ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/എന്റെ കേരളം എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/എന്റെ കേരളം എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

എന്റെ കേരളം

 
വെള്ളിക്കരയിട്ട മരതക പട്ടു ചുറ്റി
മണ്ണിൻ മുകുടമായി വിളങ്ങും
ലാവണ്യവതീ മനശാന്തി തരും
മമ ജൻമ നാടേ മനോഹരി
കളകള മൊഴുകി സ്നിഗ്ദ
മടിത്തട്ടു കാണുമാ റഴകാർന്ന-
രമവികളു മ തിരിൽ മേഘ മേലാപ്പു -
തൊടുമുത്തും ഗ മേരുക്കളും


പച്ചപ്പട്ടു പാവാടയിൽ മിന്നും
വെള്ളി നൂലിഴ പോലസംഖ്യം
കോമള നദികളുമീറൻ തടങ്ങളും
മഞ്ഞു പൊഴിയും വസന്തത്തിൽ
വിരിയുമായിരം പൂവാടികൾ
കുളിർത്തെന്നലായാഞ്ഞുവീശും
ഉഷ്ണക്കാലത്തും നീല ജലാശയങ്ങൾ
മണ്ണിൽ മാദക ഗന്ധം നുകരും
മക്കൾക്കാശ്രയ മരുളും
മമ നാടേ മനോഹരി ...
നിൻ മുക്ത സൗന്ദര്യം മുകരുന്നു ഞാൻ


മുഹമ്മദ് അസ്‌ലം .സി .പി
ക്ലാസ്സ് എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത