"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/സന്തുലിതാവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=  4  
| color=  4  
}}
}}
നാം വസിക്കുന്ന ഭൂമിയിലെ ജീവജാലങ്ങളൂടെ  നിലനിൽപ്പിന് പരിസ്ഥിതിയുടെ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. ജലസമൃദ്ധമായ നദികളും വൃക്ഷലതാദികൾ നിറഞ്ഞ നിബിഢവനങ്ങളും കുന്നുകളും ജലാശയങ്ങളുമെല്ലാം പ്രകൃതിയുടെ നിലനിൽപ്പിന് ആവശ്യമാണ്.  ഇവയുടെയെല്ലാം സ്വതസിദ്ധമായ സംരക്ഷണത്തെയാണ് നാം പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. <br><br>
നാം വസിക്കുന്ന ഭൂമിയിലെ ജീവജാലങ്ങളൂടെ  നിലനിൽപ്പിന് പരിസ്ഥിതിയുടെ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. ജലസമൃദ്ധമായ നദികളും വൃക്ഷലതാദികൾ നിറഞ്ഞ നിബിഢവനങ്ങളും കുന്നുകളും ജലാശയങ്ങളുമെല്ലാം പ്രകൃതിയുടെ നിലനിൽപ്പിന് ആവശ്യമാണ്.  ഇവയുടെയെല്ലാം സ്വതസിദ്ധമായ സംരക്ഷണത്തെയാണ് നാം പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്. <br><br>



17:41, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സന്തുലിതാവസ്ഥ

നാം വസിക്കുന്ന ഭൂമിയിലെ ജീവജാലങ്ങളൂടെ നിലനിൽപ്പിന് പരിസ്ഥിതിയുടെ ഒരു സന്തുലിതാവസ്ഥ ആവശ്യമാണ്. ജലസമൃദ്ധമായ നദികളും വൃക്ഷലതാദികൾ നിറഞ്ഞ നിബിഢവനങ്ങളും കുന്നുകളും ജലാശയങ്ങളുമെല്ലാം പ്രകൃതിയുടെ നിലനിൽപ്പിന് ആവശ്യമാണ്. ഇവയുടെയെല്ലാം സ്വതസിദ്ധമായ സംരക്ഷണത്തെയാണ് നാം പരിസ്ഥിതി സംരക്ഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

എന്നാൽ, മനുഷ്യരായ നാം ഇവയെ സംരക്ഷിക്കുന്നുണ്ടോ? ഇല്ല എന്നുവേണം പറയാൻ. പട്ടണങ്ങളിലേയും അഴുക്കുചാലുകളിലേയും മാലിന്യങ്ങൾ തുറന്നുവിട്ടും അടിത്തട്ടിൽ നിന്നുവരെയുള്ള മണലൂറ്റിയും നദികൾ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു. കൃഷിക്കും താമസത്തിനുംവേണ്ടി കാടുകൾ വെട്ടിനശിപ്പിക്കുന്നു. നിർമ്മാണപ്രവർത്തനങ്ങൾക്കുവേണ്ടി കുന്നുകളും തടാകങ്ങളും നികത്തുന്നു. മൃഗങ്ങളേയും പക്ഷികളേയും മറ്റുജീവികളേയും നിർദ്ദയമായി വേട്ടയാടി നശിപ്പിക്കുന്നു. വാഹനങ്ങളിൽ നിന്നുള്ള വിഷവാതകങ്ങളും വായുവിനെ മലിനമാക്കുന്നു. ഇതിന്റെയെല്ലാം തിക്തഫലങ്ങളായി രോഗങ്ങളും മറ്റ് അസ്വസ്ഥതകളും മനുഷ്യനോടൊപ്പം നിരപരാധികളായ മറ്റുജീവജാലങ്ങളേയും ബാധിക്കുന്നു.

ഇനിയും നാം കണ്ണുതുറന്നില്ലെങ്കിൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പ് ഇനിയും എത്രനാളെന്ന് കാത്തിരുന്ന് കാണേണ്ടിവരും

ദേവനാദ് വി.എ.
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം