"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതി..നാം മറന്ന നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി..നാം മറന്ന നന്മ

മുറ്റത്ത്ആർത്തലച്ചു പെയ്യുന്ന മഴ. കൊറോണപ്പേടിയിൽ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുമ്പോഴും മനസ്സ് മഴയെ പോലെ തുള്ളി ചാടുന്നു. വീശി അടിക്കുന്ന കാറ്റിനെ കൂട്ടുപിടിച്ച് ആനന്ദത്തേരിൽ വന്നിറങ്ങിയ മഴ പെണ്ണിന് എന്ത് ചന്തമാണ്! മുറ്റത്തെ നാട്ടുമാവിലെ തളിരിലകളിലും മുത്തശ്ശി വീടിന്റെ തുളസിത്തറയിലും കുസൃതിയോടെ ചിരി തൂകി നിൽക്കുന്ന എന്റെ പ്രിയ കൂട്ടുകാരി!ഇന്നിപ്പോൾ അവൾ വന്ന് വിളിച്ചിട്ടും പോകാൻ കഴിയാതെ ജനലോരം അവളെയും നോക്കി ഞാൻ നിന്നു. ഓർമ്മകളിൽ ഇന്നലെ വരെയുള്ള ദിനങ്ങൾ കൺമുന്നിലൂടെ മിന്നി മാഞ്ഞു. സമയത്തെയും കാലത്തെയും ഓടിത്തോൽപ്പിക്കാൻ മത്സരിക്കുന്ന മനുഷ്യർ. പ്രകൃതിയുടെ ചൂടും ചൂരും മണവും തണുപ്പും ഒന്നും തൊട്ടറിയാതെ എ സി കാറുകളിൽ നിന്നും എ സി റൂമുകളിലേക്കും തിരിച്ചും ജീവിതം തീറെഴുതി കൊടുത്തവർ. പെറ്റു വീഴുന്ന കുഞ്ഞുങ്ങൾക്കു പോലും പ്രകൃതിയെന്ന പോറ്റമ്മയുടെ വാത്സല്യം നിഷേധിച്ചവർ ! പെട്ടന്നാണ് എന്റെ ഓർമ്മകളെ മുറിച്ചു കൊണ്ട് ഒരു ശബ്ദം കേട്ടത്. നോക്കിയപ്പോൾമഴക്കാലത്തെ അതിഥികളിലൊരാൾ അതാ ഹാജർ! എന്റെയുള്ളിൽ ഒരു കുസൃതിച്ചോദ്യം മുളപൊട്ടി. എന്തേ തവളച്ചാരേ? നിനക്കില്ലേ തൂവാലയും മാസ്കുമൊന്നും? മറുപടിയെന്നോണം തവളച്ചാർ ഒന്നു കുറുകി. പിന്നെ മുറ്റത്തേക്ക് തുളളിച്ചാടി എങ്ങോ പോയി.ഞാനെന്റെ ഓർമ്മകളെ വീണ്ടും കൂട്ടുപിടിച്ചു. ഒരു നിമിഷം!എന്റെ കാതുകളിൽ ആരവങ്ങളും ആർപ്പുവിളികളും, ആർത്തനാദങ്ങളും ഇരച്ചു കയറിക്കൊണ്ടിരുന്നു. എന്താണത്? യുദ്ധങ്ങൾ, വാഗ്വാദങ്ങൾ, വെല്ലുവിളികൾ, സമരങ്ങൾ.... അങ്ങനെയങ്ങനെ എന്തെല്ലാം. പതിയെപ്പതിയെ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.ശരിയാണ്!!മാസ് കും തൂവാലയുമെല്ലാം ഒരു ഓർമ്മപ്പെടുത്തലാണ്.... രോഗങ്ങൾ അകറ്റാൻ മാത്രമല്ല എന്ന ഒരു ചെറിയ ഓർമ്മപ്പെടുത്തൽ.. ഈ ലോക് ഡൗൺ കാലത്ത് ജ��

അഭിനവ് വിനോദ്
5C ക്രിസ്തുരാജ് എച്ച്.എസ്.എസ്,കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ