറിഞ്ഞതേയില്ല. എത്ര മനോഹരമായിരുന്നു ആ നിമിഷങ്ങൾ!. അവിടെ എന്നെ ഏറ്റവും സ്വാധീനിച്ചത് വേവ് പൂൾ എന്ന മഹാസംഭവമാണ്. കൂടുതൽ ചിത്രങ്ങൾക്കായ്-->യുപി സ്റ്റഡി ടൂർ
ഇംഗ്ലീഷ് ഫെസ്റ്റ്ഇംഗ്ലീഷ് ഫെസ്റ്റ് പൊതുവിദ്യാഭ്യാസ മേഖലയിൽ, മലയാള ഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയിലും കുട്ടികൾക്ക് മികവുണ്ടാകുന്നതിന് വേണ്ടി 2020 ഫെബ്രുവരി 20 ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. എൽ.പിയിലേയും, യുപിയിലേയും മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പടുത്തിക്കൊണ്ടാണ് ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്. രാവിലെ അസംബ്ലിയോടെ ഇംഗ്ലീഷ് ഫെസ്റ്റ് ആരംഭിച്ചു. ക്ലാസ്സ് ആണ് ഇംഗ്ലീഷ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. കൂടുതൽ ചിത്രങ്ങൾക്കായ്-->ഇംഗ്ലീഷ് ഫെസ്റ്റ് വിരവിമുക്തദിനം 25.02,2020ശുചിത്വ ശീലങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ വിരവിമുക്ത ദിനം ആചരിച്ചു. വൃത്തി ഹീനമായ കൈകൾ ഉപയോഗിച്ചു ആഹാരം കഴിക്കുമ്പോഴും, കളികളിൽ ഏർപ്പെടുമ്പോഴും അവ എത്ര മാത്രം ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ച വിരഗുളികകൾ കുട്ടികൾക്ക് നൽകുകയും അത് കുട്ടികൾ കഴിച്ചു എന്ന് ഓരോ അധ്യാപകനും ഉറപ്പു വരുത്തുകയും ചെയ്തു പഠനോത്സവം 28.02.2020അസംപ്ഷൻ എ യു പി സ്കൂളിൽ 28.02.2020 ന് പഠനോത്സവം നടത്തി. കുട്ടികൾ തങ്ങൾ പഠിച്ച കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്ക്കാരത്തിനുള്ള സ്വതന്ത്ര വേദിയായി മാറുകയായിരുന്നു ഓരോ ക്ലാസ് മുറിയും. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം ഓരോ ക്ലാസ് റൂമിലും പ്രകടമായി കാണാമായിരുന്നു. ശാസ്ത്ര പരീക്ഷണങ്ങളും, കവിതാലാപനവും, നാടകവുമെല്ലാം കുട്ടികൾ നിർഭയമായി ആനന്ദത്തോടെയും ആഹ്ലാദത്തോടെയും അർത്ഥപൂർണമായും പ്രകടിപ്പിക്കാനുള്ള വേദിയായി മാറുകയായിരുന്നു ഞങ്ങളുടെ വിദ്യാലയം. സ്കൂൾ പ്രവർത്തനങ്ങളും ക്ലാസ്സ്റൂം പ്രവർത്തനങ്ങളുമെല്ലാം രക്ഷകർത്താക്കൾക്കു നേരിട്ടു കാണുവാനും തങ്ങളുടെ കുട്ടികളുടെ ഭാഷാനൈപുണിയും മറ്റു വിഷയങ്ങളിലുമുള്ള ധാരണയും നേരിട്ടു കണ്ടു മനസിലാക്കുവാനും പഠനോത്സവം ഒരു വേദിയായി. സ്കൂൾ വാർഷികംഅസംപ്ഷൻ എ യു പി സ്കൂളിന്റെ 69-ാം വാർഷികം ഏറ്റവും ഭംഗിയായി നടത്തണമെന്നത് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരാഗ്രഹമായിരുന്നു. കാരണം 2019-20 അധ്യയന വർഷത്തിൽ സ്കൂളിൽനിന്ന് പ്രധാനാധ്യാപകനായ ജോൺസൺ സാർ, മേഴ്സി ടീച്ചർ, സുലേഖ ടീച്ചർ, ജെൽസമ്മ ടീച്ചർ, എൽസമ്മ ടീച്ചർ എന്നീ അഞ്ച് അധ്യാപകരാണ് വിരമിക്കുന്നത്. അനുഭവസമ്പത്തും ആർജ്ജവത്വവും കൈമുതലായുള്ള പ്രതിഭാധനരായ അഞ്ച് അധ്യാപകർക്ക് കൊടുക്കുന്ന യത്രയയപ്പ് ഏറെ ഹൃദ്യവും എന്നും മനസ്സിൽ സൂക്ഷിക്കത്തക്കതുമാകണമെന്ന് PTA-യിൽ അഭിപ്രായമുണ്ടായി. അതിനായി ചേർന്ന യോഗത്തിൽ സെബാസ്റ്റ്യൻ സാറിനെ വാർഷികാഘോഷ കമ്മിറ്റി കൺവീനറായി തെരഞ്ഞെടുത്തു. വിവിധ കമ്മറ്റി കൺവീനർമാരേയും ഈ യോഗത്തിൽ വച്ച് തെരഞ്ഞെടുത്തു. 2020 മാർച്ച് അഞ്ചാം തിയതി വാർഷികം നടത്താനും ഉദ്ഘാടകനായി മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവിനെ ക്ഷണിക്കാനും തീരുമാനിച്ചു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റെന്തെങ്കിലും പുതുമകൾ കൂടി ഈ വർഷത്തെ വാർഷികാഘോഷത്തിന് വേണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പുതുമകൾ നിറഞ്ഞ ഒരു വാർഷികാഘോഷത്തിനും യാത്രയയപ്പ് സമ്മേളനത്തിനുമായി LED Wall Display നടത്താനും, കൂടാതെ ചെണ്ട മേളത്തിന്റെ അകമ്പടിയോടെ വിരമിക്കുന്ന അധ്യാപകരെ വേദിയിലേക്ക് ആനയിച്ചു കൊണ്ടുവരാനും, സ്കൂളിലെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് സ്നേഹാദരം എന്ന പേരിൽ ഒരു സപ്ളിമെന്റ് ഇറക്കാനും തീരുമാനിച്ചു. കൂടുതൽ ചിത്രങ്ങൾക്കായ്-->സ്കൂൾ വാർഷികം യാത്രയയപ്പ് സമ്മേളനത്തിനു ശേഷം കഴിയുന്നത്ര കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നയനാനന്ദകരവും മനം കുളിർപ്പിക്കുന്നതുമായ ഒരുകലാവിരുന്ന് ഒരുക്കേണ്ടതിനായി അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പരിശീലനം നടത്തി. ഒരു മികച്ച വാർഷികാഘോഷത്തിനായി എല്ലാവരും കൈ മെയ് മറന്ന് അധ്വാനിച്ചു. മാർച്ച് അഞ്ചിന് രാവിലെ തന്നെ അധ്യാപകരും രക്ഷിതാക്കളും സ്കുൂളിലെത്തുകയും എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ പൂർത്തിയാക്കുകയും ചെയ്തു. 9.30-ന് ഹെഡ്മാസ്റ്റർ ജോൺസൺ സാർ പതാക ഉയർത്തി. വൈകുന്നേരം നാലുമണിക്കു തന്നെ റിട്ടയർ ചെയ്യുന്ന അധ്യാപകരേയും വിശിഷ്ടാതിഥികളേയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പൊതുസമ്മേളനത്തിന് സ്കൂൾ മാനേജർ റവ.ഫാദർ ജെയിംസ് പുത്തൻ പറമ്പിൽ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ് ജോയ്സി പി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി രൂപതാ മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് ബത്തേരി മുൻസിപ്പാലിറ്റി ചെയർമാൻ ടി .എൽ.സാബു വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹണി .ജി. അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. അസംപ്ഷൻ യു.പി സ്കൂളിലെ മുൻ വിദ്യാർത്ഥിയും മികച്ച കുട്ടി കർഷക സംസ്ഥാന അവാർഡ് ജേതാവുമായ കുമാരി ശിഖ ലുബ്നയെ, ബത്തേരി മുനിസിപ്പാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. സഹദേവൻ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ വിരമിക്കുന്ന അധ്യാപകർക്ക് ഉപഹാരസമർപ്പണം നടത്തി. ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തോമസ് എൻ.ഡി, ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എൻ.യു ടോമി, എം.പി.ടി.എ. പ്രസിഡന്റ് ഗീത വിശ്വനാഥൻ, ബേബി പുളിമൂട്ടിൽ, പി.ആർ.മനോജ്, വർഗ്ഗീസ്.പി.എ, ബെന്നി.ടി.ടി, കുമാരി ഡെൽന ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിന്നീട് ജോൺസൺ സാർ, സുലേഖ ടീച്ചർ, മേഴ്സി ടീച്ചർ, ജെൽസമ്മ ടീച്ചർ, എൽസമ്മ ടീച്ചർ എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് ജനറൽ കൺവീനർ സെബാസ്റ്റ്യൻ സാർ ഏവർക്കും നന്ദി അർപ്പിച്ച് സംസാരിച്ചതോടെ പൊതുസമ്മേളനം അവസാനിച്ചു. ഏഴരയോടെ കലാസന്ധ്യയ്ക്ക് തിരിതെളിഞ്ഞു. സ്കൂളിലെ കലാകാരൻമാരും, കലാകാരികളും ചേർന്ന് വിഭവസമൃദ്ധമായ ഒരു കലാവിരുന്ന് ഒരുക്കിയിരുന്നു. നൃത്തനൃത്യങ്ങൾ സംഘഗാനം, ഒപ്പന, തിരുവാതിര, മാർഗ്ഗംകളി ....വേദികൾ നിറഞ്ഞ് .... വർണ്ണം ചിതറി ... ചൈനീസ് നൃത്തം, ഫ്യൂഷൻ ഡാൻസ്, കോമഡി സ്കിററ് ..... കൺനിറയെ കാണാനും മനംനിറയെ ആസ്വദിക്കാനുമായി സദസ്സ് നിറഞ്ഞ കാണികൾ ആദ്യാവസാനം സന്നിഹിതരായിരുന്നു. പത്തരയോടെ തിരശ്ശീല വീഴുമ്പോൾ ഒരിക്കലും മനസ്സിൽ നിന്നു മായാത്ത ഒരു വാർഷികാഘോഷത്തിനും യാത്രയയപ്പിനും ഭാഗഭാക്കാകാൻ കഴിഞ്ഞതിന്റെ നിർവൃതിയിലായിരുന്നു ഞങ്ങൾ.....
കോവിഡ് - 19ചുവരുകൾ കഥ പറയുമ്പോൾ ലോക് ഡൗൺ കാലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന യുടെ കരവിരുത് ശ്രദ്ധേയമായി. നിരഞ്ജന തന്റെ വീടിന്റെ ചുമരുകളിലായിരുന്നു ഈ വിസ്മയം തീർത്തത്. ലോക്ക് ഡൗൺ കാലത്ത് ഓരോ വിദ്യാർത്ഥിയുടെയും മാനസികാവസ്ഥ നിരഞ്ജനയുടെ ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. അറിവിന്റെ കേന്ദ്രം വിദ്യാലയങ്ങൾ മാത്രമല്ല എന്ന തിരിച്ചറിവ് കൂടി നിരഞ്ജനയുടെ ചിത്രങ്ങൾ നൽകുന്നു. ഇതുപോലെ പലകുട്ടികളും തങ്ങളുടേതായ, ക്രിയാത്മകമായ പല സർഗ്ഗാത്മക പ്രവർത്തനങ്ങളിലൂടെയും ഈ കാലഘട്ടങ്ങൾ ചെലവഴിക്കുന്നത് വളരെ ആശ്വാസപ്രദവും സന്തോഷപ്രദവുമായ ഒരനുഭവമായി മാറി. ചെക്പോസ്റ് ഡ്യൂട്ടി"'ഓരോ സാമൂഹിക ചലനത്തിന്റെയും മാറ്റത്തിന്റെയും പിന്നിൽ ദൃശ്യമായോ അദൃശ്യമായോ ഒരു അദ്ധ്യാപകൻ ഉണ്ടായിരിക്കും. ഒരു ക്ലാസ്സ്മുറിയിലോ സ്കൂളിലോ ഒതുങ്ങുന്നതല്ല ഒരു അധ്യാപകന്റെ ഉത്തരവാദിത്തമെന്നു വെളിപ്പെടുത്തുന്നതായിരുന്നു കോവിഡ് കാലത്തെ ചെക്ക് പോസ്റ്റ് ഡ്യൂട്ടി. ഞങ്ങളുടെ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും തങ്ങളുടെ ആരോഗ്യത്തെയും സുരക്ഷിതത്വത്തെയും മറന്ന് നാടിന്റെ സുരക്ഷയ്ക്കായി കർമ്മനിരതരായി.
അവധിക്കാല ക്വിസ് മത്സരം വിദ്യാലയവും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം അധ്യായന ദിനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതിന്റെ ഉത്തമ തെളിവാണ് അസംപ്ഷൻ എ.യു.പി സ്കൂൾ ആസൂത്രണം ചെയ്ത അവധിക്കാല ക്വിസ് മത്സരം എന്ന പരിപാടി. ഇതിനു നേതൃത്വം നൽകിയതു ജലീൽ സാറിന്റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു. മറ്റു വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികൾ പോലും ഈ ക്വിസിൽ പങ്കെടുത്തു എന്നത് ഈ പ്രോഗ്രാമിന്റെ വിജയം തന്നെയാണ്. റിട്ടയർമെന്റ്അസംപ്ഷൻ എ യു പി സ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിരുന്ന അഞ്ച് അധ്യാപകരാണ് ഈ വർഷം സ്കൂളിനോട് വിട പറയുന്നത്. അതിൽ നമ്മുടെ സ്കൂളിന്റെ ഭൗതീക സാഹചര്യം അത്ഭുതകരമാംവിധം മെച്ചപ്പെടുത്താൻ നേതൃത്വം കൊടുത്ത പ്രധാനാധ്യാപകൻ ജോൺസൺ സാറും ഉൾപ്പെടുന്നു എന്നത് നമ്മുടെ നഷ്ടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നു. ഈ സ്കൂളിൽ തങ്ങളുടെ സേവനകാലഘട്ടത്തിന്റെ ഭൂരിഭാഗവും ചിലവഴിച്ച ജെൽസമ്മ ടീച്ചർ, മേഴ്സിടീച്ചർ, സുലേഖ ടീച്ചർ, എൽ്സമ്മടീച്ചർ, ഹെഡ്മാസ്റ്റർ ജോൺസൺ സാറുമാണ് തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത് തങ്ങളുടെ വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്കുവേണ്ടി അക്ഷീണം യത്നിച്ചവരാണ് ഈ അധ്യാപകർ. എപ്പോഴും തന്റെ കുട്ടികളുടെ കൂടെയായിരുന്ന അധ്യാപികയാണ് ജെൽസമ്മ ടീച്ചർ അവരായിരുന്നു ടീച്ചറുടെ ലോകം. തന്റെ ഓരോ കുട്ടിയേയും വ്യക്തിപരമായി അറിഞ്ഞ് അവരെ ഓരോരുത്തരേയും അറിവിന്റെ ലോകത്തിലേയ്ക്കു കൈപിടിച്ചു നടത്താൻ വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിച്ചിരുന്ന ടീച്ചറിനെ കുട്ടികൾക്കും ജീവനായിരുന്നു. നിശബ്ഭസേവനം കാഴ്ചവച്ചിരുന്ന ടീച്ചർ സഹപ്രവർത്തകർക്കും ഉത്തമമാതൃകയായിരുന്നു സുലേഖ ടീച്ചർക്ക് തന്റെ വിദ്യാർത്ഥികൾ സ്വന്തം മക്കൾ തന്നെയായിരുന്നു. അറബി പിരിയഡ് മാത്രമല്ല, എപ്പോഴും, സാധ്യമായ സമയങ്ങളിലെല്ലാം തന്റെ ക്ലാസ്സുകളിൽ ടീച്ചർഎത്തുമായിരുന്നു. അറബി കലോൽസവങ്ങളിൽ കുട്ടികൾ ഓവറോൾ കപ്പുമായിവരുന്നതിനു പിന്നിൽ ടീച്ചറുടെ അത്യധ്വാനം ഒരുപ്രധാന ഘടകമായിരുന്നു. സഹപ്രവർത്തകർക്ക് ഒരു ഉത്തമ സുഹൃത്തായിരുന്നു ടീച്ചർ. കുട്ടികളുടെ ഡോക്ടർ കൂടിയായിരുന്നു എൽസമ്മ ടീച്ചർ. ഒരമ്മയെപ്പോലെ എല്ലാ കുട്ടികളെയും സ്നേഹിച്ചു. അവർക്ക് എന്തെങ്കിലും പരിക്ക് പറ്റുമ്പോൾ മരുന്നും ശുശ്രൂഷയും നൽകാൻ ടീച്ചർക്കൊരു പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു. സ്വതസിദ്ധമായ നർമ്മബോധം കൊണ്ട് തന്റെ വ്യക്തിപരമായ ദുഖങ്ങൾ ഒന്നും പുറമേ കാണിക്കാതെ എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്ന ടീച്ചർ പിരിഞ്ഞുപോകുന്നത് കുട്ടികൾക്കു മാത്രമല്ല, സ്കൂളിലെ സ്ററാഫിനു മൊത്തം നികത്താനാകാത്തൊരു നഷ്ടമാണ്. കാർക്കശ്യത്തിന്റെ പുറം തോടിനുള്ളിൽ സ്നേഹത്തിന്റെ നീരുറവകൾ സൂക്ഷിച്ചു വച്ച മേഴ്സി ടീച്ചർ ............. L.P യിലെ H.M എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. കുട്ടികളെ അച്ചടക്കത്തിലും അനുസരണയിലും വളർത്തുന്നതിൽ ടീച്ചർ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. തന്റെ അനാരോഗ്യമെല്ലാം മാറ്റി വച്ച് കുട്ടികൾക്കു വേണ്ടി അത്യധ്വാനം ചെയ്യാൻ ടീച്ചർ എപ്പോഴും സന്നദ്ധയായിരുന്നു. സഹപ്രവർത്തകരെയെല്ലാം സ്വന്തം സഹോദരങ്ങളെപ്പോലെ സ്നേഹിച്ച ടീച്ചർ എല്ലാവർക്കും ഏറെ പ്രിയങ്കരിയാണ്. അനുഭവസമ്പത്തും ആർജ്ജവത്വം കൊണ്ട് സ്കൂളിനെ എല്ലാകാര്യങ്ങളിലും മുന്നോട്ട് നയിച്ച ഈ അധ്യാപകർ പടിയിറങ്ങുമ്പോൾ അവരുടെ പാദങ്ങൾ പലയാവർത്തി പതിഞ്ഞ ഈ വിദ്യാലയ മുറ്റത്തെ മൺതരികൾ പോലും വിതുമ്പുന്നുണ്ടാവും. ഈ നാല് അധ്യാപികമാരുടെ നഷ്ടത്തോടൊപ്പം നമ്മുടെ പ്രിയ ജോൺസൺ സാറും വിടപറയുമ്പോൾ സാർ നെഞ്ചേറ്റികൊണ്ടുനടന്ന ഈ വിദ്യാലയത്തിന് അതൊരു തീരാനഷ്ടം തന്നെയായിരിക്കും. എങ്കിലും അനിവാര്യതകൾക്ക് സംഭവിക്കാതെ തരമില്ലല്ലോ. അഞ്ച് വർഷം മുൻപ് സ്ക്രീനുകളാൽ മറച്ചിരുന്ന, ബഞ്ചുകളും, ഡസ്കുകളും നന്നായി ക്രമീകരിക്കാൻ കഴിയാത്തവിധം കുഴിയും, പൊടിയും നിറഞ്ഞ, ജനാലകളും - വാതിലുകളും ഇല്ലാതിരുന്ന ക്ളാസ് മുറികളായിരുന്നു അസംപ്ഷൻ യു.പി സ്കൂളിനുണ്ടായിരുന്നത്. സ്റ്റാൻലി സാർ ഭിത്തി കെട്ടി ക്ളാസ് മുറികളായി തിരിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും സാർ ഒരു വർഷം കൊണ്ട് ട്രാൻസ്ഫറായി പോയിരുന്നു. ജോൺസൺ സാറിന്റെ നേതൃത്വത്തിൽ അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ,ബത്തേരി മുനിസിപ്പാലിറ്റിയും, സ്കൂൾ മാനേജ്മെന്റും ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലമായി ഒരു വർഷം കൊണ്ടുതന്നെ എല്ലാ ക്ളാസ് മുറികളും ഭിത്തി കെട്ടി തിരിച്ച്, ടൈൽ വിരിച്ച്, ജനാലകളും, വാതിലുകളും പിടിപ്പിച്ച്, പെയിന്റടിച്ച് മനോഹരമാക്കാൻ സാധിച്ചു. സ്വപ്ന സമാനമായ ഒരു കുതിച്ചു ചാട്ടമായിരുന്നു അത്. നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ഉറച്ച ദൈവവിശ്വാസവുമുള്ളൊരാൾ മുന്നിൽ നിന്ന് നയിച്ചപ്പോൾ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ കൈപ്പിടിയിലൊതുങ്ങി. കാലഘട്ടത്തിന്റെ അനിവാര്യതകൾ തന്നെയായിരുന്നു ഈ മാറ്റങ്ങൾ എങ്കിലും ഇതിനുവേണ്ടി ദൈവം തിരഞ്ഞെടുത്ത് നിയോഗിച്ചൊരാൾ എന്നതാണ് ജോൺസൺ സാറിന്റെ പ്രത്യേകത എന്നു തോന്നുന്നു. അസംപ്ഷൻ എ.യു.പി സ്കൂൾ ഈ കാലയളവിൽ ഭൗതീകസാഹചര്യങ്ങളുടെ പുരോഗതിയോടൊപ്പം പാഠ്യ പാഠ്യേതരപ്രവർത്തനങ്ങളിലും ഏറെ മുന്നേറി. രക്ഷിതാക്കളെയും എപ്പോഴും സ്കുളിനോട് ചേർത്ത് നിർത്താൻ ജോൺസൺ സാറിന് സാധിച്ചു. അതു കൊണ്ട് തന്നെയാണ് ഭൗതീകസാഹചര്യങ്ങളിൽ ഇത്ര വേഗം ഇത്രയും പുരോഗതി കൈവരിക്കാനായതും. സാറിന്റെ ചിന്തയിലും പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നത് സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും പുരോഗതി മാത്രമായിരുന്നു. തന്റെ സഹപ്രവർത്തകരോടും എപ്പോഴും സൗഹൃദത്തിൽ വർത്തിക്കാൻ സാറിന് സവിശേഷമായൊരു കഴിവുണ്ടായിരുന്നു. ഒരു ബഹുമുഖ പ്രതിഭ തന്നെയായിരുന്നു ജോൺസൺസാർ. നല്ലൊരു വാഗ്മിയും, സംഘാടകനും, ഉന്നതമായ ചിന്താധാരയുമുള്ള നേതാവ്. അത്യധ്വാനം ചെയ്യാൻ മനസുള്ള പ്രതിഭാധനനായൊരധ്യാപകൻ. അതോടൊപ്പം നല്ല കൈപുണ്യവും കൈമുതലായുള്ളയാൾ. ആ രുചിക്കൂട്ടുകൾ നാവിൽ രുചിച്ചറിഞ്ഞവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും, അനധ്യാപകരുമെല്ലാം. തങ്ങൾ നെഞ്ചോട് ചേർത്ത് നിർത്തിയ ഈ വിദ്യാലയത്തെയും വിദ്യാർത്ഥികളേയും വിട്ടുപോകുമ്പോൾ ഈ അധ്യാപകർ ഉള്ളിൽ കരയുകയാവും. തങ്ങളുടെ വീടും കുടുംബവും മറന്ന് ഈ വിദ്യാലയത്തിൽ അലിഞ്ഞു ചേർന്ന് പ്രവർത്തിച്ചിരുന്നവരാണ് ഇവർ. ഇവർക്കോരോരുത്തർക്കും ഇനിയുള്ള ജീവിതം കൂടുതൽ സന്തോഷപ്രദവും ആനന്ദകരവുമായിതീരട്ടെ എന്നാശംസിക്കുന്നു. ഇനിയും ജനോപകാരപ്രദമായ ഒത്തിരി കാര്യങ്ങളിൽ ചേർന്ന് പ്രവർത്തിക്കുന്നതിനും കഴിയട്ടെ. നന്മകൾ നേർന്നുകൊണ്ട്........................... യാത്രയയപ്പ്അസംപ്ഷൻ എ.യു.പി സ്കൂളിനെ സംബന്ധിച്ചിടത്തോളം മറക്കാനാകാത്ത ഒരു യാത്രയയപ്പിനാണ് സ്കൂൾ സാക്ഷ്യം വഹിച്ചത്. സ്കൂളിന്റെ സമഗ്ര വളർച്ചയ്ക്ക് സ്തുത്യർഹമായ പങ്കു വഹിച്ച പ്രധാനാധ്യാപകൻ ശ്രീ ജോൺസൺ സാറിന്റെ യാത്രയയപ്പു സമ്മേളനത്തിൽ അധ്യാപകർ, പിറ്റിഎ ഭാരവാഹികൾ, ഹൈസ്കൂൾ സ്റ്റാഫ് എന്നിവർ എത്തിച്ചേർന്നു. അസ്സിസ്റ്റന്റ് മാനേജർ അനീഷ് ആലുങ്കലച്ചൻ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എൻ.യു ടോമി സർ ആശംസ പറഞ്ഞു. തുടർന്ന് ജോൺസൺ സാർ മറുപടി പ്രസംഗം പറയുകയും എച്ച് എം ഇൻചാർജ് തോമസ് സ്റ്റീഫൻ സാറിന് കൈമാറുകയും ചെയ്തു. സർക്കാർ അനുശാസിക്കുന്ന നിയമാവലികൾ പാലിച്ചുകൊണ്ട് തന്നെ കുറച്ചു അധ്യാപകർ സാറിനെ അനുഗമിച്ചു.
|
2018-19 പ്രവർത്തനവർഷംഇന്ന് ഈ വിദ്യാലയത്തിൽ 36 ഡിവിഷനുകളിവായി 1400വിദ്യാർത്ഥികളും 43 അധ്യാപകരും, ഒരു ഓഫീസ് സ്റ്റാഫും, ഒരു ക്ലീനിംഗ് സ്റ്റാഫും ജോലി ചെയുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. സ്കൂൾ പ്രവേശനോത്സവം മേളക്കൊഴുപ്പും വർണ്ണപ്പകിട്ടും നിറഞ്ഞ അന്തരീക്ഷത്തിൽ നടത്തിയ സ്കൂൾ പ്രവേശനോത്സവത്തോടെ ഈ വർഷത്തെ സ്കൂൾ പ്രവർത്തന വർഷം ആരംഭിച്ചു. സ്കൂൾ മാനേജർ ഫാ. ജെയിംസ് പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് ബലൂൺ, സമ്മാനപ്പൊതി, മധുരം എന്നിവ നൽകി സ്വീകരിച്ചു. മുൻസിപ്പൽ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ വത്സ ജോസ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപക രക്ഷാകർത്തൃ സമ്മേളനം 2018-2019 വർഷത്ത പ്രഥമ അധ്യപക രക്ഷാകർത്തൃ സമ്മേളനം 24/07/2018 ന് നടത്തി. 99% രക്ഷിതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡണ്ടായി പി.ആർ മനോജ്, വെെസ് പ്രസിഡണ്ടായി ടിജി ചെറുതോട്ടിൽ എം.പിറ്റി.എ പ്രസിഡണ്ടായി ഗീത വിശ്വനാഥൻ എന്നിവരെ തെരഞ്ഞെടുത്തു . മുൻസിപ്പൽ ചെയർമാൻ ടി.എൽ സാബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. ജെയിംസ് പുത്തൻപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. ഓണത്തിന് ഒരു മുറം പച്ചക്കറി ബത്തേരി കൃഷിഭവന്റേയും സ്കൂൾ കാർഷിക ക്ലബിന്റെയും നേതൃത്വത്തിൽ 1432 വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശിഖ ലുബ്ന മികച്ച വിദ്ധ്യാർത്ഥി കർഷക ഈ വിദ്യാലയത്തിലെ ശിഖ ലുബ്നയെ വയനാട് ജില്ലയിലെ മികച്ച വിദ്ധ്യാർത്ഥി കർഷകയായി തെരഞ്ഞെടുത്തു. നന്മ- സീഡ് നല്ലപാഠം പദ്ധതികൾ സ്ക്കൂളിൽ നന്മ സീഡ് പ്രവർത്തനങ്ങൾക്ക് തോമസ് സ്റ്റീഫൻ, പി.ഏ വർഗ്ഗീസ് എന്നീ അധ്യാപകരും നല്ല പാഠം പ്രവർത്തനങ്ങൾക്ക് ഷിമിൽ അഗസ്റ്റ്യൻ, ടിന്റു മാത്യു എന്നീ അധ്യാപകരും നേതൃത്വം നൽകിവരുന്നു. സ്ക്കൂൾ ഹെെടെകിലെക്ക് പി.റ്റി.എ, മാനേജ്മെന്റ്, അഭ്യുദയകാംക്ഷികൾ, അധ്യാപകർ എന്നിവരുടെ ധനസഹയത്തോടെ ബാക്കിയുണ്ടായിരുന്ന 4 ക്ലാസ്സ് മുറികളും ടെെൽ വിരിച്ചു. എല്ലാ ക്ലാസുകളിലും ഫാൻ, ടി.വി, ക്ലാസ് ലെെബ്രറി എന്നിവ സ്ഥാപിച്ചു. ലഹരിക്കെതിരെ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ26 ന് കുട്ടികൾ ബത്തേരി ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. യോഗ പരിശീലനം യു.പി സ്കുളിലെ മുഴുവൻ വിദ്യാർത്തികൾക്കും 10 ദിവസത്തെ യോഗ പരീശീലനം നൽകി. വായനാവാരം വായനാവാരം വിപുലമായി നടത്തപ്പെട്ടു. വായനാവാരവുമായി ബന്ധപ്പെട്ട് പുസ്തക വായന, പുസ്തക ചർച്ച, പുസ്തക ശേഖരണം എന്നിവ നടത്തി. ടാലന്റ് ലാബ് കുട്ടികളുടെ കഴുവുകളെ കണ്ടെത്തി പ്രേത്സാഹിപ്പിക്കാൻ ടാലന്റ് ലാബ് പ്രവർത്തിക്കുന്നു. നൃത്തം, സംഗീതം, പ്രസംഗം, ചിത്രരചന, ചിത്രത്തുന്നൽ, അഭിനയം, കായികം, കവിത എന്നിവയിൽ എല്ലാ ശനിയാഴ്ച്ചകളിലും 3 മണിക്കൂർ പരിശീലനം നൽകുന്നു. അധ്യാപകദിനം ഏറെ പുതുമകളോടെ രക്ഷിതാക്കളുടെ നേതൃത്വത്തിൽ അധ്യാപക ദിനം ആചരിച്ചു. നന്മ മരച്ചുവട്ടിൽ നന്മ അവാർഡ്, സീഡ് അവാർഡ് എന്നിവയുടെ തുക ഉപയോഗിച്ച് മരച്ചുവട്ടിൽ പഠനക്കൂട്ടത്തിനായി ബെഞ്ചുകൾ സ്ഥാപിച്ചു. ഇംഗ്ലീഷിനായി ഒരു ദിനം എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡെ ആയി ആചരിക്കുന്നു. കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോട് സ്നേഹവും അടുപ്പവും ഉണ്ടാകുവാൻ വേണ്ടിയാണ് ഈ ദിനം . എല്ലാവരും അന്ന് ഇംഗ്ലീഷ് ഭാഷ മാത്രം ഉപയോഗിക്കുന്നു. SEEP എന്ന ലോക്കൽ ടെസ്റ്റ് ഇതിനായി പ്രിന്റ് ചെയ്ത് വിതരണം ചെയ്തു. സ്കൂൾ പാർലമെന്റ് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ജൂലെെ 17 ന് നടത്തി. പൊതു തെരഞ്ഞെടുപ്പ് രീതിയിലാണ് സ്കുൂൾ തെരഞ്ഞെടുപ്പ് നടത്തിയത്. കുമാരി ആഷ്മി തെരേസ് സ്കൂൾ ലീഡറായും ആഷിക്ക് റഹമാൻ സാഹിത്യസമാജം സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തന രംഗത്ത് കേരളം നേരിട്ട മഹാ പ്രളയ ദുരന്തത്തിൽ കെെതാങ്ങായി നമ്മുടെ വിദ്യാലയവും. മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 70,000 രൂപയോളം ശേഖരിച്ച് ജില്ലയിൽ ഒന്നാമതായി. പി.റ്റി.എ യുടെ നേതൃത്വത്തിൽ പഴയ സാധനങ്ങൾ ശേഖരിച്ച് വിറ്റയിനത്തിൽ 17,000 രൂപ ശേഖരിച്ചു. പനമരം ദുരതാശ്വാസ ക്യാമ്പിൽ വസ്ത്രങ്ങൾ വിതരണം ചെയ്തു. കമ്മന ദുരിതാശ്വാസ ക്യാമ്പിൽ 60 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ഈ വിദ്യാലയത്തിലെ ക്ലമൻസി സാറ തനിക്ക് സെെക്കിൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന 4000 രൂപ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. ജന്മദിനാഘോഷത്തിന്റെ തുക നൽകി ആഷിഖും മാതൃകയായി . അധ്യാപകരും വിദ്യർത്ഥികളും കമ്പളക്കാട് പ്രളയ ദുരിതാശ്വാസ കേന്ദ്രത്തിൽ ഒരു ദിവസം സേവനം ചെയ്തു. സ്കൂൾ മേളകൾ സ്കൂൾ കലാമേള, കായികമേള, ശാസ്ത്ര മേള, പ്രവർത്തി പരിചയ മേള, ഗണിത മേള എന്നിവ നടത്തി. ഭവനസന്ദർശനം രക്ഷിതാക്കളുമായുള്ള ബന്ധം ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകർ കുറെ വിധ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു. മാർച്ച് മാസത്തിൽ സന്ദർശനം പൂർത്തിയാക്കും. പഠനത്തിനോടെപ്പം തൊഴിൽ നന്മ ക്ലബിന്റെ നേതൃത്വത്തിൽ ഹാന്റ് വാഷ്, സോപ്പ് നിർമ്മാണം ഇവയിൽ പരിശീലനം നൽകുകയും നിർമ്മിച്ച് വിതരണം നടത്തുകയും ചെയ്തു. വ്യക്തിത്വ വികസന സെമിനാർ യു.പി വിഭാഗത്തിലെ കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ വ്യക്തിത്വ വികസന സെമിനാർ നടത്തി. ഹെഡ്മാസ്റ്റർ ജോൺസൺ തൊഴുത്തുങ്കൽ, പി.എ വർഗ്ഗീസ്, തോമസ് സ്റ്റിഫൻ, ഷിമിൽ അഗ്ഗസ്റ്റീൻ എന്നീ അധ്യാപകർ നേതൃത്വം നൽകി. ശ്രദ്ധ പിന്നോക്കക്കാരെ മുന്നിലെത്തിക്കാനും പഠന താത്പര്യം വർദ്ധിപ്പിക്കാനും നടത്തിയ ശ്രദ്ധ പ്രവർത്തനം വിജയകരമായി നടത്തപ്പെട്ടു. ഭക്ഷ്യമേള ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി. പഴമയും പുതുമയും കോർത്തിണക്കിയ മേള ഏറെ ശ്രദ്ധേയമായിരുന്നു. 74 ഭക്ഷ്യവസ്തുക്കൾ വരെ കൊണ്ട് വന്ന് ശിഖ ലുബ്ന ഒന്നാം സ്ഥാനത്തെത്തി. പ്രതിവാര ക്വിസ് എല്ലാ ദിവസവും 3 ചോദ്യങ്ങൾ വീതം നൽകി പ്രതിവാര ക്വിസ് മത്സരം നടത്തുന്നു. ജനറൽ നോളഡ്ജ് വർദ്ധിപ്പിക്കാൻ ഇത് സഹായകരമായി. കുഞ്ഞാറ്റാ ക്ലബ് ഗോത്ര വിദ്ധ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനും സ്കൂളിനോട് ആഭിമുഖ്യം ഉണ്ടാക്കാനും കുഞ്ഞാറ്റ ക്ലബ് പ്രവർത്തിക്കുന്നു. സ്കൂൾ അസംബ്ലി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സ്കൂൾ അസംബ്ലി ക്ലാസുകൾ മാറിമാറി നേതൃത്വം നൽകി വരുന്നു. ജെെവവെെവിധ്യ ഉദ്യാനം സ്കൂളിൽ ജെെവ വെവവിധ്യ ഉദ്യാന നിർമ്മാണം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പരീശീലനം നൽകുന്നു. സർഗ്ഗ വേളകൾ എല്ലാ വെള്ളിയാഴ്ച്ചകളിലും അവസാന പിരിയഡ് സർഗ്ഗ വേള നടത്തുന്നു. ക്ലബുകളും ചാർജുകളും മലയാളം ക്ലബ് സുനിൽ അഗസ്റ്റ്യൻ, ഇംഗ്ലീഷ് ക്ലബ് സൂസി സി. എൽ, ഹിന്ദി ക്ലബ് എൽസമ്മ ഫിലിപ്പ്, സംസ്കൃത ക്ലബ് സ്നോജ വി.എം, ഉറുദ്ദു ക്ലബ് അമ്പിളി മാത്യു, സയൻസ് ക്ലബ് സ്മിത ടി.എം, ജോയ്സി പി ജോസഫ്, സാമൂഹ്യശാസ്ത്ര ക്ലബ് ബിജി വർഗ്ഗീസ്, സ്മിത തോമസ് , ഗണിത ക്ലബ് ബീന മാത്യ, പ്രവർത്തി പരിചയ ക്ലബ് വർഗ്ഗീസ് പി.എ, നിഷ ടി എബ്രഹാം, പരിസ്ഥിതി ക്ലബ് തോമസ് സ്റ്റീഫൻ, ലഹരി വിരുദ്ധ ക്ലബ് ഹെഡ്മാസ്റ്റർ ജോൺസൺ. ടി, കുഞ്ഞാറ്റ ക്ലബ് വർഗ്ഗീസ് പി.എ, റേഡിയോ ക്ലബ് മാത്യ പി.വി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്റ്റാഫ് സെക്രട്ടറിയായി സിസ്റ്റർ ലാലി വർഗ്ഗീസും, പി.റ്റി എ സെക്രട്ടറിയായി പി എ വർഗ്ഗീസ് സാറും സേവനം അനുഷ്ഠിക്കുന്നു.
പരിസ്ഥിതി ദിനം, വായനാദിനം, ലഹരി വിരുദ്ധ ദിനം, ബഷീർ അനുസ്മരണം, ജനസംഖ്യാദിനം, ചാന്ദ്ര ദിനം, യുദ്ധവിരുദ്ധ ദിനം, കാർഷിക ദിനം, ഗാന്ധി ജയന്തി, കേരളപിറവി ദിനം, സി.വി രാമൻ ദിനം, ലോക എയ്ഡ്സ് ദിനം, സാതന്ത്ര്യ ദിനം, മനുശ്യാവകാശ ദിനം, റിപ്പബ്ലിക് ദിനം, ഭക്ഷ്യ ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിച്ചു.
ഈ വർഷത്തെ മാതൃഭൂമി നന്മ ജില്ലാ അവാർഡും, സീഡ് ജില്ല അവാർഡും നമ്മുടെ വിദ്ധ്യാലയത്തിന് ലഭിച്ചു. വാർഷികം സ്കൂളിന്റെ 68-ാമത് വാർഷികം വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ ടി എൽ സാബു ഉദ്ഘാടനം നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് മനോജ് പി.അർ, വെെസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, ഹെെസ്ക്കൂൾ എച്ച്.എം ടോമി എൻ. യു, എം.പി.റ്റി.എ പ്രസിഡന്റ് ഗീത വിശ്വനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ഷേർളി തോമസ്, സീനത്ത് കെ എന്നിവർക്ക് യാത്രയയപ്പ് നൽകി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാവർക്കും സ്നേഹവിരുന്ന് നൽകി. പഠനയാത്ര LP വിഭാഗം കുട്ടികൾ കോഴിക്കോടും UP കുട്ടികൾ തിരുവനന്തപുരം- കന്യാകുമാരി എന്നിവിടങ്ങളിലേയ്ക്കും പഠന യാത്ര നടത്തി. സ്ഥലം മാറിപ്പോയ അധ്യാപകർ ബിന്ദു അലക്സ്, അനു പി സണ്ണി, ജിൻസി മാത്യു, സിസ്റ്റർ ലാലി വർഗ്ഗീസ്, സിസ്റ്റർ ലിസി കെ ജെ എന്നീ അധ്യാപകർ വിവിധ സ്ക്കൂളുകളിലേയ്ക്ക് ട്രാൻസ്ഫർ ആയിപ്പോയി പുതിയ അധ്യാപകർ നവ്യ ഫിലിപ്പ്, ഐറിൻ റോസ് ചെറിയാൻ, ജോത്സന ജോൺ, അബ്ദുൾ ജലീൽ പി, സിസ്റ്റർ മേഴ്സി മാത്യു, തുഷാര കെ ജേക്കബ്, സിസ്റ്റർ ലിൻസി പോൾ എന്നിവർ ഈ വിദ്യാലയത്തിലേക്ക് പുതിയതായി കടന്നുവന്നു. പി.റ്റി.എ, എം.പി.റ്റി.എ പി.ആർ. മനോജിന്റെ നേതൃത്വത്തിലുള്ള പി.റ്റി.എ.യും ഗീത വിശ്വനാഥന്റെ നേതൃത്വത്തിലുള്ള എം.പി.റ്റി.എ യും, എല്ലാ പ്രവർത്തനങ്ങളിലും സജീവവും സ്തുത്യർഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്. പ്രവർത്തന വർഷം 12 പി.റ്റി.എ എക്സിക്യുട്ടീവ് യോഗം നടന്നു. ക്ലാസ് പി.റ്റി.എ നടപ്പു വർഷത്തിൽ 6 ക്ലാസ് പിറ്റിഎ യോഗങ്ങൾ നടന്നു. 90% രക്ഷിതാക്കളും യോഗത്തിൽ പങ്കെടത്തു. പഠന- പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തി. ഉച്ചഭക്ഷണ വിതരണം പിറ്റിഎയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നു. 2 ദിവസം പാൽ ഒരു ദിവസം മുട്ട എന്നിവ നൽകുന്നു. എസ്. റ്റി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്നു. |
2017 - 18 പ്രവർത്തനവർഷം1950-1951 കാലഘട്ടത്തിൽ സുൽത്താൻ ബത്തേരിയുടെ ഹൃദയഭാഗത്ത് സ്ഥാപിക്കപ്പെട്ട അസംപ്ഷൻ മാതാവിന്റെ നാമത്തിലുള്ള നമ്മുടെ വിദ്യാലയം വളർച്ചയുടെ 67പടവുകൾ പൂർത്തിയാക്കി സുൽത്താൻ ബത്തേരിയിലേയും സമീപ പ്രദേശങ്ങളിലേയും ഭാവിതലമുറയുടെ സ്വപ്നസാക്ഷാത്കാര വേദിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചത് ബഹുമാന്യനായ സർഗ്ഗീസച്ചനാണ്. 2017-18 വർഷത്തിൽ വിദ്യാലയത്തിൽ 36ഡിവിഷനുകളിലായി 1416 വിദ്യാർത്ഥികളും 43അധ്യാപകരും, ഒരു നോൺ ടീച്ചിങ്ങ് സ്റ്റാഫും, ഒരു കമ്പ്യൂട്ടർ സ്റ്റാഫും, രണ്ടു നൂൺ ഫീഡിങ്ങ് സ്റ്റാഫും, ഒരു ക്ലീനിങ്ങ് സ്റ്റാഫും ജോലിചെയ്യുന്നു. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഈ വിദ്യാലയം സുൽത്താൻ ബത്തേരി അസംപ്ഷൻ ദേവാലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. പ്രധാനപ്രവർത്തനങ്ങളിലൂടെ മൂല്യനിർണ്ണയം: ഗവൺമെന്റ് നിർദ്ദേശപ്രകാരം ടേം മൂല്യനിർണ്ണയം മൂന്ന് ഘട്ടങ്ങളിലും , കൂടാതെ യൂണിസ്റ്റ് ടെസ്റ്റുകളും നടക്കുന്നുണ്ട്. പി.റ്റി.എ ജനറൽ ബോഡി സ്കൂളിന്റെ 2017 - 18 പ്രവർത്തനവർഷത്തെ പ്രഥമ പി.റ്റി.എ ജനറൽ ബോഡിയോഗം 30-06-17ന് ബത്തേരി മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പി.റ്റി.എ പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ച യോഗം മുൻസിപ്പൽ ചെയർമാൻ സി.കെ.സഹദേവൻ ഉദ്ഘാടനം ചെയ്തു. മാനേജർ റവ. ഫാദർ സ്റ്റീഫൻ കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തി. 2016-17വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്, ബജറ്റ് എന്നിവ ഷാജു എം. എസ് അവതരിപ്പിച്ചു. സീനീയർ അസിസ്റ്റന്റ് സെല്ലി ടി. ജെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 11 രക്ഷാകർതൃ പ്രതിനിധികളേയും 10 അധ്യാപക പ്രതിനിധികളേയും തെരഞ്ഞെടുത്തു. തുടർന്ന് പി.റ്റി.എ പ്രസിഡന്റായി ശ്രീ. റ്റിജി ചെറുതോട്ടിലിനെയും, വൈസ് പ്രസിഡന്റായി ശ്രീ. മനോജിനേയും, എം.പി.റ്റി.എ. പ്രസിഡന്റായി ശ്രീമതി. മിനി ദേവസ്യയേയും, വൈസ് പ്രസിഡന്റായി ശ്രീമതി ബിന്ദുവിനെയും തെരഞ്ഞെടുത്തു. പി. റ്റി. എ. എക്സിക്യൂട്ടീവിന്റെ 14 യോഗങ്ങൾ നടക്കുകയുണ്ടായി. പ്രവർത്തന വർഷം രണ്ട് പി. റ്റി. എ ജനറൽ ബോഡി യോഗം ചേർന്നു. സ്കൂൾ മേളകൾ: കലോത്സവം, കായികോത്സവം, ശാസ്ത്രോത്സവം, സാഹിത്യോത്സവം, വസന്തോത്സവം എന്നീ മേളകൾ സ്കൂളിൽ സംഘടിപ്പിച്ചു. ഉപജില്ലാ മേളകൾ: ഉപജില്ലാ തലത്തിൽ അറബി കലോത്സവം രണ്ടാം സ്ഥാനം, കലോത്സവം മൂന്നാം സ്ഥാനം, ഗണിതോത്സവം ഒന്നാം സ്ഥാനം, സംസ്കൃതോത്സവം ഒന്നാം സ്ഥാനം എന്നിവ ലഭിച്ചു. പ്രവർത്തി പരിചയ മേളയിൽ 3 വിദ്യാർത്ഥികൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തു. കുട്ടികളെ മത്സരത്തിൽ പങ്കളികളാക്കാൻ രക്ഷിതാക്കൾ സഹകരിച്ചു. ജപ്പാൻ സംഘം വിദ്യാലയത്തിൽ: ജപ്പാൻ കാർഷികസർവ്വകലാശാല വിദ്യാർത്ഥികളായ 4 പേർ സ്കൂൾ സന്ദർശിക്കുകയും അവർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. അവർക്ക് പി. റ്റി. എ യുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. സന്മാർഗ്ഗബോധനം: വിദ്യാർത്ഥികളിൽ മൂല്യബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ചൊവാഴ്ച്ചകളിലും ഒരു പിരീഡ് സന്മാർഗ്ഗ ബോധനം നടത്തുന്നു. സ്കൂൾ തലത്തിൽ വിജയികളായവരെ രൂപതാതലത്തിൽ പരീക്ഷയിൽ പങ്കെടുപ്പിച്ചിട്ടുണ്ട് ദിനാചരണങ്ങൾ: പി. റ്റി. എ യുടെ സഹകരണത്തോടെ ലോക പരിസ്ഥിതി ദിനം, സമുദ്രദിനം, ലഹരി വിരുദ്ധദിനം, വൈക്കം മുഹമ്മദ് ബഷീർ ദിനം, ജനസംഖ്യാദിനം, ചാന്ദ്രദിനം, കർഷകദിനം, കടുവാദിനം, ക്വിറ്റ് ഇന്ത്യാദിനം, സ്വാതന്ത്ര്യദിനം, നാട്ടറിവ് ദിനം, അധ്യാപക ദിനം, സാക്ഷരതാ ദിനം, രക്തദാന ദിനം, ശിശുദിനം, മനുഷ്യവകാശദിനം, സംസ്കൃതദിനം, അറബി ദിനം, റിപ്പബ്ലിക് ദിനം, കേരളപ്പിറവി തുടങ്ങിയവ സമുചിതമായി ആചരിക്കുകയും ദിനാചരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് ഉൾക്കൊള്ളാവുന്ന വിധത്തിൽ വിവിധ പരിപാടികളോടെ ആസൂത്രണം ചെയ്യുകയും ചെയ്തു. ഹലോ ഇംഗ്ലീഷ്: ഹലോ ഇംഗ്ലീഷ് കാര്യക്ഷമമായി നടക്കുന്നു. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു. ഓണാഘോഷം: പി. റ്റി. എ യുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പൂക്കള മത്സരം, വിവിധ മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു സ്കൂൾ വാർഷികം: സ്കൂൾ വാർഷികം സമുചിതമായി ആഘോഷിച്ചു. ഐ. സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. റ്റി. എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ. സ്റ്റീഫൻ കോട്ടക്കൽ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി. എൽ സാബു മുഖ്യ പ്രഭാഷണം നടത്തി. പൂർവ്വവിദ്യാർത്ഥികളായ ജനപ്രതിനിധികളെ ആദരിച്ചു. പഠനത്തിലും, വിവിധ മത്സരങ്ങളിലും മികവ് തെളിയിച്ച 480 വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി. കുട്ടികളുടെ കലാപരിപാടികൾ അതി ഗംഭീരമായിരുന്നു. എല്ലാവർക്കും ഭക്ഷണം നൽകി. നന്മ പുരസ്കാരം: നന്മ പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം നേടി. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തോമസ് സ്റ്റീഫൻ സാറിനും, വർഗ്ഗീസ് സാറിനും പ്രത്യേകമായിട്ടുള്ള അഭിനന്ദനങ്ങൾ. സീഡ് പുരസ്കാരം: മാതൃഭൂമി സീഡ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിൽ വച്ചാണ് വിതരണം ചെയ്തത്. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മാത്രഭൂമി സീഡ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. സീഡ് പ്രവർത്തനത്തിന് പി. റ്റി. എ പൂർണ സഹകരണം നൽകുന്നു. വസന്തോത്സവം: കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് ദിവസം വസന്തോത്സവം നടത്തി. സംഗീതം, നൃത്തം, കവിത, കഥ, ചിത്രരചന, കരകൗശലം, പ്രസംഗം, നേതൃത്വ പാടവം, കായികശേഷി എന്നിവയാണ് കണ്ടെത്തി രേഖപ്പെടുത്തിയത്. ടാലന്റ് ലാബ്: കുട്ടികളുടെ കഴിവുകൾ വളർത്താൻ അധ്യാപകർ, രക്ഷിതാക്കൾ , പൂർവ്വവിദ്യാർത്ഥികൾ ഉൾപ്പെടുന്ന ടാലന്റ് ലാബ് ഒരുക്കി. കൊയ്ത്തുത്സവം: വിദ്യാർത്ഥികൾ കൃഷി ചെയ്ത കരനെല്ലിന്റെ കൊയ്ത്തുത്സവം ആഘോഷപൂർവം നടത്തി. മുൻസിപ്പൽ ചെയർമാൻ ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാല സെനറ്റ് മെമ്പർ രാമൻ കൊയ്ത്തുത്സവത്തിന് നേതൃത്വം നൽകി. വിളവെടുപ്പുത്സവം: കുട്ടികൾ കൃഷി ചെയ്ത കപ്പ, കാച്ചിൽ, ചേന, ചേമ്പ്, മധുരകിഴങ്ങ്, കൂർക്ക എന്നിവയുടെ വിളവെടുപ്പുത്സവം നടത്തി. പുസ്തകശേഖരണം: ക്ലാസ്സ് ലൈബ്രറി നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾ പുസ്തക ശേഖരണം നടത്തി. 6,380 പുസ്തകങ്ങൾ കുട്ടികൾ ശേഖരിച്ചു. ക്ലാസ്സ് ലൈബ്രറി: കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി എല്ലാ ക്ലാസുകളിലും ക്ലാസ്സ് ലൈബ്രറി സജ്ജീകരിച്ചു. പൂർവ്വവിദ്യാർത്ഥി സംഗമം: സ്കൂളിൽ ഈ വർഷം പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിന് സ്വന്തമായി ഒരു ലൈബ്രറി സജ്ജീകരിച്ച് കോഴിശ്ശേരി നൗഷാദ് മെമ്മോറിയൽ എന്ന് നാമകരണം ചെയ്തു. ഈ ലൈബ്രറി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ജൈവവൈവിധ്യ ഉദ്യാനം: സ്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ഉദ്യാനം സജ്ജീകരിച്ചു. 130 ൽ പരം ഔഷധസസ്യങ്ങൾ ഉദ്യാനത്തിലുണ്ട്. എസ് ആർ ജി എല്ലാ വെള്ളിയാഴ്ച്ചകളിലും എസ് ആർ ജി യോഗം ചേരുന്നു. തനത് ആഴ്ച്ചയിലെ പഠനപ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചയിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പോഷണത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ബുധനാഴ്ച്ച ഇംഗ്ലീഷ് ഡേ ആയി ആചരിക്കുന്നു. പ്രിയമലയാളം: കുട്ടികളിലെ മലയാള ഭാഷാശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രിയ മലയാളം പരിപാടി നടപ്പിലാക്കി. 5 ശനിയാഴ്ച്ചകൾ ഉൾപ്പടെ എല്ലാ പ്രവർത്തി ദിവസങ്ങളിലെയും ഒരു മണിക്കൂർ സമയം എടുത്താണ് പ്രിയ മലയാളം സംഘടിപ്പിച്ചത്. പ്രിയഗണിതം: ഗണിതശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ശനിയാഴ്ച്ചകളും, ഉൾപ്പടെ പ്രവർത്തി ദിവസങ്ങളിലെ ഒരു മണിക്കൂർ സമയം എടുത്ത് പ്രിയഗണിതം പരിപാടി നടപ്പിലാക്കിയിട്ടുണ്ട്. പൂർവ്വാധ്യാപക സംഗമം: ഗുരു വന്ദനം അസംപ്ഷൻ എ.യു.പി സ്കൂളിൽ നിന്ന് വിരമിക്കുകയും മറ്റിടങ്ങളിലേക്ക് സ്ഥലം മാറുകയും ചെയ്ത അധ്യാപകരുടെ സംഗമം 2017 ഒക്ടോബർ 18ന് സ്കൂളിൽ ചേർന്നു. പ്രഥമ അധ്യാപകൻ മുതൽ നാളിതുവരെയുള്ള അധ്യാപകർ ഉൾപ്പടെ 82 അധ്യാപകർ പങ്കെടുത്ത അധ്യാപക സംഗമമായ ഗുരുവന്ദനം ഏറെ ആകർഷകമായിരുന്നു. ഉച്ചഭക്ഷണ വിതരണം: സ്കൂളിൽ ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടക്കുന്നു. എല്ലാ ദിവസവും 5 രക്ഷിതാക്കൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് കൂടുതൽ കാര്യക്ഷമമായ ഭക്ഷണവിതരണത്തിന് സഹായകമാകുന്നുണ്ട് . പി.റ്റി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ സഹകരിക്കുന്നു. ചാരിറ്റിക്ലബ്: ചാരിറ്റി ക്ലബിന്റെ നേതൃത്വത്തിൽ 1,00,000 ത്തോളം രൂപയുടെ സഹായങ്ങൾ വിവിധ രോഗികൾക്കു നൽകി. വിദ്യാർത്ഥികളുടെ ചികിത്സാ സഹായഫണ്ട് രൂപീകരണത്തിന് രക്ഷിതാക്കൾ ആത്മാർത്ഥമായി സഹകരിക്കുന്നു. ചാന്ദ്ര വിസ്മയം: നൂറ്റാണ്ടിന്റെ ചാന്ദ്രവിസ്മയം കുട്ടികൾക്ക് ദർശിക്കുവാൻ സായാഹ്ന ക്യാമ്പ് നടത്തി. ധാരാളം പൊതുജനങ്ങളും മറ്റിടങ്ങളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കാളികളായി. പാചകപ്പുരനവീകരണം: 2016-2017 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ സഹായത്തോടെ ഒന്നരലക്ഷം രൂപ ചെലവിൽ പാചകപ്പുര നവീകരണം നടത്തി. 2017-18 വർഷത്തെ പദ്ധതിയിൽ മുൻസിപ്പാലിറ്റി 7 ലക്ഷം രൂപയുടെ ഗേൾസ് സൗഹൃദ ടോയ്ലറ്റ് അനുവദിച്ചു. ഐ.സി ബാലകൃഷ്ണൻ എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്ന് കമ്പ്യൂട്ടർ ലാബ് നവീകരണത്തിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
അക്കാദമിക മാസ്റ്റർ പ്ലാൻ: അസംപ്ഷൻ എ.യു. പി സ്കൂളിന്റെ 2018 മുതൽ 2020 വരെയുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. ക്ലാസ്സ് മുറികളിലും സ്കൂളിലും കുട്ടികൾക്ക് ലഭ്യമാകുന്ന പഠന പഠനാനുബന്ധ പ്രവർത്തനങ്ങളുടെ വിശദമായ രേഖയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ. എസ്.ആർ.ജി, സ്റ്റാഫ് കൗൺസിൽ, പി.റ്റി.എ, എന്നിവ പരിശോധിച്ച അക്കാദമിക മാസ്റ്റർ പ്ലാൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. എൽ സാബു പ്രകാശനം ചെയ്തു.
തപോവനത്തിലെ 40ൽ പരം അന്തേവാസികൾക്ക് എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചഭക്ഷണം നൽകുന്നു. ഓരോ ക്ലാസിലെയും കുട്ടികളാണ് ഓരോ വെള്ളിയാഴ്ച്ചയും വീടുകളിൽ നിന്ന് പൊതിച്ചോർ കൊണ്ടുവരുന്നത്. യാത്രയയപ്പ്: സുദീർഘമായ സേവനത്തിന് ശേഷം ബത്തേരി അസംപ്ഷൻ ദേവാലയത്തിൽ നിന്നും സ്കൂൾ മാനേജർ സ്ഥാനത്ത് നിന്നും കാരക്കാമല ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ.സ്റ്റീഫൻ കോട്ടയ്ക്കലിന് സമുചിതമായ യാത്രയയപ്പ് നൽകി. അച്ചന്റെ സേവനത്തെ നന്ദിയോടെ സ്മരിക്കുന്നു. സർവ്വീസ് കാലം പൂർത്തിയാക്കി വിരമിച്ച സെല്ലി. ടി. ജെ, ലാലി ഇ.റ്റി എന്നിവർക്കും സമുചിതമായ യാത്രയയപ്പ് നൽകി. പ്രമോഷൻ, ട്രാൻസ്ഫർ എന്നിവ വഴി സ്കൂളിൽ നിന്നും വിടുതൽ ചെയ്ത ഷാജു എം.എസ്, സി. ആൻസി ജോസ്, മിനു പി.ജെ, ഹർഷ തോമസ്, ജിൻസി മാത്യു, സനൽ എന്നിവർക്കും യാത്രയയപ്പ് നൽകി പുതിയതായി ഈ വിദ്യാലയത്തിലേക്ക് കടന്നുവന്ന നിഷ ടി അബ്രാഹം, സൂസി സി. എൽ, നിഷ എം.പി, ബിന്ദു അലക്സ്, സ്മിത റ്റി.എം, ഷെറിൻ, സിസ്റ്റർ പ്രിയ, ഷിനോജ് പാപ്പച്ചൻ എന്നിവരെ പി.റ്റി.എ സ്വാഗതം ചെയ്തു.
സ്കൂൾ നവീകരണം: സ്കൂൾ വികസന സമിതിയോട് ചേർന്ന് സ്കൂളിന്റെ അടിസ്ഥാന വികസനത്തിന് പി.റ്റി.എ നേതൃത്വം നൽകി. 25 ക്ലാസുകളിൽ ടി.വി. ഫിറ്റ് ചെയ്ത് എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ ആക്കി. 5 ക്ലാസ്സ് മുറികളിൽ ടൈൽ വിരിച്ചു. അൺകുട്ടികളുടെ ടോയ്ലറ്റിൽ ടൈൽ വിരിച്ചു. പുതിയതായി 25 ടാപ്പുകളുള്ള വാഷ്ബേസിൻ നിർമ്മിച്ചു. 36 ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറി സ്ഥാപിച്ചു. സ്കൂളിന് ജനൽ, വാതിൽ എന്നിവ പിടിപ്പിച്ചു.
സ്കൂളിന്റെ മാനേജരായി നിയമിതനായിരിക്കുന്ന റവ. ഫാ ജെയിംസ് പുത്തൻ പറമ്പിലിന് പി.റ്റി.എയുടെ ഹൃദ്യമായ സ്വാഗതം.
നന്ദിയോടെ ഒരുനിമിഷം നമ്മുടെ വിദ്യാലയത്തിന്റെ നാനാവിധ പുരോഗതിക്കുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്ന എല്ലാവരെയും ഏറെ നന്ദിയോടെ സ്മരിക്കുകയാണ്.
അനുദിന പ്രവർത്തനങ്ങൾക്ക് സഹായവും നേതൃത്വവും നല്കുന്ന മാനേജർ റവ. ഫാ. ജയിംസ് പുത്തൻ പറമ്പിലച്ചനേയും നന്ദിപൂർവം സ്മരിക്കുന്നു. |
2016 - 17 പ്രവർത്തനവർഷം2016-ജൂൺ - 1ന് പ്രവേശനോത്സവത്തോടെ 2016-17 അധ്യയാന വർഷം ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ സ്റ്റീഫൻ കോട്ടയ്ക്കൽ ഈ സ്ഥാപനത്തെ ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. വിദ്യയുടെ ആദ്യാക്ഷരം നുകരാൻ കടന്ന് വന്ന പിഞ്ചോമനകളെ ഹൃദ്യമായി സ്വീകരിച്ചു. 1456വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ ഈ വർഷം പഠിക്കുന്നത്. കേരളത്തിൽ തന്നെ ഇത്രയധികം വിദ്യാർത്ഥികൾ പ്രൈമറിതലത്തിൽ പഠിക്കുന്ന വിദ്യാലയങ്ങൾ അപൂർവമാണ്. 42 അധ്യാപകരും 1 ഓഫീസും സ്റ്റാഫും 1 കമ്പ്യൂട്ടർ ടീച്ചറും 1 ഹെൽത്ത് നേഴ്സും രണ്ട് പാചക തൊഴിലാളികളും ഒരു ക്ലീനിംഗ് സ്റ്റാഫും ഈ വിദ്യാലയത്തിൽ സേവനം ചെയുന്നു. ജൂൺ 1 - ന് ഉച്ചഭക്ഷണ വിതരണവും ജൂൺ - 19 ന് പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണവും നൽകിത്തുടങ്ങി. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് പാലും ബുധനാഴ്ച്ചകളിൽ മുട്ടയും നൽകി വരുന്നു. പി.റ്റി.എ
23.06.2016 ന് ചേർന്ന പി.റ്റി.എ ജനറൽ ബോഡി യോഗം 11 അംഗ പി.റ്റി.എ എക്സിക്യൂട്ടീവിനെ തെരഞ്ഞെടുത്തു. ഭാരവാഹികളായി റ്റിജി ചെറുതോട്ടിലിനെ പ്രസിഡന്റായും, മനോജ് പി ആറിനെ വൈസ് പ്രസ്ഡന്റായും, എം.പി.റ്റി.എ പ്രസിഡന്റായി മിനി ദേവസ്യയെയും, സബിറ ആരിഫയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. 10 പി.റ്റി.എ, എം.പി.റ്റി.എ എക്സിക്യൂട്ടീവ് യോഗങ്ങൾ ചേർന്നു.
ദിവസവും 5 രക്ഷിതാക്കൾ സ്കൂളിലെത്തി വിവിധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നു. എല്ലാ മാസവും ക്ലാസ് പി.റ്റി.എ എക്സിക്യൂട്ടീവുകൾ ഈ സ്കൂളിന്റെ സവിശേഷതയാണ്.
ദിനാചരണങ്ങൾ പരിസ്ഥിതി ദിനം, വായന ദിനം, ബഷീർ ദിനാചരണം, ലോക ജനസംഖ്യാദിനം, ചാന്ദ്ര ദിനം, ഹിരോഷിമദിനം, ഇഫ്ത്താൻ വിരുന്ന്, സ്വാതന്ത്ര്യദിനം, സംസ്കൃതദിനം, കാർഷികദിനം, ഓണാഘോഷം, കൈകഴുകൽ ദിനം, ഓസോൺദിനം, ഗാന്ധിജയന്തി, ശിശുദിനം, ഊർജ്ജസംരക്ഷണദിനം, ക്രിസ്തുമസ്, എയ്ഡ്സ്ദിനം, ന്യൂഇയർ, റിപ്പബ്ലിക്ദിനം എന്നിവ സമുചിതമായി ആഘോഷിക്കുന്നു.
കൃഷി ഒരു സംസ്കാരമാക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കൂൺകൃഷി പരിശീലനം, ഭക്ഷ്യമേള, കാർഷിക പ്രദർശനം, കുട്ടിക്കർഷകനെ തെരഞ്ഞെടുക്കൽ, വീട്ടിലൊരു കോവൽ, സ്കൂൾ പച്ചക്കറിതോട്ടം എന്നിവ ഇവയിൽ ചിലതു മാത്രം. സംസ്ഥാന കൃഷി വകുപ്പിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ഗാർഡനിംഗിന് 1ലക്ഷം രൂപയുടെ പ്രോജക്ടിന് അനുമതി ലഭിച്ചു. തോമസ് സാറും, സെല്ലി ടീച്ചറും നേതൃത്വം നൽകുന്നു. പരിസ്ഥിതി പ്രവർത്തനം പരിസ്ഥിതി സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു. കേരള ശാസ്ത്ര സാങ്കേതിക കൗൺസലിന്റെ 9000 രൂപയുടെ ഗ്രാന്റ് നമുക്ക് ലഭിച്ചു. മുത്തങ്ങയിൽ വച്ച് രണ്ട് ദിവസത്തെ പരിസ്ഥിതി സഹവാസ ക്യാമ്പ് നടത്തി. കായികരംഗം സബ്ജില്ല കായിക മേളയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും എൽ.പി മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നമുക്ക് ലഭിക്കുകയും ചെയ്തു. രണ്ടാം ക്ലാസിലെ ഗ്ലോറിയ ജിജോയി വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. ഷാജി എം.എസ്, സിസ്റ്റർ ലാലി വർഗ്ഗീസ് എന്നീ അധ്യാപകർ നേതൃത്വം നൽകി. സ്കൂൾ കായിക മേള രണ്ട് ദിവസങ്ങളിലായി നടത്തി. കലാരംഗം എല്ലാ വെള്ളിയാഴ്ച്ചകളിലും സർഗ്ഗവേള നടത്തി വരുന്നു. മൂന്ന് ദിവസത്തെ സ്കൂൾതല കലാമേള നടത്തി ഉപജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നേടി. നേൃത്വം നൽകിയ ലാലി ഇ.റ്റി, ഹർഷ തോമസ്സ് എന്നീ അധ്യാപകരെ നന്ദിപൂർവ്വം ഓർക്കുന്നു. സംസ്കൃതോത്സവം ഉപജില്ല, ജില്ല സംസ്കൃത്സവത്തിൽ നമ്മുടെ വിദ്യാലയം ഓവറോൾ ചമ്പ്യന്മാരായി. കുട്ടികളെ നല്ല രീതിയിൽ പരീശീലിപ്പിച്ച് ഒരുക്കിയ സ്നോജ ടീച്ചർക്ക് പ്രത്യേക അഭിനന്ദനങ്ങൾ. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ ഗണിതശാസ്ത്രമേളയിൽ യു.പി വിഭാഗം രണ്ടാം സ്ഥാനം നേടി. നേതൃത്വം നൽകിയ ബീന ടീച്ചർക്കും, സി. ലിസ്സിക്കും അഭിനന്ദനങ്ങൾ. ശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഓവറോളും യു.പി വിഭാഗം റണ്ണറപ്പും നേടുവാൻ നമ്മുടെ വിദ്യാലയത്തിനു സാധിച്ചു. നേതൃത്വം നൽകിയ സെബാസ്റ്റ്യൻ സാറിനും, വർഗ്ഗീസ് സാറിനും, വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ. യു.പി റണ്ണർ അപ്പ് നേടിയ തോമസ് സ്റ്റീഫൻ സാറിനും, ബിജി വർഗ്ഗീസ് ടീച്ചർക്കും വിദ്യാർത്ഥികൾക്കും പ്രത്യക അഭിനന്ദനങ്ങൾ. ഈ വർഷത്തെ ഉപജില്ല ശാസ്ത്രമേള നല്ല രീതിയിൽ നമ്മുടെ വിദ്യാലയത്തിൽ വച്ച് നടത്തുവാൻ സാധിച്ചു. കാരുണ്യ പ്രവർത്തനങ്ങൾ കാരുണ്യ പ്രവർത്തനങ്ങൾക്ക് നമ്മുടെ വിദ്യാലയം വളരെയധികം പ്രാധാന്യം നൽകുന്നു. എല്ലാ വെള്ളിയാഴ്ചയും തപോവനത്തിൽ ഉച്ചഭക്ഷണം നൽകിവരുന്നു. ഭവന നിർമാണ സഹായം, രോഗി സഹായം എന്നിവ ചെയ്തുവരുന്നു. വൃക്ക രോഗിയായ വിഷ്ണുവിന് 25,000 രൂപ നൽകി. തപോവനത്തിൽ പുതുവസ്ത്രങ്ങൾ നൽകി. ഓണക്കിറ്റ്, 30വിദ്യാർത്ഥികൾക്ക് ഓണക്കോടി, കട്ടയാട് അംഗൺവാടിയിൽ കളിപ്പാട്ടവിതരണം തുടങ്ങിയ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ ചൊവ്വാഴ്ച്ചയും കാരുണ്യ കുടുക്കയിൽ കുട്ടികൾ നിക്ഷേപിക്കുന്ന ചെറിയ തുകകളാണ് കാരുണ്യ പ്രവർത്തികൾക്കുള്ള മൂലധനം. സ്കൂൾ ലൈബ്രറി 4500 ലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി നമുക്കുണ്ട്. ഈ വർഷം വായനവാരത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ക്ലാസ് ലൈബ്രറിയിൽ 50 മുതൽ 100 വരെ പുസ്തകങ്ങൾ ഓരോ ക്ലാസിലുമുണ്ട്. പഠനമികവ് പഠനകാര്യങ്ങളിൽ നമ്മുടെ വിദ്യാർത്ഥികൾ ഏറെ മുന്നിൽ നിൽക്കുന്നു. പിന്നോക്കക്കാർക്ക് പ്രത്യക പരീശീലനം നൽകി വരുന്നു. രാവിലെ 9.30മുതൽ 10.10 വരെയാണ്. ഹലോ ഇംഗ്ഗീഷ് പ്രോഗ്രാം വളരെ നന്നായി നടക്കുന്നു. എല്ലാ ബുധനാഴ്ച്ചകളും ഇംഗ്ഗീഷ് ഡേ ആയി മാറ്റികൊണ്ട് വിദ്യാർത്ഥികൾക്ക് ആംഗലേയ ഭാഷ പ്രാവീണ്യം നേടുന്നതിന് അവസരം ഒരുക്കുകയായിരുന്നു. ഇതിനായി ഇംഗ്ഗീഷ് ഭാഷ സഹായിയായി സീപ് എന്ന പുസ്തകം അച്ചടിച്ച് വിതരണം ചെയ്തു. എല്ലാ മാസവും യൂണിറ്റ് ടെസ്റ്റ്, കൃത്യമായി ക്ലാസ് പി.റ്റി.എ, കുട്ടികളുടെ ഭവനസന്ദർശനം എന്നിവ പഠന നിലവാരം ഉയർത്താൻ സഹായകരമായിത്തീരുന്നു. വിദൂരങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ നമ്മുടെ വിദ്യാലയത്തിലേയ്ക്ക് കടന്നു വരുന്നത് പഠന നിലവാരത്തിന്റെ പ്രത്യേകത കൊണ്ടാണ്. സ്കൂൾ ക്ലബുകൾ സയൻൻസ് ക്ലബ്, ഗണിത ക്ലബ്, ഭാഷ ക്ലബുകൾ, കാർഷിക ക്ലബ്, പരിസ്ഥിതി ക്ലബ് ലഹരിവിരുദ്ധ ക്ലബ് എന്നിവയും സുനിൽ സാറിന്റെ നേതൃത്വത്തിൽ സ്കൗട്ടും, ഗീത ടീച്ചറിന്റെ നേതൃത്വത്തിൽ ഗൈഡ്സും, ഷാജു എം എസിന്റെ നേതൃത്വത്തിൽ ജെ. ആർ.സിയും പ്രവർത്തിക്കുന്നു. മാനേജ്മെന്റ് ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നത്. ബഹുമാനപ്പെട്ട മാനേജർ റവ. ഫാ സ്റ്റീഫൻ കോട്ടയ്ക്കൽ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ശക്തമായി പിന്തുണയും പ്രോത്സാഹനവും നൽകുന്നു. ഇടവക ട്രസ്റ്റിമാരും കമ്മറ്റിക്കാരും വളരെ സൗഹാർദ്ദപരമായ ഇടപെടലുകളാണ് നടത്തുന്നത്. ഭൗതിക വികസനത്തിന് ബത്തേരി ഫൊറോന ദോവാലയം നൽകുന്ന പിന്തുണ ഏറെ മഹത്തരമാണ്. കോർപ്പറേറ്റ് മാനേജ്മെന്റ് വിദ്യാലയമെന്ന നിലയിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. ബിജു പൊൻപാറയ്ക്കലും ശക്തമായ പിന്തുണ നൽകുന്നു. മുനിസിപ്പാലിറ്റിയോട് നന്ദിയോടെ സു.ബത്തരി മുനസിപ്പാലിറ്റി ഭരണസമിതിക്ക് അസംപ്ഷൻ യു.പി സ്കൂളിനോട് വളരെ അനുഭാവ പൂർണമായ സഹകരണമാണ് ഉള്ളത്. 2015-2016 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.5 ലക്ഷം രൂപയുടെ ടോയ്ലറ്റ് കോംപ്ലക്സും, 2016-2017 വാർഷിക പദ്ധതിയിൽ 1.5 ലക്ഷം രൂപയുടെ അടുക്കള നവീകരണവും ഉൾപ്പെടുത്തി നടപ്പിലാക്കി. മുൻസിപ്പൽ ചെയർമാൻ പി.കെ സഹദേവൻ, വാർഡ് കൗൺസിലറും വികസന സമിതി സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സണുമായ റ്റി എൽ സാബുവും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കൗൺസിലർമാരും നമ്മുടെ വിദ്യാലയത്തോട് കാണിക്കുന്ന സഹകരണം എടുത്ത് പറയേണ്ടതാണ്. സു.ബത്തേരി എം.എൽ.എ ബാലകൃഷണൻ അവർകൾ നമ്മുടെ വിദ്യാലയത്തിലേക്ക് കമ്പ്യൂട്ടറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. പൂർവ്വവിദ്യാർത്ഥി സംഗമം വിദ്യാലയത്തിന്റെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ രേഖപ്പെടുത്തുന്ന വിധം 'ഒരു വട്ടം കൂടി' എന്ന പേരിൽ വിപുലമായ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. നന്ദി പൂർവ്വം സ്തുത്യർഹമായ സേവനത്തിന് ശേഷം അൽഫോൻസ ജോസഫ് ടീച്ചർ, എം.ടി ഫിലോമിന ടീച്ചർ എന്നിവർ അസംപ്ഷൻ കുടുംബത്തിൽ നിന്ന് വിടപറയുമ്പോൾ നന്ദിയോടും അഭിമാനത്തോടും കൂടെ അസംപ്ഷൻ കുടുംബം അവരെ സ്മരിക്കുകയാണ്.
|

















