"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/മരം മുറിച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Asokank| തരം= ലേഖനം}}

22:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം മുറിച്ചാൽ

മനുഷ്യ നിലനിൽപ്പിന് അത്യാവശ്യം വേണ്ട ഒരു ഘടകമാണ് പരിസ്ഥിതി. വായുവും വെള്ളവും ഭക്ഷണവും മാത്രമല്ല, മരുന്നുകൾ ഉൽപാദിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ പോലും പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. അങ്ങനെയുള്ള ഈ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടേയും കടമയാണ്. ഒരു മരം മുറിച്ചാൽ പകരം പത്തുമരങ്ങൾ വച്ചുപിടിപ്പിക്കാൻ നമ്മൾ തയ്യറാവണം. സ്കൂളുകളിലും വീടുകളിലും ചെടികളും പച്ചക്കറിതോട്ടങ്ങളും വച്ചുപിടിപ്പിക്കണം. പരിസ്ഥിതി സംരക്ഷണത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും മാതാപിതാക്കളും അതിലേറെ ഗവണ്മെന്റും മുമ്പോട്ടുവരേണ്ടതുണ്ട്. ഒരു ലേഖനത്തിലോ പുസ്തകത്താളിലോ ഒതുങ്ങേണ്ട ഒരു വിഷയമല്ല പരിസ്ഥിതിയും അതിന്റെ സംരക്ഷണവും മലിനീകരണവും. അക്ഷരങ്ങളേക്കാൾ ശക്തിയുണ്ട് പ്രവർത്തനങ്ങൾക്ക്. നമ്മെ സംരക്ഷിക്കുന്ന പ്രകൃതിയോട് നമ്മൾ എല്ലാവരും നന്ദിയുള്ളവരായിരിക്കണം. ആ നന്ദി നമ്മൾ കാണിക്കേണ്ടത് നമ്മുടെ പ്രവർത്തനങ്ങളിലൂടെയും. വരൂ കൂട്ടുകാരേ, നമുക്കെല്ലാവർക്കും കൈകോർക്കാം നമ്മുറെ പ്രകൃതിയ്ക്കായ്.

കേസിയ മേരി പ്രിൻസ്
2 ബി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം