"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/അച്ഛൻ പറഞ്ഞ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| സ്കൂൾ= കെ.എം.ഹയർ സെക്കന്ററി സ്കൂൾ ,കരുളായി | | സ്കൂൾ= കെ.എം.ഹയർ സെക്കന്ററി സ്കൂൾ ,കരുളായി | ||
| സ്കൂൾ കോഡ്= 48042 | | സ്കൂൾ കോഡ്= 48042 | ||
| ഉപജില്ല= | | ഉപജില്ല= നിലമ്പൂർ | ||
| ജില്ല= വണ്ടൂർ | | ജില്ല= വണ്ടൂർ | ||
| തരം= കഥ | | തരം= കഥ | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= കഥ}} |
19:58, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
അച്ഛൻ പറഞ്ഞ കഥ
തേൻകുറിശ്ശി എന്ന ഗ്രാമത്തിൽ നന്ദു എന്ന ഒരു കൊച്ചു കുട്ടി ഉണ്ടായിരുന്നു. അവൻ എന്ത് കണ്ടാലും, കേട്ടാലും അച്ഛനോട് അതിനെ സംബന്ധിച്ച് സംശയം ചോതിക്കുന്നത് പതിവായിരുന്നു. ഒരു ദിവസം ഉറങ്ങാൻ കിക്കുന്നതിനിടയിൽ അവൻ അച്ഛനോട് ചോദിച്ചു. ദൈവം നന്മയുടെ പ്രതീകമാണ് എന്നല്ലെ അച്ഛൻ എന്നെ പഠിപ്പിച്ചത് എന്നാൽ എത്ര മനുഷ്യരാണ് പല ദുരന്തങ്ങളാൽ ഇവിടെ മരിച്ചുവീഴുന്നത്. ദൈവം എന്താ അച്ഛാ ഇങ്ങനെ?. അച്ഛൻ നന്ദുവിനെ ചേർത്ത് കിടത്തികൊണ്ട് പറഞ്ഞു. " മോനെ ഒരു നാണയത്തിന് രണ്ട് വശമെന്നപ്പോൽ ഭൂമിയിൽ സുഖവും, ദുഃഖവും ഉണ്ട്. എന്നാൽ സുഖത്താൽ അഹങ്കാരികളായ മനുഷ്യർ ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം കെല്ലാൻ തുടങ്ങി. ഇവരുടെ കണ്ണ് തുറപ്പിക്കുന്നതിനുവേണ്ടി ദൈവം മഹാപ്രളയ രൂപത്തിൽ താണ്ഡവമാടി. ആളുകളുടെ വീടുകളെല്ലാം വെള്ളത്തിൽ മുങ്ങി. വാഹനങ്ങൾ ഒലിച്ചുപോയി. ആളുകൾ പല സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു. ഭക്ഷണവും, എന്തിനേറെ കുടിവെള്ളം പോലും ലഭിക്കാതെ രക്ഷിക്കാൻ വേണ്ടി ആർത്തുകരഞ്ഞു. അഭയകേന്ദ്രങ്ങളിലേക്ക് മാറിയ അവരെല്ലാവരും അവിടെയുള്ള ഭക്ഷണം കഴിച്ച്, ജാതി മത ഭേദമില്ലാതെ മാസങ്ങളോളം ഒരമ്മയുടെ മക്കളെപ്പോലെ ഒരുമയോടെ ജീവിച്ചു പോന്നു. അങ്ങനെ അവർ പരസ്പരം സ്നേഹിക്കാൻ പഠിച്ചു. എന്നാൽ സ്വന്തം വീടുകളിലേക്ക് മടങ്ങിയ അവർ പഴയതെല്ലാം മറന്നു. അഹങ്കാരത്തിന്റെ കറുത്ത മനസ്സ് പ്രവർത്തിക്കാൻ തുടങ്ങി.അവർ തിന്മകൾ ചെയ്യാൻ തുടങ്ങി. അപ്പോൾ കോവിഡ് - 19- എന്ന കൊറോണ വയറസിന്റെ രൂപത്തിൽ മഹാമാരി നിമിഷങ്ങൾകൊണ്ട് പടർന്ന്പിടിച്ച് ആളുകൾ മരിക്കാൻ തുടങ്ങി.ആളുകൾ പേടിച്ചു വിറച്ചു.പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഒതുങ്ങികൂടി.അവർക്കു മനസ്സിലായി അവരുടെ ജീവനെ നിയന്ത്രിക്കുന്നത് മറ്റൊരു ശക്തിയാണെന്ന്. അവർ വീണ്ടും കുടുംബങ്ങളെയും അയൽപക്കകാരെയും, സുഹൃത്തുക്കളേയും സ്നേഹിക്കുവാനും, സഹായിക്കാനും തുടങ്ങി. നന്മകൾ ചെയ്യുന്നതിനാണ് എല്ലാവരും പ്രാധാന്യം നൽകേണ്ടതെന്ന് മനസ്സിലായി. ഇത്തരത്തിൽ തിരിച്ചറിവുണ്ടാക്കാൻ ദൈവം പല രൂപത്തിൽ ഭൂമിയിൽ പ്രത്യക്ഷപ്പെടും " ഈ കഥയിൽ നിന്നും നാം മനസ്സിലാക്കേണ്ടത്, മറ്റുള്ളവരെ കഴിവിന്റെ പരമാവധി സ്നേഹിക്കുക സഹായിക്കുക അവിടെ സമാധാനം ഉണ്ടാകും. ഇത് പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ നന്ദു ഉറങ്ങിയിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വണ്ടൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വണ്ടൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ