"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/വൈറസ് നഷ്ടപ്പെടുത്തിയ സ്വപ്നങ്ങൾ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Latheefkp എന്ന ഉപയോക്താവ് ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ V എന്ന താൾ [[ജി.എൽ.പി.സ്കൂൾ പരിയാപുരം/...) |
||
(വ്യത്യാസം ഇല്ല)
|
13:52, 6 മേയ് 2020-നു നിലവിലുള്ള രൂപം
വൈറസ് നഷ്ടപ്പെടുത്തിയ സ്വപ്നങ്ങൾ..........
സ്കൂളിലെ അവസാന വർഷവും അടിച്ചു പൊളിച്ചു ഇനി ആകെയുള്ള ടൂറും വിടപറയും ദിനവും കാത്തിരു ന്നാ ഞങ്ങൾക്കിടയിലേക്ക് ഒരു വില്ലൻ കടന്നു വന്നു. ചൈനയിൽ നിന്നും പല രാജ്യങ്ങൾ കടന്ന് നമ്മുടെ ഈ കൊച്ചുകേരളത്തിലും അവൻ എത്തി. കോവിഡ്19 എന്നും കൊറോണ എന്നും ഓമന പേരിട്ടു വിളിച്ചു. പതിവില്ലാതെ കുട്ടികളെല്ലാം മാവിൻചോട്ടിൽഎത്തണമെന്ന് വിളിച്ചുപറഞ്ഞു. ഞങ്ങളെല്ലാം ഓടി മാവിൻചോട്ടിൽ എത്തി. മാഷ് കൊറോണ യാണെന്നും പരീക്ഷ ഇല്ലെന്നും പറഞ്ഞപ്പോൾ സങ്കടം ഒന്നും തോന്നിയില്ല സ്കൂൾ പൂട്ടി എന്ന് മാഷിന്റെ വാക്കുകളാണ് ഞങ്ങളെ കരയിപ്പിച്ചത് പെട്ടെന്നൊരു ദിവസം ഫുൾസ്റ്റോപ്പ് ഇട്ടത് പോലെ ഞങ്ങളുടെ സ്കൂൾ ജീവിതം അവിടെ അവസാനിച്ചു. 5ക്ലാസുകാരനായ ഞങ്ങളാണ് ഏറ്റവും കൂടുതൽ വിഷമിച്ചത്. എല്ലാ അധ്യാപകരോടും യാത്ര പറഞ്ഞു മനസ്സില്ലാമനസ്സോടെ കൂട്ടുകാരെ പിരിഞ്ഞു വീട്ടിലേക്ക് നടന്നു. ദിവസം ചെല്ലുംതോറും ആ വില്ലൻ വളർന്നുകൊണ്ടിരുന്നു. വീടിന് പുറത്തിറങ്ങരുതെന്ന് വാർത്ത ആദ്യം കേട്ടത് ഞെട്ടലോടെ ആണെങ്കിലും ഇന്ന് ഞങ്ങൾ എല്ലാം അതിനോട് പൊരുത്തപ്പെട്ടു കൊണ്ടിരിക്കുന്നു. ലോകത്താകമാനം അവൻ പെരുകി കൊണ്ടിരിക്കുകയാണ്. വമ്പൻ രാജ്യങ്ങൾ പോലും ഭീതിയിലാണ്. പത്രങ്ങളിലും ടിവിയിലും എല്ലാം മരണത്തിന്റെ വാർത്തകളാണ്. പതിയെ പതിയെ ഇന്ത്യയിലും മരണസംഖ്യ ഉയർന്നത് ഞങ്ങളെയും പേടിയിൽ ആക്കി. ഇപ്പോഴും ആരോഗ്യരംഗത്തെ നമ്മുടെ കൊച്ചു കേരളത്തിലെ നേട്ടങ്ങൾ ആശ്വാസമേകി. ഡോക്ടർമാരും നഴ്സുമാരും സ്വന്തം ജീവൻ പണയം വെച്ച് നമ്മുടെ രക്ഷകരായി. മനുഷ്യരെല്ലാം ബന്ധനത്തിൽ ആയപ്പോൾ മൃഗങ്ങളും പക്ഷികളും എല്ലാം ഭൂമി ഞങ്ങളുടേത് കൂടിയാണ് എന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ചു. ഞങ്ങൾ നിന്നെ തുരത്തുക തന്നെ ചെയ്യും കൊറോണ... നന്മയുള്ള മനസ്സുകളും ഒരുമയുള്ള മനുഷ്യരും ഉള്ളടത്തോളം കാലം ഞങ്ങൾ തോൽക്കുകില്ല.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം