"അമൃത എൽ.പി.എസ് വെള്ളപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അമൃത എൽ.പി.എസ് വെള്ളപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...) |
(വ്യത്യാസം ഇല്ല)
|
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായി ഇരിക്കുന്നത് കൊറോണ വൈറസ് ആണ്. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. അതുപോലെതന്നെ അസുഖമുള്ള ഒരാൾ തൊട്ട വസ്തുക്കൾ മറ്റൊരാൾ തൊട്ടാൽ അതിലുണ്ടാകുന്ന വൈറസുകൾ പിന്നീട് നമ്മുടെ കൈകളിൽ ഉണ്ടാവുകയും മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാൽ ഈ രോഗം നമ്മളിൽ പകരും. ഇതുപോലെയാണ് പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത്. രോഗങ്ങൾ പകരാതിരിക്കാൻ ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. ശുചിത്വമില്ലായ്മ സാമൂഹ്യപ്രശ്നങ്ങളും പകർച്ചവ്യാധികളും വ്യാപകമാക്കുന്നു. സാമൂഹിക മര്യാദകൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ നിയന്ത്രിക്കാം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക, കൈകൾകൊണ്ട് കണ്ണ്, വായ, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക, പനി, ജലദോഷം എന്നിവ ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക, അതുപോലെ പരിസരവും വീടും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം സംസ്കരിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ഇതെല്ലാം കൃത്യമായി പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങളെ നിയന്ത്രിക്കുവാനും ഒഴിവാക്കുവാനും സാധിക്കും. ശുചിത്വം അന്തസ്സിൻെറയും അഭിമാനത്തിൻെറയും പ്രശ്നമാണ്. ജീവിത ഗുണനിലവാര സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുണനിലവാരവും ഉയർത്തപ്പെടും.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം