"എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു കൊറോണക്കാലം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ എൽ പി എസ് കൊറ്റനെല്ലൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...) |
||
(വ്യത്യാസം ഇല്ല)
|
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒരു കൊറോണക്കാലം
ഞാൻ എന്റെ വീടിന്റെ മുറ്റത്ത് ഇരിക്കുകയായിരുന്നു. കൊറോണ ആയതുകൊണ്ട് ഈ അവധിക്കാലം ആകെ കൊളമായി. എങ്ങും പോകാൻ പറ്റിില്ല. ആകെ ബോറടി. അപ്പോഴാണ് രണ്ട് കുരുവികൾ അങ്ങോട്ട് വന്നത്. മുറ്റത്ത് ഒരു പാത്രത്തിൽ വെള്ളവും ഒരു പാത്രത്തിൽ അരിമണിയും ചോറും അമ്മ എപ്പോഴും വയ്ക്കും. അതു കഴിക്കാൻ കിളികൾ എപ്പോഴും വരാറുണ്ട്. അവർ എന്നോട് ചോദിച്ചു. എന്താ വിഷമിച്ചിരിക്കുന്നതെന്ന്. കളിക്കാൻ പോകാൻ പറ്റുന്നില്ല. പാർക്കിലും ബിച്ചിലും സിനിമക്കും പോകാൻ പറ്റുന്നില്ല. അപ്പാൾ അവർ പറഞ്ഞതെന്താണെന്നറിയാമോ? കൂട്ടുകാരാ, നിങ്ങൾ എങ്ങും പോകാത്തതുകൊണ്ട് ഞങ്ങൾക്ക് എന്ത് സന്തോഷമാണെന്നോ. അതെന്താ. ഞാൻ ചോദിച്ചു. അവർ പറഞ്ഞു. ഇപ്പോൾ ഫാക്ടറികൾ പ്രവർത്തിക്കുന്നില്ല. വണ്ടികൾ ഓടുന്നില്ല. അതിനാൽ വായു മലിനീകരണം കുറഞ്ഞു. തോടുകളും തടാകങ്ങളും ശുദ്ധമായി. പ്ലാസ്റ്റിക് മാലിന്യം ഇല്ലാതായി. പ്രകൃതി എത്ര സുന്ദരമാണെന്നോ. പിന്നെ നിങ്ങൾക്കും ഇത് ഗുണമായില്ലെ. പുറത്തുനിന്നും ഭക്ഷണമൊന്നും കഴിക്കാതെ ചക്കയും മാങ്ങയും കായയും വാഴപ്പിണ്ടിയുമെല്ലാം ആരോഗ്യത്തിന് എത്ര നല്ലതാ. അതുകൊണ്ട് ഇനിയും ഈ കൊറോണക്കാലമെല്ലാം കഴിയുമ്പോൾ നിങ്ങളും പുതിയ ഒരു ജീവിതരീതിക്ക് തുടക്കമിടണം കേട്ടോ. നല്ല കരുതലോടെ ഭാവിതലമുറക്കുവേണ്ടി ജീവിക്കണം. ഇതും പറഞ്ഞ് ആ വെള്ളവും ധാന്യവും കഴിച്ച് അവർ പറന്നു പോയി. അവർ പറഞ്ഞത് ശരിയല്ലേ. ഞാൻ ആലോചിച്ചു, അതെ ശരിയാണ്, വളരെ ശരിയാണ്.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം