"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണയ‍ും കേരളവ‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പെരിങ്ങോട്ടൂകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണയ‍ും കേരളവ‍ും എന്ന താൾ ജി.എച്ച്.എസ്സ്.പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണയ‍ും കേരളവ‍ും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

10:18, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും കേരളവും

ഇന്നു നമ്മൾ നേരിടുന്ന വിപത്താണ് കോവിഡ് 19 അഥവാ കൊറോണ. നമ്മൾ കൊറോണ വൈറസ്സിനെതിരെ ഒറ്റക്കെട്ടായി പൊരുതുകയാണ്. 2019 ഡിസംബർ അവസാനത്തോടെ വുഹാൻ എന്ന ചൈനീസ് പ്രവിശ്യയിൽ ഒരു മത്സ്യ മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ ആയിരം കിലോമീറ്റർ താണ്ടി ഇന്നു കേരളത്തിൽ എത്തിയിരിക്കുകയാണ്. ഇന്നു നമ്മുടെ ശാസ്ത്ര ലോകം തന്നെ പകച്ചു നിൽക്കുന്ന അവസ്ഥയിലാണുള്ളത്.

പ്രകൃതിയിൽ ഉള്ള മനുഷ്യന്റെ കടന്നു കയറ്റത്തെ പ്രതിരോധിക്കാൻ സ്വയം ഇടം തേടുകയാണോ പ്രകൃതി ? അതോ ലോക രാജ്യങ്ങളുടെ ജൈവായുദ്ധ സംഭരണിയിൽ നിന്ന് കൂട് പൊട്ടിച്ചിറങ്ങിയവനാണോ "കൊറോണ " ഒന്നും വ്യക്തമല്ല. പക്ഷെ ഒരു കാര്യം വ്യക്തമാണ് ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 17656 ആയി. 2842 പേർ സുഖം പ്രാപിക്കുകയും 559 പേർ മരിക്കുകയും ചെയ്തു. ഇന്ത്യയിൽ ഡൽഹിയിലാണ് ഏറ്റവും കൂടുതൽ രോഗ ബാധിതർ ഉള്ളത്. മനുഷ്യൻ കെട്ടിപ്പൊക്കിയ സൗധങ്ങളും കോടി കണക്കിനു രൂപ യുടെ ആയുധങ്ങളും കേവലം ഒരു വൈറസ്സിനു മുമ്പിൽ തല കുനിക്കുകയാണ്. ഭയാനകമായ ഒരു കാര്യം എന്തെന്നു വെച്ചാൽ ഈ അസുഖത്തിന് ചികിത്സയോ പ്രതിരോധ മരുന്നുകളോ കണ്ടുപിടിച്ചിട്ടില്ല.

സമ്പർക്കത്തിലൂടെ മാത്രം പകരുന്ന അസുഖം ആയതിനാൽ വ്യക്തി ശുചിത്വം ഉറപ്പാക്കുകയാണെങ്കിൽ ഇതിനെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് ലോക ആരോഗ്യ സംഘടന നിർദ്ദേശ്ശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരള സർക്കാർ കരുതൽ നടപടിയോടെ ആരംഭിച്ച ഒരു ബൃഹത് പദ്ധതിയാണ് "BREAK THE CHAIN CAMPAIGN ".

ആരോഗ്യ മന്ത്രി ശ്രീമതി. കെ കെ ശൈലജ ടീച്ചർ CAMPAIGN ഉദ്ഘാടനം ചെയ്തു. സാമൂഹിക അകലം പാലിക്കുക, ആവശ്യത്തിനു മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, 20 സെക്കന്റിൽ കൂടുതൽ നേരം ഹാൻഡ് വാഷോ സോപ്പ് ഉപയോഗിച്ച് കൈകൾ ഇടക്കിടെ കഴുകുക, ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലക്കൊണ്ട് പൊത്തുക, ഇവയൊക്കെയാണ് "BREAK THE CHAIN CAMPAIGN " ലക്ഷ്യമിടുന്നത്. ഇത്രയും കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഈ അസുഖത്തെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും.

മുഖ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരം കേരള ജനങ്ങൾ ഒറ്റക്കെട്ടായി ഏറ്റെടുത്തെ ഈ മഹാ മാരിക്കെതിരെ പൊരുതുകയാണ്. അതിന്റെ ഫലം വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. മറ്റു ഏതു സമ്പന്ന രാജ്യങ്ങൾ നോക്കുകയാണെങ്കിലും കേരള ജനതയ്ക്ക് കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ് നമ്മുടെ കൊച്ചു "കേരളം".

ശിവന്യ. എസ്
5 D ജി.എച്ച്.എസ്.എസ്. പെരുങ്ങോട്ടുകുറിശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - ലേഖനം