"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സി.എൻ.എൻ. ജി എൽ പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സി.എൻ.എൻ. ജി എൽ പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 22212 | ||
| ഉപജില്ല=ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചേർപ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ |
15:14, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുകയാണ്" ഈ ആപ്തവാക്യം എല്ലാവർക്കും അറിയാം. ഇന്ത്യയിൽ സമ്പൂർണ്ണസാക്ഷരത നേടിയ ആദ്യസംസ്ഥാനമാണ് കേരളം, 1991 ഏപ്രിൽ 18നാണ് ഈ പ്രഖ്യാപനം ഉണ്ടായത്. പുതിയ സാങ്കേതികവിദ്യകളും മറ്റും സംയോജിപ്പിച്ച്കൊണ്ട് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം മാറ്റത്തിന്റെ പാതയിൽ മുന്നേറുകയാണ്. നല്ല ആരോഗ്യമുള്ളമനസ്സും ആരോഗ്യമുള്ള ശരീരവുമാണ് നാടിന്റെ സമ്പത്ത്. നമ്മുടെ പൂർവികർ ശീലിച്ചുവന്ന പല ആരോഗ്യശീലങ്ങളും സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള തിരക്കിൽ നാം മറന്നുപോകുന്നു. നമ്മുടെ ശീലങ്ങളായിരിക്കും വരുംതലമുറ പിന്തുടരുക . ശാരീരിക ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് നാം തിരഞ്ഞെടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ. പ്രതിരോധശേഷിവർദ്ധിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നല്ല ആരോഗ്യമുള്ള ശരീരത്തിനുമാത്രമാണ് നന്നായി ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുന്നത്. ആരോഗ്യത്തിനുതകുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ നാം തീർച്ച യായും രോഗത്തെ ചെറുക്കാനുള്ള ഊർജ്ജം നേടുകയാണ് ചെയ്യുന്നത്. പ്രകൃതിയിൽനിന്നും നേരിട്ട് ലഭിക്കുന്നതും നാം സ്വയം വീട്ടിൽ പാചകം ചെയ്യുന്നതുമായ ആഹാരം ശീലമാക്കണം. രുചിയെ തേടിയുള്ള മനുഷ്യന്റെ യാത്ര രോഗത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. രുചിയും മണവും നിറവും എല്ലാം നല്ലതാണ്, പക്ഷെ അതോടൊപ്പം ഗുണവും ഉണ്ടാകണം. ഭക്ഷണത്തിലെ ആരോഗ്യക്കുറവു പരിഹരിക്കാൻ പരസ്യങ്ങളിൽ കാണുന്ന ടോണിക്കുകളും ലേഹ്യങ്ങളും തിരഞ്ഞെടുക്കാൻ നാം കാണിക്കുന്ന ഉൽസാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൽ കാണിച്ചാൽ പരിഹാരമായി. ശരീരത്തിന്റെ പോഷകക്കുറവുകളെ മനസ്സിലാക്കി ചെറുപ്രായത്തിലേ വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം ശീലമാക്കണം. പഴങ്ങൾ പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്താൻ തയ്യാറാകണം. ഭക്ഷണം കഴിക്കുന്നതിനു മുന്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, രണ്ടുനേരം കുളിക്കണം, വൃത്തിയുള്ള വസ്ത്രം ധരിക്കുക......തുടങ്ങിയ ഒരുപാട് നല്ല ശീലങ്ങളെക്കുറിച്ച് നാം പരീക്ഷയിൽ മാർക്കുനേടുന്നതിനായി പഠിക്കാറുണ്ട്. പക്ഷെ ഇവയിൽ ഏതോക്കെ നാം നമ്മുടെ നിത്യജീവിതത്തിൽ പാലിക്കാറുണ്ട്, അതാണ് ചിന്തിക്കേണ്ടത്. ഈ അടുത്തകാലകാലത്തായി കേട്ടുകേൾവിപോലും ഇല്ലാത്ത പല തരത്തിലുള്ളരോഗങ്ങൾ നമ്മുടെ നാട്ടിൽ ഭീതി ഉണ്ടാക്കുന്നു. രോഗം വരുമ്പോൾ മാത്രം അതിൽനിന്നും രക്ഷപ്പെട്ടാൻ താൽകാലികമായി നാം ചില ആരോഗ്യശീലങ്ങൾ പാലിക്കാൻ തയ്യാറാകുന്നു. താൽകാലികം മാത്രമാകുമ്പോഴാണ് നമ്മുടെ ശരീരം രോഗത്തിന് കീഴടങ്ങുന്നത്. കാർഷികരംഗത്ത് ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ നമ്മുക്ക് സാധിച്ചിട്ടുണ്ട്. "എല്ല്മുറിയെ പണിയെടുത്താൽ പല്ല്മുറിയെ തിന്നാം " എന്ന പഴഞ്ചൊല്ല് ഓർമ്മിപ്പിക്കുന്നത് നല്ല ശീലത്തെയും ആരോഗ്യമുള്ള ഒരുതലമുറ ഇവിടെ ഉണ്ടായിരുന്നു എന്നുമാണ്. ആരോഗ്യമുള്ള അമ്മയിൽ നിന്നാണ് ആരോഗ്യമുള്ള കുഞ്ഞ് ജനിക്കുന്നത്. ജനിച്ച ഉടനെ കുഞ്ഞുങ്ങൾക്ക് B.C.G. കുത്തിവയ്പ് നൽകുന്നതിലൂടെ ക്ഷയരോഗത്തെ ചെറുക്കാൻ ശരീരത്തെ സജ്ജമാക്കുകയാണ് ചെയ്യുന്നത്. സാബിൻ, സർക് തുടങ്ങിയവ നൽകുന്നതിലൂടെ പോളിയോ പ്രതിരോധത്തിനുവേണ്ടി ശരീരത്തെ ഒരുക്കുന്നു. 5വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന ഡി.പി.റ്റി. കുത്തിവയ്പ് ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് എന്നീരോഗങ്ങൾക്കെതിരെയുള്ള മുന്നൊരുക്കമാണ്. രോഗപ്രതിരോധമാർഗങ്ങൾ നിർദ്ദേശിക്കുന്നതിൽമാത്രം ശ്രദ്ധിച്ചാൽ പോരാ, അത് നിത്യജീവിതത്തിൽ കൊണ്ടുവരാനും ശ്രദ്ധിക്കണം. പണ്ടുള്ളവർ , കൈകാലുകൾ കഴുകി വൃത്തിയാക്കിയതിനു ശേഷമേ വീടിനു പുറത്തുപോയി വരുന്നവർ വീടിനകത്തേക്ക് പ്രവേശിക്കാറുള്ളു , കുളിച്ചിട്ടേ ഭക്ഷണം കഴിക്കാറുള്ളു, ചൂടുള്ള ഭക്ഷണമാണ് കഴിക്കാറുള്ളത്, എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിക്കാറുള്ളതും. ശാരീരികമായി അദ്ധ്വാനിക്കുന്ന ശീലമുള്ളത് കൊണ്ടും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാത്തതിനാലും കീടനാശിനി പ്രയോഗമില്ലാത്തതിനാലും ഇന്ന് നാം കാണുന്ന ആരോഗ്യ പ്രശ്നങ്ങളിൽ പലതും അന്ന് കേട്ട്കേൾവി പോലും ഇല്ലായിരുന്നു. ഇന്ന് ആർക്കും ഒന്നിനും സമയമില്ല. സ്വന്തം വീട്ടിൽ പാചകംചെയ്ത് കഴിക്കുന്ന രീതിപോലും സമൂഹത്തിൽ ഇല്ലാതായി കൊണ്ടിരിക്കുന്നു. ഹോട്ടൽ ഭക്ഷണത്തിന്റെ രുചിയും മണവും നിറവും തേടിയുള്ള യാത്രയിലാണ് ഇന്നത്തെ തലമുറയിൽ പലരും. നാം തന്നെയാണ് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. രോഗപ്രതിരോധ കുത്തിവയ്പുകളിലൂടെ രോഗത്തെ പ്രതിരോധിക്കാം എന്ന് ചിന്തിക്കുന്നത് തെറ്റാണ്. പ്രകൃതിയെമറന്ന് ജീവിക്കുമ്പോഴാണ് പ്രകൃതി തിരിച്ചടികൾ നൽകുന്നത്. ആരോഗ്യമുള്ളശീലങ്ങൾ ആരോഗ്യമുള്ള തലമുറയെ തരുന്നു. ആരോഗ്യത്തിനുതകുന്ന എല്ലാനിർദ്ദേശങ്ങളും പാലിക്കുക. ചില രോഗപ്രതിരോധമാർഗ്ഗങ്ങൾ. 1. ദിവസവും രണ്ട് നേരം പല്ലുകൾ വൃത്തിയാക്കുക, കുളിക്കുക. 2. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക. 3. കൈകാലുകൾ എപ്പോഴും വൃത്തിയാക്കുക. 4.തൂവാല ശീലമാക്കുക. 5. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 6.രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സ അരുത്, ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കുക. 7.ഉപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുക. 8.പ്രകൃതിയിലെ ഭക്ഷ്യസമ്പത്ത് തിരിച്ചറിഞ്ഞ് ഉപയോഗിക്കുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം