"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കരുണയുളള ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=  4  
| color=  4  
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

14:00, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുണയുളള ദൈവമേ...
ജീവൻ നൽകാൻ കഴിവുള്ള ദൈവമേ
ജീവനെടുക്കും രോഗത്തെ മാറ്റിടേണമേ
മറഞ്ഞിരുന്നു മരണം കൊയ്യും കോവിഡ് ആക്രമണം
അതിജീവിക്കാൻ ലോകത്തെ നീ പ്രാപ്തരാക്കണേ
കരുണയൊഴുക്കി, ദൈവമേ
 കോവിഡിൽ നിന്നും, ലോകത്തെ
രക്ഷിക്കേണമേ
അരികിലുള്ള സോദരരേ ഞാൻ അവഗണിച്ചപ്പോൾ
ആർത്തിപൂണ്ട് സ്വാർത്ഥമായ് സമ്പാദിച്ചപ്പോൾ
വിശന്നു വലയുന്നോരെ കാണാതന്ധരായപ്പോൾ
 ഓർമിച്ചില്ല ദൈവമേ, നീ അവരിൽ വാഴുന്നെന്ന്
കരുണയൊഴുക്കി, ദൈവമേ
കോവിഡിൽ നിന്നും, ലോകത്തെ രക്ഷിക്കേണമേ
ഒരു ജനമായി, ഒരു മനമായി ജീവിച്ചീടുവാൻ
ആയുസെന്നും ലോകത്തിന് നൽകിടേണമേ
വചനത്താൽ ലോകത്തേ നീ വീണ്ടെടുക്കണമേ
ഓരോ മാനവ ജീവനും, നിൻ ആലയമാക്കീടണമേ.
 

അക്സ റെജി
2 D സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത