Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്=ശുചിത്വം ഭക്ഷണത്തിൽ | | | തലക്കെട്ട്=ശുചിത്വം ഭക്ഷണത്തിൽ |
| | color=2 | | | color=1 |
| }} | | }} |
| <p> <br> | | <p> <br> |
21:18, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം ഭക്ഷണത്തിൽ
ദിവസവും രണ്ടു പ്രാവശ്യം കുളിക്കുന്നവരും വൃത്തി സ്വഭാവത്തിന്റെ ഭാഗമാക്കിയ വരുമാണ് മലയാളികൾ എന്നാണ് നാം നമ്മെപ്പറ്റി അഭിമാനിക്കുന്നത്. എന്നാൽ കാലക്രമത്തിൽ നമ്മുടെ വൃത്തിശീലങ്ങൾ പലതും നമുക്ക് കൈമോശം വന്നിരിക്കുന്നു. കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി നാം ചില വൃത്തി ശീലങ്ങൾ ആർജ്ജിച്ചിരിക്കുന്നു. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്ന രീതി നാം പിന്തുടരുകയാണല്ലോ. ഭക്ഷണവുമായി ബന്ധപ്പെട്ടും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
വൃത്തിയും ശുചിത്വവും ഉള്ള സ്ഥലത്ത് വെച്ച് പാചകം ചെയ്ത ഭക്ഷണം മാത്രമേ നാം കഴിക്കാവൂ. വൃത്തിയില്ലാത്ത പരിസരങ്ങളിൽ ഈച്ചയും രോഗാണുക്കളും ഉണ്ടാകാനും അത് ഭക്ഷണത്തിലേക്ക് കടക്കാനും സാധ്യതയുണ്ട്. പാചകം ചെയ്ത ഭക്ഷണം അടച്ചു സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഭക്ഷണസാധനങ്ങൾ ഏറെ ദിവസങ്ങൾ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കരുത്. മായം കലർന്നവ, കേടായവ എന്നിവ ഒഴിവാക്കണം.
നമ്മുടെ നാട്ടിൽ വളരെയധികം പ്രചാരമുള്ളവയാണ് തട്ടുകടകൾ. ചൂടോടെ രുചികരമായ ഭക്ഷണം ലഭിക്കുമെങ്കിലും തുറന്നിരിക്കുന്ന ഇവയൊക്കെ മലിനമാകാൻ സാധ്യതയുണ്ട്. വൃത്തിയില്ലാത്ത ഭക്ഷണശാലകളും തട്ടുകടകളും ഒഴിവാക്കണം. ഹോട്ടലുകളിൽ 'പ്രവേശനമില്ല' എന്ന് എഴുതിവെച്ച് അവരുടെ അടുക്കളകൾ മറച്ചു പിടിക്കുന്നത് ശരിയല്ല. ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് അവിടുത്തെ അടുക്കള കാണാൻ സാധിക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായി പരിശോധനകൾ നടത്തി വൃത്തിയില്ലാത്തവയ്ക്കെതിരെ നടപടിയെടുക്കണം.
കല്യാണങ്ങൾക്കും മറ്റും പോകുമ്പോൾ പല ആളുകളും, തിരക്കുമൂലം ഭക്ഷണത്തിന് മുൻപ് കൈ കഴുകുന്നത് ഒഴിവാക്കുന്നത് കാണാറുണ്ട്. തികച്ചും തെറ്റായ പ്രവണതയാണിത്. ഭക്ഷണം കഴിച്ചതിനു ശേഷം കൈയ്യും വായും കഴുകി നാം സ്വയം വൃത്തി ആയാൽ മാത്രം പോരാ, വാഷ്ബേസിൻ, ടാപ്പ് മുതലായവയും വൃത്തിയായി സൂക്ഷിക്കണം. നമുക്കു പുറകെ വരുന്നവർക്കും വൃത്തിയുള്ള പരിസരം ഒരുക്കിക്കൊടുക്കണം. വൃത്തിയുടെയും ശുചിത്വത്തിന്റെയും പുതിയൊരു സംസ്കാരം നാം രൂപപ്പെടുത്തണം.
|