"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ഈ കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

15:05, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ

ഈ കൊറോണ കാലം ഒരിക്കലും മറക്കാനാവാത്ത അനുഭവം ആണ്. മനുഷ്യാ നീ എന്തൊക്കെ അറിയണം എന്നുള്ള പാഠം പഠിപ്പിച്ച കാലം. മനുഷ്യർക്ക് നെട്ടോട്ടമില്ല, വീട്ടിലും നാട്ടിലും ശുദ്ധമായ അന്തരീക്ഷം. ആർക്കും ഒന്നിനും തിരക്കില്ല.പണ്ട് തിരക്ക് കൊണ്ട് ഓടിയവർ ഇപ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു, തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. റോഡിൽ പുകപടലങ്ങളില്ല, ശ്വാസംമുട്ടൽ ഇല്ല, അപകടം ഇല്ല. വീടിന്റെ പരിസരത്തു ഉണ്ടാകുന്ന ചക്കയും മാങ്ങയും കഴിച്ചു പരിഭവങ്ങളോ, പരാതികളോ ഇല്ലാതെ ഓരോ ദിവസവും കടന്നു പോകുന്നു. ഈ അവധിയിൽ വയറിനു അസുഖമില്ല വേദനകൾ ഇല്ല, ആശുപത്രി ജീവിതവും ഇല്ല.
കൈകൾ കഴുകുന്നതിലൂടെ കൊറോണ മാത്രം അല്ല പല പകർച്ചവ്യാധികളും ഒരു പരിധി വരെ പ്രേതിരോധിക്കാൻ കഴിയും. മാസ്ക് ധരിക്കുന്നതിലൂടെ വായുവിൽ കൂടി പകരുന്ന അസുഖങ്ങളെയും ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും. ഈ കൊറോണ കാലത്ത് നമ്മെ വിട്ടു പിരിഞ്ഞവർക്കായി പ്രാർത്ഥിക്കാം. എപ്പോഴും കൈകൾ കഴുകുന്നതും, മാസ്ക് ധരിക്കുന്നതും, അകലം പാലിക്കുന്നതും നീണാൾ വാഴട്ടെ. ഭയപ്പെടുകയല്ല വേണ്ടത് ജാഗ്രതയോടെ മുന്നേറുകയാണ് വേണ്ടത്.

ശ്രീജ്യോതി
Plus one C ഗവണ്മെന്റ് മോഡൽ ബോയ്സ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - ലേഖനം