"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ നന്മക്കുള്ള പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

08:00, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നന്മക്കുള്ള പ്രതിഫലം
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു അമ്മയും രണ്ട് പെൺ മക്കളും ജീവിച്ചാരുന്നു മൂത്ത മകൾ റിയ രണ്ടാമത്തെ മക സഹ്‌റ ധാരാളം പണമുള്ള അവർക്ക് ഒന്നിന്നും ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല പക്ഷേ റിയ ഒരു അഹങ്കാരിയായിരുന്നു അമ്മ പല തവണ ഉപദേശിച്ചിട്ടും അതിന് ഒരു മാറ്റവുമുണ്ടായിരുന്നില്ല എന്നാൽ സഹ്റ സൽസ്വഭാവിയായിരുന്നു ഒരു ദിവസം വൈകുന്നേരം ഒരുവൃദ്ധൻ അവരുടെ വീട്ടിലെത്തി നല്ല മഴയുണ്ടായതിനാൽ ആ പാവം തണുത്ത് വിറച്ചു കൊണ്ടാണ് വന്നത്

വൃദ്ധ നേ കണ്ട പാടേ റിയ പറഞ്ഞു ഇവിടെ നിന്ന് ഇറങ്ങി പൊയ്ക്കൊ ഇവിടെ ഒന്നും ഇല്ല ബഹളം കേട്ട് സഹ്ര അവിടെ എത്തി വൃദ്ധ നേ കണ്ടപ്പോൾ അവൾക്ക് അലി വ് തോന്നി അവൾ വേഗം അയാൾക്ക് ആഹാരം കൊടുത്തു അപ്പോഴേക്കും നേരം ഇരുട്ടായി തുടങ്ങി മഴ കോരിച്ചൊരിയാനും തുടങ്ങി മോളേ ഇന്ന് രാത്രി ഞാൻ ഇവിടെ കിടന്ന് കൊള്ളട്ടേ വൃദ്ധൻ സഫ് റയോട് ചോദിച്ചു അവൾ ഉടനേ അമ്മയോട് അനുവാദം വാങ്ങി പുറത്തെത്തി കിടന്നോളു അമ്മ സമ്മദിച്ചു പിറ്റേന്ന് നേരം വെളുത്തപ്പോൾ റിയയുടെ ബഹളം കേട്ടാണ് സഫ്റ ഉണർന്നത് ശ്ശോ എന്തൊരു നാറ്റമാണ് ആ കിളവന്റെ പുതപ്പിന് ഇതൊന്ന് എടുത്ത് കളയൂ സഫ്റ വൃദ്ധൻ കിടന്ന ഭാഗത്ത് പോയി നോക്കി അവിടേ കീറി പഴകിയ ഒരു പുതപ്പു ണ്ടായിരുന്നു പാവം പുതപ്പില്ലാതെ എങ്ങനേയാണ് ഇനിയുള്ള രാത്രികൾ കഴിച്ച്‌ കൂട്ടുക ഈ പുതപ്പ് അന്യാഷിച്ച് ആ അപ്പുപ്പൻ വരുമായിരിക്കും ഈ കീറിയ പുതപ്പിന് പകരം നല്ല പുതപ്പ് തന്നേ കൊടുക്കണം അവശ മനസിൽ കരുതി വ്യദ്ധന്റെ പുതപ്പ് ഒരു മാന്ത്രി ക പുതപ്പാണെന്ന് സഹ്റക്ക് മനസിലായില്ല അവൾ ആ പുതപ്പെടുത്തു ഒന്നു കുടഞ്ഞു അത്ഭുതം എന്ന് പറയട്ടേ ഒരു സ്വർണനാണയം താഴേ വീണു

അത് കണ്ട് റിയ അങ്ങോട്ട് ഓടി വന്നു സഹറ കാര്യം അവളോട് പറഞ്ഞു ഇത് എന്നിക്ക് വേണം റിയ സ്വർണ നാണയം കൈക്കലാക്കി അയ്യോ ചേച്ചീ അത് ആ അപ്പുപ്പന്റെതല്ലേ കയ്യിൽ കിട്ടിയ സ്വർണ നാണയം അരേങ്കിലും കൈവിടുമോ എന്തായാലും അപ്പുപ്പൻ തിരിച്ച് വരുമ്പോ ഈ പുതപ്പ് കൊടുക്കാം എന്ന് പറഞ്ഞ് സഹറ പുതപ് ഒന്നുകൂടി കുടഞ്ഞു അപ്പോൾ വീണ്ടുമൊരു സ്വർണ നാണയം കൂടി താഴേ വീണു റിയക്ക് ആ പുതപ്പിൽ എന്തോ മാന്ത്രികശക്തിയുണ്ടെന്ന് മറിലായി  അവൾ അറച്ചറച്ച ആ പുതപ്പ് ഒന്നുകൂടി കുടഞ്ഞ് നോക്കി കഷ്ടം സ്വർണനാണയം പുറത്ത് വന്നില്ല സഹറ അറപ്പൊന്നും കൂടാതെ റിയയുടെ കയ്യിൽ നിന്ന് പുതപ്പ് വാങ്ങി ഒന്നുകൂടെ കുടഞ്ഞു അപ്പോൾ വീണ്ടും അതിൽ നിന്ന് സ്വർണ നാണയം വീഴുന്നു അപ്പോൾ അവിടെ ഒരു ശബ്ദം കേട്ടു കുട്ടികളേ നല്ല മനസുള്ളവർ ഈ പുതപ്പ് എടുത്തു കുടഞ്ഞാൽ സ്വർണ നാണയം കാട്ടും നല്ല സ്വഭാവമുള്ള കുട്ടികളായി ജീവിക്കാൻ ഒരോര്ത്തരും ശ്രമിക്കണം എന്നാൽ ഒരിക്കൽ ഭാഗ്യം  നിങ്ങളേ തേടിയെത്തും നാം നീങ്ങളെ എപ്പോഴും നോക്കാ കൊണ്ടിരിക്കുന്നു
                  
ഫാത്തിമ സിഫ്ന പി പി
3 എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ