"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അമ്മുവിൻറെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=അമ്മുവിൻറെ സങ്കടം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=അമ്മുവിന്റെ സങ്കടം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:38, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മുവിന്റെ സങ്കടം

മാർച്ച് 16 അമ്മു അന്ന് നേരത്തെ ഉണർന്നു. അവൾ വളരെ സന്തോഷവതിയായിരുന്നു അവളുടെ അച്ഛൻ ദുബായിൽ നിന്ന് വരികയാണ് കൈനിറയെ ചോക്ലേറ്റും സമ്മാനങ്ങളും ആയിട്ടായിരിക്കും അച്ഛൻ വരിക. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ അച്ഛൻ വന്നപ്പോൾ എടുക്കുവാനോ ഉമ്മ തരാനോ വന്നില്ല. അവൾ അമ്മയോട് ചോദിച്ചു "എന്താ അമ്മേ അച്ഛന് എന്നോട് പിണക്കമാണോ". അമ്മ പറഞ്ഞു "അല്ല മോളെ. നീ ഇപ്പോൾ ടിവിയിലും പത്രത്തിലും ഒക്കെ കാണുന്നില്ലേ, കോവിഡ് 19 എന്ന അസുഖത്തെക്കുറിച്ച്. അച്ഛൻ ദുബായിൽ നിന്ന് വിമാനത്തിലാണ് വന്നത്. അതിൽ പല രാജ്യങ്ങളിലെ ആളുകൾ ഉണ്ടാകും. അതുകൊണ്ട് വൈറസ് പിടികൂടാൻ സാധ്യതയുണ്ട്. അതിനാൽ ഒരു മുൻകരുതലായി അച്ഛൻ കുറച്ചുദിവസം തനിച്ചിരിക്കണം. അതുകാരണമാണ് അച്ഛൻ നിന്നെ എടുക്കാഞ്ഞത്." അവളുടെ മനസ്സിൽ പിന്നെയും പല സംശയങ്ങളും ഉണ്ടായി. പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ അടുത്ത കൂട്ടുകാരിയുടെ അടുത്തേക്ക് ഓടി. അച്ഛൻ വന്ന വിവരം അറിയിക്കാനാണ് ചെന്നത്. പക്ഷേ ദിയയുടെ അമ്മ പറഞ്ഞു "അമ്മു നീ കുറച്ചുദിവസത്തേക്ക് കളിക്കാൻ വരരുത്." അവൾ സങ്കടപ്പെട്ട് മടങ്ങിവന്നു
പിന്നീട് കടയിൽ പോയപ്പോൾ ആളുകൾ അവളെ തുറിച്ചു നോക്കി പിറുപിറുക്കുന്നത് കണ്ടു. ആരും അവളോട് ചിരിക്കുന്നത് പോലുമില്ല. അടുത്ത വീട്ടിലെ ചേച്ചി അവളെ കണ്ട മാത്രയിൽ വാതിലടച്ചു കളഞ്ഞു. അമ്മുവിന് ആകെ വിഷമമായി. അവൾ അമ്മയോട് ചോദിച്ചു "അമ്മേ അച്ഛന് അസുഖം ഒന്നും ഇല്ലല്ലോ. പിന്നെ എന്തിനാ ആളുകൾ എന്നെ ഭീതിയോടെ നോക്കുന്നത്. എനിക്ക് അസുഖം വരുമോ അമ്മേ?" "ഇല്ല മോളെ നീ അച്ഛന്റെ മുറിയിൽ പോകരുത്. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. അച്ഛനുമായി അകലം പാലിക്കണം. നല്ല പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അത് രോഗപ്രതിരോധശേഷി കൂട്ടും. പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. പുറത്തുനിന്ന് വന്നാൽ കൈയും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകുക. ഇങ്ങനെയൊക്കെ ചെയ്താൽ മോൾക്ക് അസുഖം വരില്ല" അമ്മ അവളെ സമാധാനിപ്പിച്ചു. അപ്പോൾ അവൾ ദൈവത്തോട് പ്രാർഥിച്ചു, "ദൈവമേ എത്രയും പെട്ടെന്ന് ഈ കൊറോണ മാറ്റി തരണമേ."

വൈഗ നന്ദ
2 B എൽ എഫ്‌ സി യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ