"ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവണ്മെന്റ് ഹൈസ്ക്കൂൾ ശാന്തിഗ്രാം/അക്ഷരവൃക്ഷം/*മാ നിഷാദ*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
" ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന | " ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന | ||
മൃതിയിൽ നിനക്കാത്മശാന്തി ......... | മൃതിയിൽ നിനക്കാത്മശാന്തി ......... | ||
ഇതു നിൻറെ എൻറെയും | ഇതു നിൻറെ എൻറെയും | ||
ചരമ ശുശ്രൂഷയ്ക്കായ് | ചരമ ശുശ്രൂഷയ്ക്കായ് | ||
ഹൃദയത്തിലിന്നേ കുറിച്ച ഗീതം" ....... | ഹൃദയത്തിലിന്നേ കുറിച്ച ഗീതം" ....... | ||
20:32, 2 മേയ് 2020-നു നിലവിലുള്ള രൂപം
'മാ നിഷാദ'
അതിജീവനത്തി൯െറ ആദ്യനാളുകളിൽ ആദിമമനുഷ്യന് തൻറെ ചുറ്റുമുള്ളതെല്ലാം അത്ഭുതങ്ങൾ ആയിരുന്നു .മണ്ണിനേയും പുഴയേയും മരങ്ങളെയും അവൻ നിലനിൽപ്പിനായി ഉപയോഗിച്ചപ്പോൾ മഴയെയും മഞ്ഞിനെയും മാനത്ത് പറക്കുന്ന പക്ഷികളെയും കണ്ട് അവൻ അമ്പരന്നു. ക്രമേണ ചുറ്റുമുള്ള ലോകത്തിലെ സമസ്ത വസ്തുക്കളും പരസ്പര ബന്ധിതമാണ് എന്നും അവയുടെയെല്ലാം സ്വാധീനത്തിലും സംയോജനത്തിലു൦ ആണ് തൻറെ ദൈനംദിന ജീവിതം എന്നും മനുഷ്യൻ തിരിച്ചറിഞ്ഞു .ഒരു പക്ഷേ അവിടെ നിന്നാകാം പരിസ്ഥിതി എന്ന മഹോന്നതമായ യാഥാർത്ഥ്യത്തിന് ആശയ നാമ്പുകൾ മനുഷ്യനിൽ കുടികൊള്ളാൻ തുടങ്ങിയത് .ആ ആശയം ശാസ്ത്രത്തെയും മനുഷ്യ൯െറ യുക്തിയുടെയും വളർച്ചയിലൂടെ പടർന്നു പന്തലിക്കുകയും നവീനമായ ചിന്തകളിലൂടെയും ക്രോഡീകരണങ്ങളിലൂടെയും പരുവപ്പെടുകയു൦ ചെയ്തു . പരിസ്ഥിതി ഏതൊരു ജീവിക്കും തൻറെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകമാണ്.പരസ്പരപൂരകങ്ങളായി നിന്ന് കൊടുക്കൽ വാങ്ങലിലൂടെ മാത്രമേ സ്വാതന്ത്ര്യമെന്ന് നമ്മൾ വിശ്വസിക്കുന്ന ജീവിതത്തിൽ ജീവിത വിദ്യയുടെ പാഠങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കൂ .നാം ആയിരിക്കുന്ന ഇടത്തെ ജൈവികത അതാണ് പരിസ്ഥിതി .ആ ജൈവികതയിലാണ് എൻറെയും നിങ്ങളുടെയും അസ്ഥിത്വം തളയ്ക്കപ്പെട്ടിരിക്കുന്നത് .ജൈവികത ഇല്ലാതെ നമ്മുക്ക് ഒരു നിമിഷം പോലും ജീവിക്കുവാൻ സാധിക്കുകയില്ല.വലിച്ചെറിയൽ സംസ്കാരത്തിൻറെ ആധുനിക കാലത്തോട് ഇന്ന് പരിസ്ഥിതിയു൦ തിരിച്ചെടുക്കുവാൻ തുടങ്ങിയിരിക്കുന്നു .അന്താരാഷ്ട്രതലത്തിൽ പരിസ്ഥിതിയെ ഓർക്കുവാൻ തന്നെ ഒരു ദിനം ഉണ്ട് (ജൂൺ 5 ). ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻറെ മനുഷ്യ സംസ്കാരത്തിൻറെ കരാളഹസ്തങ്ങളിൽ പെട്ട് പിടയുന്ന നിസ്സഹായയായ പരിസ്ഥിതിയുടെ നിലവിളിക്ക് നമ്മൾ ചെവി കൊടുക്കേണ്ടതുണ്ട്.ഉപഭോഗസംസ്കാരത്തി൯െറയു൦ ഇൻറർനെറ്റ് യുഗത്തി൯െയു൦ ഇരുണ്ട നാളുകളിൽ സ്വാർത്ഥ ചിന്തയുടെ പരകോടിയിലേക്ക് മാനവചിന്തകൾ പറന്നുപോയി കൊണ്ടിരിക്കുമ്പോൾ അവൻറെ ജീവവായുവിന് കാരണമാകുന്ന പരിസ്ഥിതിയുടെ നിർണായക ഘടകങ്ങളെക്കുറിച്ച് ബോധപൂർവ്വം അവൻ ബോധവാൻ ആകുന്നില്ല. മുൻതലമുറ ചെയ്തുവെച്ച പ്രകൃതി ക്രമങ്ങളെ തട്ടി വീഴുമ്പോഴും വരും തലമുറയിലേക്ക് പകർന്നു നൽകേണ്ട ജൈവ പാഠങ്ങൾക്ക് മുമ്പിൽ മൗനം പാലിക്കുമ്പോഴും നാം കാലത്തോടും തലമുറകളും കൊടിയ പാപം ചെയ്യുന്നു .അതിലുപരി ഇന്നലെയും ഇന്നും നാളെയും ജീവിതങ്ങൾക്ക് സുരക്ഷിതത്വം ഏകുന്ന പരിസ്ഥിതി എന്ന അമ്മയെ ഉന്മൂലനത്തി൯െറ കശാപ്പ് ശാലകളിലേക്ക് നിർഭയം നാം തള്ളുന്നു ."ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ............"ഇന്ന് കാവ്യ വാചകം ഡെമോക്രസിയുടെ വാൾ പോലെ നമ്മുടെ തലയ്ക്കുമുകളിൽ കാലത്തി൯െറ സൂചനയായി നിലകൊള്ളുന്നു . രാസവസ്തുക്കളുടെ അമിതമായ ഉപയോഗവും ഡിജിറ്റൽ മാലിന്യങ്ങളുടെ കടന്നുവരവും പ്ലാസ്റ്റിക് എന്ന കാലത്തിൻറെ വൈറസും അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുന്ന വിഷപ്പുകയുടെ കാഠിന്യവും സാഹചര്യങ്ങളെ കലുഷിതമാകുന്നു .ആഗോളതാപനത്തെ പറ്റി ചർച്ച ചെയ്യുവാൻ ഉച്ചകോടികൾ നടത്തി പരസ്പരം പഴിചാരി രാഷ്ട്രനേതാക്കൾ ചായകുടിച്ച് പിരിയുന്ന പ്രകൃതം തുടരുമ്പോൾ ആദ്യം നമ്മളിലേക്ക് തന്നെ തിരിഞ്ഞു നോക്കണം .മാറ്റം അത് അനിവാര്യമാണ് അത് നമ്മുടെ കരങ്ങളിലാണ് .ഞാൻ ഇന്ന് ജീവിക്കുന്ന പരിസ്ഥിതി എൻറെ സ്വകാര്യസ്വത്തല്ല മറിച്ച് അത് വരും തലമുറകൾക്കും കൂടി ഉള്ള ഒന്നാണെന്ന് കാഴ്ചപ്പാടുകൾ നമുക്ക് ഉണ്ടായാലേ നമ്മുടെ അമ്മയെ നമുക്ക് രക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.ക്രിയാത്മകമായ ചിന്തകളിലൂടെയും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെയും മാറ്റങ്ങൾ നിർമ്മിക്കേണ്ടത് ഇന്നിൻറെ അനിവാര്യതയാണ് " ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി ......... ഇതു നിൻറെ എൻറെയും ചരമ ശുശ്രൂഷയ്ക്കായ് ഹൃദയത്തിലിന്നേ കുറിച്ച ഗീതം" ....... ആസന്നമായിരിക്കുന്ന ഭൂമിയുടെ മരണത്തിലേക്ക് വിരൽ ചൂണ്ടിയ പ്രിയ കവി ഒ.എൻ.വി യുടെ വരികൾ നൽകുന്ന ഭയാനകമായ ഈ മുന്നറിയിപ്പി൯െറ ആഴം മനസ്സിലാക്കി നമുക്ക് പ്രവർത്തിക്കാം .ഇനി വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് പറയുവാനുള്ള ആർജ്ജവം നമുക്കുണ്ടാവണം . ഇപ്പോൾ നാം കോവിഡ് 19 ൯െറ ഭീതിയിൽ സാമൂഹിക ബന്ധങ്ങളോട് അകലം പാലിച്ചു കഴിയുമ്പോൾ ഈ പരിസ്ഥിതി നമുക്കു മുമ്പിൽ ഒരു വാതിൽ തുറന്നിടുകയാണ്.മഴയേയും,മഞ്ഞിനെയും,മരങ്ങളെയും,മലകളെയും സ്നേഹിച്ചിരുന്ന പുഴയോടും കിളി യോടും പൂവിനോടും കിന്നാരം ചൊല്ലിയിരുന്ന നമ്മുടെ പൂർവികരുടെ പഴയകാലത്തിലേക്ക് ജീവിതത്തിന് സ്വാതന്ത്ര്യം അനുഭവിച്ചിരുന്ന നാളുകളിലേക്ക് കയറി ചൊല്ലുവാൻ നമുക്കും ഒരു അവസരം ഒരുക്കുകയാണ് .ജീവിതത്തിൻറെ തിരക്കുകൾക്കിടയിൽ ആസ്വദിക്കാൻ മറന്നുപോയ ഈ പ്രകൃതി സൗന്ദര്യത്തെ ആസ്വദിക്കുവാനുള്ള അവസരമായി ഈ നാളുകളെ നമുക്ക് കാണാം .ലോകം കൊറോണ വൈറസ് നോട് പട പൊരുതുമ്പോൾ ഭയത്തോടെ അല്ല ജാഗ്രതയോടെ നല്ലൊരു നാളെക്കായി എന്നാൽ ആകുന്നത് ഞാനും ചെയ്യുമെന്ന് തീരുമാനമെടുക്കാം .നല്ലൊരു പ്രഭാതം അതായിരിക്കട്ടെ ഇന്നെൻറെ സ്വപ്നം .
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം